ആവർത്തനം 18:1-22

18  “ലേവ്യ​പു​രോ​ഹി​ത​ന്മാർക്കും ലേവി​ഗോ​ത്ര​ത്തിൽപ്പെട്ട ഒരാൾക്കും ഇസ്രാ​യേ​ലി​നോ​ടൊ​പ്പം ഓഹരി​യോ അവകാ​ശ​മോ ലഭി​ക്കില്ല. യഹോ​വ​യ്‌ക്ക്‌ അഗ്നിയിൽ അർപ്പി​ക്കുന്ന യാഗത്തിൽനി​ന്നാണ്‌ അവർ ഭക്ഷി​ക്കേ​ണ്ടത്‌—അതു ലേവി​യു​ടെ അവകാ​ശ​മാ​ണ​ല്ലോ.+  അതുകൊണ്ട്‌ തങ്ങളുടെ സഹോ​ദ​ര​ന്മാർക്കി​ട​യിൽ അവർക്ക്‌ ഒരു അവകാ​ശ​വും ഉണ്ടാക​രുത്‌. ദൈവ​മായ യഹോവ അവരോ​ടു പറഞ്ഞതു​പോ​ലെ ദൈവ​മാണ്‌ അവരുടെ അവകാശം.  “ജനത്തിൽനി​ന്ന്‌ പുരോ​ഹി​ത​ന്മാർക്കു ലഭിക്കേണ്ട ഓഹരി ഇതാണ്‌: കാള​യെ​യോ ആടി​നെ​യോ ബലി അർപ്പി​ക്കു​ന്ന​വ​രെ​ല്ലാം അതിന്റെ കൈക്കു​റക്‌, കവിളു​കൾ, ആമാശയം എന്നിവ പുരോ​ഹി​തനു കൊടു​ക്കണം.  നിങ്ങളുടെ ധാന്യം, പുതു​വീഞ്ഞ്‌, എണ്ണ എന്നിവ​യു​ടെ ആദ്യഫ​ല​വും നിങ്ങളു​ടെ ആട്ടിൻപ​റ്റ​ത്തി​ന്റെ ആദ്യം കത്രി​ക്കുന്ന രോമ​വും നിങ്ങൾ പുരോ​ഹി​തനു കൊടു​ക്കണം.+  യഹോവയുടെ നാമത്തിൽ എന്നും ശുശ്രൂഷ ചെയ്യാ​നാ​യി ലേവി​യെ​യും ആൺമക്ക​ളെ​യും നിന്റെ ദൈവ​മായ യഹോവ നിങ്ങളു​ടെ എല്ലാ ഗോ​ത്ര​ങ്ങ​ളിൽനി​ന്നും തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.+  “ഇസ്രാ​യേ​ലി​ലെ ഏതെങ്കി​ലു​മൊ​രു നഗരത്തിൽ താമസി​ക്കുന്ന ഒരു ലേവ്യൻ+ അവിടം വിട്ട്‌ യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തേക്കു* പോകാൻ ആഗ്രഹിച്ചാൽ+  യഹോവയുടെ മുമ്പാകെ സേവി​ക്കുന്ന, ലേവ്യ​രായ എല്ലാ സഹോ​ദ​ര​ന്മാ​രെ​യും​പോ​ലെ ആ ലേവ്യ​നും തന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തിൽ അവിടെ ശുശ്രൂഷ ചെയ്യാം.+  അവരോടൊപ്പം അയാൾക്കും ഭക്ഷണത്തിൽ തുല്യ​പങ്കു ലഭിക്കും.+ അയാളു​ടെ പിതൃ​സ്വ​ത്തു വിറ്റ​പ്പോൾ കിട്ടിയ പണത്തിനു പുറ​മേ​യാ​യി​രി​ക്കും ഇത്‌.  “നിന്റെ ദൈവ​മായ യഹോവ നിനക്കു തരുന്ന ദേശത്ത്‌ പ്രവേ​ശി​ക്കു​മ്പോൾ നീ അവിടത്തെ ജനതക​ളു​ടെ മ്ലേച്ഛമായ രീതികൾ പഠിച്ച്‌ അവ അനുക​രി​ക്ക​രുത്‌.+ 10  മകനെയോ മകളെ​യോ തീയിൽ ദഹിപ്പി​ക്കു​ന്നവൻ,*+ ഭാവി​ഫലം പറയു​ന്നവൻ,+ മന്ത്രവാ​ദി,+ ശകുനം നോക്കു​ന്നവൻ,+ ആഭിചാ​രകൻ,*+ 11  മന്ത്രവിദ്യയാൽ ആളുകളെ ദ്രോ​ഹി​ക്കു​ന്നവൻ, ആത്മാക്ക​ളു​ടെ ഉപദേശം തേടുന്നവന്റെയോ*+ ഭാവി പറയുന്നവന്റെയോ+ സഹായം തേടു​ന്നവൻ, മരിച്ച​വ​രോട്‌ ഉപദേശം തേടുന്നവൻ+ എന്നിങ്ങ​നെ​യു​ള്ളവർ നിങ്ങൾക്കി​ട​യിൽ കാണരു​ത്‌. 12  ഇക്കാര്യങ്ങൾ ചെയ്യു​ന്ന​വരെ യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌. ഇത്തരത്തി​ലുള്ള മ്ലേച്ഛമായ രീതികൾ കാരണ​മാ​ണു നിന്റെ ദൈവ​മായ യഹോവ ആ ജനതകളെ നിന്റെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യു​ന്നത്‌. 13  നീ നിന്റെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ നിഷ്‌ക​ള​ങ്ക​നാ​യി​രി​ക്കണം.+ 14  “നീ ഓടി​ച്ചു​ക​ള​യുന്ന ഈ ജനതകൾ മന്ത്രവാദികളെയും+ ഭാവി​ഫലം പറയുന്നവരെയും+ അനുസ​രിച്ച്‌ നടക്കുക പതിവാ​യി​രു​ന്നു. എന്നാൽ അത്തരത്തി​ലു​ള്ള​തൊ​ന്നും ചെയ്യാൻ നിന്നെ നിന്റെ ദൈവ​മായ യഹോവ അനുവ​ദി​ച്ചി​ട്ടില്ല. 15  നിന്റെ ദൈവ​മായ യഹോവ നിന്റെ സഹോ​ദ​ര​ന്മാർക്കി​ട​യിൽനിന്ന്‌ എന്നെ​പ്പോ​ലുള്ള ഒരു പ്രവാ​ച​കനെ നിനക്കു​വേണ്ടി എഴു​ന്നേൽപ്പി​ക്കും. ആ പ്രവാ​ചകൻ പറയു​ന്നതു നീ കേൾക്കണം.+ 16  ഹോരേബിൽ സമ്മേളിച്ച ദിവസം നീ നിന്റെ ദൈവ​മായ യഹോ​വ​യോട്‌,+ ‘ഇനിയും എന്റെ ദൈവ​മായ യഹോ​വ​യു​ടെ ശബ്ദം കേൾക്കാ​നും ദൈവ​ത്തി​ന്റെ ഈ മഹാജ്വാ​ല കാണാ​നും ഇടവരു​ത്ത​രു​തേ, ഞാൻ മരിച്ചു​പോ​കു​മ​ല്ലോ’+ എന്ന്‌ അപേക്ഷി​ച്ചി​രു​ന്നു. അതിനുള്ള ഉത്തരമാ​ണ്‌ ഇത്‌. 17  അപ്പോൾ യഹോവ എന്നോടു പറഞ്ഞു: ‘അവർ പറഞ്ഞ​തൊ​ക്കെ ശരിയാ​ണ്‌. 18  അവർക്കുവേണ്ടി ഞാൻ നിന്നെ​പ്പോ​ലെ ഒരു പ്രവാ​ച​കനെ അവരുടെ സഹോ​ദ​ര​ന്മാർക്കി​ട​യിൽനിന്ന്‌ എഴു​ന്നേൽപ്പി​ക്കും.+ ഞാൻ എന്റെ വചനങ്ങൾ ആ പ്രവാ​ച​കന്റെ നാവിൽ വെക്കും;+ ഞാൻ അവനോ​ടു കല്‌പി​ക്കു​ന്ന​തെ​ല്ലാം അവൻ അവരെ അറിയി​ക്കും.+ 19  എന്റെ നാമത്തിൽ അവൻ നിങ്ങ​ളോ​ടു പറയുന്ന എന്റെ വചനങ്ങൾ അനുസ​രി​ക്കാത്ത മനുഷ്യ​നോ​ടു ഞാൻ കണക്കു ചോദി​ക്കു​ക​തന്നെ ചെയ്യും.+ 20  “‘ഒരു പ്രവാ​ചകൻ ധിക്കാ​ര​ത്തോ​ടെ ഞാൻ കല്‌പി​ക്കാത്ത ഒരു കാര്യം എന്റെ നാമത്തിൽ നിന്നെ അറിയി​ക്കു​ക​യോ മറ്റു ദൈവ​ങ്ങ​ളു​ടെ നാമത്തിൽ നിന്നോ​ടു സംസാ​രി​ക്കു​ക​യോ ചെയ്‌താൽ അയാൾ മരിക്കണം.+ 21  എന്നാൽ, “അയാൾ സംസാ​രി​ക്കു​ന്നത്‌ യഹോവ പറഞ്ഞി​ട്ടി​ല്ലാത്ത കാര്യ​മാ​ണെന്നു ഞങ്ങൾ എങ്ങനെ അറിയും” എന്നു നീ ഹൃദയ​ത്തിൽ ചോദി​ച്ചേ​ക്കാം. 22  ഒരു പ്രവാ​ചകൻ യഹോ​വ​യു​ടെ നാമത്തിൽ പ്രവചി​ച്ചിട്ട്‌ ആ വാക്കു​പോ​ലെ സംഭവി​ക്കു​ക​യോ അതു സത്യമാ​യി​ത്തീ​രു​ക​യോ ചെയ്യു​ന്നി​ല്ലെ​ങ്കിൽ യഹോവ അക്കാര്യം പറഞ്ഞി​ട്ടില്ല; അത്‌ ആ പ്രവാ​ചകൻ ധാർഷ്ട്യ​ത്തോ​ടെ സ്വന്തം ഇഷ്ടപ്ര​കാ​രം പറഞ്ഞതാ​ണ്‌. നീ അയാളെ ഭയപ്പെ​ട​രുത്‌.’

അടിക്കുറിപ്പുകള്‍

അതായത്‌, ആരാധ​ന​യ്‌ക്കുള്ള കേന്ദ്ര​മാ​യി യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തേക്ക്‌.
പദാവലിയിൽ “ആഭിചാ​രം” കാണുക.
അക്ഷ. “തീയി​ലൂ​ടെ കടത്തി​വി​ടു​ന്നവൻ.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം