യശയ്യ 46:1-13

46  ബേൽ കുനി​യു​ന്നു;+ നെബോ തല താഴ്‌ത്തു​ന്നു. അവരുടെ വിഗ്ര​ഹങ്ങൾ മൃഗങ്ങ​ളു​ടെ പുറത്ത്‌, ചുമട്ടു​മൃ​ഗ​ങ്ങ​ളു​ടെ പുറത്ത്‌,+ കയറ്റി​യി​രി​ക്കു​ന്നു.ക്ഷീണിച്ച മൃഗങ്ങളെ തളർത്തി​ക്ക​ള​യുന്ന, ഭാരമുള്ള ചുമടു​പോ​ലെ അവ കയറ്റി​വെ​ച്ചി​രി​ക്കു​ന്നു.   അവർ ഒരുമി​ച്ച്‌ കുനി​യു​ക​യും തല താഴ്‌ത്തു​ക​യും ചെയ്യുന്നു;അവർക്ക്‌ ആ ചുമടുകൾ* സംരക്ഷി​ക്കാൻ കഴിയു​ന്നില്ല,അവർതന്നെ അടിമ​ത്ത​ത്തി​ലേക്കു പോകു​ന്നു.   “യാക്കോ​ബു​ഗൃ​ഹമേ, ഇസ്രായേൽഗൃഹത്തിൽ+ ശേഷി​ക്കു​ന്ന​വരേ, ഞാൻ പറയു​ന്നതു കേൾക്കുക.നിങ്ങളു​ടെ ജനനം​മു​തൽ ഞാൻ നിങ്ങളെ ചുമക്കു​ക​യും ഗർഭത്തി​ലാ​യി​രു​ന്ന​പ്പോൾമു​തൽ നിങ്ങളെ താങ്ങു​ക​യും ചെയ്‌തു.+   നിങ്ങൾക്കു വയസ്സാ​യാ​ലും എനിക്കു മാറ്റം വരില്ല;+നിങ്ങളു​ടെ മുടി നരച്ചാ​ലും ഞാൻ നിങ്ങളെ ചുമക്കും. ഞാൻ ഇന്നോളം ചെയ്‌ത​തു​പോ​ലെ, നിങ്ങളെ വഹിക്കു​ക​യും ചുമക്കു​ക​യും രക്ഷിക്കു​ക​യും ചെയ്യും.+   നിങ്ങൾ എന്നെ ആരോട്‌ ഉപമി​ക്കും? എന്നെ ആർക്കു തുല്യ​നാ​ക്കും? ആരുമാ​യി താരത​മ്യം ചെയ്യും?+എന്നെ​പ്പോ​ലെ ആരെങ്കി​ലു​മു​ണ്ടോ?+   ചിലർ പണസ്സഞ്ചി​യിൽനിന്ന്‌ കണക്കി​ല്ലാ​തെ സ്വർണം കുടഞ്ഞി​ടു​ന്നു.അവർ തുലാ​സ്സിൽ വെള്ളി തൂക്കി​ക്കൊ​ടു​ക്കു​ന്നു. അവർ ഒരു ലോഹ​പ്പ​ണി​ക്കാ​രനെ കൂലി​ക്കെ​ടു​ക്കു​ന്നു; അവൻ ഒരു ദൈവത്തെ ഉണ്ടാക്കു​ന്നു,+ എന്നിട്ട്‌ അവർ അതിനു മുന്നിൽ സാഷ്ടാം​ഗം വീണ്‌ അതിനെ ആരാധി​ക്കു​ന്നു.*+   അവർ അതിനെ തോളിൽ എടുക്കു​ന്നു;+അതിനെ ചുമന്നു​കൊ​ണ്ടു​പോ​യി അതിന്റെ സ്ഥാനത്ത്‌ പ്രതി​ഷ്‌ഠി​ക്കു​ന്നു. അത്‌ അങ്ങനെ അവിടെ നിൽക്കു​ന്നു. അതിന്റെ സ്ഥാനത്തു​നിന്ന്‌ അത്‌ അനങ്ങു​ന്നില്ല.+ അവർ അതി​നോ​ടു കരഞ്ഞ​പേ​ക്ഷി​ക്കു​ന്നു; പക്ഷേ അത്‌ ഉത്തരം നൽകു​ന്നില്ല;കഷ്ടതക​ളിൽനിന്ന്‌ ആരെയും രക്ഷിക്കാൻ അതിനു കഴിവില്ല.+   ഇത്‌ ഓർത്തു​കൊ​ള്ളുക, ധൈര്യം സംഭരി​ക്കുക. ലംഘകരേ, ഇതു ഹൃദയ​ത്തിൽ സൂക്ഷി​ച്ചു​കൊ​ള്ളുക.   പഴയ കാര്യങ്ങൾ ഓർക്കുക, പണ്ടു നടന്ന* സംഭവങ്ങൾ സ്‌മരി​ക്കുക,ഞാനാണു ദൈവം,* വേറെ ആരുമില്ല എന്ന്‌ ഓർക്കുക. ഞാനാണു ദൈവം, എന്നെ​പ്പോ​ലെ മറ്റാരു​മില്ല.+ 10  തുടക്കംമുതലേ, ഒടുക്കം എന്തായി​രി​ക്കു​മെന്നു ഞാൻ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു,ഇതുവരെ സംഭവി​ച്ചി​ട്ടി​ല്ലാ​ത്തവ പുരാ​ത​ന​കാ​ലം​മു​തലേ പ്രവചി​ക്കു​ന്നു.+ ‘എന്റെ തീരുമാനത്തിനു* മാറ്റമില്ല,+എനിക്ക്‌ ഇഷ്ടമു​ള്ളതു ഞാൻ ചെയ്യും’ എന്നു ഞാൻ പറയുന്നു.+ 11  സൂര്യോദയത്തിൽനിന്ന്‌* ഞാൻ ഒരു ഇരപി​ടി​യൻ പക്ഷിയെ വിളി​ക്കു​ന്നു,+എന്റെ തീരുമാനം* നടപ്പാ​ക്കാ​നാ​യി ദൂര​ദേ​ശ​ത്തു​നിന്ന്‌ ഒരു മനുഷ്യ​നെ വരുത്തു​ന്നു.+ ഞാൻ പറഞ്ഞി​രി​ക്കു​ന്നു, ഞാൻ അങ്ങനെ​തന്നെ ചെയ്യും. ഞാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു, ഞാൻ അതു നടപ്പി​ലാ​ക്കും.+ 12  ഹൃദയത്തിൽ ദുശ്ശാ​ഠ്യ​മു​ള്ള​വരേ,*നീതി​യിൽനിന്ന്‌ ഏറെ അകന്നവരേ, എന്റെ വാക്കുകൾ ശ്രദ്ധി​ക്കുക. 13  എന്റെ നീതി അകലെയല്ല;ഞാൻ അത്‌ അടുത്ത്‌ കൊണ്ടു​വ​ന്നി​രി​ക്കു​ന്നു.ഞാൻ രക്ഷ കൊണ്ടു​വ​രും, അതു വൈകില്ല.+ ഞാൻ സീയോ​നെ രക്ഷിക്കും; ഇസ്രാ​യേ​ലിന്‌ എന്റെ തേജസ്സു നൽകും.”+

അടിക്കുറിപ്പുകള്‍

അതായത്‌, മൃഗങ്ങ​ളു​ടെ പുറത്ത്‌ കയറ്റി​യി​രി​ക്കുന്ന വിഗ്ര​ഹങ്ങൾ.
അക്ഷ. “അതിന്റെ മുന്നിൽ കുമ്പി​ടു​ന്നു.”
അക്ഷ. “ആദ്യത്തെ.”
അഥവാ “ദിവ്യ​നാ​യവൻ.”
അഥവാ “ഉദ്ദേശ്യ​ത്തി​ന്‌; നിർണ​യ​ത്തി​ന്‌.”
അഥവാ “കിഴക്കു​നി​ന്ന്‌.”
അഥവാ “ഉദ്ദേശ്യം; നിർണയം.”
അക്ഷ. “ബലമു​ള്ള​വരേ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം