സങ്കീർത്തനം 89:1-52

എസ്രാഹ്യനായ ഏഥാന്റെ+ മാസ്‌കിൽ.* 89  യഹോ​വ​യു​ടെ അചഞ്ചല​മായ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ഞാൻ എന്നെന്നും പാടും. എന്റെ നാവ്‌ വരും​ത​ല​മു​റ​ക​ളോ​ടെ​ല്ലാം അങ്ങയുടെ വിശ്വ​സ്‌തത വിവരി​ക്കും.   ഞാൻ പറഞ്ഞു: “അചഞ്ചല​സ്‌നേഹം എന്നെന്നും ഉറച്ചു​നിൽക്കും;*+അങ്ങ്‌ അങ്ങയുടെ വിശ്വ​സ്‌തത സ്വർഗ​ത്തിൽ സുസ്ഥി​ര​മാ​യി സ്ഥാപി​ച്ചി​രി​ക്കു​ന്നു.”   “എന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​നു​മാ​യി ഞാൻ ഒരു ഉടമ്പടി ഉണ്ടാക്കി​യി​രി​ക്കു​ന്നു;+എന്റെ ദാസനായ ദാവീ​ദി​നോ​ടു ഞാൻ ഇങ്ങനെ സത്യം ചെയ്‌തു:+   ‘ഞാൻ നിന്റെ സന്തതിയെ* എന്നേക്കു​മാ​യി സ്ഥിര​പ്പെ​ടു​ത്തും,+തലമുറതലമുറയോളം നിന്റെ സിംഹാ​സനം പണിതു​റ​പ്പി​ക്കും.’”+ (സേലാ)   യഹോവേ, സ്വർഗം അങ്ങയുടെ അത്ഭുത​ങ്ങളെ സ്‌തു​തി​ക്കു​ന്നു;അതെ, വിശു​ദ്ധ​രു​ടെ സഭ അങ്ങയുടെ വിശ്വ​സ്‌ത​തയെ കീർത്തി​ക്കു​ന്നു.   ആകാശങ്ങളിൽ യഹോ​വ​യ്‌ക്കു തുല്യ​നാ​യി ആരാണു​ള്ളത്‌?+ ദൈവപുത്രന്മാരിൽ യഹോ​വ​യെ​പ്പോ​ലെ ആരുണ്ട്‌?+   വിശുദ്ധരുടെ സഭ* ഭയാദ​ര​വോ​ടെ ദൈവത്തെ നോക്കു​ന്നു;+ദൈവം ചുറ്റു​മു​ള്ള​വ​രെ​ക്കാ​ളെ​ല്ലാം മഹനീ​യ​നും അവരിൽ ഭയാദ​രവ്‌ ഉണർത്തു​ന്ന​വ​നും അല്ലോ.+   യാഹേ, സൈന്യ​ങ്ങ​ളു​ടെ ദൈവ​മായ യഹോവേ,അങ്ങയെപ്പോലെ ശക്തനായി ആരുണ്ട്‌?+ അങ്ങയുടെ വിശ്വ​സ്‌തത അങ്ങയെ വലയം ചെയ്യുന്നു.+   ക്ഷോഭിക്കുന്ന കടലിനെ അങ്ങ്‌ നിയ​ന്ത്രി​ക്കു​ന്നു;+ഉയർന്നുപൊങ്ങുന്ന കടൽത്തി​ര​കളെ അങ്ങ്‌ ശാന്തമാ​ക്കു​ന്നു.+ 10  അങ്ങ്‌ തകർത്ത രാഹാബ്‌*+ കൊല്ല​പ്പെ​ട്ട​വ​നെ​പ്പോ​ലെ വീണു​കി​ട​ക്കു​ന്നു.+ കരുത്തുറ്റ കൈയാൽ അങ്ങ്‌ ശത്രു​ക്കളെ നാലു​പാ​ടും ചിതറി​ച്ചു.+ 11  സ്വർഗം അങ്ങയു​ടേത്‌, ഭൂമി​യും അങ്ങയു​ടേത്‌;+ഫലപുഷ്ടിയുള്ള നിലവും അതിലു​ള്ള​തും അങ്ങല്ലോ ഉണ്ടാക്കി​യത്‌.+ 12  തെക്കും വടക്കും സൃഷ്ടി​ച്ചത്‌ അങ്ങല്ലോ;താബോരും+ ഹെർമോനും+ സന്തോ​ഷ​ത്തോ​ടെ തിരു​നാ​മം സ്‌തു​തി​ക്കു​ന്നു. 13  അങ്ങയുടെ കരം കരുത്തു​റ്റത്‌;+അങ്ങയുടെ കൈ ബലമു​ള്ളത്‌;+അങ്ങയുടെ വലങ്കൈ ഉന്നതമാ​യി​രി​ക്കു​ന്നു.+ 14  നീതിയും ന്യായ​വും അങ്ങയുടെ സിംഹാ​സ​ന​ത്തി​ന്റെ അടിസ്ഥാ​നം;+അചഞ്ചലസ്‌നേഹവും വിശ്വ​സ്‌ത​ത​യും തിരു​മു​മ്പിൽ നിൽക്കു​ന്നു.+ 15  ആഹ്ലാദാരവങ്ങളോടെ അങ്ങയെ സ്‌തു​തി​ക്കു​ന്നവർ സന്തുഷ്ടർ.+ യഹോവേ, അവർ അങ്ങയുടെ മുഖത്തി​ന്റെ പ്രകാ​ശ​ത്തിൽ നടക്കുന്നു. 16  ദിവസം മുഴുവൻ അവർ അങ്ങയുടെ നാമത്തിൽ ആനന്ദി​ക്കു​ന്നു;അങ്ങയുടെ നീതി​യാൽ അവർക്ക്‌ ഉന്നമന​മു​ണ്ടാ​യി​രി​ക്കു​ന്നു. 17  അങ്ങല്ലോ അവരുടെ ശക്തിയു​ടെ മഹത്ത്വം;+അങ്ങയുടെ അംഗീ​കാ​ര​ത്താൽ ഞങ്ങൾ കൂടുതൽ ശക്തരാ​യി​രി​ക്കു​ന്നു.*+ 18  ഞങ്ങളുടെ പരിച യഹോ​വ​യു​ടേ​ത​ല്ലോ;ഞങ്ങളുടെ രാജാവ്‌ ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നാ​യ​വനു സ്വന്തം.+ 19  ആ സമയത്ത്‌ അങ്ങ്‌ അങ്ങയുടെ വിശ്വ​സ്‌ത​ദാ​സ​രോ​ടു ദിവ്യ​ദർശ​ന​ത്തിൽ ഇങ്ങനെ പറഞ്ഞു: “ഒരു വീരനു ഞാൻ ശക്തി പകർന്നി​രി​ക്കു​ന്നു;+ജനത്തിന്‌ ഇടയിൽനി​ന്ന്‌ തിര​ഞ്ഞെ​ടു​ത്ത​വനെ ഞാൻ ഉന്നതനാ​ക്കി​യി​രി​ക്കു​ന്നു.+ 20  എന്റെ ദാസനായ ദാവീ​ദി​നെ ഞാൻ കണ്ടെത്തി;+എന്റെ വിശു​ദ്ധ​തൈ​ലം​കൊണ്ട്‌ ഞാൻ അവനെ അഭി​ഷേകം ചെയ്‌തു.+ 21  എന്റെ കൈ അവനെ താങ്ങും;+എന്റെ കരം അവനെ ശക്തനാ​ക്കും. 22  ഒരു ശത്രു​വും അവനിൽനി​ന്ന്‌ കപ്പം* ഈടാ​ക്കില്ല;നീതികെട്ടവർ ആരും അവനെ അടിച്ച​മർത്തില്ല.+ 23  അവന്റെ കൺമു​ന്നിൽവെച്ച്‌ അവന്റെ ശത്രു​ക്കളെ ഞാൻ തകർത്ത്‌ തരിപ്പ​ണ​മാ​ക്കും;+അവനെ വെറു​ക്കു​ന്ന​വരെ ഞാൻ സംഹരി​ക്കും.+ 24  എന്റെ അചഞ്ചല​സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും അവന്റെ​കൂ​ടെ​യുണ്ട്‌;+എന്റെ നാമം​കൊണ്ട്‌ അവൻ കൂടുതൽ ശക്തനാ​കും.* 25  ഞാൻ അവന്റെ കൈ* സമു​ദ്ര​ത്തി​ന്മേ​ലുംഅവന്റെ വലങ്കൈ നദിക​ളു​ടെ മേലും വെക്കും.+ 26  ‘അങ്ങാണ്‌ എന്റെ പിതാവ്‌; എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ’+ എന്ന്‌അവൻ എന്നോട്‌ ഉച്ചത്തിൽ വിളി​ച്ചു​പ​റ​യും. 27  ഞാൻ അവനു മൂത്ത മകന്റെ സ്ഥാനം നൽകും;+അവനെ ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രിൽ പരമോ​ന്ന​ത​നാ​ക്കും.+ 28  അവനോടുള്ള എന്റെ അചഞ്ചല​മായ സ്‌നേ​ഹ​ത്തിന്‌ ഒരിക്ക​ലും കുറവ്‌ വരുത്തില്ല;+അവനോടുള്ള എന്റെ ഉടമ്പടി ഒരിക്ക​ലും ലംഘി​ക്ക​പ്പെ​ടില്ല.+ 29  അവന്റെ സന്തതിയെ* ഞാൻ എന്നേക്കു​മാ​യി സ്ഥിര​പ്പെ​ടു​ത്തും;അവന്റെ സിംഹാ​സനം ആകാശം​പോ​ലെ നിലനിൽക്കു​ന്ന​താ​ക്കും.+ 30  അവന്റെ പുത്ര​ന്മാർ എന്റെ നിയമം ഉപേക്ഷി​ക്കു​ന്നെ​ങ്കിൽ,എന്റെ കല്‌പനകൾ* അനുസ​രിച്ച്‌ നടക്കു​ന്നി​ല്ലെ​ങ്കിൽ, 31  എന്റെ നിയമം ലംഘി​ക്കു​ന്നെ​ങ്കിൽ,എന്റെ ആജ്ഞകൾ പാലി​ക്കു​ന്നി​ല്ലെ​ങ്കിൽ, 32  ആ അനുസരണക്കേടിനു* ഞാൻ അവരെ വടി​കൊണ്ട്‌ ശിക്ഷി​ക്കും;+അവരുടെ തെറ്റിനു ഞാൻ അവരെ അടിക്കും. 33  എന്നാൽ അവനോ​ടുള്ള അചഞ്ചല​മായ സ്‌നേഹം ഞാൻ ഒരിക്ക​ലും പിൻവ​ലി​ക്കില്ല;+എന്റെ വാക്കു പാലി​ക്കാ​തി​രി​ക്ക​യു​മില്ല.* 34  ഞാൻ എന്റെ ഉടമ്പടി ലംഘിക്കുകയോ+പറഞ്ഞ വാക്കു മാറ്റി​പ്പ​റ​യു​ക​യോ ഇല്ല.+ 35  ഞാൻ എന്റെ വിശു​ദ്ധി​യിൽ സത്യം ചെയ്‌തു, അതിനു മാറ്റം വരില്ല;ദാവീദിനോടു ഞാൻ നുണ പറയില്ല.+ 36  അവന്റെ സന്തതി* എന്നും നിലനിൽക്കും;+സൂര്യനെപ്പോലെ അവന്റെ സിംഹാ​സ​ന​വും എന്റെ മുന്നിൽ നിലനിൽക്കും.+ 37  ചന്ദ്രനെപ്പോലെ, ആകാശ​ത്തി​ലെ ഒരു വിശ്വ​സ്‌ത​സാ​ക്ഷി​യാ​യി,അത്‌ എന്നും സുസ്ഥി​ര​മാ​യി​രി​ക്കും.” (സേലാ) 38  എന്നാൽ, അങ്ങുതന്നെ അവനെ തള്ളിക്ക​ളഞ്ഞു, അവനെ ഉപേക്ഷി​ച്ചു;+അങ്ങയുടെ അഭിഷി​ക്ത​നോട്‌ അങ്ങയ്‌ക്ക്‌ ഉഗ്ര​കോ​പം തോന്നി​യി​രി​ക്കു​ന്നു. 39  അങ്ങയുടെ ദാസ​നോ​ടുള്ള ഉടമ്പടി അങ്ങ്‌ വെറുത്ത്‌ തള്ളിയി​രി​ക്കു​ന്നു;അവന്റെ കിരീടം* നിലത്ത്‌ എറിഞ്ഞ്‌ അശുദ്ധ​മാ​ക്കി​യി​രി​ക്കു​ന്നു. 40  അങ്ങ്‌ അവന്റെ കൻമതിലുകളെല്ലാം* തകർത്തു,അവന്റെ കോട്ടകൾ ഇടിച്ച്‌ നിരത്തി. 41  വഴിപോക്കരെല്ലാം അവനെ കൊള്ള​യ​ടി​ക്കു​ന്നു;അയൽക്കാർക്ക്‌ അവനൊ​രു നിന്ദാ​വി​ഷ​യ​മാണ്‌.+ 42  അങ്ങ്‌ അവന്റെ എതിരാ​ളി​കൾക്കെ​ല്ലാം വിജയം നൽകി;*+അവന്റെ ശത്രു​ക്ക​ളെ​ല്ലാം സന്തോ​ഷി​ക്കാൻ ഇടയാക്കി. 43  അവന്റെ വാൾ തോറ്റു​മ​ട​ങ്ങാൻ ഇടവരു​ത്തി,അവനെ യുദ്ധത്തിൽ പിടി​ച്ചു​നിൽക്കാൻ കഴിയാത്ത സ്ഥിതി​യി​ലാ​ക്കി. 44  അങ്ങ്‌ അവന്റെ പ്രതാ​പ​ത്തിന്‌ അറുതി വരുത്തി,അവന്റെ സിംഹാ​സനം നില​ത്തേക്കു തള്ളിയി​ട്ടു. 45  അവന്റെ ചെറു​പ്പ​കാ​ലം അങ്ങ്‌ വെട്ടി​ച്ചു​രു​ക്കി,അവനെ ലജ്ജ ഉടുപ്പി​ച്ചു. (സേലാ) 46  യഹോവേ, എത്ര കാലം​കൂ​ടെ അങ്ങ്‌ മറഞ്ഞി​രി​ക്കും? എന്നേക്കു​മോ?+ അങ്ങയുടെ ഉഗ്ര​കോ​പം എന്നും ഇങ്ങനെ കത്തിജ്വ​ലി​ക്കു​മോ? 47  എന്റെ ആയുസ്സ്‌ എത്ര ഹ്രസ്വ​മെന്ന്‌ ഓർക്കേ​ണമേ!+ അങ്ങ്‌ ഈ മനുഷ്യ​രെ​യെ​ല്ലാം സൃഷ്ടി​ച്ചതു വെറു​തേ​യാ​ണോ? 48  ഒരിക്കലും മരിക്കാ​തെ ജീവി​ക്കാൻ ഏതു മനുഷ്യ​നു കഴിയും?+ ശവക്കുഴിയുടെ* പിടി​യിൽനിന്ന്‌ തന്നെ രക്ഷിക്കാൻ അവനാ​കു​മോ? (സേലാ) 49  യഹോവേ, അങ്ങയുടെ പണ്ടത്തെ അചഞ്ചല​സ്‌നേഹം എവിടെ?അങ്ങ്‌ വിശ്വ​സ്‌ത​ത​യിൽ അന്നു ദാവീ​ദി​നോ​ടു സത്യം ചെയ്‌ത കാര്യ​ങ്ങ​ളൊ​ക്കെ എവി​ടെ​പ്പോ​യി?+ 50  യഹോവേ, അങ്ങയുടെ ദാസർ സഹിക്കുന്ന നിന്ദ ഓർക്കേ​ണമേ;എനിക്കു സകല ജനതക​ളു​ടെ​യും പരിഹാ​സം ഏൽക്കേണ്ടിവരുന്നതു* കണ്ടോ? 51  യഹോവേ, അങ്ങയുടെ ശത്രുക്കൾ നിന്ദ വർഷി​ക്കു​ന്നതു കണ്ടോ?അങ്ങയുടെ അഭിഷി​ക്തൻ ഓരോ ചുവടു വെക്കു​മ്പോ​ഴും അവർ കളിയാ​ക്കു​ന്നതു കണ്ടോ? 52  യഹോവ എന്നെന്നും വാഴ്‌ത്ത​പ്പെ​ടട്ടെ. ആമേൻ! ആമേൻ!+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “നിലനിൽക്കും.”
അക്ഷ. “വിത്തിനെ.”
അഥവാ “സമൂഹം.”
ഈജിപ്‌തിനെയോ അവിടത്തെ ഫറവോ​നെ​യോ ആയിരി​ക്കാം പരാമർശി​ക്കു​ന്നത്‌.
അക്ഷ. “ഞങ്ങളുടെ കൊമ്പ്‌ ഉയർന്നി​രി​ക്കു​ന്നു.”
പദാവലി കാണുക.
അക്ഷ. “അവന്റെ കൊമ്പ്‌ ഉയരും.”
അഥവാ “അധികാ​രം.”
അക്ഷ. “വിത്തിനെ.”
അഥവാ “വിധികൾ.”
അഥവാ “ധിക്കാ​ര​ത്തി​ന്‌.”
അക്ഷ. “എന്റെ വിശ്വ​സ്‌ത​ത​യിൽ വിട്ടു​വീ​ഴ്‌ച കാണി​ക്കില്ല.”
അക്ഷ. “വിത്ത്‌.”
അഥവാ “രാജമു​ടി.”
അഥവാ “കല്ലു​കൊ​ണ്ടുള്ള അവന്റെ രക്ഷാസ​ങ്കേ​ത​ങ്ങ​ളെ​ല്ലാം.”
അക്ഷ. “അങ്ങ്‌ അവന്റെ എതിരാ​ളി​ക​ളു​ടെ വലങ്കൈ ഉയർത്തി.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “മാർവി​ട​ത്തിൽ വഹി​ക്കേ​ണ്ടി​വ​രു​ന്നത്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം