യോഹ​ന്നാ​നു ലഭിച്ച വെളി​പാട്‌ 7:1-17

7  ഇതിനു ശേഷം നാലു ദൈവ​ദൂ​ത​ന്മാർ ഭൂമി​യു​ടെ നാലു കോണിൽ നിൽക്കു​ന്നതു ഞാൻ കണ്ടു. കരയുടെ​യോ കടലിന്റെ​യോ ഏതെങ്കി​ലും മരത്തിന്റെ​യോ മേൽ വീശാ​തി​രി​ക്കാൻവേണ്ടി ഭൂമി​യി​ലെ നാലു കാറ്റും അവർ മുറുകെ പിടി​ച്ചി​രു​ന്നു. 2  വേറൊരു ദൂതൻ ജീവനുള്ള ദൈവ​ത്തി​ന്റെ മുദ്ര​യു​മാ​യി സൂര്യോദയത്തിൽനിന്ന്‌* വരുന്നതു ഞാൻ കണ്ടു. കരയ്‌ക്കും കടലി​നും ദോഷം വരുത്താൻ അനുവാ​ദം ലഭിച്ച നാലു ദൂതന്മാ​രോ​ട്‌ ആ ദൂതൻ ഇങ്ങനെ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു: 3  “നമ്മുടെ ദൈവ​ത്തി​ന്റെ അടിമ​ക​ളു​ടെ നെറ്റി​യിൽ ഞങ്ങൾ മുദ്രയിട്ടുതീരുന്നതുവരെ+ കരയ്‌ക്കോ കടലി​നോ മരങ്ങൾക്കോ ദോഷം വരുത്ത​രുത്‌.”+ 4  പിന്നെ ഞാൻ മുദ്ര ലഭിച്ച​വ​രു​ടെ എണ്ണം കേട്ടു; ഇസ്രായേൽമ​ക്ക​ളു​ടെ എല്ലാ ഗോത്രങ്ങളിലുംകൂടെ+ മുദ്ര ലഭിച്ചവർ ആകെ 1,44,000.+ 5  യഹൂദാഗോത്രത്തിൽ മുദ്ര ലഭിച്ചവർ 12,000;രൂബേൻഗോത്ര​ത്തിൽ 12,000;ഗാദ്‌ഗോത്ര​ത്തിൽ 12,000; 6  ആശേർഗോത്രത്തിൽ 12,000;നഫ്‌താ​ലിഗോത്ര​ത്തിൽ 12,000;മനശ്ശെഗോത്രത്തിൽ+ 12,000; 7  ശിമെയോൻഗോത്രത്തിൽ 12,000;ലേവിഗോത്ര​ത്തിൽ 12,000;യിസ്സാ​ഖാർഗോത്ര​ത്തിൽ 12,000; 8  സെബുലൂൻഗോത്രത്തിൽ 12,000;യോ​സേ​ഫ്‌ഗോത്ര​ത്തിൽ 12,000;ബന്യാ​മീൻഗോത്ര​ത്തിൽ 12,000. 9  ഇതിനു ശേഷം ഞാൻ നോക്കി​യപ്പോൾ, എല്ലാ ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷകളിലും+ നിന്നുള്ള, ആർക്കും എണ്ണിത്തി​ട്ടപ്പെ​ടു​ത്താൻ കഴിയാത്ത ഒരു മഹാപു​രു​ഷാ​രം നീളമുള്ള വെള്ളക്കുപ്പായം+ ധരിച്ച്‌ കൈയിൽ ഈന്തപ്പ​ന​യു​ടെ ഓലയുമായി+ സിംഹാ​സ​ന​ത്തി​നും കുഞ്ഞാ​ടി​നും മുമ്പാകെ നിൽക്കു​ന്നതു കണ്ടു. 10  “നമുക്കു ലഭിച്ച രക്ഷയ്‌ക്കു നമ്മൾ, സിംഹാ​സ​ന​ത്തിൽ ഇരിക്കുന്ന+ നമ്മുടെ ദൈവത്തോ​ടും കുഞ്ഞാടിനോടും+ കടപ്പെ​ട്ടി​രി​ക്കു​ന്നു” എന്ന്‌ അവർ ഉറക്കെ പറയു​ന്നു​ണ്ടാ​യി​രു​ന്നു. 11  സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും+ നാലു ജീവി​ക​ളുടെ​യും ചുറ്റു​മാ​യി ദൈവ​ദൂ​ത​ന്മാരെ​ല്ലാം നിന്നി​രു​ന്നു. അവർ സിംഹാ​സ​ന​ത്തി​ന്റെ മുമ്പാകെ കമിഴ്‌ന്നു​വീണ്‌ ദൈവത്തെ ആരാധി​ച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: 12  “ആമേൻ! സ്‌തു​തി​യും മഹത്ത്വ​വും ജ്ഞാനവും നന്ദിയും ബഹുമാ​ന​വും ശക്തിയും ബലവും എന്നു​മെന്നേ​ക്കും നമ്മുടെ ദൈവ​ത്തി​നു​ള്ളത്‌.+ ആമേൻ.” 13  അപ്പോൾ മൂപ്പന്മാ​രിൽ ഒരാൾ എന്നോടു ചോദി​ച്ചു: “നീളമുള്ള വെള്ളക്കു​പ്പാ​യം ധരിച്ച+ ഇവർ ആരാണ്‌, എവി​ടെ​നിന്ന്‌ വരുന്നു?” 14  ഉടനെ ഞാൻ ആ മൂപ്പ​നോട്‌, “യജമാ​നനേ, അങ്ങയ്‌ക്കാ​ണ​ല്ലോ അത്‌ അറിയാ​വു​ന്നത്‌” എന്നു പറഞ്ഞു. അപ്പോൾ ആ മൂപ്പൻ പറഞ്ഞു: “ഇവർ മഹാകഷ്ടതയിലൂടെ+ കടന്നു​വ​ന്ന​വ​രാണ്‌. കുഞ്ഞാ​ടി​ന്റെ രക്തത്തിൽ ഇവർ ഇവരുടെ വസ്‌ത്രം കഴുകിവെ​ളു​പ്പി​ച്ചി​രി​ക്കു​ന്നു.+ 15  അതുകൊണ്ടാണ്‌ ഇവർ ദൈവ​ത്തി​ന്റെ സിംഹാ​സ​ന​ത്തി​നു മുന്നിൽ നിൽക്കു​ന്ന​തും രാപ്പകൽ ദൈവ​ത്തി​ന്റെ ആലയത്തിൽ വിശു​ദ്ധസേ​വനം അനുഷ്‌ഠി​ക്കു​ന്ന​തും. സിംഹാ​സ​ന​ത്തിൽ ഇരിക്കുന്നവൻ+ തന്റെ കൂടാ​ര​ത്തിൽ അവർക്ക്‌ അഭയം നൽകും.+ 16  ഇനി അവർക്കു വിശക്കില്ല, ദാഹി​ക്കില്ല. ചുട്ടുപൊ​ള്ളുന്ന വെയി​ലോ അസഹ്യ​മായ ചൂടോ അവരെ ബാധി​ക്കില്ല.+ 17  കാരണം സിംഹാ​സ​ന​ത്തിന്‌ അരികെയുള്ള* കുഞ്ഞാട്‌+ അവരെ മേയ്‌ച്ച്‌+ ജീവജ​ല​ത്തി​ന്റെ ഉറവുകളിലേക്കു+ നടത്തും. ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും.”+

അടിക്കുറിപ്പുകള്‍

അഥവാ “കിഴക്കു​നി​ന്ന്‌.”
അഥവാ “നടുവി​ലുള്ള.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം