യോഹ​ന്നാ​നു ലഭിച്ച വെളി​പാട്‌ 20:1-15

20  പിന്നെ ഒരു ദൈവ​ദൂ​തൻ അഗാധ​ത്തി​ന്റെ താക്കോലും+ വലി​യൊ​രു ചങ്ങലയും പിടി​ച്ചുകൊണ്ട്‌ സ്വർഗത്തിൽനിന്ന്‌* ഇറങ്ങി​വ​രു​ന്നതു ഞാൻ കണ്ടു.  പിശാചും+ സാത്താനും+ ആയ പഴയ പാമ്പിനെ,+ ആ ഭീകര​സർപ്പത്തെ,+ ദൂതൻ 1,000 വർഷ​ത്തേക്കു പിടി​ച്ചുകെട്ടി.  1,000 വർഷം കഴിയു​ന്ന​തു​വരെ അവൻ ഇനി ജനതകളെ വഴി​തെ​റ്റി​ക്കാ​തി​രി​ക്കാൻ ദൂതൻ അവനെ അഗാധത്തിലേക്ക്‌+ എറിഞ്ഞ്‌ അവിടം അടച്ചു​പൂ​ട്ടി മുദ്ര​വെച്ചു. അതിനു ശേഷം അൽപ്പകാ​ലത്തേക്ക്‌ അവനെ അഴിച്ചു​വിടേ​ണ്ട​താണ്‌.+  പിന്നെ ഞാൻ സിംഹാ​സ​നങ്ങൾ കണ്ടു. അവയിൽ ഇരിക്കു​ന്ന​വർക്കു ന്യായം വിധി​ക്കാ​നുള്ള അധികാ​രം ലഭിച്ചി​രു​ന്നു. അതെ, യേശു​വി​നുവേണ്ടി സാക്ഷി പറഞ്ഞതുകൊ​ണ്ടും ദൈവത്തെ​ക്കു​റിച്ച്‌ സംസാ​രി​ച്ച​തുകൊ​ണ്ടും കാട്ടു​മൃ​ഗത്തെ​യോ അതിന്റെ പ്രതി​മയെ​യോ ആരാധി​ക്കു​ക​യോ നെറ്റി​യി​ലോ കൈയി​ലോ അതിന്റെ മുദ്രയേൽക്കുകയോ+ ചെയ്യാ​തി​രു​ന്ന​തുകൊ​ണ്ടും കൊല്ലപ്പെട്ടവരെയാണു* ഞാൻ കണ്ടത്‌. അവർ ജീവനി​ലേക്കു വന്ന്‌ 1,000 വർഷം ക്രിസ്‌തു​വിന്റെ​കൂ​ടെ രാജാ​ക്ക​ന്മാ​രാ​യി ഭരിച്ചു.+  (മരിച്ച​വ​രിൽ ബാക്കിയുള്ളവർ+ ആ 1,000 വർഷം കഴിയു​ന്ന​തു​വരെ ജീവനി​ലേക്കു വന്നില്ല.) ഇതാണ്‌ ഒന്നാമത്തെ പുനരു​ത്ഥാ​നം.+  ഒന്നാമത്തെ പുനരുത്ഥാനത്തിൽ+ പങ്കുള്ളവർ സന്തുഷ്ടർ, അവർ വിശു​ദ്ധ​രു​മാണ്‌. അവരുടെ മേൽ രണ്ടാം മരണത്തിന്‌+ അധികാ​ര​മില്ല.+ അവർ ദൈവ​ത്തിന്റെ​യും ക്രിസ്‌തു​വിന്റെ​യും പുരോ​ഹി​ത​ന്മാ​രാ​യി​രി​ക്കും.+ ക്രിസ്‌തു​വിന്റെ​കൂ​ടെ അവർ ആ 1,000 വർഷം രാജാ​ക്ക​ന്മാ​രാ​യി ഭരിക്കു​ക​യും ചെയ്യും.+  1,000 വർഷം കഴിഞ്ഞാൽ ഉടനെ സാത്താനെ തടവിൽനി​ന്ന്‌ വിട്ടയ​യ്‌ക്കും.  അവൻ ഭൂമി​യു​ടെ നാലു കോണി​ലു​മുള്ള ജനതകളെ, ഗോഗിനെ​യും മാഗോ​ഗിനെ​യും, വഴി​തെ​റ്റിച്ച്‌ യുദ്ധത്തി​നു കൂട്ടി​ച്ചേർക്കാൻ പുറ​പ്പെ​ടും. അവരുടെ എണ്ണം കടലിലെ മണൽപോലെ​യാ​യി​രി​ക്കും.  അവർ ഭൂമി​യിലെ​ല്ലാ​യി​ട​ത്തും അണിനി​രന്ന്‌ വിശു​ദ്ധ​രു​ടെ പാളയ​വും ദൈവ​ത്തി​ന്റെ പ്രിയ​പ്പെട്ട നഗരവും വളഞ്ഞു. എന്നാൽ ആകാശ​ത്തു​നിന്ന്‌ തീ ഇറങ്ങി അവരെ ദഹിപ്പി​ച്ചു​ക​ളഞ്ഞു.+ 10  അവരെ വഴി​തെ​റ്റിച്ച പിശാ​ചി​നെ കാട്ടുമൃഗവും+ കള്ളപ്ര​വാ​ച​ക​നും കിടക്കുന്ന,+ ഗന്ധകം* കത്തുന്ന തീത്തടാ​ക​ത്തിലേക്ക്‌ എറിയും. അവരെ രാപ്പകൽ എന്നു​മെന്നേ​ക്കും ദണ്ഡിപ്പി​ക്കും.* 11  പിന്നെ ഞാൻ വലി​യൊ​രു വെള്ളസിം​ഹാ​സനം കണ്ടു. അതിൽ ദൈവം ഇരിക്കു​ന്നു​ണ്ടാ​യി​രു​ന്നു.+ ദൈവ​സ​ന്നി​ധി​യിൽനിന്ന്‌ ആകാശ​വും ഭൂമി​യും ഓടിപ്പോ​യി.+ അവയെ പിന്നെ അവിടെ കണ്ടില്ല. 12  മരിച്ചവർ, വലിയ​വ​രും ചെറി​യ​വ​രും എല്ലാം, സിംഹാ​സ​ന​ത്തി​നു മുന്നിൽ നിൽക്കു​ന്നതു ഞാൻ കണ്ടു. അപ്പോൾ ചുരു​ളു​കൾ തുറന്നു. ജീവന്റെ ചുരുൾ+ എന്ന മറ്റൊരു ചുരു​ളും തുറന്നു. ചുരു​ളു​ക​ളിൽ എഴുതി​യി​രു​ന്ന​തി​ന്റെ അടിസ്ഥാ​ന​ത്തിൽ മരിച്ച​വരെ അവരുടെ പ്രവൃ​ത്തി​ക​ള​നു​സ​രിച്ച്‌ ന്യായം വിധിച്ചു.+ 13  കടൽ അതിലുള്ള മരിച്ച​വരെ വിട്ടുകൊ​ടു​ത്തു. മരണവും ശവക്കുഴിയും* അവയി​ലുള്ള മരിച്ച​വരെ വിട്ടുകൊ​ടു​ത്തു. അവരെ ഓരോ​രു​ത്തരെ​യും അവരുടെ പ്രവൃ​ത്തി​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ന്യായം വിധിച്ചു.+ 14  പിന്നെ മരണ​ത്തെ​യും ശവക്കുഴിയെയും* തീത്തടാ​ക​ത്തിലേക്ക്‌ എറിഞ്ഞു.+ ഈ തീത്തടാകം+ രണ്ടാം മരണത്തെ+ അർഥമാ​ക്കു​ന്നു. 15  ജീവന്റെ പുസ്‌ത​ക​ത്തിൽ പേര്‌ എഴുതിക്കാണാത്തവരെയും+ തീത്തടാകത്തിലേക്ക്‌+ എറിഞ്ഞു.

അടിക്കുറിപ്പുകള്‍

അഥവാ “ആകാശ​ത്തു​നി​ന്ന്‌.”
അക്ഷ. “മഴു​കൊ​ണ്ട്‌ വധിക്ക​പ്പെ​ട്ട​വ​രു​ടെ ദേഹി​ക​ളെ​യാ​ണ്‌.”
അതായത്‌, സൾഫർ.
അഥവാ “തടവി​ലാ​ക്കും; അടക്കി​നി​റു​ത്തും.”
ഗ്രീക്കിൽ ഹേഡിസ്‌. പദാവലി കാണുക.
ഗ്രീക്കിൽ ഹേഡിസ്‌. പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം