യോഹ​ന്നാൻ എഴുതി​യത്‌ 14:1-31

14  “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്‌.+ ദൈവ​ത്തിൽ വിശ്വസിക്കുക.+ എന്നിലും വിശ്വസിക്കുക.  എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം താമസസ്ഥലങ്ങളുണ്ട്‌. ഇല്ലെങ്കിൽ ഞാൻ നിങ്ങ​ളോ​ടു പറഞ്ഞേനേ. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കാ​നാ​ണു പോകുന്നത്‌.+  ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കി​യിട്ട്‌ വീണ്ടും വരുക​യും ഞാനു​ള്ളി​ടത്ത്‌ നിങ്ങളു​മു​ണ്ടാ​യി​രി​ക്കാൻ നിങ്ങളെ എന്റെ വീട്ടിൽ സ്വീക​രി​ക്കു​ക​യും ചെയ്യും.+  ഞാൻ പോകു​ന്നി​ട​ത്തേ​ക്കുള്ള വഴി നിങ്ങൾക്ക്‌ അറിയാം.”  തോമസ്‌+ യേശു​വി​നോ​ടു പറഞ്ഞു: “കർത്താവേ, അങ്ങ്‌ എവി​ടേ​ക്കാ​ണു പോകു​ന്ന​തെന്നു ഞങ്ങൾക്ക്‌ അറിഞ്ഞുകൂടാ. പിന്നെ എങ്ങനെ വഴി അറിയും?”  യേശു തോമ​സി​നോ​ടു പറഞ്ഞു: “ഞാൻതന്നെയാണു വഴിയും+ സത്യവും+ ജീവനും.+ എന്നിലൂ​ടെ​യ​ല്ലാ​തെ ആരും പിതാവിന്റെ അടു​ത്തേക്കു വരുന്നില്ല.+  നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ, എന്റെ പിതാ​വി​നെ​യും അറിയുമായിരുന്നു.+ ഇപ്പോൾമു​തൽ നിങ്ങൾ പിതാ​വി​നെ അറിയുന്നു, പിതാ​വി​നെ കാണു​ക​യും ചെയ്‌തിരിക്കുന്നു.”+  ഫിലി​പ്പോസ്‌ യേശു​വി​നോ​ടു പറഞ്ഞു: “കർത്താവേ, ഞങ്ങൾക്കു പിതാ​വി​നെ കാണിച്ചുതരണേ. അതു മാത്രം മതി.”  യേശു പറഞ്ഞു: “ഞാൻ ഇത്രയും കാലം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നി​ട്ടും ഫിലിപ്പോസേ, നിനക്ക്‌ എന്നെ അറിയില്ലേ? എന്നെ കണ്ടിട്ടു​ള്ളവൻ പിതാ​വി​നെ​യും കണ്ടിരിക്കുന്നു.+ പിന്നെ, ‘പിതാവിനെ കാണി​ച്ചു​ത​രണം’ എന്നു നീ പറയു​ന്നത്‌ എന്താണ്‌? 10  ഞാൻ പിതാ​വി​നോ​ടും പിതാവ്‌ എന്നോ​ടും യോജി​പ്പി​ലാ​ണെന്നു നീ വിശ്വസിക്കുന്നില്ലേ?+ ഞാൻ നിങ്ങ​ളോ​ടു സംസാ​രി​ക്കുന്ന കാര്യങ്ങൾ ഞാൻ സ്വന്തമാ​യി പറയുന്നതല്ല.+ ഞാനു​മാ​യി യോജി​പ്പി​ലുള്ള പിതാവ്‌ ഇങ്ങനെ തന്റെ പ്രവൃ​ത്തി​കൾ ചെയ്യുകയാണ്‌. 11  ഞാൻ പിതാ​വി​നോ​ടും പിതാവ്‌ എന്നോ​ടും യോജി​പ്പി​ലാ​ണെന്നു ഞാൻ പറഞ്ഞതു വിശ്വസിക്കൂ. ഇനി അതല്ലെ​ങ്കിൽ ഞാൻ ചെയ്യുന്ന പ്രവൃ​ത്തി​കൾ നിമിത്തം വിശ്വസിക്കൂ.+ 12  സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: എന്നെ വിശ്വ​സി​ക്കു​ന്നവൻ ഞാൻ ചെയ്യുന്ന പ്രവൃ​ത്തി​കൾ ചെയ്യും. ഞാൻ പിതാവിന്റെ അടു​ത്തേക്കു പോകുന്നതുകൊണ്ട്‌+ അതിലും വലിയ​തും അവൻ ചെയ്യും.+ 13  നിങ്ങൾ എന്റെ നാമത്തിൽ എന്തു ചോദി​ച്ചാ​ലും ഞാൻ അതു ചെയ്‌തുതരും.+ അങ്ങനെ പുത്രൻ മുഖാ​ന്തരം പിതാവ്‌ മഹത്ത്വപ്പെടും. 14  നിങ്ങൾ എന്റെ നാമത്തിൽ ചോദി​ക്കു​ന്നത്‌ എന്തും ഞാൻ ചെയ്‌തുതരും. 15  “നിങ്ങൾ എന്നെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ എന്റെ കല്‌പ​നകൾ അനുസരിക്കും.+ 16  ഞാൻ പിതാ​വി​നോട്‌ അപേക്ഷി​ക്കു​മ്പോൾ പിതാവ്‌ മറ്റൊരു സഹായി​യെ നിങ്ങൾക്കു തരും. അത്‌ എന്നും നിങ്ങളുടെകൂടെയുണ്ടായിരിക്കും.+ 17  ആ സഹായി സത്യത്തിന്റെ ആത്മാവാണ്‌.+ ലോകം അതിനെ കാണു​ക​യോ അറിയു​ക​യോ ചെയ്യാ​ത്ത​തു​കൊണ്ട്‌ ലോക​ത്തിന്‌ അതു കിട്ടില്ല.+ അതു നിങ്ങളു​ടെ​കൂ​ടെ​യു​ള്ള​തു​കൊ​ണ്ടും നിങ്ങളി​ലു​ള്ള​തു​കൊ​ണ്ടും നിങ്ങൾക്ക്‌ അതിനെ അറിയാം. 18  ഞാൻ നിങ്ങളെ അനാഥ​രാ​യി വിടില്ല. ഞാൻ നിങ്ങളു​ടെ അടു​ത്തേക്കു വരും.+ 19  അൽപ്പം​കൂ​ടെ കഴിഞ്ഞാൽ പിന്നെ ലോകം എന്നെ കാണില്ല. എന്നാൽ നിങ്ങൾ എന്നെ കാണും.+ കാരണം, ഞാൻ ജീവി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങളും ജീവിക്കും. 20  ഞാൻ എന്റെ പിതാ​വി​നോ​ടും നിങ്ങൾ എന്നോ​ടും ഞാൻ നിങ്ങ​ളോ​ടും യോജി​പ്പി​ലാ​ണെന്ന്‌ അന്നു നിങ്ങൾ അറിയും.+ 21  എന്റെ കല്‌പ​നകൾ സ്വീക​രിച്ച്‌ അവ അനുസ​രി​ക്കു​ന്ന​വ​നാണ്‌ എന്നെ സ്‌നേഹിക്കുന്നവൻ. എന്നെ സ്‌നേ​ഹി​ക്കു​ന്ന​വനെ എന്റെ പിതാ​വും സ്‌നേഹിക്കും.+ ഞാനും അവനെ സ്‌നേ​ഹിച്ച്‌ എന്നെ അവനു വ്യക്തമാ​യി കാണിച്ചുകൊടുക്കും.” 22  യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ അല്ലാത്ത മറ്റേ യൂദാസ്‌+ യേശു​വി​നോ​ടു ചോദിച്ചു: “കർത്താവേ, അങ്ങ്‌ ലോക​ത്തി​നല്ല മറിച്ച്‌ ഞങ്ങൾക്ക്‌ അങ്ങയെ വ്യക്തമാ​യി കാണി​ച്ചു​ത​രാൻ ഉദ്ദേശി​ക്കു​ന്നത്‌ എന്തുകൊണ്ടാണ്‌?” 23  യേശു പറഞ്ഞു: “എന്നെ സ്‌നേ​ഹി​ക്കു​ന്നവൻ എന്റെ വചനം അനുസരിക്കും.+ എന്റെ പിതാവ്‌ അവനെ സ്‌നേഹിക്കും. ഞങ്ങൾ അവന്റെ അടുത്ത്‌ വന്ന്‌ അവന്റെകൂടെ താമസമാക്കും.+ 24  എന്നെ സ്‌നേ​ഹി​ക്കാ​ത്തവൻ എന്റെ വചനം അനുസരിക്കില്ല. നിങ്ങൾ കേൾക്കുന്ന വചനമോ എന്റേതല്ല, എന്നെ അയച്ച പിതാവിന്റേതാണ്‌.+ 25  “ഇപ്പോൾ നിങ്ങളു​ടെ​കൂ​ടെ​യു​ള്ള​പ്പോൾത്തന്നെ ഞാൻ ഈ കാര്യങ്ങൾ നിങ്ങ​ളോ​ടു പറഞ്ഞിരിക്കുന്നു. 26  എന്നാൽ പിതാവ്‌ എന്റെ നാമത്തിൽ അയയ്‌ക്കാ​നി​രി​ക്കുന്ന പരിശു​ദ്ധാ​ത്മാവ്‌ എന്ന സഹായി നിങ്ങളെ എല്ലാ കാര്യ​ങ്ങ​ളും പഠിപ്പി​ക്കു​ക​യും ഞാൻ നിങ്ങ​ളോ​ടു പറഞ്ഞ​തൊ​ക്കെ നിങ്ങളെ ഓർമി​പ്പി​ക്കു​ക​യും ചെയ്യും.+ 27  സമാധാ​നം ഞാൻ നിങ്ങൾക്കു തന്നിട്ടുപോകുന്നു. എന്റെ സമാധാ​നം ഞാൻ നിങ്ങൾക്കു തരുന്നു.+ ലോകം തരുന്ന​തു​പോ​ലെയല്ല ഞാൻ അതു നിങ്ങൾക്കു തരുന്നത്‌. നിങ്ങളു​ടെ ഹൃദയം അസ്വസ്ഥമാകരുത്‌, ഭയപ്പെടുകയുമരുത്‌. 28  ‘ഞാൻ ഇപ്പോൾ പോയിട്ട്‌ നിങ്ങളു​ടെ അടു​ത്തേക്കു മടങ്ങി​വ​രും’ എന്നു പറഞ്ഞല്ലോ. നിങ്ങൾക്ക്‌ എന്നോടു സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ ഞാൻ പിതാവിന്റെ അടുത്ത്‌ പോകു​ന്നത്‌ ഓർത്ത്‌ നിങ്ങൾ സന്തോഷിക്കും. കാരണം പിതാവ്‌ എന്നെക്കാൾ വലിയവനാണ്‌.+ 29  ഇതു സംഭവി​ക്കു​മ്പോൾ നിങ്ങൾ വിശ്വ​സി​ക്കാൻവേ​ണ്ടി​യാ​ണു ഞാൻ ഇക്കാര്യം നിങ്ങ​ളോ​ടു മുൻകൂട്ടിപ്പറയുന്നത്‌.+ 30  ഇനി ഞാൻ നിങ്ങ​ളോ​ടു കൂടു​ത​ലാ​യൊ​ന്നും സംസാരിക്കില്ല. കാരണം ഈ ലോകത്തിന്റെ ഭരണാധികാരി+ വരുന്നു. അയാൾക്ക്‌ എന്റെ മേൽ ഒരു അധികാരവുമില്ല.+ 31  എന്നാൽ ഞാൻ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു ലോകം അറിയാൻ, പിതാവ്‌ എന്നോടു കല്‌പി​ച്ച​തെ​ല്ലാം ഞാൻ അങ്ങനെ​തന്നെ ചെയ്യുകയാണ്‌.+ എഴുന്നേൽക്ക്‌, നമുക്ക്‌ ഇവി​ടെ​നിന്ന്‌ പോകാം.

അടിക്കുറിപ്പുകള്‍

പഠനക്കുറിപ്പുകൾ

താമസ​സ്ഥ​ലങ്ങൾ: മൊനീ എന്ന ഗ്രീക്കു​പദം ഇവി​ടെ​യും യോഹ 14:23-ലും മാത്രമേ കാണു​ന്നു​ള്ളൂ. ആ വാക്യ​ത്തി​ലാ​കട്ടെ അതു “താമസ​മാ​ക്കും” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. പല ഗ്രീക്കു​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും ഈ പദം, യാത്ര​യ്‌ക്കി​ടെ സഞ്ചാരി​കൾ വിശ്ര​മി​ച്ചി​രുന്ന സ്ഥലങ്ങളെ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​രു​ന്നു. എന്നാൽ യേശു ഇവിടെ മറ്റൊ​രർഥ​ത്തി​ലാണ്‌ ഈ പദം ഉപയോ​ഗി​ച്ച​തെന്നു മിക്ക പണ്ഡിത​ന്മാ​രും പറയുന്നു. താൻ പോകാ​നി​രി​ക്കുന്ന, പിതാ​വി​ന്റെ ഭവനമായ സ്വർഗ​ത്തിൽ സ്ഥിരമായ താമസ​സ്ഥ​ലങ്ങൾ യേശു വാഗ്‌ദാ​നം ചെയ്യു​ക​യാ​യി​രു​ന്നെ​ന്നാണ്‌ അവരുടെ അഭി​പ്രാ​യം. ശിഷ്യ​ന്മാർക്കു​വേണ്ടി സ്ഥലം ഒരുക്കാൻ യേശു ദൈവ​ത്തി​ന്റെ അടുത്ത്‌ ചെന്ന്‌, തന്റെ രക്തത്തിന്റെ മൂല്യം ദൈവ​മു​മ്പാ​കെ സമർപ്പി​ക്ക​ണ​മാ​യി​രു​ന്നു. (എബ്ര 9:12, 24-28) അതിനു ശേഷം മാത്രമേ മനുഷ്യർക്കു സ്വർഗ​ത്തി​ലേക്കു പോകാ​നാ​കു​മാ​യി​രു​ന്നു​ള്ളൂ.​—ഫിലി 3:20, 21.

നിങ്ങൾക്കു സ്ഥലം ഒരുക്കാ​നാണ്‌: ഇത്തരത്തിൽ സ്ഥലം ഒരുക്കാൻ, യേശു ദൈവ​സ​ന്നി​ധി​യിൽ ചെന്ന്‌ തന്റെ രക്തത്തിന്റെ മൂല്യം ദൈവ​ത്തി​നു സമർപ്പി​ക്ക​ണ​മാ​യി​രു​ന്നു. പുതിയ ഉടമ്പടി​ക്കു നിയമ​സാ​ധുത നൽകു​മാ​യി​രുന്ന ഒരു നടപടി​യാ​യി​രു​ന്നു അത്‌. ഇനി, യേശു​വി​നു രാജാ​ധി​കാ​രം ലഭിക്കു​ന്ന​തും സ്ഥലം ഒരുക്കു​ന്ന​തി​ന്റെ ഭാഗമാ​യി​രു​ന്നു. അതിനും ശേഷമേ യേശു​വി​ന്റെ അഭിഷി​ക്താ​നു​ഗാ​മി​ക​ളു​ടെ സ്വർഗീ​യ​പു​ന​രു​ത്ഥാ​നം ആരംഭി​ക്കു​മാ​യി​രു​ന്നു​ള്ളൂ.​—1തെസ്സ 4:14-17; എബ്ര 9:12, 24-28; 1പത്ര 1:19; വെളി 11:15.

ഞാൻത​ന്നെ​യാ​ണു വഴിയും സത്യവും ജീവനും: യേശു​വാ​ണു വഴി എന്നു പറയാ​നുള്ള ഒരു കാരണം യേശു​വി​ലൂ​ടെ മാത്രമേ നമുക്കു ദൈവ​ത്തോ​ടു പ്രാർഥി​ക്കാൻ കഴിയൂ എന്നതാണ്‌. ഇനി, മനുഷ്യർക്കു ദൈവ​വു​മാ​യി അനുര​ഞ്‌ജ​ന​ത്തി​ലാ​കാ​നുള്ള ‘വഴിയും’ യേശു​വാണ്‌. (യോഹ 16:23; റോമ 5:8) യേശു​വാ​ണു സത്യം എന്നു പറയാ​നുള്ള ഒരു കാരണം യേശുവിന്റെ സംസാ​ര​വും ജീവി​ത​വും സത്യത്തി​നു ചേർച്ച​യി​ലാ​യി​രു​ന്നു എന്നതാണ്‌. ഇനി, ദൈ​വോ​ദ്ദേ​ശ്യം നടപ്പാ​കു​ന്ന​തിൽ യേശു​വിന്‌ അതുല്യ​സ്ഥാ​ന​മു​ണ്ടെന്നു തെളി​യി​ക്കുന്ന ധാരാളം പ്രവച​നങ്ങൾ യേശു​വിൽ നിറ​വേ​റു​ക​യും ചെയ്‌തു. (യോഹ 1:14; വെളി 19:10) അതെ, ആ പ്രവച​ന​ങ്ങ​ളെ​ല്ലാം ‘“ഉവ്വ്‌” എന്നായി​രി​ക്കു​ന്നതു (അഥവാ, നിറ​വേ​റി​യി​രി​ക്കു​ന്നത്‌) യേശു​വി​ലൂ​ടെ​യാണ്‌.’ (2കൊ 1:20) യേശു​വാ​ണു ജീവൻ എന്നു പറയാ​നുള്ള കാരണം മാനവ​കു​ല​ത്തിന്‌ ‘യഥാർഥ​ജീ​വൻ,’ അതായത്‌ ‘നിത്യ​ജീ​വൻ’ ലഭിക്കാൻ വഴി തുറന്നതു യേശു നൽകിയ മോച​ന​വി​ല​യാ​യി​രു​ന്നു എന്നതാണ്‌. (1തിമ 6:12, 19; എഫ 1:7; 1യോഹ 1:7) പറുദീ​സാ​ഭൂ​മി​യിൽ എന്നെന്നും ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യോ​ടെ പുനരു​ത്ഥാ​ന​പ്പെ​ടുന്ന ദശലക്ഷ​ങ്ങൾക്കും യേശു ‘ജീവനാ​ണെന്നു’ തെളി​യും.​—യോഹ 5:28, 29.

സ്വന്തമാ​യി: അഥവാ “സ്വയമാ​യി.” അക്ഷ. “തന്നിൽനി​ന്നു​തന്നെ.” ദൈവ​ത്തി​ന്റെ മുഖ്യ​പ്ര​തി​നി​ധി​യാ​യ​തു​കൊണ്ട്‌ യേശു എപ്പോ​ഴും യഹോ​വ​യു​ടെ വാക്കുകൾ ശ്രദ്ധി​ക്കു​ക​യും യഹോവ നിർദേ​ശി​ക്കുന്ന കാര്യങ്ങൾ സംസാ​രി​ക്കു​ക​യും ചെയ്യുന്നു.

അതിലും വലിയ​തും: തന്റെ ശിഷ്യ​ന്മാർ താൻ ചെയ്‌ത​തി​നെ​ക്കാൾ വലിയ അത്ഭുതങ്ങൾ ചെയ്യു​മെന്നല്ല യേശു ഇവിടെ ഉദ്ദേശി​ച്ചത്‌. മറിച്ച്‌ താൻ ചെയ്‌ത​തി​നെ​ക്കാൾ വിപു​ല​മാ​യി അവർ പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​മെന്നു താഴ്‌മ​യോ​ടെ അംഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു യേശു. യേശുവിന്റെ അനുഗാ​മി​കൾ യേശു​വി​നെ​ക്കാൾ കൂടുതൽ പ്രദേശം പ്രവർത്തി​ച്ചു​തീർക്കു​ക​യും കൂടുതൽ ആളുക​ളോ​ടു സംസാ​രി​ക്കു​ക​യും കൂടുതൽ കാലം പ്രവർത്തി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. താൻ തുടങ്ങി​വെച്ച പ്രവർത്തനം ശിഷ്യ​ന്മാർ തുടർന്നും ചെയ്യാൻ യേശു പ്രതീ​ക്ഷി​ച്ചി​രു​ന്നെ​ന്നാണ്‌ ആ വാക്കുകൾ തെളി​യി​ക്കു​ന്നത്‌.

ചോദി​ക്കു​ന്നത്‌: ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ഈ പരിഭാ​ഷ​യെ​യാ​ണു പിന്താ​ങ്ങു​ന്നത്‌. മാത്രമല്ല യോഹ 15:16; 16:23 എന്നിവ​യി​ലെ വാക്കു​ക​ളു​മാ​യും ഇതു യോജി​ക്കു​ന്നു. എന്നാൽ മറ്റു ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ ഭാഗത്ത്‌ “എന്നോടു ചോദി​ക്കു​ന്നത്‌” എന്നാണു കാണു​ന്നത്‌.

അതിനെ കാണു​ക​യോ . . . നിങ്ങൾക്ക്‌ അതിനെ അറിയാം: ഈ വാക്യ​ത്തിൽ രണ്ടു തവണ “അതിനെ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഓട്ടോ എന്ന ഗ്രീക്കു​സർവ​നാ​മം നപും​സ​ക​ലിം​ഗ​ത്തി​ലു​ള്ള​താണ്‌. ആ സർവനാ​മം ആത്മാവി​നെ കുറി​ക്കാ​നാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ‘ആത്മാവി​ന്റെ’ ഗ്രീക്കു​പ​ദ​മായ ന്യൂമ​യും നപും​സ​ക​ലിം​ഗ​ത്തിൽത്ത​ന്നെ​യാണ്‌.​—യോഹ 14:16-ന്റെ പഠനക്കു​റി​പ്പു കാണുക.

ആത്മാവ്‌: അഥവാ “ചലനാ​ത്മ​ക​ശക്തി.” “ആത്മാവ്‌” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ന്യൂമ എന്ന ഗ്രീക്കു​പദം നപും​സ​ക​ലിം​ഗ​ത്തി​ലാ​യ​തു​കൊണ്ട്‌ അതിനെ കുറി​ക്കാൻ നപും​സ​ക​സർവ​നാ​മ​ങ്ങ​ളാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഈ ഗ്രീക്കു​പ​ദ​ത്തി​നു പല അർഥങ്ങ​ളുണ്ട്‌. എന്നാൽ അവയെ​ല്ലാം മനുഷ്യ​നേ​ത്ര​ങ്ങൾക്ക്‌ അദൃശ്യ​മായ ഒന്നി​നെ​യാ​ണു കുറി​ക്കു​ന്നത്‌. അതിനെ കാണാൻ കഴിയി​ല്ലെ​ങ്കി​ലും അതിന്റെ ശക്തിയു​ടെ ചലനം മിക്ക​പ്പോ​ഴും തെളി​വു​ക​ളി​ലൂ​ടെ മനസ്സി​ലാ​ക്കാ​നാ​കും. (പദാവലി കാണുക.) ഇവിടെ “ആത്മാവ്‌” എന്നു പറഞ്ഞി​രി​ക്കു​ന്നതു പരിശു​ദ്ധാ​ത്മാ​വി​നെ​ക്കു​റി​ച്ചാണ്‌. ഈ വാക്യ​ത്തിൽ സത്യത്തി​ന്റെ ആത്മാവ്‌ എന്നാണ്‌ അതിനെ വിളി​ച്ചി​രി​ക്കു​ന്നത്‌. ഇതേ പദപ്ര​യോ​ഗം യോഹ 15:26-ലും 16:13-ലും കാണാം. “സഹായി,” (യോഹ 16:7) അതായത്‌ “സത്യത്തി​ന്റെ ആത്മാവ്‌,” തന്റെ ശിഷ്യ​ന്മാ​രെ ‘നയിക്കു​മ്പോൾ’ അവർക്കു “സത്യം മുഴു​വ​നാ​യി” മനസ്സി​ലാ​ക്കാ​നാ​കും എന്നു യേശു യോഹ 16:13-ൽ പറയു​ന്ന​താ​യും കാണാം.

മറ്റൊരു സഹായി: ഈ പദപ്ര​യോ​ഗം സൂചി​പ്പി​ക്കു​ന്നത്‌, ശിഷ്യ​ന്മാർക്ക്‌ അപ്പോൾത്തന്നെ ഒരു ‘സഹായി​യാ​യി’ യേശു ഉണ്ടായി​രു​ന്നെ​ന്നാണ്‌. വാസ്‌ത​വ​ത്തിൽ യേശു​വി​നെ “സഹായി” (പരാ​ക്ലേ​റ്റൊസ്‌) എന്നു വിളി​ച്ചി​രി​ക്കുന്ന 1യോഹ 2:1-ലും ഇതേ ഗ്രീക്കു​പ​ദ​മാ​ണു കാണു​ന്നത്‌. എന്നാൽ താൻ ഭൂമി​യിൽനിന്ന്‌ പോയ​ശേഷം ദൈവാ​ത്മാവ്‌ അഥവാ ദൈവ​ത്തി​ന്റെ ചലനാ​ത്മ​ക​ശക്തി ശിഷ്യ​ന്മാർക്കു കൂടു​ത​ലായ സഹായം നൽകു​മെ​ന്നാ​ണു യേശു ഈ വാക്യ​ത്തിൽ വാഗ്‌ദാ​നം ചെയ്യു​ന്നത്‌.

സഹായി: അഥവാ “ആശ്വാ​സകൻ; പ്രോ​ത്സാ​ഹകൻ; വക്താവാ​യി വാദി​ക്കു​ന്നവൻ.” “സഹായി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പരാ​ക്ലേ​റ്റൊസ്‌ എന്ന പദം ബൈബി​ളിൽ പരിശു​ദ്ധാ​ത്മാ​വി​നെ​യും (യോഹ 14:16, 26; 15:26; 16:7) യേശു​വി​നെ​യും (1യോഹ 2:1) കുറി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഈ പദത്തിന്റെ അക്ഷരാർഥ​ത്തി​ലുള്ള പരിഭാഷ, സഹായ​ത്തി​നാ​യി “ഒരാളു​ടെ അരികി​ലേക്കു വിളി​ക്ക​പ്പെ​ട്ട​യാൾ” എന്നാണ്‌. ഒരു ശക്തി മാത്ര​മായ പരിശു​ദ്ധാ​ത്മാ​വി​നെ​യാ​ണു യേശു ഇവിടെ ആളത്വം കല്‌പിച്ച്‌ “സഹായി” എന്നു വിളി​ച്ചത്‌. ഇനി, ഈ സഹായി ‘പഠിപ്പി​ക്കും,’ “സാക്ഷി പറയും,” “ബോധ്യം വരുത്തും,” “നയിക്കും,” ‘സംസാ​രി​ക്കും,’ ‘കേൾക്കും’ (യോഹ 14:26; 15:26; 16:7-13) എന്നൊക്കെ പറഞ്ഞ​പ്പോ​ഴും അത്‌ ഒരു വ്യക്തി​യാ​ണെ​ന്ന​പോ​ലെ​യാ​ണു യേശു സംസാ​രി​ച്ചത്‌. പക്ഷേ, വ്യക്തി​ക​ള​ല്ലാ​ത്ത​വ​യ്‌ക്കോ ജീവനി​ല്ലാ​ത്ത​വ​യ്‌ക്കോ ഇത്തരത്തിൽ ആളത്വം കല്‌പിച്ച്‌ സംസാ​രി​ക്കു​ന്നത്‌ ഒരു അലങ്കാ​ര​പ്ര​യോ​ഗ​മാണ്‌. ഈ അലങ്കാ​ര​പ്ര​യോ​ഗം തിരു​വെ​ഴു​ത്തു​ക​ളിൽ പലയി​ട​ത്തും കാണാം. ഉദാഹ​ര​ണ​ത്തിന്‌, ജ്ഞാനം, മരണം, പാപം, അനർഹദയ എന്നിവ​യെ​ക്കു​റി​ച്ചെ​ല്ലാം അങ്ങനെ പറഞ്ഞി​ട്ടുണ്ട്‌. (മത്ത 11:19; ലൂക്ക 7:35; റോമ 5:14, 17, 21; 6:12; 7:8-11) ഇപ്പറഞ്ഞ​വ​യിൽ ഒന്നു​പോ​ലും വ്യക്തി​കളല്ല. ഇനി, ദൈവാ​ത്മാ​വി​നെ പലപ്പോ​ഴും വ്യക്തി​ക​ള​ല്ലാത്ത കാര്യ​ങ്ങൾക്കൊ​പ്പ​മാ​ണു പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ എന്നതും, അത്‌ ഒരു വ്യക്തിയല്ല എന്ന വസ്‌തു​തയെ പിന്താ​ങ്ങു​ന്നു. (മത്ത 3:11; പ്രവൃ 6:3, 5; 13:52; 2കൊ 6:4-8; എഫ 5:18) ഈ ‘സഹായി​യെ’ കുറി​ക്കാൻ ഗ്രീക്കിൽ പുല്ലിം​ഗ​രൂ​പ​ത്തി​ലുള്ള സർവനാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ പരിശു​ദ്ധാ​ത്മാവ്‌ ഒരു വ്യക്തി​യാ​ണെന്നു ചിലർ വാദി​ക്കു​ന്നു. (യോഹ 14:26) എന്നാൽ ഈ വാദത്തിൽ കഴമ്പില്ല. “സഹായി” എന്നതിന്റെ ഗ്രീക്കു​പദം പുല്ലിം​ഗ​രൂ​പ​ത്തി​ലാ​യ​തു​കൊ​ണ്ടാ​ണു ‘സഹായി​യു​ടെ’ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും പുല്ലിം​ഗ​രൂ​പ​ത്തി​ലുള്ള സർവനാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഗ്രീക്ക്‌ വ്യാക​ര​ണ​നി​യ​മ​മ​നു​സ​രിച്ച്‌ അങ്ങനെ​യാ​ണു വേണ്ടത്‌. (യോഹ 16:7, 8, 13, 14) ഇനി, പരിശു​ദ്ധാ​ത്മാ​വി​നെ കുറി​ക്കാൻ ‘ആത്മാവ്‌’ എന്നതിന്റെ ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​രി​ക്കുന്ന സന്ദർഭ​മെ​ടു​ക്കുക. അതിനെ കുറി​ക്കാൻ ഗ്രീക്കിൽ നപും​സ​ക​സർവ​നാ​മ​ങ്ങ​ളാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. കാരണം ‘ആത്മാവ്‌’ എന്നതിന്റെ ഗ്രീക്കു​പദം (ന്യൂമ) നപും​സ​ക​ലിം​ഗ​ത്തി​ലാണ്‌.​—യോഹ 14:17-ന്റെ പഠനക്കു​റി​പ്പു കാണുക.

സഹായി: അഥവാ “ആശ്വാ​സകൻ; പ്രോ​ത്സാ​ഹകൻ; വക്താവാ​യി വാദി​ക്കു​ന്നവൻ.” “സഹായി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പരാ​ക്ലേ​റ്റൊസ്‌ എന്ന പദം ബൈബി​ളിൽ പരിശു​ദ്ധാ​ത്മാ​വി​നെ​യും (യോഹ 14:16, 26; 15:26; 16:7) യേശു​വി​നെ​യും (1യോഹ 2:1) കുറി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഈ പദത്തിന്റെ അക്ഷരാർഥ​ത്തി​ലുള്ള പരിഭാഷ, സഹായ​ത്തി​നാ​യി “ഒരാളു​ടെ അരികി​ലേക്കു വിളി​ക്ക​പ്പെ​ട്ട​യാൾ” എന്നാണ്‌. ഒരു ശക്തി മാത്ര​മായ പരിശു​ദ്ധാ​ത്മാ​വി​നെ​യാ​ണു യേശു ഇവിടെ ആളത്വം കല്‌പിച്ച്‌ “സഹായി” എന്നു വിളി​ച്ചത്‌. ഇനി, ഈ സഹായി ‘പഠിപ്പി​ക്കും,’ “സാക്ഷി പറയും,” “ബോധ്യം വരുത്തും,” “നയിക്കും,” ‘സംസാ​രി​ക്കും,’ ‘കേൾക്കും’ (യോഹ 14:26; 15:26; 16:7-13) എന്നൊക്കെ പറഞ്ഞ​പ്പോ​ഴും അത്‌ ഒരു വ്യക്തി​യാ​ണെ​ന്ന​പോ​ലെ​യാ​ണു യേശു സംസാ​രി​ച്ചത്‌. പക്ഷേ, വ്യക്തി​ക​ള​ല്ലാ​ത്ത​വ​യ്‌ക്കോ ജീവനി​ല്ലാ​ത്ത​വ​യ്‌ക്കോ ഇത്തരത്തിൽ ആളത്വം കല്‌പിച്ച്‌ സംസാ​രി​ക്കു​ന്നത്‌ ഒരു അലങ്കാ​ര​പ്ര​യോ​ഗ​മാണ്‌. ഈ അലങ്കാ​ര​പ്ര​യോ​ഗം തിരു​വെ​ഴു​ത്തു​ക​ളിൽ പലയി​ട​ത്തും കാണാം. ഉദാഹ​ര​ണ​ത്തിന്‌, ജ്ഞാനം, മരണം, പാപം, അനർഹദയ എന്നിവ​യെ​ക്കു​റി​ച്ചെ​ല്ലാം അങ്ങനെ പറഞ്ഞി​ട്ടുണ്ട്‌. (മത്ത 11:19; ലൂക്ക 7:35; റോമ 5:14, 17, 21; 6:12; 7:8-11) ഇപ്പറഞ്ഞ​വ​യിൽ ഒന്നു​പോ​ലും വ്യക്തി​കളല്ല. ഇനി, ദൈവാ​ത്മാ​വി​നെ പലപ്പോ​ഴും വ്യക്തി​ക​ള​ല്ലാത്ത കാര്യ​ങ്ങൾക്കൊ​പ്പ​മാ​ണു പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ എന്നതും, അത്‌ ഒരു വ്യക്തിയല്ല എന്ന വസ്‌തു​തയെ പിന്താ​ങ്ങു​ന്നു. (മത്ത 3:11; പ്രവൃ 6:3, 5; 13:52; 2കൊ 6:4-8; എഫ 5:18) ഈ ‘സഹായി​യെ’ കുറി​ക്കാൻ ഗ്രീക്കിൽ പുല്ലിം​ഗ​രൂ​പ​ത്തി​ലുള്ള സർവനാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ പരിശു​ദ്ധാ​ത്മാവ്‌ ഒരു വ്യക്തി​യാ​ണെന്നു ചിലർ വാദി​ക്കു​ന്നു. (യോഹ 14:26) എന്നാൽ ഈ വാദത്തിൽ കഴമ്പില്ല. “സഹായി” എന്നതിന്റെ ഗ്രീക്കു​പദം പുല്ലിം​ഗ​രൂ​പ​ത്തി​ലാ​യ​തു​കൊ​ണ്ടാ​ണു ‘സഹായി​യു​ടെ’ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും പുല്ലിം​ഗ​രൂ​പ​ത്തി​ലുള്ള സർവനാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഗ്രീക്ക്‌ വ്യാക​ര​ണ​നി​യ​മ​മ​നു​സ​രിച്ച്‌ അങ്ങനെ​യാ​ണു വേണ്ടത്‌. (യോഹ 16:7, 8, 13, 14) ഇനി, പരിശു​ദ്ധാ​ത്മാ​വി​നെ കുറി​ക്കാൻ ‘ആത്മാവ്‌’ എന്നതിന്റെ ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​രി​ക്കുന്ന സന്ദർഭ​മെ​ടു​ക്കുക. അതിനെ കുറി​ക്കാൻ ഗ്രീക്കിൽ നപും​സ​ക​സർവ​നാ​മ​ങ്ങ​ളാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. കാരണം ‘ആത്മാവ്‌’ എന്നതിന്റെ ഗ്രീക്കു​പദം (ന്യൂമ) നപും​സ​ക​ലിം​ഗ​ത്തി​ലാണ്‌.​—യോഹ 14:17-ന്റെ പഠനക്കു​റി​പ്പു കാണുക.

ആത്മാവ്‌: അഥവാ “ചലനാ​ത്മ​ക​ശക്തി.” “ആത്മാവ്‌” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ന്യൂമ എന്ന ഗ്രീക്കു​പദം നപും​സ​ക​ലിം​ഗ​ത്തി​ലാ​യ​തു​കൊണ്ട്‌ അതിനെ കുറി​ക്കാൻ നപും​സ​ക​സർവ​നാ​മ​ങ്ങ​ളാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഈ ഗ്രീക്കു​പ​ദ​ത്തി​നു പല അർഥങ്ങ​ളുണ്ട്‌. എന്നാൽ അവയെ​ല്ലാം മനുഷ്യ​നേ​ത്ര​ങ്ങൾക്ക്‌ അദൃശ്യ​മായ ഒന്നി​നെ​യാ​ണു കുറി​ക്കു​ന്നത്‌. അതിനെ കാണാൻ കഴിയി​ല്ലെ​ങ്കി​ലും അതിന്റെ ശക്തിയു​ടെ ചലനം മിക്ക​പ്പോ​ഴും തെളി​വു​ക​ളി​ലൂ​ടെ മനസ്സി​ലാ​ക്കാ​നാ​കും. (പദാവലി കാണുക.) ഇവിടെ “ആത്മാവ്‌” എന്നു പറഞ്ഞി​രി​ക്കു​ന്നതു പരിശു​ദ്ധാ​ത്മാ​വി​നെ​ക്കു​റി​ച്ചാണ്‌. ഈ വാക്യ​ത്തിൽ സത്യത്തി​ന്റെ ആത്മാവ്‌ എന്നാണ്‌ അതിനെ വിളി​ച്ചി​രി​ക്കു​ന്നത്‌. ഇതേ പദപ്ര​യോ​ഗം യോഹ 15:26-ലും 16:13-ലും കാണാം. “സഹായി,” (യോഹ 16:7) അതായത്‌ “സത്യത്തി​ന്റെ ആത്മാവ്‌,” തന്റെ ശിഷ്യ​ന്മാ​രെ ‘നയിക്കു​മ്പോൾ’ അവർക്കു “സത്യം മുഴു​വ​നാ​യി” മനസ്സി​ലാ​ക്കാ​നാ​കും എന്നു യേശു യോഹ 16:13-ൽ പറയു​ന്ന​താ​യും കാണാം.

അതിനെ കാണു​ക​യോ . . . നിങ്ങൾക്ക്‌ അതിനെ അറിയാം: ഈ വാക്യ​ത്തിൽ രണ്ടു തവണ “അതിനെ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഓട്ടോ എന്ന ഗ്രീക്കു​സർവ​നാ​മം നപും​സ​ക​ലിം​ഗ​ത്തി​ലു​ള്ള​താണ്‌. ആ സർവനാ​മം ആത്മാവി​നെ കുറി​ക്കാ​നാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ‘ആത്മാവി​ന്റെ’ ഗ്രീക്കു​പ​ദ​മായ ന്യൂമ​യും നപും​സ​ക​ലിം​ഗ​ത്തിൽത്ത​ന്നെ​യാണ്‌.​—യോഹ 14:16-ന്റെ പഠനക്കു​റി​പ്പു കാണുക.

അനാഥർ: “അനാഥൻ” എന്നതിന്റെ ഗ്രീക്കു​പദം ഒർഫ​നൊസ്‌ ആണ്‌. യാക്ക 1:27-ൽ അതു മാതാ​പി​താ​ക്ക​ളി​ല്ലാ​ത്ത​വരെ കുറി​ക്കാൻ അക്ഷരാർഥ​ത്തിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. എന്നാൽ ഇവിടെ അതിന്‌ ഒരു ആലങ്കാ​രി​കാർഥ​മാ​ണു​ള്ളത്‌. ഒരു സ്‌നേ​ഹി​ത​ന്റെ​യോ പരിപാ​ല​ക​ന്റെ​യോ യജമാ​ന​ന്റെ​യോ പിന്തു​ണ​യും സംരക്ഷ​ണ​വും ഒന്നുമി​ല്ലാ​ത്ത​യാ​ളെ​യാണ്‌ അതു കുറി​ക്കു​ന്നത്‌. സഹായി​ക്കാ​നോ സംരക്ഷി​ക്കാ​നോ ആരുമി​ല്ലാത്ത നിലയിൽ ശിഷ്യ​ന്മാ​രെ താൻ ഉപേക്ഷി​ക്കി​ല്ലെ​ന്നാ​ണു യേശു ഇവിടെ വാഗ്‌ദാ​നം ചെയ്‌തത്‌.

തദ്ദായി: അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പേരുകൾ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ലൂക്ക 6:16-ലും പ്രവൃ 1:13-ലും തദ്ദായി​യു​ടെ പേരു കാണു​ന്നില്ല. പകരം “യാക്കോ​ബി​ന്റെ മകനായ യൂദാസ്‌” എന്നാണു കാണു​ന്നത്‌. ഇതിൽനിന്ന്‌ “യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ അല്ലാത്ത മറ്റേ യൂദാസ്‌” എന്ന്‌ യോഹ​ന്നാൻ വിളിച്ച അപ്പോ​സ്‌ത​ലന്റെ മറ്റൊരു പേരാണ്‌ തദ്ദായി എന്നു നമുക്കു നിഗമനം ചെയ്യാം. (യോഹ 14:22) ഈ യൂദാ​സി​നെ ഒറ്റുകാ​ര​നായ യൂദാസ്‌ ഈസ്‌ക​ര്യോ​ത്താ​യി തെറ്റി​ദ്ധ​രി​ച്ചേ​ക്കും എന്നതു​കൊ​ണ്ടാ​യി​രി​ക്കാം തദ്ദായി എന്ന പേര്‌ ചിലയി​ട​ങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ അല്ലാത്ത മറ്റേ യൂദാസ്‌: തദ്ദായി എന്നും വിളി​ച്ചി​രുന്ന അപ്പോ​സ്‌ത​ല​നായ യൂദാസ്‌ ആണ്‌ ഇത്‌.​—മത്ത 10:3-ന്റെ പഠനക്കു​റി​പ്പു കാണുക.

താമസ​മാ​ക്കും: യോഹ 14:2-ന്റെ പഠനക്കു​റി​പ്പു കാണുക.

താമസ​സ്ഥ​ലങ്ങൾ: മൊനീ എന്ന ഗ്രീക്കു​പദം ഇവി​ടെ​യും യോഹ 14:23-ലും മാത്രമേ കാണു​ന്നു​ള്ളൂ. ആ വാക്യ​ത്തി​ലാ​കട്ടെ അതു “താമസ​മാ​ക്കും” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. പല ഗ്രീക്കു​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും ഈ പദം, യാത്ര​യ്‌ക്കി​ടെ സഞ്ചാരി​കൾ വിശ്ര​മി​ച്ചി​രുന്ന സ്ഥലങ്ങളെ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​രു​ന്നു. എന്നാൽ യേശു ഇവിടെ മറ്റൊ​രർഥ​ത്തി​ലാണ്‌ ഈ പദം ഉപയോ​ഗി​ച്ച​തെന്നു മിക്ക പണ്ഡിത​ന്മാ​രും പറയുന്നു. താൻ പോകാ​നി​രി​ക്കുന്ന, പിതാ​വി​ന്റെ ഭവനമായ സ്വർഗ​ത്തിൽ സ്ഥിരമായ താമസ​സ്ഥ​ലങ്ങൾ യേശു വാഗ്‌ദാ​നം ചെയ്യു​ക​യാ​യി​രു​ന്നെ​ന്നാണ്‌ അവരുടെ അഭി​പ്രാ​യം. ശിഷ്യ​ന്മാർക്കു​വേണ്ടി സ്ഥലം ഒരുക്കാൻ യേശു ദൈവ​ത്തി​ന്റെ അടുത്ത്‌ ചെന്ന്‌, തന്റെ രക്തത്തിന്റെ മൂല്യം ദൈവ​മു​മ്പാ​കെ സമർപ്പി​ക്ക​ണ​മാ​യി​രു​ന്നു. (എബ്ര 9:12, 24-28) അതിനു ശേഷം മാത്രമേ മനുഷ്യർക്കു സ്വർഗ​ത്തി​ലേക്കു പോകാ​നാ​കു​മാ​യി​രു​ന്നു​ള്ളൂ.​—ഫിലി 3:20, 21.

സഹായി: അഥവാ “ആശ്വാസകൻ; പ്രോത്സാഹകൻ; വക്താവായി വാദിക്കുന്നവൻ.”​—യോഹ 14:16-ന്റെ പഠനക്കുറിപ്പു കാണുക.

സഹായി: അഥവാ “ആശ്വാ​സകൻ; പ്രോ​ത്സാ​ഹകൻ; വക്താവാ​യി വാദി​ക്കു​ന്നവൻ.” “സഹായി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പരാ​ക്ലേ​റ്റൊസ്‌ എന്ന പദം ബൈബി​ളിൽ പരിശു​ദ്ധാ​ത്മാ​വി​നെ​യും (യോഹ 14:16, 26; 15:26; 16:7) യേശു​വി​നെ​യും (1യോഹ 2:1) കുറി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഈ പദത്തിന്റെ അക്ഷരാർഥ​ത്തി​ലുള്ള പരിഭാഷ, സഹായ​ത്തി​നാ​യി “ഒരാളു​ടെ അരികി​ലേക്കു വിളി​ക്ക​പ്പെ​ട്ട​യാൾ” എന്നാണ്‌. ഒരു ശക്തി മാത്ര​മായ പരിശു​ദ്ധാ​ത്മാ​വി​നെ​യാ​ണു യേശു ഇവിടെ ആളത്വം കല്‌പിച്ച്‌ “സഹായി” എന്നു വിളി​ച്ചത്‌. ഇനി, ഈ സഹായി ‘പഠിപ്പി​ക്കും,’ “സാക്ഷി പറയും,” “ബോധ്യം വരുത്തും,” “നയിക്കും,” ‘സംസാ​രി​ക്കും,’ ‘കേൾക്കും’ (യോഹ 14:26; 15:26; 16:7-13) എന്നൊക്കെ പറഞ്ഞ​പ്പോ​ഴും അത്‌ ഒരു വ്യക്തി​യാ​ണെ​ന്ന​പോ​ലെ​യാ​ണു യേശു സംസാ​രി​ച്ചത്‌. പക്ഷേ, വ്യക്തി​ക​ള​ല്ലാ​ത്ത​വ​യ്‌ക്കോ ജീവനി​ല്ലാ​ത്ത​വ​യ്‌ക്കോ ഇത്തരത്തിൽ ആളത്വം കല്‌പിച്ച്‌ സംസാ​രി​ക്കു​ന്നത്‌ ഒരു അലങ്കാ​ര​പ്ര​യോ​ഗ​മാണ്‌. ഈ അലങ്കാ​ര​പ്ര​യോ​ഗം തിരു​വെ​ഴു​ത്തു​ക​ളിൽ പലയി​ട​ത്തും കാണാം. ഉദാഹ​ര​ണ​ത്തിന്‌, ജ്ഞാനം, മരണം, പാപം, അനർഹദയ എന്നിവ​യെ​ക്കു​റി​ച്ചെ​ല്ലാം അങ്ങനെ പറഞ്ഞി​ട്ടുണ്ട്‌. (മത്ത 11:19; ലൂക്ക 7:35; റോമ 5:14, 17, 21; 6:12; 7:8-11) ഇപ്പറഞ്ഞ​വ​യിൽ ഒന്നു​പോ​ലും വ്യക്തി​കളല്ല. ഇനി, ദൈവാ​ത്മാ​വി​നെ പലപ്പോ​ഴും വ്യക്തി​ക​ള​ല്ലാത്ത കാര്യ​ങ്ങൾക്കൊ​പ്പ​മാ​ണു പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ എന്നതും, അത്‌ ഒരു വ്യക്തിയല്ല എന്ന വസ്‌തു​തയെ പിന്താ​ങ്ങു​ന്നു. (മത്ത 3:11; പ്രവൃ 6:3, 5; 13:52; 2കൊ 6:4-8; എഫ 5:18) ഈ ‘സഹായി​യെ’ കുറി​ക്കാൻ ഗ്രീക്കിൽ പുല്ലിം​ഗ​രൂ​പ​ത്തി​ലുള്ള സർവനാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ പരിശു​ദ്ധാ​ത്മാവ്‌ ഒരു വ്യക്തി​യാ​ണെന്നു ചിലർ വാദി​ക്കു​ന്നു. (യോഹ 14:26) എന്നാൽ ഈ വാദത്തിൽ കഴമ്പില്ല. “സഹായി” എന്നതിന്റെ ഗ്രീക്കു​പദം പുല്ലിം​ഗ​രൂ​പ​ത്തി​ലാ​യ​തു​കൊ​ണ്ടാ​ണു ‘സഹായി​യു​ടെ’ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും പുല്ലിം​ഗ​രൂ​പ​ത്തി​ലുള്ള സർവനാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഗ്രീക്ക്‌ വ്യാക​ര​ണ​നി​യ​മ​മ​നു​സ​രിച്ച്‌ അങ്ങനെ​യാ​ണു വേണ്ടത്‌. (യോഹ 16:7, 8, 13, 14) ഇനി, പരിശു​ദ്ധാ​ത്മാ​വി​നെ കുറി​ക്കാൻ ‘ആത്മാവ്‌’ എന്നതിന്റെ ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​രി​ക്കുന്ന സന്ദർഭ​മെ​ടു​ക്കുക. അതിനെ കുറി​ക്കാൻ ഗ്രീക്കിൽ നപും​സ​ക​സർവ​നാ​മ​ങ്ങ​ളാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. കാരണം ‘ആത്മാവ്‌’ എന്നതിന്റെ ഗ്രീക്കു​പദം (ന്യൂമ) നപും​സ​ക​ലിം​ഗ​ത്തി​ലാണ്‌.​—യോഹ 14:17-ന്റെ പഠനക്കു​റി​പ്പു കാണുക.

അയാൾക്ക്‌ എന്റെ മേൽ ഒരു അധികാ​ര​വു​മില്ല: അഥവാ “അയാൾക്ക്‌ എന്റെ മേൽ ഒരു നിയ​ന്ത്ര​ണ​വു​മില്ല.” അക്ഷ. “അയാൾക്ക്‌ എന്നിൽ ഒന്നുമില്ല.” യേശു​വിൽ അപൂർണ​ത​യോ തെറ്റായ ആഗ്രഹ​ങ്ങ​ളോ ഒന്നുമി​ല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അതൊ​ന്നും മുത​ലെ​ടുത്ത്‌ യേശു​വി​നെ ദൈവ​സേ​വ​ന​ത്തിൽനിന്ന്‌ അകറ്റി​ക്ക​ള​യാൻ സാത്താനു കഴിയു​മാ​യി​രു​ന്നില്ല. “എന്റെ മേൽ ഒരു അധികാ​ര​വു​മില്ല” എന്നതിന്റെ ഗ്രീക്കു​പ​ദ​പ്ര​യോ​ഗം സാധ്യ​ത​യ​നു​സ​രിച്ച്‌ നിയമ​കാ​ര്യ​ങ്ങ​ളോ​ടു ബന്ധപ്പെട്ട ഒരു എബ്രാ​യ​ശൈ​ലി​യിൽനിന്ന്‌ വന്നിട്ടു​ള്ള​താണ്‌. “അയാൾക്ക്‌ എന്റെ മേൽ ഒരു അവകാ​ശ​വാ​ദ​വും ഉന്നയി​ക്കാ​നില്ല” എന്നാണ്‌ അതിന്റെ അർഥം. എന്നാൽ യൂദാ​സി​ന്റെ കാര്യ​ത്തിൽ, പിശാ​ചിന്‌ അയാളിൽ പ്രവേ​ശി​ക്കാ​നും അയാളു​ടെ​മേൽ അധികാ​രം പ്രയോ​ഗി​ക്കാ​നും കഴിഞ്ഞു.​—യോഹ 13:27.

ദൃശ്യാവിഷ്കാരം