യശയ്യ 55:1-13

55  ദാഹി​ക്കു​ന്ന​വരേ, വരൂ,+ വന്ന്‌ വെള്ളം കുടിക്കൂ!+ പണമി​ല്ലാ​ത്ത​വ​രേ, വരൂ, ആഹാരം വാങ്ങി കഴിക്കൂ! വരൂ, സൗജന്യമായി+ വീഞ്ഞും പണം കൊടു​ക്കാ​തെ പാലും വാങ്ങി​ക്കൊ​ള്ളൂ.+   ആഹാരമല്ലാത്തതിനുവേണ്ടി നിങ്ങൾ എന്തിനു വെറുതേ പണം മുടക്കണം?തൃപ്‌തി​യേ​കാ​ത്ത​തി​നു​വേണ്ടി നിങ്ങൾ എന്തിനു നിങ്ങളു​ടെ വരുമാനം* ചെലവാ​ക്കണം? ഞാൻ പറയു​ന്നതു ശ്രദ്ധി​ച്ചു​കേട്ട്‌ നല്ല ഭക്ഷണം കഴിക്കുക,+അങ്ങനെ, സമ്പുഷ്ട​മായ ആഹാരം കഴിച്ച്‌ നിങ്ങൾ സന്തോ​ഷി​ച്ചാ​ന​ന്ദി​ക്കും.+   ചെവിയോർത്ത്‌ കേൾക്കൂ, എന്റെ അടു​ത്തേക്കു വരൂ.+ ഞാൻ പറയു​ന്നതു ശ്രദ്ധി​ച്ചാൽ നിങ്ങൾ ജീവ​നോ​ടി​രി​ക്കും,ദാവീ​ദി​നോ​ടുള്ള എന്റെ വിശ്വസ്‌തമായ*+ അചഞ്ചല​സ്‌നേ​ഹ​ത്തി​നു ചേർച്ച​യിൽ ഞാൻ നിശ്ചയ​മാ​യും നിങ്ങ​ളോ​ടു ശാശ്വ​ത​മായ ഒരു ഉടമ്പടി ചെയ്യും.+   ഞാൻ ഇതാ, ജനതക​ളോ​ടു സാക്ഷി പറയാൻ+ അവനെ നിയമി​ച്ചി​രി​ക്കു​ന്നു,ഞാൻ അവനെ ജനതകൾക്കു നായകനും+ ഭരണാധികാരിയും+ ആക്കിയി​രി​ക്കു​ന്നു.   ദൈവം നിന്നെ മഹത്ത്വ​പ്പെ​ടു​ത്തും;+നിനക്ക്‌ അറിയി​ല്ലാത്ത ഒരു ജനതയെ നീ വിളി​ക്കും;നിന്റെ ദൈവ​വും ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നും ആയ യഹോവ നിമിത്തം,+നിന്നെ അറിയാത്ത ഒരു ജനതയിൽനി​ന്നു​ള്ളവർ നിന്റെ അടു​ത്തേക്ക്‌ ഓടി​വ​രും.   കണ്ടെത്താൻ കഴിയുന്ന സമയത്ത്‌ യഹോ​വയെ അന്വേ​ഷി​ക്കുക.+ ദൈവം അടുത്തു​ള്ള​പ്പോൾത്തന്നെ ദൈവത്തെ വിളി​ച്ച​പേ​ക്ഷി​ക്കുക.+   ദുഷ്ടൻ തന്റെ വഴി വിട്ടു​മാ​റട്ടെ.+ദ്രോഹി തന്റെ ചിന്തകൾ ഉപേക്ഷി​ക്കട്ടെ.അവൻ യഹോ​വ​യി​ലേക്കു തിരികെ വരട്ടെ; ദൈവം അവനോ​ടു കരുണ കാണി​ക്കും,+നമ്മുടെ ദൈവ​ത്തി​ലേക്കു മടങ്ങി​വ​രട്ടെ; ദൈവം അവനോ​ട്‌ ഉദാര​മാ​യി ക്ഷമിക്കും.+   “എന്റെ ചിന്തകൾ നിങ്ങളു​ടെ ചിന്തകൾപോ​ലെയല്ല.+എന്റെ വഴികൾ നിങ്ങളു​ടെ വഴിക​ളു​മല്ല” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.   “ആകാശം ഭൂമി​യെ​ക്കാൾ ഉയർന്നി​രി​ക്കു​ന്ന​തു​പോ​ലെ,എന്റെ വഴികൾ നിങ്ങളു​ടെ വഴിക​ളെ​ക്കാ​ളുംഎന്റെ ചിന്തകൾ നിങ്ങളു​ടെ ചിന്തക​ളെ​ക്കാ​ളും ഉയർന്നി​രി​ക്കു​ന്നു.+ 10  ആകാശത്തുനിന്ന്‌ മഞ്ഞും മഴയും പെയ്‌തി​റ​ങ്ങു​ന്നു;ഭൂമി നനയ്‌ക്കു​ക​യും സസ്യങ്ങൾ മുളപ്പി​ച്ച്‌ ഫലം വിളയി​ക്കു​ക​യും ചെയ്യാതെ അവ തിരികെ പോകു​ന്നില്ല;വിതക്കാ​ര​നു വിത്തും തിന്നു​ന്ന​വന്‌ ആഹാര​വും നൽകാതെ അവ മടങ്ങു​ന്നില്ല. 11  എന്റെ വായിൽനി​ന്ന്‌ പുറ​പ്പെ​ടുന്ന വാക്കും അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കും.+ ഫലം കാണാതെ അത്‌ എന്റെ അടു​ത്തേക്കു മടങ്ങി​വ​രില്ല.+അത്‌ എന്റെ ഇഷ്ടമെല്ലാം* നിറ​വേ​റ്റും;+ഞാൻ അയച്ച കാര്യം ഉറപ്പാ​യും നടത്തും! 12  ആനന്ദത്തോടെ നിങ്ങൾ പുറത്ത്‌ വരും,+സമാധാ​ന​ത്തോ​ടെ നിങ്ങളെ തിരി​ച്ചു​കൊ​ണ്ടു​വ​രും.+ കുന്നു​ക​ളും മലകളും സന്തോ​ഷാ​ര​വ​ത്തോ​ടെ നിങ്ങളു​ടെ മുന്നിൽ ഉല്ലസി​ക്കും,+ദേശത്തെ മരങ്ങ​ളെ​ല്ലാം കൈ കൊട്ടും.+ 13  മുൾച്ചെടികൾക്കു പകരം ജൂനിപ്പർ മരങ്ങളുംചൊറി​യ​ണ​ത്തി​നു പകരം മിർട്ടൽ മരങ്ങളും വളരും.+ അത്‌ യഹോ​വ​യ്‌ക്കു കീർത്തി നൽകും,*+അത്‌ ഒരിക്ക​ലും നശിക്കാത്ത, ശാശ്വ​ത​മായ ഒരു അടയാ​ള​മാ​യി​രി​ക്കും.”

അടിക്കുറിപ്പുകള്‍

അഥവാ “കഷ്ടപ്പെട്ട്‌ ഉണ്ടാക്കിയ പണം.”
അഥവാ “ആശ്രയ​യോ​ഗ്യ​മായ.”
അഥവാ “ആഗ്രഹ​മെ​ല്ലാം.”
അഥവാ “ഒരു പേര്‌ ഉണ്ടാക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം