റോമി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌ 8:1-39

8  അതു​കൊണ്ട്‌ ക്രിസ്‌തു​യേ​ശു​വു​മാ​യി യോജി​പ്പി​ലാ​യ​വർക്കു ശിക്ഷാ​വി​ധി​യില്ല.  കാരണം ക്രിസ്‌തു​യേ​ശു​വു​മാ​യി യോജി​പ്പിൽ ജീവി​ക്കാൻ അവസരം തരുന്ന ദൈവാ​ത്മാ​വി​ന്റെ നിയമം പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും നിയമ​ത്തിൽനിന്ന്‌ നിങ്ങളെ സ്വത​ന്ത്ര​രാ​ക്കി​യി​രി​ക്കു​ന്നു.+  ജഡത്തിന്റെ* ബലഹീനത+ കാരണം നിയമ​ത്തി​നു ചെയ്യാൻ കഴിയാഞ്ഞതു+ ദൈവം തന്റെ പുത്രനെ അയച്ചുകൊണ്ട്‌+ സാധിച്ചു. പാപം നീക്കി​ക്ക​ള​യാൻവേണ്ടി പാപമുള്ള ശരീര​ത്തി​ന്റെ സാദൃശ്യത്തിൽ+ പുത്രനെ അയച്ചു​കൊണ്ട്‌ ദൈവം ജഡത്തിലെ പാപത്തി​നു ശിക്ഷ വിധിച്ചു.  ജഡത്തെ അനുസ​രിച്ച്‌ നടക്കാതെ ദൈവാ​ത്മാ​വി​നെ അനുസ​രിച്ച്‌ നടക്കുന്ന+ നമ്മളിൽ നിയമ​ത്തി​ന്റെ നീതി​യുള്ള വ്യവസ്ഥകൾ നിറ​വേ​റാൻവേ​ണ്ടി​യാ​യി​രു​ന്നു അത്‌.+  ജഡത്തെ അനുസ​രിച്ച്‌ ജീവി​ക്കു​ന്നവർ ജഡത്തിന്റെ കാര്യങ്ങളിലും+ ആത്മാവി​നെ അനുസ​രിച്ച്‌ ജീവി​ക്കു​ന്നവർ ആത്മാവി​ന്റെ കാര്യങ്ങളിലും+ മനസ്സു പതിപ്പി​ക്കു​ന്നു.  ജഡത്തിന്റെ കാര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ക്കു​ന്നതു മരണത്തിൽ കലാശി​ക്കു​ന്നു.+ ആത്മാവി​ന്റെ കാര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ക്കു​ന്നതു ജീവനും സമാധാ​ന​വും തരുന്നു.+  കാരണം ജഡത്തിന്റെ കാര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ക്കു​ന്നതു നമ്മളെ ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളാ​ക്കും.+ ജഡം ദൈവ​ത്തി​ന്റെ നിയമ​ത്തി​നു കീഴ്‌പെ​ടു​ന്നില്ല. കീഴ്‌പെ​ടാൻ അതിനു കഴിയു​ക​യു​മില്ല.  അതുകൊണ്ട്‌ ജഡത്തിന്റെ ഇഷ്ടമനു​സ​രിച്ച്‌ ജീവി​ക്കു​ന്ന​വർക്കു ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ കഴിയില്ല.  ദൈവത്തിന്റെ ആത്മാവ്‌ ശരിക്കും നിങ്ങളിൽ വസിക്കു​ന്നെ​ങ്കിൽ നിങ്ങൾ ജഡത്തിന്റെ ഇഷ്ടമനു​സ​രി​ച്ചല്ല, ആത്മാവി​ന്റെ ഇഷ്ടമനു​സ​രി​ച്ചാ​യി​രി​ക്കും നടക്കു​ന്നത്‌.+ എന്നാൽ ക്രിസ്‌തു​വി​ന്റെ ആത്മാവില്ലാത്തയാൾ* ക്രിസ്‌തു​വി​നു​ള്ള​യാ​ളല്ല. 10  ക്രിസ്‌തു നിങ്ങളു​മാ​യി യോജിപ്പിലാണെങ്കിൽ+ പാപം കാരണം നിങ്ങളു​ടെ ശരീരം മരിച്ച​താ​ണെ​ങ്കി​ലും നീതി നിമിത്തം ദൈവാ​ത്മാവ്‌ ജീവൻ നൽകും. 11  യേശുവിനെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പിച്ച ദൈവ​ത്തി​ന്റെ ആത്മാവ്‌ നിങ്ങളിൽ വസിക്കു​ന്നെ​ങ്കിൽ, ക്രിസ്‌തു​യേ​ശു​വി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പിച്ച+ ദൈവം നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവി​ലൂ​ടെ നിങ്ങളു​ടെ നശ്വര​ശ​രീ​ര​ങ്ങ​ളെ​യും ജീവി​പ്പി​ക്കും.+ 12  അതുകൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, ജഡത്തെ അനുസ​രിച്ച്‌ ജീവി​ക്കാൻ നമുക്കു ജഡത്തോ​ട്‌ ഒരു കടപ്പാ​ടു​മില്ല.+ 13  ജഡത്തെ അനുസ​രിച്ച്‌ ജീവി​ക്കു​ക​യാ​ണെ​ങ്കിൽ നിങ്ങൾ നിശ്ചയ​മാ​യും മരിക്കും. എന്നാൽ ആത്മാവി​നാൽ ജഡത്തിന്റെ പ്രവൃ​ത്തി​കളെ നിഗ്രഹിക്കുന്നെങ്കിൽ+ നിങ്ങൾ ജീവി​ക്കും.+ 14  കാരണം ദൈവാ​ത്മാവ്‌ നയിക്കുന്ന എല്ലാവ​രും ദൈവ​ത്തി​ന്റെ പുത്ര​ന്മാ​രാണ്‌.+ 15  നിങ്ങളെ വീണ്ടും ഭയത്തി​ലേക്കു നയിക്കുന്ന അടിമ​ത്ത​ത്തി​ന്റെ ആത്മാവി​നെയല്ല നിങ്ങൾക്കു കിട്ടി​യത്‌. തന്റെ പുത്ര​ന്മാ​രാ​യി നമ്മളെ ദത്തെടു​ക്കുന്ന ആത്മാവി​നെ​യാ​ണു ദൈവം നിങ്ങൾക്കു നൽകി​യി​രി​ക്കു​ന്നത്‌. അതേ ആത്മാവ്‌, “അബ്ബാ,* പിതാവേ”+ എന്നു വിളി​ച്ച​പേ​ക്ഷി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു. 16  നമ്മൾ ദൈവ​ത്തി​ന്റെ മക്കളാണെന്ന്‌+ ആ ആത്മാവു​തന്നെ നമ്മുടെ ആത്മാവിന്‌* ഉറപ്പു തരുന്നു.+ 17  നമ്മൾ മക്കളാ​ണെ​ങ്കിൽ അവകാ​ശി​ക​ളു​മാണ്‌. ദൈവ​ത്തി​ന്റെ അവകാ​ശി​ക​ളും ക്രിസ്‌തു​വി​ന്റെ കൂട്ടവകാശികളും+ ആണ്‌ നമ്മൾ. എന്നാൽ നമ്മൾ ക്രിസ്‌തു​വി​ന്റെ​കൂ​ടെ മഹത്ത്വീകരിക്കപ്പെടണമെങ്കിൽ+ ക്രിസ്‌തു​വി​ന്റെ​കൂ​ടെ കഷ്ടം അനുഭ​വി​ക്കണം.+ 18  നമ്മളിൽ വെളി​പ്പെ​ടാ​നി​രി​ക്കുന്ന മഹത്ത്വ​ത്തോ​ടു താരത​മ്യം ചെയ്യു​മ്പോൾ ഇപ്പോ​ഴുള്ള കഷ്ടങ്ങളെ വെറും നിസ്സാ​ര​മാ​യി​ട്ടാ​ണു ഞാൻ കണക്കാ​ക്കു​ന്നത്‌.+ 19  കാരണം സൃഷ്ടി ദൈവ​പു​ത്ര​ന്മാ​രു​ടെ വെളിപ്പെടലിനായി+ അത്യാ​കാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാണ്‌. 20  സൃഷ്ടിക്കു വ്യർഥ​മാ​യൊ​രു ജീവി​ത​ത്തി​ന്റെ അടിമ​ത്ത​ത്തി​ലാ​കേ​ണ്ടി​വന്നു.+ സ്വന്തം ഇഷ്ടപ്ര​കാ​രമല്ല, പകരം അതിനെ കീഴ്‌പെ​ടു​ത്തിയ ദൈവ​ത്തി​ന്റെ ഇഷ്ടപ്ര​കാ​രം. എന്നാൽ പ്രത്യാ​ശ​യ്‌ക്കു വകയു​ണ്ടാ​യി​രു​ന്നു. 21  സൃഷ്ടി ജീർണ​ത​യു​ടെ അടിമ​ത്ത​ത്തിൽനിന്ന്‌ മോചനം നേടി+ ദൈവ​മ​ക്ക​ളു​ടെ മഹത്തായ സ്വാത​ന്ത്ര്യം നേടും എന്നതാ​യി​രു​ന്നു ആ പ്രത്യാശ. 22  ഇന്നുവരെ സർവസൃ​ഷ്ടി​യും ഒന്നടങ്കം ഞരങ്ങി വേദന അനുഭ​വിച്ച്‌ കഴിയു​ക​യാണ്‌ എന്നു നമുക്ക്‌ അറിയാ​മ​ല്ലോ. 23  ദൈവാത്മാവെന്ന ആദ്യഫലം കിട്ടിയ നമ്മൾപോ​ലും മോച​ന​വി​ല​യാൽ ശരീര​ത്തിൽനിന്ന്‌ മോചനം നേടി പുത്ര​ന്മാ​രാ​യി ദത്തെടുക്കപ്പെടാൻ+ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​മ്പോൾ ഉള്ളിൽ ഞരങ്ങുന്നു.+ 24  ഈ പ്രത്യാ​ശ​യോ​ടെ​യാ​ണ​ല്ലോ നമുക്കു രക്ഷ കിട്ടി​യത്‌. എന്നാൽ കാണുന്ന പ്രത്യാശ പ്രത്യാ​ശയല്ല. കാണാ​വുന്ന ഒന്നിനു​വേണ്ടി ഒരാൾ എന്തിനു പ്രത്യാ​ശി​ക്കണം? 25  കാണാത്തതിനുവേണ്ടി+ പ്രത്യാ​ശി​ക്കു​മ്പോൾ,+ അതിനു​വേണ്ടി നമ്മൾ ക്ഷമയോടെ+ ആകാം​ക്ഷാ​പൂർവം കാത്തി​രി​ക്കും. 26  അതുപോലെതന്നെ നമ്മൾ ദുർബ​ല​രാ​യി​രി​ക്കു​മ്പോൾ ദൈവാ​ത്മാവ്‌ നമ്മുടെ സഹായ​ത്തിന്‌ എത്തുന്നു:+ എന്തു പറഞ്ഞ്‌ പ്രാർഥി​ക്ക​ണ​മെന്ന്‌ അറിഞ്ഞു​കൂ​ടാ എന്നതാണു ചില​പ്പോൾ നമ്മുടെ പ്രശ്‌നം. എന്നാൽ നമ്മുടെ നിശ്ശബ്ദമായ* ഞരക്ക​ത്തോ​ടൊ​പ്പം ദൈവാ​ത്മാവ്‌ നമുക്കു​വേണ്ടി അപേക്ഷി​ക്കു​ന്നു. 27  ദൈവാത്മാവ്‌ സംസാ​രി​ക്കു​ന്ന​തി​ന്റെ അർഥം എന്താ​ണെന്നു ഹൃദയങ്ങൾ പരി​ശോ​ധി​ക്കുന്ന ദൈവത്തിന്‌+ അറിയാം. കാരണം ദൈ​വേ​ഷ്ട​ത്തി​നു ചേർച്ച​യി​ലാണ്‌ അതു വിശു​ദ്ധർക്കു​വേണ്ടി അപേക്ഷി​ക്കു​ന്നത്‌. 28  ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​വ​രു​ടെ, ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​പ്ര​കാ​രം വിളി​ക്ക​പ്പെ​ട്ട​വ​രു​ടെ,+ നന്മയ്‌ക്കു​വേണ്ടി ദൈവം തന്റെ പ്രവൃ​ത്തി​ക​ളെ​ല്ലാം ഏകോ​പി​പ്പി​ക്കു​ന്നെന്നു നമുക്ക്‌ അറിയാ​മ​ല്ലോ. 29  അതുകൊണ്ടാണ്‌ താൻ ആദ്യം അംഗീ​കാ​രം കൊടു​ത്ത​വരെ തന്റെ പുത്രന്റെ പ്രതിരൂപത്തിലാക്കിയെടുക്കാൻ+ ദൈവം നേര​ത്തേ​തന്നെ നിശ്ചയി​ച്ചത്‌. അങ്ങനെ യേശു അനേകം സഹോദരന്മാരിൽ+ ഏറ്റവും മൂത്തവ​നാ​യി.+ 30  മാത്രമല്ല താൻ നേരത്തേ നിശ്ചയിച്ചവരെയാണു+ ദൈവം വിളി​ച്ചത്‌;+ വിളി​ച്ച​വ​രെ​യാ​ണു നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ച്ചത്‌;+ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ച്ച​വ​രെ​യാ​ണു മഹത്ത്വീ​ക​രി​ച്ചത്‌.+ 31  അതുകൊണ്ട്‌ ഈ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ എന്തു പറയാ​നാണ്‌? ദൈവം നമ്മുടെ പക്ഷത്തു​ണ്ടെ​ങ്കിൽ പിന്നെ ആർക്കു നമ്മളെ എതിർക്കാ​നാ​കും?+ 32  സ്വന്തം പുത്ര​നെ​ത്തന്നെ നമു​ക്കെ​ല്ലാം​വേണ്ടി തരാൻ ദൈവം മനസ്സു കാണിച്ചെങ്കിൽ+ പുത്ര​നോ​ടൊ​പ്പം മറ്റു സകലവും നമുക്കു തരാതി​രി​ക്കു​മോ? 33  ദൈവം തിര​ഞ്ഞെ​ടു​ത്ത​വർക്കെ​തി​രെ കുറ്റം ചുമത്താൻ ആർക്കെ​ങ്കി​ലും പറ്റുമോ?+ അവരെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്കു​ന്നതു ദൈവ​മാ​ണ​ല്ലോ.+ 34  അവരെ കുറ്റം വിധി​ക്കാൻ ആർക്കു കഴിയും? ക്രിസ്‌തു​യേ​ശു​വാ​ണ​ല്ലോ മരിച്ച്‌, അതിലു​പരി മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെട്ട്‌, ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരുന്ന്‌+ നമുക്കു​വേണ്ടി അപേക്ഷി​ക്കു​ന്നത്‌.+ 35  ക്രിസ്‌തുവിന്റെ സ്‌നേ​ഹ​ത്തിൽനിന്ന്‌ നമ്മളെ വേർപെ​ടു​ത്താൻ ആർക്കു കഴിയും?+ കഷ്ടതയ്‌ക്കോ ക്ലേശത്തി​നോ ഉപദ്ര​വ​ത്തി​നോ പട്ടിണി​ക്കോ നഗ്നതയ്‌ക്കോ ആപത്തി​നോ വാളി​നോ അതു സാധി​ക്കു​മോ?+ 36  “അങ്ങയെ​പ്രതി ദിവസം മുഴുവൻ ഞങ്ങൾ കൊല്ല​പ്പെ​ടു​ക​യാണ്‌; കശാപ്പി​നുള്ള ആടുക​ളെ​പ്പോ​ലെ​യാ​ണു ഞങ്ങളെ കാണു​ന്നത്‌”+ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ. 37  എന്നാൽ നമ്മളെ സ്‌നേ​ഹി​ച്ചവൻ മുഖാ​ന്തരം ഈ കാര്യ​ങ്ങ​ളി​ലൊ​ക്കെ നമ്മൾ സമ്പൂർണ​വി​ജയം നേടി+ പുറത്ത്‌ വരുന്നു. 38  കാരണം മരണത്തി​നോ ജീവനോ ദൂതന്മാർക്കോ ഗവൺമെ​ന്റു​കൾക്കോ ഇപ്പോ​ഴു​ള്ള​തി​നോ വരാനു​ള്ള​തി​നോ അധികാരങ്ങൾക്കോ+ 39  ഉയരത്തിനോ ആഴത്തി​നോ മറ്റ്‌ ഏതെങ്കി​ലും സൃഷ്ടി​ക്കോ നമ്മുടെ കർത്താ​വായ ക്രിസ്‌തു​യേ​ശു​വി​ലൂ​ടെ​യുള്ള ദൈവ​സ്‌നേ​ഹ​ത്തിൽനിന്ന്‌ നമ്മളെ വേർപെ​ടു​ത്താൻ കഴിയില്ല. ഇക്കാര്യ​ത്തിൽ എനിക്കു പൂർണ​ബോ​ധ്യ​മുണ്ട്‌.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അതായത്‌, മനോ​ഭാ​വ​മി​ല്ലാ​ത്ത​യാൾ.
“അപ്പാ!” എന്ന്‌ അർഥം വരുന്ന ഒരു എബ്രായ അല്ലെങ്കിൽ അരമായ പദം.
അഥവാ “ഹൃദയ​ത്തി​ന്‌.”
അഥവാ “വാക്കു​ക​ളി​ലൂ​ടെ പ്രകടി​പ്പി​ക്കാത്ത.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം