തിമൊഥെയൊ​സിന്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 1:1-20

1  നമ്മുടെ രക്ഷകനായ ദൈവ​ത്തിന്റെ​യും നമ്മുടെ പ്രത്യാ​ശ​യായ ക്രിസ്‌തുയേശുവിന്റെയും+ കല്‌പ​ന​യാൽ ക്രിസ്‌തുയേ​ശു​വി​ന്റെ അപ്പോ​സ്‌ത​ല​നാ​യി​ത്തീർന്ന പൗലോ​സ്‌,  വിശ്വാസത്തിന്റെ കാര്യ​ത്തിൽ ഒരു യഥാർഥമകനായ+ തിമൊഥെയൊസിന്‌*+ എഴുതു​ന്നത്‌: പിതാ​വാ​യ ദൈവ​ത്തിൽനി​ന്നും നമ്മുടെ കർത്താ​വായ ക്രിസ്‌തുയേ​ശു​വിൽനി​ന്നും നിനക്ക്‌ അനർഹ​ദ​യ​യും കരുണ​യും സമാധാ​ന​വും!  ഞാൻ മാസിഡോ​ണി​യ​യിലേക്കു പോകാൻനേ​രത്ത്‌ ആവശ്യപ്പെ​ട്ട​തുപോലെ​തന്നെ വീണ്ടും ആവശ്യപ്പെ​ടു​ക​യാണ്‌. നീ എഫെ​സൊ​സിൽത്തന്നെ താമസി​ച്ച്‌, വിപരീതോ​പദേ​ശങ്ങൾ പഠിപ്പി​ക്കു​ന്ന​വരെ​യും  കെട്ടുകഥകൾക്കും+ വംശാ​വ​ലി​കൾക്കും ശ്രദ്ധ കൊടു​ക്കു​ന്ന​വരെ​യും വിലക്കണം. കാരണം അതെല്ലാം ഒരു പ്രയോ​ജ​ന​വു​മി​ല്ലാത്ത കാര്യ​ങ്ങ​ളാണ്‌.+ മാത്രമല്ല, അനാവ​ശ്യ​മായ ഊഹാപോ​ഹ​ങ്ങൾക്ക്‌ ഇടയാ​ക്കുമെ​ന്ന​ല്ലാ​തെ വിശ്വാ​സത്തെ ശക്തി​പ്പെ​ടു​ത്തുന്ന ദൈവി​ക​കാ​ര്യ​ങ്ങളൊ​ന്നും അതിൽനി​ന്ന്‌ കിട്ടില്ല.  ശുദ്ധമായ ഹൃദയം, നല്ല മനസ്സാക്ഷി, കാപട്യ​മി​ല്ലാത്ത വിശ്വാസം+ എന്നിവ​യിൽനിന്ന്‌ ഉളവാ​കുന്ന സ്‌നേഹം+ നമു​ക്കെ​ല്ലാ​മു​ണ്ടാ​യി​രി​ക്കണം. അതിനുവേ​ണ്ടി​യാണ്‌ ഞാൻ ഇങ്ങനെയൊ​രു നിർദേശം* തരുന്നത്‌.  ചിലർ ഇതെല്ലാം വിട്ടു​ക​ളഞ്ഞ്‌ കഴമ്പി​ല്ലാത്ത കാര്യങ്ങൾ സംസാ​രി​ക്കു​ന്നു.+  നിയമം* പഠിപ്പിക്കുന്നവരാകാനാണ്‌+ അവർ നോക്കു​ന്നത്‌. പക്ഷേ അവർ പറയു​ന്നത്‌ എന്താ​ണെ​ന്നോ എന്തിനുവേ​ണ്ടി​യാണ്‌ ഇത്ര ശക്തമായി വാദി​ക്കു​ന്നതെ​ന്നോ അവർക്കു​തന്നെ നിശ്ചയ​മില്ല.  ശരിയായ രീതിയിലാണ്‌* ഉപയോ​ഗി​ക്കു​ന്നതെ​ങ്കിൽ നിയമം നല്ലതാ​ണെന്നു നമുക്ക്‌ അറിയാം.  നിയമം നിലവിൽവ​ന്നതു നീതി​മാ​ന്മാ​രെ ഉദ്ദേശി​ച്ചല്ല, നിയമ​ലം​ഘകർ,+ ധിക്കാ​രി​കൾ, ഭക്തിയി​ല്ലാ​ത്തവർ, പാപികൾ, വിശ്വ​സ്‌ത​ത​യി​ല്ലാ​ത്തവർ,* വിശു​ദ്ധ​മാ​യ​തി​നെ തുച്ഛീ​ക​രി​ക്കു​ന്നവർ, അമ്മയപ്പ​ന്മാ​രെ കൊല്ലു​ന്നവർ, കൊല​യാ​ളി​കൾ, 10  അധാർമികപ്രവൃത്തികൾ* ചെയ്യു​ന്നവർ, സ്വവർഗ​ര​തി​ക്കാർ,* തട്ടി​ക്കൊ​ണ്ടുപോ​കു​ന്നവർ, നുണയ​ന്മാർ, കള്ളസ്സാക്ഷികൾ* എന്നിവരെ​യും പ്രയോജനകരമായ* പഠിപ്പി​ക്ക​ലിന്‌,+ 11  അതായത്‌ സന്തോ​ഷ​മുള്ള ദൈവം എന്നെ ഭരമേൽപ്പിച്ചിരിക്കുന്ന+ മഹത്ത്വ​മാർന്ന സന്തോ​ഷ​വാർത്ത​യ്‌ക്കു ചേർച്ച​യി​ലുള്ള പഠിപ്പി​ക്ക​ലിന്‌, എതിരാ​യി​ട്ടുള്ള മറ്റെല്ലാ കാര്യ​ങ്ങളെ​യും ഉദ്ദേശി​ച്ചാണ്‌. 12  എന്നെ ശക്തി​പ്പെ​ടു​ത്തിയ നമ്മുടെ കർത്താ​വായ ക്രിസ്‌തുയേ​ശു​വിനോ​ടു ഞാൻ നന്ദിയു​ള്ള​വ​നാണ്‌. കാരണം ശുശ്രൂ​ഷ​യ്‌ക്കുവേണ്ടി നിയോഗിച്ചുകൊണ്ട്‌+ ക്രിസ്‌തു എന്നെ വിശ്വ​സ്‌ത​നാ​യി കണക്കാ​ക്കി​യ​ല്ലോ. 13  മുമ്പ്‌ ദൈവത്തെ നിന്ദി​ക്കു​ന്ന​വ​നും ദൈവ​ത്തി​ന്റെ ജനത്തെ ഉപദ്ര​വി​ക്കു​ന്ന​വ​നും ധിക്കാരിയും+ ആയിരുന്ന എന്നെയാ​ണ്‌ ഇങ്ങനെ വിശ്വ​സ്‌ത​നാ​യി കണക്കാ​ക്കി​യത്‌. അതൊക്കെ വിശ്വാ​സ​മി​ല്ലാ​തി​രുന്ന കാലത്ത്‌ അറിവി​ല്ലാ​തെ ചെയ്‌ത​താ​യി​രു​ന്ന​തുകൊണ്ട്‌ എനിക്കു കരുണ ലഭിച്ചു. 14  നമ്മുടെ കർത്താ​വി​ന്റെ അനർഹദയ എന്നി​ലേക്കു കവി​ഞ്ഞൊ​ഴു​കി, വിശ്വാ​സ​വും ക്രിസ്‌തുയേ​ശു​വി​ലുള്ള സ്‌നേ​ഹ​വും എനിക്കു കിട്ടി. 15  ഞാൻ പറയുന്ന ഇക്കാര്യം വിശ്വാ​സയോ​ഗ്യ​വും മുഴു​വ​നാ​യും സ്വീക​രി​ക്കാ​വു​ന്ന​തും ആണ്‌: ക്രിസ്‌തു​യേശു ലോക​ത്തേക്കു വന്നതു പാപി​കളെ രക്ഷിക്കാ​നാണ്‌.+ ആ പാപി​ക​ളിൽ ഒന്നാമൻ ഞാൻതന്നെ​യാണ്‌.+ 16  എങ്കിലും എനിക്കു കരുണ ലഭിച്ചു. അങ്ങനെ​യാ​കുമ്പോൾ പാപി​ക​ളിൽ ഒന്നാമ​നായ എന്നിലൂ​ടെ ക്രിസ്‌തുയേ​ശു​വി​നു തന്റെ ക്ഷമ മുഴു​വ​നും വെളിപ്പെ​ടു​ത്താ​നാ​കു​മാ​യി​രു​ന്നു. അങ്ങനെ, ക്രിസ്‌തു​വിൽ വിശ്വാ​സ​മർപ്പിച്ച്‌ നിത്യജീവൻ+ നേടാ​നി​രി​ക്കു​ന്ന​വർക്കു ഞാൻ ഒരു ദൃഷ്ടാ​ന്ത​മാ​യി. 17  നിത്യതയുടെ രാജാവും+ അക്ഷയനും+ അദൃശ്യനും+ ആയ ഏകദൈവത്തിന്‌+ എന്നു​മെന്നേ​ക്കും ബഹുമാ​ന​വും മഹത്ത്വ​വും. ആമേൻ. 18  എന്റെ മോനേ, തിമൊഥെയൊ​സേ, നിന്നെ​പ്പ​റ്റി​യുള്ള പ്രവച​ന​ങ്ങൾക്കു ചേർച്ച​യിൽ, ഈ നിർദേശങ്ങൾ* ഞാൻ നിന്നെ ഭരമേൽപ്പി​ക്കു​ക​യാണ്‌. അങ്ങനെ ഇവ ഉപയോ​ഗിച്ച്‌ നിനക്ക്‌ ആ നല്ല പോരാട്ടത്തിൽ+ പോരാ​ടാൻ കഴിയും. 19  നീ വിശ്വാ​സ​വും നല്ല മനസ്സാക്ഷിയും+ നിലനി​റു​ത്തു​ക​യും വേണം. ചിലർ നല്ല മനസ്സാക്ഷി തള്ളിക്ക​ള​ഞ്ഞ​തുകൊണ്ട്‌ അവരുടെ വിശ്വാ​സ​ക്കപ്പൽ തകർന്നുപോ​യി. 20  ഹുമനയൊസും+ അലക്‌സാ​ണ്ട​റും അങ്ങനെ​യു​ള്ള​വ​രാണ്‌. ദൈവത്തെ നിന്ദി​ക്ക​രു​തെന്ന കാര്യം ഒരു ശിക്ഷണ​ത്തി​ലൂ​ടെ അവരെ പഠിപ്പി​ക്കാൻ ഞാൻ അവരെ സാത്താന്‌ ഏൽപ്പി​ച്ചുകൊ​ടു​ത്തു.+

അടിക്കുറിപ്പുകള്‍

അർഥം: “ദൈവത്തെ ആദരി​ക്കു​ന്നവൻ.”
അഥവാ “കല്‌പന; ആജ്ഞ.”
പദാവലി കാണുക.
അക്ഷ. “നിയമാ​നു​സൃ​ത​മാ​യി​ട്ടാ​ണ്‌.”
അഥവാ “അചഞ്ചല​സ്‌നേ​ഹ​മി​ല്ലാ​ത്തവർ.”
അഥവാ “ആരോ​ഗ്യ​ക​ര​മായ.”
അഥവാ “കള്ളസത്യം ചെയ്യു​ന്നവർ.”
അഥവാ “പുരു​ഷ​ന്മാ​രു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടുന്ന പുരു​ഷ​ന്മാർ.”
ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.
അഥവാ “കല്‌പ​നകൾ; ആജ്ഞകൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം