വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സീയോനിൽ നീതി മുളയ്‌ക്കുന്നു

സീയോനിൽ നീതി മുളയ്‌ക്കുന്നു

അധ്യായം ഇരുപ​ത്തി​രണ്ട്‌

സീയോ​നിൽ നീതി മുളയ്‌ക്കു​ന്നു

യെശയ്യാവു 61:1-11

1, 2. ഇസ്രാ​യേ​ലിന്‌ എന്തു മാറ്റം വരാൻ പോകു​ന്നു, അത്‌ വരുത്തു​ന്നത്‌ ആർ?

 സ്വാത​ന്ത്ര്യം ഘോഷി​ക്ക​പ്പെ​ടട്ടെ! തന്റെ ജനത്തെ വിടു​വി​ക്കാ​നും പൂർവി​ക​രു​ടെ ദേശ​ത്തേക്ക്‌ അവരെ പുനഃ​സ്ഥി​തീ​ക​രി​ക്കാ​നും യഹോവ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. ചെറി​യൊ​രു മഴയ്‌ക്കു ശേഷം പൊട്ടി​മു​ള​യ്‌ക്കുന്ന വിത്തു​പോ​ലെ, സത്യാ​രാ​ധന വീണ്ടും തഴയ്‌ക്കും. ആ ദിവസം വരു​മ്പോൾ, നൈരാ​ശ്യം സന്തോ​ഷ​ത്തി​നു വഴിമാ​റും; മുമ്പ്‌ വിലാ​പ​സൂ​ച​ക​മാ​യി ചാരം വിതറി​യി​രുന്ന ശിരസ്സു​കൾ ദിവ്യാം​ഗീ​കാ​ര​ത്തി​ന്റെ കിരീ​ട​മ​ണി​യും.

2 ഈ വിസ്‌മ​യ​ക​ര​മായ പരിവർത്തനം വരുത്തു​ന്നത്‌ ആരായി​രി​ക്കും? യഹോ​വ​യ്‌ക്കു മാത്രമേ അതിനു സാധിക്കൂ. (സങ്കീർത്തനം 9:19, 20; യെശയ്യാ​വു 40:25) പ്രവാ​ച​ക​നായ സെഫന്യാവ്‌ പ്രാവ​ച​നി​ക​മാ​യി ഇങ്ങനെ കൽപ്പിച്ചു: “സീയോൻപു​ത്രി​യേ, ഘോഷി​ച്ചാ​ന​ന്ദിക്ക; യിസ്രാ​യേലേ, ആർപ്പി​ടുക; യെരൂ​ശ​ലേം പുത്രി​യേ, പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടെ സന്തോ​ഷി​ച്ചു​ല്ല​സിക്ക. യഹോവ നിന്റെ ന്യായ​വി​ധി​കളെ . . . നീക്കി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു.” (സെഫന്യാ​വു 3:14, 15) അത്‌ എത്ര സന്തോ​ഷ​ക​ര​മായ സമയം ആയിരി​ക്കും! പൊ.യു.മു. 537-ൽ ബാബി​ലോ​ണിൽനി​ന്നു പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ശേഷി​പ്പി​നെ യഹോവ കൂട്ടി​ച്ചേർക്കു​മ്പോൾ, അതൊരു സ്വപ്‌ന​സാ​ക്ഷാ​ത്‌കാ​രം പോലെ ആയിരി​ക്കും.—സങ്കീർത്തനം 126:1.

3. യെശയ്യാ​വു 61-ാം അധ്യാ​യ​ത്തി​ലെ പ്രാവ​ച​നിക വാക്കു​കൾക്ക്‌ ഏതെല്ലാം നിവൃ​ത്തി​കൾ ഉണ്ട്‌?

3 ഈ പുനഃ​സ്ഥി​തീ​ക​ര​ണത്തെ കുറിച്ച്‌ യെശയ്യാ​വു 61-ാം അധ്യാ​യ​ത്തിൽ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കു​ന്നു. പൊ.യു.മു. 537-ൽ ആ പ്രവച​ന​ത്തി​നു വ്യക്തമായ ഒരു നിവൃത്തി ഉണ്ടായി​രു​ന്നെ​ങ്കി​ലും, അതിനു വലിയ നിവൃത്തി ഉണ്ടാകു​ന്നത്‌ പിൽക്കാ​ല​ത്താണ്‌. ഒന്നാം നൂറ്റാ​ണ്ടി​ലെ അതിന്റെ വലിയ നിവൃ​ത്തി​യിൽ യേശു​വും അവന്റെ അനുഗാ​മി​ക​ളും ഉൾപ്പെ​ടു​മ്പോൾ ആധുനി​ക​കാ​ലത്ത്‌ അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ യഹോ​വ​യു​ടെ ജനമാണ്‌. അതിനാൽ, ഈ നിശ്വസ്‌ത മൊഴി​കൾ എത്ര അർഥവ​ത്താണ്‌!

‘പ്രസാ​ദ​വർഷം’

4. യെശയ്യാ​വു 61:1-ന്റെ ആദ്യ നിവൃ​ത്തി​യിൽ സുവാർത്ത ഘോഷി​ക്കാൻ ആർക്കാണു നിയമനം ലഭിക്കു​ന്നത്‌, അത്‌ രണ്ടാമത്‌ ആരിൽ നിവൃ​ത്തി​യേ​റു​ന്നു?

4 യെശയ്യാവ്‌ എഴുതു​ന്നു: ‘എളിയ​വ​രോ​ടു സദ്വർത്ത​മാ​നം [“സുവാർത്ത,” NW] ഘോഷി​പ്പാൻ യഹോവ എന്നെ അഭി​ഷേകം ചെയ്‌തി​രി​ക്ക​കൊ​ണ്ടു യഹോ​വ​യായ കർത്താ​വി​ന്റെ ആത്മാവു എന്റെ മേൽ ഇരിക്കു​ന്നു; ഹൃദയം തകർന്ന​വരെ മുറി​കെ​ട്ടു​വാ​നും തടവു​കാർക്കു വിടു​ത​ലും ബദ്ധന്മാർക്കു സ്വാത​ന്ത്ര്യ​വും അറിയി​പ്പാ​നും അവൻ എന്നെ അയച്ചി​രി​ക്കു​ന്നു.’ (യെശയ്യാ​വു 61:1) സുവാർത്ത ഘോഷി​ക്കാൻ ആർക്കാണു നിയമനം ലഭിച്ചി​രി​ക്കു​ന്നത്‌? ബാബി​ലോ​ണി​ലെ പ്രവാ​സി​കൾക്കാ​യി സുവാർത്ത രേഖ​പ്പെ​ടു​ത്താൻ ദൈവ​ത്താൽ നിശ്വ​സ്‌ത​നാ​ക്ക​പ്പെട്ട യെശയ്യാ​വിൽ തന്നെ ആയിരി​ക്കാം ഇതിന്റെ ആദ്യ നിവൃത്തി. എന്നാൽ യെശയ്യാ​വി​ന്റെ വാക്കുകൾ തനിക്കു​തന്നെ ബാധക​മാ​ക്കി​ക്കൊണ്ട്‌ അതിന്റെ ഏറ്റവും പ്രധാ​ന​പ്പെട്ട നിവൃ​ത്തി​യി​ലേക്ക്‌ യേശു വിരൽ ചൂണ്ടി. (ലൂക്കൊസ്‌ 4:16-21) അതേ, സൗമ്യ​രോ​ടു സുവാർത്ത അറിയി​ക്കാ​നാണ്‌ യേശു അയയ്‌ക്ക​പ്പെ​ട്ടത്‌. അതിനാ​യി അവൻ സ്‌നാ​പ​ന​സ​മ​യത്തു പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെട്ടു.—മത്തായി 3:16, 17.

5. ഏകദേശം 2,000 വർഷമാ​യി ആരാണ്‌ സുവാർത്ത പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌?

5 മാത്രമല്ല, സുവി​ശേ​ഷകർ അഥവാ സുവാർത്ത ഘോഷി​ക്കു​ന്നവർ ആയിരി​ക്കാൻ യേശു തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ചു. ഇവരിൽ ഏകദേശം 120 പേർ പൊ.യു. 33-ലെ പെന്തെ​ക്കൊ​സ്‌തിൽ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ടു​ക​യും അങ്ങനെ ദൈവ​ത്തി​ന്റെ ആത്മീയ പുത്ര​ന്മാർ ആയിത്തീ​രു​ക​യും ചെയ്‌തു. (പ്രവൃ​ത്തി​കൾ 2:1-4, 14-42; റോമർ 8:14-16) സൗമ്യ​രോ​ടും ഹൃദയം തകർന്ന​വ​രോ​ടും സുവാർത്ത അറിയി​ക്കാൻ അവർക്കും നിയമനം ലഭിച്ചു. 1,44,000 പേരിൽ ഈ വിധത്തിൽ ആദ്യം അഭി​ഷേകം ചെയ്യ​പ്പെ​ട്ടവർ ആ 120 പേരാ​യി​രു​ന്നു. ഈ കൂട്ടത്തി​ലെ അവസാന അംഗങ്ങൾ ഇന്നും ഭൂമി​യിൽ പ്രവർത്ത​ന​നി​ര​ത​രാണ്‌. അങ്ങനെ, 2,000-ത്തോളം വർഷമാ​യി യേശു​വി​ന്റെ അഭിഷിക്ത അനുഗാ​മി​കൾ “ദൈവ​ത്തി​ങ്ക​ലേ​ക്കുള്ള മാനസാ​ന്ത​ര​വും നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ലുള്ള വിശ്വാ​സ​വും” ഘോഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.—പ്രവൃ​ത്തി​കൾ 20:21.

6. പുരാ​ത​ന​കാ​ലത്ത്‌ സുവാർത്താ പ്രസംഗം കേട്ടതിൽനിന്ന്‌ ആർക്ക്‌ ആശ്വാസം ലഭിച്ചു, നമ്മുടെ നാളി​ലോ?

6 യെശയ്യാവിന്റെ നിശ്വസ്‌ത സന്ദേശം ബാബി​ലോ​ണി​ലെ അനുതാ​പ​മു​ണ്ടാ​യി​രുന്ന യഹൂദ​ന്മാർക്ക്‌ ആശ്വാസം കൈവ​രു​ത്തി. യേശു​വി​ന്റെ​യും ശിഷ്യ​ന്മാ​രു​ടെ​യും നാളു​ക​ളിൽ അത്‌, ഇസ്രാ​യേ​ലി​ലെ ദുഷ്‌ടത നിമിത്തം മനോ​വേദന അനുഭ​വി​ച്ചി​രുന്ന, ഒന്നാം നൂറ്റാ​ണ്ടി​ലെ യഹൂദ​മ​ത​ത്തി​ന്റെ വ്യാജ പാരമ്പ​ര്യ​ങ്ങ​ളു​ടെ അടിമ​ത്ത​ത്തിൻ കീഴിൽ വലഞ്ഞി​രുന്ന യഹൂദ​ന്മാർക്ക്‌ സാന്ത്വ​ന​മേകി. (മത്തായി 15:3-6) ഇന്ന്‌, ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ പുറജാ​തീയ ആചാര​ങ്ങ​ളു​ടെ​യും ദൈവത്തെ അപമാ​നി​ക്കുന്ന പാരമ്പ​ര്യ​ങ്ങ​ളു​ടെ​യും കെണി​യിൽ പെട്ടി​രി​ക്കുന്ന ദശലക്ഷങ്ങൾ ആ മതവ്യ​വ​സ്ഥി​തി​യിൽ നടക്കുന്ന മ്ലേച്ഛമായ കാര്യങ്ങൾ നിമിത്തം ‘നെടു​വീർപ്പി​ട്ടു കരയു​ക​യാണ്‌.’ (യെഹെ​സ്‌കേൽ 9:4) സുവാർത്ത കൈ​ക്കൊ​ള്ളു​ന്നവർ ആ ദയനീയ അവസ്ഥയിൽനി​ന്നു മോചി​ത​രാ​കു​ന്നു. (മത്തായി 9:35-38) യഹോ​വയെ “ആത്മാവി​ലും സത്യത്തി​ലും” ആരാധി​ക്കാൻ പഠിക്കു​മ്പോൾ അവരുടെ ഗ്രാഹ്യ​ക്ക​ണ്ണു​കൾ വിശാ​ല​മാ​യി തുറക്കു​ന്നു.—യോഹ​ന്നാൻ 4:24.

7, 8. (എ) രണ്ട്‌ ‘പ്രസാ​ദ​വർഷങ്ങൾ’ ഏവയാണ്‌? (ബി) യഹോ​വ​യു​ടെ ‘പ്രതി​കാ​ര​ദി​വ​സങ്ങൾ’ എന്താണ്‌?

7 സുവാർത്ത പ്രസം​ഗി​ക്കാൻ ഒരു പ്രത്യേക കാലഘട്ടം ഉണ്ട്‌. “യഹോ​വ​യു​ടെ പ്രസാ​ദ​വർഷ​വും നമ്മുടെ ദൈവ​ത്തി​ന്റെ പ്രതി​കാ​ര​ദി​വ​സ​വും പ്രസി​ദ്ധ​മാ​ക്കു​വാ​നും ദുഃഖി​ത​ന്മാ​രെ​യൊ​ക്കെ​യും ആശ്വസി​പ്പി​പ്പാ​നും” യേശു​വി​നും അവന്റെ അനുഗാ​മി​കൾക്കും നിയമനം ലഭിച്ചി​രു​ന്നു. (യെശയ്യാ​വു 61:2) ഒരു വർഷം എന്നത്‌ ഒരു നീണ്ട കാലയ​ള​വാ​ണെ​ങ്കി​ലും, അതിന്‌ ഒരു തുടക്ക​വും ഒടുക്ക​വും ഉണ്ട്‌. യഹോ​വ​യു​ടെ സ്വാത​ന്ത്ര്യ പ്രഖ്യാ​പ​ന​ത്തോ​ടു പ്രതി​ക​രി​ക്കാൻ സൗമ്യർക്ക്‌ അവസരം നൽകുന്ന കാലയ​ള​വാണ്‌ അവന്റെ ‘പ്രസാ​ദ​വർഷം.’

8 ഒന്നാം നൂറ്റാ​ണ്ടിൽ, യേശു തന്റെ ഭൗമിക ശുശ്രൂഷ തുടങ്ങിയ പൊ.യു. 29-ൽ യഹൂദ ജനതയു​ടെ പ്രസാ​ദ​വർഷം തുടങ്ങി. “സ്വർഗ്ഗ​രാ​ജ്യം സമീപി​ച്ചി​രി​ക്ക​യാൽ മാനസാ​ന്ത​ര​പ്പെ​ടു​വിൻ” എന്ന്‌ അവൻ യഹൂദ​ന്മാ​രോട്‌ ആഹ്വാനം ചെയ്‌തു. (മത്തായി 4:17) യഹോ​വ​യു​ടെ ‘പ്രതി​കാ​ര​ദി​വസം’ അതിന്റെ പാരമ്യ​ത്തിൽ എത്തിയ പൊ.യു. 70 വരെ മാത്രമേ ആ പ്രസാ​ദ​വർഷം നീണ്ടു​നി​ന്നു​ള്ളൂ. ആ വർഷം റോമൻ സൈന്യ​ങ്ങൾ യെരൂ​ശ​ലേ​മി​നെ​യും അതിലെ ആലയ​ത്തെ​യും നശിപ്പി​ക്കാൻ യഹോവ അനുവ​ദി​ച്ചു. (മത്തായി 24:3-22) 1914-ൽ സ്വർഗ​ത്തിൽ ദൈവ​രാ​ജ്യം സ്ഥാപി​ത​മാ​യ​പ്പോൾ തുടങ്ങിയ മറ്റൊരു പ്രസാ​ദ​വർഷ​ത്തി​ലാണ്‌ നാം ഇന്നു ജീവി​ക്കു​ന്നത്‌. യഹോവ ഈ മുഴു ലോക​വ്യ​വ​സ്ഥി​തി​യെ​യും “മഹോ​പ​ദ്രവ”ത്തിൽ നശിപ്പി​ക്കുന്ന വളരെ വ്യാപ​ക​മായ പ്രതി​കാ​ര​ദി​വ​സ​ത്തോ​ടെ ഈ പ്രസാ​ദ​വർഷം അവസാ​നി​ക്കും.—മത്തായി 24:21, NW.

9. യഹോ​വ​യു​ടെ പ്രസാ​ദ​വർഷത്തെ ഇന്ന്‌ ആർ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു?

9 ദൈവത്തിന്റെ പ്രസാ​ദ​വർഷം ഇന്ന്‌ ആരാണു പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നത്‌? സുവാർത്ത സ്വീക​രി​ക്കു​ക​യും സൗമ്യത പ്രകട​മാ​ക്കു​ക​യും “സകലജാ​തി​ക​ളോ​ടു”മുള്ള ദൈവ​രാ​ജ്യ പ്രസം​ഗ​വേ​ലയെ സതീക്ഷ്‌ണം പിന്താ​ങ്ങു​ക​യും ചെയ്യു​ന്നവർ. (മർക്കൊസ്‌ 13:10) സുവാർത്ത യഥാർഥ ആശ്വാസം കൈവ​രു​ത്തു​ന്നു​വെന്ന്‌ അത്തരക്കാർ മനസ്സി​ലാ​ക്കു​ന്നു. അതേസ​മയം, ആ സന്ദേശം തള്ളിക്ക​ള​യു​ക​യും യഹോ​വ​യു​ടെ പ്രസാ​ദ​വർഷം പ്രയോ​ജ​ന​പ്പെ​ടു​ത്താൻ കൂട്ടാ​ക്കാ​തി​രി​ക്കു​ക​യും ചെയ്യു​ന്ന​വർക്ക്‌ അവന്റെ പ്രതി​കാ​ര​ദി​വസം എന്ന യാഥാർഥ്യ​ത്തെ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​രും.—2 തെസ്സ​ലൊ​നീ​ക്യർ 1:6-10.

ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തുന്ന ആത്മീയ ഫലം

10. ബാബി​ലോ​ണിൽനി​ന്നു മടങ്ങി​വ​രുന്ന യഹൂദ​ന്മാ​രെ പ്രതി​യുള്ള യഹോ​വ​യു​ടെ മഹാ​പ്ര​വൃ​ത്തി അവരെ ബാധി​ക്കു​ന്നത്‌ എങ്ങനെ?

10 യഹോവ തങ്ങളെ​പ്രതി മഹത്തായ ഒരു പ്രവൃത്തി ചെയ്‌തി​രി​ക്കു​ന്ന​താ​യി ബാബി​ലോ​ണിൽനി​ന്നു മടങ്ങി​വ​രുന്ന യഹൂദ​ന്മാർ മനസ്സി​ലാ​ക്കു​ന്നു. പ്രവാ​സി​കൾ എന്ന നിലയി​ലുള്ള അവരുടെ വിലാപം ആനന്ദത്തി​നും സ്‌തു​തി​ഘോ​ഷ​ത്തി​നും വഴിമാ​റു​ന്നു. കാരണം, അവർ ഒടുവിൽ സ്വത​ന്ത്ര​രാണ്‌. അങ്ങനെ യെശയ്യാവ്‌ “സീയോ​നി​ലെ ദുഃഖി​ത​ന്മാർക്കു [“സീയോ​നെ കുറിച്ചു ദുഃഖി​ക്കു​ന്ന​വർക്ക്‌,” NW] വെണ്ണീ​റി​ന്നു പകരം അലങ്കാ​ര​മാ​ല​യും ദുഃഖ​ത്തി​ന്നു പകരം ആനന്ദ​തൈ​ല​വും വിഷണ്ഡ​മ​ന​സ്സി​ന്നു പകരം സ്‌തുതി എന്ന മേലാ​ട​യും കൊടു​പ്പാ​നും” ഉള്ള തന്റെ പ്രാവ​ച​നിക നിയമനം നിവർത്തി​ക്കു​ന്നു. “അവൻ മഹത്വീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​തി​ന്നു അവർക്കു നീതി​വൃ​ക്ഷങ്ങൾ എന്നും യഹോ​വ​യു​ടെ നടുതല എന്നും പേരാ​കും.”—യെശയ്യാ​വു 61:3.

11. ഒന്നാം നൂറ്റാ​ണ്ടി​ലെ ആർക്ക്‌ യഹോ​വ​യു​ടെ മഹാ പ്രവൃ​ത്തി​കൾ നിമിത്തം അവനെ സ്‌തു​തി​ക്കാൻ നല്ല കാരണം ഉണ്ടായി​രു​ന്നു?

11 ഒന്നാം നൂറ്റാ​ണ്ടിൽ, വ്യാജ​മ​ത​ത്തി​ന്റെ അടിമ​ത്ത​ത്തിൽനി​ന്നു വിടുതൽ പ്രാപിച്ച യഹൂദ​ന്മാ​രും തങ്ങളെ പ്രതി​യുള്ള ദൈവ​ത്തി​ന്റെ മഹാ പ്രവൃ​ത്തി​കൾ നിമിത്തം അവനെ സ്‌തു​തി​ക്കു​ക​യു​ണ്ടാ​യി. ആത്മീയ​മാ​യി മരിച്ച ഒരു ജനതയിൽനി​ന്നു വിടു​വി​ക്ക​പ്പെ​ട്ട​പ്പോൾ വിഷണ്ഡ​മ​ന​സ്സി​നു പകരം അവർക്ക്‌ “സ്‌തുതി എന്ന മേലാട” ലഭിച്ചു. അത്തര​മൊ​രു മാറ്റം ആദ്യമാ​യി അനുഭ​വി​ച്ച​റി​ഞ്ഞത്‌ യേശു​വി​ന്റെ ശിഷ്യ​ന്മാ​രാ​യി​രു​ന്നു. യേശു മരിച്ച​പ്പോ​ഴത്തെ അവരുടെ വിലാപം, പുനരു​ത്ഥാ​നം പ്രാപിച്ച അവരുടെ കർത്താവ്‌ പരിശു​ദ്ധാ​ത്മാ​വി​നാൽ അവരെ അഭി​ഷേകം ചെയ്‌ത​പ്പോൾ സന്തോ​ഷ​ത്തി​നു വഴിമാ​റി. താമസി​യാ​തെ, പുതു​താ​യി അഭി​ഷേകം ചെയ്യപ്പെട്ട ആ ക്രിസ്‌ത്യാ​നി​ക​ളു​ടെ പ്രസം​ഗ​ത്തോട്‌ പ്രതി​ക​രി​ച്ചു​കൊണ്ട്‌ പൊ.യു. 33-ലെ പെന്തെ​ക്കൊ​സ്‌തിൽ സ്‌നാ​പ​ന​മേറ്റ 3,000 സൗമ്യർക്ക്‌ സമാന​മായ ഒരു മാറ്റം ഉണ്ടായി. (പ്രവൃ​ത്തി​കൾ 2:41) യഹോ​വ​യു​ടെ അനു​ഗ്രഹം ഉണ്ടെന്ന ബോധ്യം എത്രയോ നല്ലതാണ്‌! “സീയോ​നെ കുറി​ച്ചുള്ള ദുഃഖ”ത്തിനു പകരം അവർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​ക​യും യഹോ​വ​യാൽ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ആനന്ദത്തെ പ്രതി​നി​ധാ​നം ചെയ്യുന്ന ‘ആനന്ദ​തൈല’ത്താൽ നവോ​ന്മേഷം കൈവ​രു​ക​യും ചെയ്‌തു.—എബ്രായർ 1:9.

12, 13. (എ) പൊ.യു.മു. 537-ൽ മടങ്ങിവന്ന യഹൂദ​ന്മാ​രു​ടെ ഇടയിൽ ഉണ്ടായി​രുന്ന “നീതി​വൃ​ക്ഷങ്ങൾ” ആരായി​രു​ന്നു? (ബി) പൊ.യു. 33-ലെ പെന്തെ​ക്കൊ​സ്‌തു മുതൽ ഈ “നീതി​വൃ​ക്ഷങ്ങൾ” ആരായി​രി​ക്കു​ന്നു?

12 ‘നീതി​വൃ​ക്ഷ​ങ്ങ​ളാൽ’ യഹോവ തന്റെ ജനത്തെ അനു​ഗ്ര​ഹി​ക്കു​ന്നു. ആരാണ്‌ ഈ വൃക്ഷങ്ങൾ? പൊ.യു.മു. 537-നെ തുടർന്നുള്ള വർഷങ്ങ​ളിൽ, ദൈവ​വ​ചനം പഠിക്കു​ക​യും അതേക്കു​റിച്ച്‌ ധ്യാനി​ക്കു​ക​യും യഹോ​വ​യു​ടെ നീതി​നി​ഷ്‌ഠ​മായ നിലവാ​രങ്ങൾ നട്ടുവ​ളർത്തു​ക​യും ചെയ്‌ത വ്യക്തി​ക​ളാ​യി​രു​ന്നു അവർ. (സങ്കീർത്തനം 1:1-3; യെശയ്യാ​വു 44:2-4; യിരെ​മ്യാ​വു 17:7, 8) എസ്രാ, ഹഗ്ഗായി, സെഖര്യാവ്‌, മഹാപു​രോ​ഹി​ത​നായ യോശുവ തുടങ്ങിയ പുരു​ഷ​ന്മാർ വലിയ “നീതി​വൃ​ക്ഷങ്ങൾ”—സത്യത്തി​നു വേണ്ടി​യും ദേശത്തെ ആത്മീയ ദുഷി​പ്പി​നെ​തി​രെ​യും നില​കൊണ്ട കരുത്തർ—ആണെന്നു തെളിഞ്ഞു.

13 പൊ.യു. 33-ലെ പെന്തെ​ക്കൊ​സ്‌തു മുതൽ സമാന​മായ വലിയ ‘നീതി​വൃ​ക്ഷ​ങ്ങളെ’—ധീരരായ അഭിഷിക്ത ക്രിസ്‌ത്യാ​നി​കളെ—‘ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ’ ആയ തന്റെ പുതിയ ജനതയു​ടെ ആത്മീയ ദേശത്തു നട്ടു. (ഗലാത്യർ 6:16) നൂറ്റാ​ണ്ടു​കൾകൊണ്ട്‌ ഈ വൃക്ഷങ്ങ​ളു​ടെ എണ്ണം 1,44,000-ത്തിൽ എത്തി. അവ യഹോ​വ​യാം ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തുന്ന ഫലങ്ങൾ പുറ​പ്പെ​ടു​വി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 14:3) പ്രൗഢി​യേ​റിയ ഈ “വൃക്ഷങ്ങ”ളിലെ അവസാന അംഗങ്ങൾ 1919 മുതൽ തഴച്ചു​വ​ളർന്നി​രി​ക്കു​ന്നു. ആ വർഷം ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലിൽ ശേഷി​പ്പു​ള്ള​വരെ യഹോവ അവരുടെ താത്‌കാ​ലിക നിഷ്‌ക്രിയ അവസ്ഥയിൽനിന്ന്‌ ഊർജ​സ്വ​ല​രാ​ക്കി. ആത്മീയ ജലം സമൃദ്ധ​മാ​യി നൽകി​ക്കൊണ്ട്‌ യഹോവ നീതി​നി​ഷ്‌ഠ​വും ഫലദാ​യ​ക​വു​മായ വൃക്ഷങ്ങ​ളു​ടെ ഒരു വനംതന്നെ ഉളവാ​ക്കി​യി​രി​ക്കു​ന്നു.—യെശയ്യാ​വു 27:6.

14, 15. വിടു​വി​ക്ക​പ്പെട്ട യഹോ​വ​യു​ടെ ആരാധകർ (എ) പൊ.യു.മു. 537-ൽ, (ബി) പൊ.യു. 33-ൽ, (സി) 1919-ൽ ഏതു പദ്ധതികൾ ഏറ്റെടു​ത്തു?

14 ഈ “വൃക്ഷങ്ങ”ളുടെ പ്രവൃ​ത്തി​യെ എടുത്തു​കാ​ട്ടി​ക്കൊണ്ട്‌ യെശയ്യാവ്‌ തുടർന്നു പറയുന്നു: “അവർ പുരാ​ത​ന​ശൂ​ന്യ​ങ്ങളെ പണിക​യും പൂർവ്വ​ന്മാ​രു​ടെ നിർജ്ജ​ന​സ്ഥ​ല​ങ്ങളെ നന്നാക്കു​ക​യും തലമു​റ​ത​ല​മു​റ​യാ​യി നിർജ്ജ​ന​മാ​യി​രുന്ന ശൂന്യ​ന​ഗ​ര​ങ്ങളെ കേടു​പോ​ക്കു​ക​യും ചെയ്യും.” (യെശയ്യാ​വു 61:4) പേർഷ്യ​യി​ലെ കോ​രെശ്‌ രാജാ​വി​ന്റെ ആജ്ഞയനു​സ​രിച്ച്‌, ബാബി​ലോ​ണിൽനി​ന്നു മടങ്ങി​യെ​ത്തിയ വിശ്വ​സ്‌ത​രായ യഹൂദ​ന്മാർ ദീർഘ​കാ​ലം ശൂന്യ​മാ​യി കിടന്നി​രുന്ന യെരൂ​ശ​ലേ​മും അതിലെ ആലയവും പുനർനിർമി​ച്ചു. പൊ.യു. 33-ഉം 1919-ഉം കഴിഞ്ഞു​വന്ന വർഷങ്ങ​ളി​ലും പുനഃ​സ്ഥി​തീ​കരണ പ്രവർത്ത​നങ്ങൾ നടക്കു​മാ​യി​രു​ന്നു.

15 പൊ.യു. 33-ൽ, യേശു​വി​ന്റെ അറസ്റ്റും വിചാ​ര​ണ​യും മരണവും അവന്റെ ശിഷ്യ​ന്മാ​രെ അതീവ ദുഃഖ​ത്തി​ലാ​ഴ്‌ത്തി. (മത്തായി 26:31) എന്നാൽ പുനരു​ത്ഥാ​ന​ശേഷം അവൻ അവർക്കു പ്രത്യ​ക്ഷ​നാ​യ​പ്പോൾ അവരുടെ വീക്ഷണ​ത്തിന്‌ ആകെ മാറ്റം വന്നു. അവരു​ടെ​മേൽ പരിശു​ദ്ധാ​ത്മാവ്‌ പകര​പ്പെ​ട്ട​തോ​ടെ, “യെരൂ​ശ​ലേ​മി​ലും യെഹൂ​ദ്യ​യിൽ എല്ലാട​ത്തും ശമര്യ​യി​ലും ഭൂമി​യു​ടെ അററ​ത്തോ​ള​വും” സുവാർത്ത പ്രസം​ഗി​ക്കുന്ന വേലയിൽ അവർ തിര​ക്കോ​ടെ ഏർപ്പെട്ടു. (പ്രവൃ​ത്തി​കൾ 1:8) അങ്ങനെ അവർ സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാൻ തുടങ്ങി. സമാന​മാ​യി 1919 മുതൽ, “തലമു​റ​ത​ല​മു​റ​യാ​യി നിർജ്ജ​ന​മാ​യി​രുന്ന ശൂന്യ​ന​ഗ​ര​ങ്ങളെ” പുനർനിർമി​ക്കാൻ യേശു​ക്രി​സ്‌തു തന്റെ അഭിഷിക്ത സഹോ​ദ​ര​ന്മാ​രു​ടെ ശേഷി​പ്പി​നെ പ്രാപ്‌ത​മാ​ക്കി. നൂറ്റാ​ണ്ടു​ക​ളാ​യി ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ പുരോ​ഹി​ത​വർഗം യഹോ​വയെ കുറി​ച്ചുള്ള പരിജ്ഞാ​നം ആളുകൾക്കു പകർന്നു​കൊ​ടു​ക്കാൻ പരാജ​യ​പ്പെ​ട്ടി​രു​ന്നു. പകരം, അവർ മനുഷ്യ​നിർമിത പാരമ്പ​ര്യ​ങ്ങ​ളും തിരു​വെ​ഴു​ത്തു​വി​രുദ്ധ ഉപദേ​ശ​ങ്ങ​ളു​മാണ്‌ പഠിപ്പി​ച്ചി​രി​ക്കു​ന്നത്‌. സത്യാ​രാ​ധ​ന​യു​ടെ പുനഃ​സ്ഥാ​പനം മുന്നോ​ട്ടു കൊണ്ടു​പോ​കു​ന്ന​തിന്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ സഭകളിൽനി​ന്നു വ്യാജ​മ​ത​ത്താൽ മലിന​മായ ആചാരങ്ങൾ നീക്കം ചെയ്‌തു. തുടർന്ന്‌ ലോക​ത്തി​ലെ ഏറ്റവും വലിയ ഒന്ന്‌ ആകുമാ​യി​രുന്ന സാക്ഷീ​കരണ പ്രവർത്ത​ന​ത്തിന്‌ അവർ തുടക്ക​മി​ട്ടു.—മർക്കൊസ്‌ 13:10.

16. അഭിഷിക്ത ക്രിസ്‌ത്യാ​നി​കളെ പുനഃ​സ്ഥാ​പന വേലയിൽ ആർ സഹായി​ച്ചി​രി​ക്കു​ന്നു, അവരെ ഏതെല്ലാം ജോലി​കൾ ഭരമേൽപ്പി​ച്ചി​രി​ക്കു​ന്നു?

16 അതു വലിയ ഒരു ദൗത്യ​മാ​യി​രു​ന്നു. ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​ന്റെ ശേഷി​ക്കു​ന്ന​വ​രായ ഏതാനും പേർക്ക്‌ അത്തര​മൊ​രു വേല എങ്ങനെ ചെയ്യാ​നാ​കു​മാ​യി​രു​ന്നു? ഇപ്രകാ​രം പ്രസ്‌താ​വി​ക്കാൻ യഹോവ യെശയ്യാ​വി​നെ നിശ്വ​സ്‌ത​നാ​ക്കി: “അന്യജാ​തി​ക്കാർ നിന്നു നിങ്ങളു​ടെ ആട്ടിൻകൂ​ട്ട​ങ്ങളെ മേയ്‌ക്കും; പരദേ​ശ​ക്കാർ നിങ്ങൾക്കു ഉഴവു​കാ​രും മുന്തി​രി​ത്തോ​ട്ട​ക്കാ​രും ആയിരി​ക്കും.” (യെശയ്യാ​വു 61:5) ഈ പ്രതീ​കാ​ത്മക അന്യജാ​തി​ക്കാ​രും പരദേ​ശ​ക്കാ​രും യേശു​വി​ന്റെ ‘വേറെ ആടുകളു’ടെ “മഹാപു​രു​ഷാ​രം” ആണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. a (വെളി​പ്പാ​ടു 7:9; യോഹ​ന്നാൻ 10:11, 16) സ്വർഗീയ അവകാശം പ്രാപി​ക്കു​ന്ന​തി​നാ​യി അവർ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ടു​ന്നില്ല. മറിച്ച്‌ അവരുടെ പ്രത്യാശ പറുദീ​സാ​ഭൂ​മി​യി​ലെ നിത്യ​ജീ​വൻ ആണ്‌. (വെളി​പ്പാ​ടു 21:3-5) എങ്കിലും, അവർ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു. ആത്മീയ ഇടയവേല, കൃഷി, മുന്തി​രി​ത്തോ​ട്ട​ത്തി​ന്റെ പരിപാ​ലനം തുടങ്ങിയ ചുമത​ലകൾ അവർക്കു ലഭിക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അത്തരം പ്രവർത്ത​നങ്ങൾ തരംതാണ ജോലി​കളല്ല. ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​ന്റെ ശേഷി​പ്പി​ന്റെ മാർഗ​നിർദേ​ശ​ത്തിൻ കീഴിൽ, ഈ വേലക്കാർ ആളുക​ളു​ടെ ഇടയ​വേ​ല​യി​ലും പരിപാ​ല​ന​ത്തി​ലും കൊയ്‌ത്തി​ലും സഹായി​ക്കു​ന്നു.—ലൂക്കൊസ്‌ 10:2; പ്രവൃ​ത്തി​കൾ 20:28; 1 പത്രൊസ്‌ 5:2; വെളി​പ്പാ​ടു 14:15, 16.

17. (എ) ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ എങ്ങനെ വിളി​ക്ക​പ്പെ​ടും? (ബി) പാപങ്ങൾക്കു ക്ഷമ കിട്ടാൻ ആവശ്യ​മായ ഏക യാഗം ഏത്‌?

17 ദൈവത്തിന്റെ ഇസ്രാ​യേ​ലി​ന്റെ കാര്യ​മോ? യെശയ്യാവ്‌ മുഖാ​ന്തരം യഹോവ അവരോട്‌ ഇങ്ങനെ പറയുന്നു: “നിങ്ങളോ യഹോ​വ​യു​ടെ പുരോ​ഹി​ത​ന്മാർ എന്നു വിളി​ക്ക​പ്പെ​ടും; നമ്മുടെ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​ന്മാർ എന്നും നിങ്ങൾക്കു പേരാ​കും; നിങ്ങൾ ജാതി​ക​ളു​ടെ സമ്പത്തു അനുഭ​വി​ച്ചു, അവരുടെ മഹത്വ​ത്തി​ന്നു അവകാ​ശി​കൾ ആയിത്തീ​രും.” (യെശയ്യാ​വു 61:6) പുരാതന ഇസ്രാ​യേ​ലിൽ, പുരോ​ഹി​ത​ന്മാർക്കും അവരുടെ സഹ ഇസ്രാ​യേ​ല്യർക്കു​മാ​യി യാഗങ്ങൾ അർപ്പി​ക്കാൻ യഹോവ ലേവ്യ പൗരോ​ഹി​ത്യം പ്രദാനം ചെയ്‌തു. എന്നിരു​ന്നാ​ലും, പൊ.യു. 33-ൽ യഹോവ ലേവ്യ പൗരോ​ഹി​ത്യം നിറു​ത്ത​ലാ​ക്കു​ക​യും മെച്ചപ്പെട്ട ഒരു ക്രമീ​ക​രണം ഏർപ്പെ​ടു​ത്തു​ക​യും ചെയ്‌തു. മനുഷ്യ​വർഗ​ത്തി​ന്റെ പാപങ്ങൾക്കുള്ള ബലിയാ​യി അവൻ യേശു​വി​ന്റെ പൂർണ​ത​യുള്ള ജീവൻ സ്വീക​രി​ച്ചു. അതിനു​ശേഷം മറ്റ്‌ യാതൊ​രു യാഗവും ആവശ്യ​മാ​യി വന്നിട്ടില്ല. യേശു​വി​ന്റെ ബലിയു​ടെ മൂല്യം എക്കാല​വും നിലനിൽക്കുന്ന ഒന്നാണ്‌.—യോഹ​ന്നാൻ 14:6; കൊ​ലൊ​സ്സ്യർ 2:13, 14; എബ്രായർ 9:11-14, 24.

18. ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ എങ്ങനെ​യുള്ള ഒരു പുരോ​ഹി​ത​വർഗം ആണ്‌, അവരുടെ നിയോ​ഗം എന്താണ്‌?

18 അപ്പോൾ, ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​ലെ അംഗങ്ങൾ “യഹോ​വ​യു​ടെ പുരോ​ഹി​ത​ന്മാർ” ആയിരി​ക്കു​ന്നത്‌ എങ്ങനെ? സഹ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്ക്‌ എഴുതവേ, പത്രൊസ്‌ അപ്പൊ​സ്‌തലൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളോ അന്ധകാ​ര​ത്തിൽനി​ന്നു തന്റെ അത്ഭുത പ്രകാ​ശ​ത്തി​ലേക്കു നിങ്ങളെ വിളി​ച്ച​വന്റെ സൽഗു​ണ​ങ്ങളെ ഘോഷി​പ്പാ​ന്ത​ക്ക​വണ്ണം തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു ജാതി​യും രാജകീ​യ​പു​രോ​ഹി​ത​വർഗ്ഗ​വും വിശു​ദ്ധ​വം​ശ​വും സ്വന്തജ​ന​വും ആകുന്നു.” (1 പത്രൊസ്‌ 2:9) അതിനാൽ, ഒരു കൂട്ടമെന്ന നിലയിൽ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ഒരു പുരോ​ഹി​ത​വർഗ​മാണ്‌. ജനതക​ളോട്‌ യഹോ​വ​യു​ടെ മഹത്ത്വം ഘോഷി​ക്കു​ക​യെന്ന പ്രത്യേക നിയോ​ഗ​വും അവർക്കുണ്ട്‌. അവർ അവന്റെ സാക്ഷികൾ ആയിരി​ക്കേ​ണ്ട​വ​രാണ്‌. (യെശയ്യാ​വു 43:10-12) അന്ത്യനാ​ളു​ക​ളിൽ ഉടനീളം അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ഈ നിയമനം വിശ്വ​സ്‌ത​മാ​യി നിർവ​ഹി​ച്ചി​രി​ക്കു​ന്നു. തത്‌ഫ​ല​മാ​യി, യഹോ​വ​യു​ടെ രാജ്യത്തെ കുറിച്ചു സാക്ഷീ​ക​രി​ക്കുന്ന വേലയിൽ ദശലക്ഷങ്ങൾ ഇപ്പോൾ പങ്കു​ചേ​രു​ന്നു.

19. ഏതു സേവനം അർപ്പി​ക്കാൻ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്കു പദവി ലഭിക്കും?

19 മാത്രമല്ല, ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​ലെ അംഗങ്ങൾക്ക്‌ മറ്റൊരു വിധത്തിൽ പുരോ​ഹി​ത​ന്മാ​രാ​യി സേവി​ക്കു​ക​യെന്ന പ്രത്യാ​ശ​യു​മുണ്ട്‌. മരണ​ശേഷം അവർ സ്വർഗ​ത്തി​ലെ അമർത്യ​ജീ​വ​നി​ലേക്കു പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്നു. അവിടെ അവർ യേശു​വി​നോ​ടൊത്ത്‌ അവന്റെ രാജ്യ​ത്തിൽ ഭരണാ​ധി​പ​ന്മാ​രാ​യി മാത്രമല്ല ദൈവ​ത്തി​ന്റെ പുരോ​ഹി​ത​ന്മാ​രാ​യും സേവി​ക്കു​ന്നു. (വെളി​പ്പാ​ടു 5:10; 20:6) അതിനാൽ, യേശു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ ഭൂമി​യി​ലെ വിശ്വസ്‌ത മനുഷ്യ​വർഗ​ത്തി​ന്മേൽ പ്രയോ​ഗി​ക്കു​ക​യെന്ന പദവി അവർക്ക്‌ ഉണ്ടായി​രി​ക്കും. വെളി​പ്പാ​ടു 22-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യോഹ​ന്നാൻ അപ്പൊ​സ്‌ത​ലന്റെ ദർശന​ത്തിൽ അവരെ ‘വൃക്ഷങ്ങൾ’ ആയി വർണി​ച്ചി​രി​ക്കു​ന്നു. 1,44,000 ‘വൃക്ഷങ്ങ​ളും’ സ്വർഗ​ത്തിൽ കാണാം. അവ “പന്ത്രണ്ടു വിധം ഫലം കായിച്ചു മാസം​തോ​റും അതതു ഫലം കൊടു​ക്കു​ന്നു; വൃക്ഷത്തി​ന്റെ ഇല ജാതി​ക​ളു​ടെ രോഗ​ശാ​ന്തി​ക്കു ഉതകുന്നു.” (വെളി​പ്പാ​ടു 22:1, 2) എത്ര വില​യേ​റിയ പൗരോ​ഹി​ത്യ സേവനം!

നാണവും ലജ്ജയും, പിന്നെ സന്തോ​ഷ​വും

20. എതിർപ്പ്‌ നേരി​ട്ടി​ട്ടും ഈ രാജകീയ പുരോ​ഹി​ത​വർഗം എന്ത്‌ അനു​ഗ്ര​ഹ​ത്തി​നാ​യി കാത്തി​രി​ക്കു​ന്നു?

20 യഹോവയുടെ പ്രസാ​ദ​വർഷം 1914 മുതൽ തുടങ്ങി​യ​പ്പോൾ, ഈ രാജകീയ പുരോ​ഹി​ത​വർഗ​ത്തി​നു ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​ക​രിൽനിന്ന്‌ എതിർപ്പു മാത്ര​മാ​ണു ലഭിച്ചത്‌. (വെളി​പ്പാ​ടു 12:17) എന്നിരു​ന്നാ​ലും, സുവാർത്താ പ്രസംഗം നിറു​ത്താ​നുള്ള എല്ലാ ശ്രമങ്ങ​ളും അന്തിമ​മാ​യി പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. യെശയ്യാ​വി​ന്റെ പ്രവചനം അതു മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു: “നാണത്തി​ന്നു പകരം നിങ്ങൾക്കു ഇരട്ടി​യാ​യി പ്രതി​ഫലം കിട്ടും; ലജ്ജെക്കു പകരം അവർ തങ്ങളുടെ ഓഹരി​യിൽ സന്തോ​ഷി​ക്കും; അങ്ങനെ അവർ തങ്ങളുടെ ദേശത്തു ഇരട്ടി അവകാശം പ്രാപി​ക്കും; നിത്യാ​നന്ദം അവർക്കു ഉണ്ടാകും.”—യെശയ്യാ​വു 61:7.

21. അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ഇരട്ടി അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കാൻ ഇടവന്നത്‌ എങ്ങനെ?

21 ഒന്നാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌, അഭിഷിക്ത ശേഷി​പ്പി​നു ദേശീ​യ​വാ​ദി​ക​ളായ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ കൈക​ളാൽ നാണവും ലജ്ജയും സഹി​ക്കേ​ണ്ടി​വന്നു. ബ്രുക്ലി​നി​ലെ എട്ടു വിശ്വസ്‌ത സഹോ​ദ​ര​ന്മാർക്ക്‌ എതിരെ വ്യാജ​മാ​യി രാജ്യ​ദ്രോ​ഹ​ക്കു​റ്റം ചുമത്തി​യ​വ​രിൽ വൈദി​ക​രും ഉൾപ്പെ​ട്ടി​രു​ന്നു. ആ സഹോ​ദ​ര​ങ്ങൾക്ക്‌ ഒമ്പതു മാസം അന്യാ​യ​മാ​യി തടവിൽ കഴി​യേ​ണ്ടി​വന്നു. ഒടുവിൽ, 1919-ലെ വസന്തത്തിൽ അവരെ വിട്ടയച്ചു. പിന്നീട്‌ അവർക്ക്‌ എതി​രെ​യുള്ള എല്ലാ ആരോ​പ​ണ​ങ്ങ​ളും പിൻവ​ലി​ക്ക​പ്പെട്ടു. അങ്ങനെ സുവാർത്താ പ്രസം​ഗ​വേല നിറു​ത്താ​നുള്ള പദ്ധതിക്കു തിരി​ച്ചടി നേരിട്ടു. നിത്യ​മാ​യി നാണ​ക്കേടു സഹിക്കാൻ തന്റെ ആരാധ​കരെ അനുവ​ദി​ക്കു​ന്ന​തി​നു പകരം യഹോവ അവരെ വിമോ​ചി​പ്പി​ക്കു​ക​യും ‘തങ്ങളുടെ ദേശത്ത്‌,’ അവരുടെ ആത്മീയ അവസ്ഥയി​ലേക്ക്‌ അവരെ പുനഃ​സ്ഥി​തീ​ക​രി​ക്കു​ക​യും ചെയ്‌തു. അവിടെ അവർക്ക്‌ ഇരട്ടി അനു​ഗ്ര​ഹങ്ങൾ ലഭിച്ചു. അവർ അനുഭ​വിച്ച കഷ്ടങ്ങൾ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ങ്ങ​ളു​ടെ മുന്നിൽ ഏതുമ​ല്ലാ​താ​യി. അവർക്ക്‌ ആനന്ദി​ക്കാൻ തീർച്ച​യാ​യും നിരവധി കാരണങ്ങൾ ഉണ്ടായി​രു​ന്നു!

22, 23. അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ എങ്ങനെ യഹോ​വയെ അനുക​രി​ച്ചി​രി​ക്കു​ന്നു, അവൻ അവർക്ക്‌ എങ്ങനെ പ്രതി​ഫലം കൊടു​ത്തി​രി​ക്കു​ന്നു?

22 യഹോവ തുടർന്ന്‌ പറയുന്ന കാര്യങ്ങൾ ഇന്നു ക്രിസ്‌ത്യാ​നി​കൾക്കു സന്തോ​ഷി​ക്കാൻ മറ്റൊരു കാരണം നൽകുന്നു: “യഹോ​വ​യായ ഞാൻ ന്യായത്തെ ഇഷ്ടപ്പെ​ടു​ക​യും അന്യാ​യ​മായ കവർച്ചയെ വെറു​ക്ക​യും ചെയ്യുന്നു; ഞാൻ വിശ്വ​സ്‌ത​ത​യോ​ടെ അവർക്കു പ്രതി​ഫലം കൊടു​ത്തു അവരോ​ടു ഒരു ശാശ്വത നിയമം [“ഉടമ്പടി,” “ഓശാന ബൈ.”] ചെയ്യും.” (യെശയ്യാ​വു 61:8) തങ്ങളുടെ ബൈബിൾ പഠനത്തി​ലൂ​ടെ അഭിഷിക്ത ശേഷിപ്പ്‌ നീതിയെ സ്‌നേ​ഹി​ക്കാ​നും ദുഷ്ടതയെ വെറു​ക്കാ​നും പഠിച്ചു. (സദൃശ​വാ​ക്യ​ങ്ങൾ 6:12-19; 11:20) മനുഷ്യ​രു​ടെ യുദ്ധങ്ങ​ളി​ലും രാഷ്‌ട്രീയ കോലാ​ഹ​ല​ങ്ങ​ളി​ലും നിഷ്‌പക്ഷത പാലി​ച്ചു​കൊണ്ട്‌ അവർ ‘തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യി അടിച്ചു​തീർക്കാൻ’ അഭ്യസി​ച്ചു. (യെശയ്യാ​വു 2:4) ഏഷണി, വ്യഭി​ചാ​രം, മോഷണം, മദ്യാ​സക്തി എന്നിങ്ങനെ ദൈവത്തെ അപമാ​നി​ക്കുന്ന ആചാരങ്ങൾ അവർ ഉപേക്ഷി​ച്ചു.—ഗലാത്യർ 5:19-21.

23 നീതിയോട്‌ തങ്ങളുടെ സ്രഷ്ടാ​വി​നുള്ള സ്‌നേ​ഹത്തെ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ അനുക​രി​ക്കു​ന്ന​തി​നാൽ യഹോവ ‘വിശ്വ​സ്‌ത​ത​യോ​ടെ അവർക്കു പ്രതി​ഫലം’ കൊടു​ത്തി​രി​ക്കു​ന്നു. അത്തരം ഒരു “പ്രതി​ഫലം” നിത്യ​മാ​യി നിലനിൽക്കുന്ന ഒരു ഉടമ്പടി—പുതിയ ഉടമ്പടി—ആണ്‌. അത്‌ യേശു തന്റെ മരണത്തി​ന്റെ തലേ രാത്രി​യിൽ ശിഷ്യ​ന്മാ​രെ അറിയി​ച്ച​താണ്‌. അവർ ആത്മീയ ജനത, ദൈവ​ത്തി​ന്റെ പ്രത്യേക ജനത ആയിത്തീർന്നത്‌ ഈ ഉടമ്പടി​യു​ടെ അടിസ്ഥാ​ന​ത്തി​ലാണ്‌. (യിരെ​മ്യാ​വു 31:31-34; ലൂക്കൊസ്‌ 22:20) അതനു​സ​രിച്ച്‌, യേശു​വി​ന്റെ മറുവി​ല​യു​ടെ മുഴു പ്രയോ​ജ​ന​ങ്ങ​ളും യഹോവ നൽകും. അതിൽ അഭിഷി​ക്ത​രു​ടെ​യും മനുഷ്യ​വർഗ​ത്തിൽ ശേഷി​ച്ച​വ​രു​ടെ​യും പാപങ്ങ​ളു​ടെ മോച​ന​വും ഉൾപ്പെ​ടു​ന്നു.

യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തിൽ ആനന്ദി​ക്കു​ന്നു

24. ജനതക​ളിൽ നിന്നുള്ള അനു​ഗ്ര​ഹി​ക്ക​പ്പെ​ടുന്ന “സന്തതി” ആരാണ്‌, അവർ “സന്തതി” ആയിത്തീർന്നി​രി​ക്കു​ന്നത്‌ എങ്ങനെ?

24 ജനതകളിൽ ചിലർ തന്റെ ജനത്തി​ന്മേ​ലുള്ള യഹോ​വ​യു​ടെ അനു​ഗ്രഹം തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. യഹോ​വ​യു​ടെ വാഗ്‌ദാ​ന​ത്തിൽ ഇതേക്കു​റിച്ച്‌ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു: “ജാതി​ക​ളു​ടെ ഇടയിൽ അവരുടെ സന്തതി​യെ​യും വംശങ്ങ​ളു​ടെ മദ്ധ്യേ അവരുടെ പ്രജ​യെ​യും അറിയും; അവരെ കാണു​ന്നവർ ഒക്കെയും അവരെ യഹോവ അനു​ഗ്ര​ഹിച്ച സന്തതി എന്നു അറിയും.” (യെശയ്യാ​വു 61:9) ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​ലെ അംഗങ്ങൾ, അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ, യഹോ​വ​യു​ടെ പ്രസാ​ദ​വർഷ​ത്തിൽ ജനതക​ളു​ടെ ഇടയിൽ സജീവ​മാ​യി പ്രവർത്തി​ച്ചി​രി​ക്കു​ന്നു. അവരുടെ ശുശ്രൂ​ഷ​യോ​ടു പ്രതി​ക​രി​ച്ചവർ ഇന്ന്‌ ദശലക്ഷങ്ങൾ വരും. ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​നോട്‌ അടുത്തു പ്രവർത്തി​ക്കു​ന്ന​തി​നാൽ, ജനതക​ളിൽ പെട്ടവർക്ക്‌ “യഹോവ അനു​ഗ്ര​ഹിച്ച സന്തതി” ആയിത്തീ​രു​ന്ന​തി​നുള്ള പദവി ലഭിച്ചി​രി​ക്കു​ന്നു. അവരുടെ സന്തുഷ്ട അവസ്ഥ മുഴു മനുഷ്യ​വർഗ​ത്തി​നും ദൃശ്യ​മാണ്‌.

25, 26. യെശയ്യാ​വു 61:10-ൽ പ്രകടി​പ്പി​ച്ചി​രി​ക്കുന്ന വികാ​രങ്ങൾ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും പ്രതി​ധ്വ​നി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

25 എല്ലാ ക്രിസ്‌ത്യാ​നി​ക​ളും, അഭിഷി​ക്ത​രും വേറെ ആടുക​ളും, യഹോ​വയെ നിത്യ​മാ​യി സ്‌തു​തി​ക്കാ​നുള്ള അവസര​ത്തി​നാ​യി നോക്കി​പ്പാർത്തി​രി​ക്കു​ന്നു. നിശ്വ​സ്‌ത​ത​യിൽ ഇപ്രകാ​രം പറയുന്ന യെശയ്യാ പ്രവാ​ച​ക​നോട്‌ അവർ മുഴു​ഹൃ​ദയാ യോജി​ക്കു​ന്നു: “ഞാൻ യഹോ​വ​യിൽ ഏററവും ആനന്ദി​ക്കും; എന്റെ ഉള്ളം എന്റെ ദൈവ​ത്തിൽ ഘോഷി​ച്ചു​ല്ല​സി​ക്കും; മണവാളൻ തലപ്പാവു അണിയു​ന്ന​തു​പോ​ലെ​യും മണവാട്ടി ആഭരണ​ങ്ങ​ളാൽ തന്നെത്താൻ അലങ്കരി​ക്കു​ന്ന​തു​പോ​ലെ​യും അവൻ എന്നെ രക്ഷാവ​സ്‌ത്രം ധരിപ്പി​ച്ചു നീതി എന്ന അങ്കി ഇടുവി​ച്ചി​രി​ക്കു​ന്നു.”—യെശയ്യാ​വു 61:10.

26 അങ്കി ധരിച്ച ഒരു മണവാ​ട്ടി​യെ പോലെ, അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ യഹോ​വ​യു​ടെ ദൃഷ്ടി​യിൽ ശുദ്ധരും നിർമ​ല​രു​മാ​യി നില​കൊ​ള്ളാൻ ദൃഢചി​ത്ത​രാണ്‌. (2 കൊരി​ന്ത്യർ 11:1, 2) സ്വർഗീയ ജീവന്റെ അവകാ​ശി​കൾ എന്ന നിലയിൽ യഹോ​വ​യാൽ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന അവർ, തങ്ങൾ മോചി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന മഹാബാ​ബി​ലോ​ണി​ന്റെ ശൂന്യ​മായ ആ അവസ്ഥയി​ലേക്ക്‌ ഒരിക്ക​ലും മടങ്ങു​ക​യില്ല. (റോമർ 5:9; 8:30) അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം രക്ഷാവ​സ്‌ത്രം അമൂല്യ​മാണ്‌. ശുദ്ധാ​രാ​ധന സംബന്ധിച്ച ദൈവ​ത്തി​ന്റെ ഉന്നതമായ നിലവാ​രങ്ങൾ പ്രമാ​ണി​ക്കാൻ അവരുടെ സഹകാ​രി​ക​ളായ വേറെ ആടുക​ളും ദൃഢചി​ത്ത​രാണ്‌. “കുഞ്ഞാ​ടി​ന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളു​പ്പി​ച്ചി​രി​ക്കുന്ന” അവരെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു, അവർ “മഹോ​പ​ദ്രവ”ത്തെ അതിജീ​വി​ക്കും. (വെളി​പ്പാ​ടു 7:14, NW; യാക്കോബ്‌ 2:23, 25) അപ്പോൾവരെ, മഹാബാ​ബി​ലോ​ണി​ന്റെ മാലി​ന്യം ഒഴിവാ​ക്കുന്ന കാര്യ​ത്തിൽ അവർ തങ്ങളുടെ അഭിഷിക്ത സഹകാ​രി​കളെ അനുക​രി​ക്കു​ന്നു.

27. (എ) സഹസ്രാബ്‌ദ വാഴ്‌ച​ക്കാ​ലത്ത്‌ ശ്രദ്ധേ​യ​മാ​യി എന്തു ‘മുളയ്‌ക്കും’? (ബി) മനുഷ്യ​വർഗ​ത്തി​നി​ട​യിൽ ഇപ്പോൾത്തന്നെ നീതി മുളയ്‌ക്കു​ന്നത്‌ എങ്ങനെ?

27 ഇന്ന്‌ യഹോ​വ​യു​ടെ ആരാധകർ ഒരു ആത്മീയ പറുദീ​സ​യിൽ ആയിരി​ക്കു​ന്ന​തിൽ സന്തോ​ഷി​ക്കു​ന്നു. പെട്ടെ​ന്നു​തന്നെ അവർ അക്ഷരീയ പറുദീ​സാ​വ​സ്ഥ​യും ആസ്വദി​ക്കും. ആ കാലത്തി​നാ​യി നാം മുഴു​ഹൃ​ദയാ നോക്കി​പ്പാർത്തി​രി​ക്കു​ന്നു. യെശയ്യാ​വു 61-ാം അധ്യാ​യ​ത്തി​ന്റെ അവസാന വാക്കു​ക​ളിൽ അതേക്കു​റി​ച്ചു വളരെ സ്‌പഷ്ട​മാ​യി പ്രതി​പാ​ദി​ച്ചി​രി​ക്കു​ന്നു: “ഭൂമി തൈകളെ മുളപ്പി​ക്കു​ന്ന​തു​പോ​ലെ​യും തോട്ടം അതിൽ വിതെച്ച വിത്തിനെ കിളുർപ്പി​ക്കു​ന്ന​തു​പോ​ലെ​യും യഹോ​വ​യായ കർത്താവു സകല ജാതി​ക​ളും കാൺകെ നീതി​യെ​യും സ്‌തു​തി​യെ​യും മുളപ്പി​ക്കും.” (യെശയ്യാ​വു 61:11) ക്രിസ്‌തു​വി​ന്റെ സഹസ്രബ്ദ വാഴ്‌ച​ക്കാ​ലത്ത്‌ ഭൂമി ‘നീതിയെ മുളപ്പി​ക്കും.’ മനുഷ്യർ സന്തോ​ഷി​ച്ചാർക്കും, നീതി ഭൂമി​യു​ടെ അറുതി​ക​ളി​ലേക്കു വ്യാപി​ക്കും. (യെശയ്യാ​വു 26:9) എന്നിരു​ന്നാ​ലും, സകല ജാതി​ക​ളു​ടെ​യും മുമ്പാകെ സ്‌തു​തി​യെ ഘോഷി​ക്കു​ന്ന​തിന്‌ ആ മഹത്തായ ദിവസം​വരെ നാം കാത്തി​രി​ക്കേ​ണ്ട​തില്ല. സ്വർഗ​ത്തി​ലെ ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കു​ക​യും അവന്റെ രാജ്യത്തെ കുറി​ച്ചുള്ള സുവാർത്ത ഘോഷി​ക്കു​ക​യും ചെയ്യുന്ന ദശലക്ഷ​ങ്ങ​ളു​ടെ ഇടയിൽ ഇപ്പോൾത്തന്നെ നീതി മുളയ്‌ക്കു​ന്നുണ്ട്‌. ഇപ്പോൾ പോലും നമ്മുടെ വിശ്വാ​സ​വും പ്രത്യാ​ശ​യും, ദൈവം നൽകുന്ന അനു​ഗ്ര​ഹ​ങ്ങ​ളിൽ ഘോഷി​ച്ചാർക്കാ​നുള്ള സകല കാരണ​വും നമു​ക്കേ​കു​ന്നു.

[അടിക്കു​റിപ്പ്‌]

a യെരൂശലേമിലേക്കുള്ള മടങ്ങി​പ്പോ​ക്കിൽ യഹൂദ​ര​ല്ലാ​ത്തവർ യഹൂദ​രു​ടെ കൂടെ പോയി ദേശം പുനഃ​സ്ഥാ​പി​ക്കു​ന്ന​തിൽ സഹായി​ച്ചി​രി​ക്കാം എന്നതി​നാൽ, യെശയ്യാ​വു 61:5-ന്‌ പുരാതന കാലത്ത്‌ ഒരു നിവൃത്തി ഉണ്ടായി​രു​ന്നി​രി​ക്കാം. (എസ്രാ 2:43-58) എന്നാൽ പ്രവച​ന​ത്തി​ന്റെ 6 മുതലുള്ള വാക്യങ്ങൾ ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​നു മാത്രം ബാധക​മാ​കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു.

[അധ്യയന ചോദ്യ​ങ്ങൾ]

[323-ാം പേജിലെ ചിത്രം]

യഹൂദ പ്രവാ​സി​ക​ളോട്‌ ഘോഷി​ക്കാൻ യെശയ്യാ​വി​ന്റെ പക്കൽ ഒരു സുവാർത്ത​യുണ്ട്‌

[331-ാം പേജിലെ ചിത്രം]

പൊ.യു. 33-ൽ തുടങ്ങി യഹോവ 1,44,000 “നീതി​വൃ​ക്ഷങ്ങൾ” നട്ടിരി​ക്കു​ന്നു

[334-ാം പേജിലെ ചിത്രം]

ഭൂമിയിൽ നീതി മുളയ്‌ക്കും