സങ്കീർത്തനം 1:1-6

1  ദുഷ്ടന്മാ​രു​ടെ ഉപദേ​ശ​മ​നു​സ​രിച്ച്‌ നടക്കു​ക​യോപാപി​ക​ളു​ടെ വഴിയിൽ നിൽക്കുകയോ+പരിഹാ​സി​ക​ളു​ടെ ഇരിപ്പി​ട​ത്തിൽ ഇരിക്കുകയോ+ ചെയ്യാത്ത മനുഷ്യൻ സന്തുഷ്ടൻ.   യഹോവയുടെ നിയമമാണ്‌* അവന്‌ ആനന്ദം പകരു​ന്നത്‌.+അവൻ അതു രാവും പകലും മന്ദസ്വ​ര​ത്തിൽ വായി​ക്കു​ന്നു.*+   നീർച്ചാലുകൾക്കരികെ നട്ടിരി​ക്കുന്ന,കൃത്യ​സ​മ​യ​ത്തു​തന്നെ കായ്‌ക്കുന്ന,ഇലകൾ വാടാത്ത ഒരു മരം​പോ​ലെ​യാണ്‌ അവൻ. അവൻ ചെയ്യു​ന്ന​തെ​ല്ലാം സഫലമാ​കും.+   ദുഷ്ടന്മാരോ അങ്ങനെയല്ല.കാറ്റു പറത്തി​ക്ക​ള​യുന്ന പതിരു​പോ​ലെ​യാണ്‌ അവർ.   അതുകൊണ്ട്‌ ദുഷ്ടന്മാർക്കു ന്യായ​വി​ധി​യു​ടെ സമയത്ത്‌ പിടി​ച്ചു​നിൽക്കാ​നാ​കില്ല;+പാപി​കൾക്കു നീതി​മാ​ന്മാ​രു​ടെ കൂട്ടത്തിൽ നിൽക്കാ​നു​മാ​കില്ല.+   കാരണം നീതി​മാ​ന്മാ​രു​ടെ വഴി യഹോവ അറിയു​ന്നു;+ദുഷ്ടന്മാ​രു​ടെ വഴിയോ നശിച്ചു​പോ​കും.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “രാവും പകലും ധ്യാനി​ക്കു​ന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം