യശയ്യ 27:1-13

27  അന്നാളിൽ യഹോവ വലുപ്പ​വും ബലവും ദൃഢത​യും ഉള്ള തന്റെ വാൾ എടുക്കും,+തെന്നി​നീ​ങ്ങു​ന്ന സർപ്പമായ ലിവ്യാഥാനു* നേരെ,പുളഞ്ഞു​പാ​യു​ന്ന സർപ്പമായ ലിവ്യാ​ഥാ​നു നേരെ, ദൈവം തിരി​യും.ദൈവം സമു​ദ്ര​ത്തി​ലെ ആ ഭീമാ​കാ​ര​ജ​ന്തു​വി​നെ കൊന്നു​ക​ള​യും.   അന്ന്‌ അവളെ* ഇങ്ങനെ പാടി​ക്കേൾപ്പി​ക്കുക: “നുരഞ്ഞു​പൊ​ന്തുന്ന വീഞ്ഞിന്റെ മുന്തി​രി​ത്തോ​ട്ടം!+   യഹോവ എന്ന ഞാൻ അവളെ സംരക്ഷി​ക്കു​ന്നു.+ അനുനി​മി​ഷം ഞാൻ അവൾക്കു വെള്ളം ഒഴിക്കു​ന്നു.+ ആരും അവളെ നശിപ്പി​ക്കാ​തി​രി​ക്കാൻരാവും പകലും അവൾക്കു കാവൽ നിൽക്കു​ന്നു.+   ഇനി എന്നിൽ ക്രോധം ബാക്കി​യില്ല.+ മുൾച്ചെ​ടി​ക​ളും കളകളും കൊണ്ട്‌ എന്നോടു യുദ്ധം ചെയ്യാൻ ആരു ധൈര്യ​പ്പെ​ടും? ഞാൻ അവയെ ചവിട്ടി​ക്കൂ​ട്ടി അവയ്‌ക്ക്‌ ഒന്നാകെ തീയി​ടും.   അല്ലെങ്കിൽ അവൻ എന്റെ കോട്ട​യിൽ അഭയം തേടട്ടെ. അവൻ എന്നോടു സമാധാ​നം സ്ഥാപി​ക്കട്ടെ,എന്നോട്‌ അവൻ സമാധാ​നം സ്ഥാപി​ക്കട്ടെ.”   വരുംദിനങ്ങളിൽ യാക്കോ​ബ്‌ വേരു​പി​ടി​ക്കും,ഇസ്രാ​യേൽ പൂത്തു​ത​ളിർക്കും,+അവർ ഫലങ്ങളാൽ ദേശം നിറയ്‌ക്കും.+   അവനെ അടിക്കു​ന്നവൻ അടിക്കു​ന്ന​തു​പോ​ലുള്ള അടി അവനു കിട്ടേ​ണ്ട​താ​ണോ? അവനി​ലു​ള്ള മരിച്ചു​വീ​ണ​വരെ കൊന്ന​തു​പോ​ലെ അവനെ കൊ​ല്ലേ​ണ്ട​താ​ണോ?   അവളെ പറഞ്ഞയ​യ്‌ക്കു​മ്പോൾ നടുക്കുന്ന ശബ്ദത്തോ​ടെ നീ അവളോ​ടു ശണ്‌ഠ​യി​ടും, കിഴക്കൻ കാറ്റിന്റെ ദിവസ​ത്തിൽ കൊടും​മു​ഴ​ക്ക​ത്തോ​ടെ അവൻ അവളെ പുറത്താ​ക്കും.+   അങ്ങനെ യാക്കോ​ബി​ന്റെ തെറ്റിനു പരിഹാ​രം ചെയ്യും,+അവന്റെ പാപം എടുത്തു​ക​ള​യു​മ്പോൾ ഇതായി​രി​ക്കും ഫലം: അവൻ യാഗപീ​ഠ​ത്തി​ന്റെ കല്ലുകളെപൊടിച്ച ചുണ്ണാ​മ്പു​ക​ല്ലു​കൾപോ​ലെ​യാ​ക്കും.പൂജാസ്‌തൂപങ്ങളോ* സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള പീഠങ്ങ​ളോ ബാക്കി വെക്കില്ല.+ 10  കോട്ടമതിലുള്ള നഗരം വിജന​മാ​കും;മേച്ചിൽപ്പു​റ​ങ്ങൾ വിജന​ഭൂ​മി​പോ​ലെ ഉപേക്ഷി​ക്ക​പ്പെ​ടും; അവ ആർക്കും വേണ്ടാ​താ​കും.+ കാളക്കു​ട്ടി അവിടെ മേഞ്ഞു​ന​ട​ക്കും, അത്‌ അവിടെ കിടക്കും,അവളുടെ ശാഖകൾ തിന്നു​തീർക്കു​ക​യും ചെയ്യും.+ 11  അവളുടെ ചില്ലകൾ ഉണങ്ങു​മ്പോൾ,സ്‌ത്രീ​കൾ വന്ന്‌ അവ ഒടി​ച്ചെ​ടു​ക്കും,അവർ അവകൊ​ണ്ട്‌ തീ കത്തിക്കും. ഈ ജനത്തിനു വകതി​രി​വില്ല.+ അതു​കൊണ്ട്‌, അവരെ നിർമി​ച്ചവൻ അവരോ​ടു കരുണ കാണി​ക്കില്ല.അവരെ ഉണ്ടാക്കി​യവൻ അവരോ​ട്‌ അലിവ്‌ കാട്ടില്ല.+ 12  അന്ന്‌ യഹോവ യൂഫ്ര​ട്ടീസ്‌ നദി മുതൽ ഈജി​പ്‌ത്‌ നീർച്ചാൽ*+ വരെ ഫലങ്ങൾ തല്ലി​ത്തെ​റി​പ്പി​ക്കും. ഇസ്രാ​യേൽ ജനമേ, ദൈവം നിങ്ങളെ ഒന്നൊ​ന്നാ​യി ശേഖരി​ക്കും.+ 13  അന്ന്‌ ഒരു വലിയ കൊമ്പു​വി​ളി കേൾക്കും.+ അസീറി​യ​യിൽ നശിച്ചുകൊണ്ടിരിക്കുന്നവരും+ ഈജി​പ്‌തി​ലേക്കു ചിതറിക്കപ്പെട്ടവരും+ യരുശ​ലേ​മി​ലെ വിശു​ദ്ധ​പർവ​ത​ത്തിൽ വന്ന്‌+ യഹോ​വ​യു​ടെ മുമ്പാകെ കുമ്പി​ടും.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
ഇസ്രായേലിനെ കുറി​ക്കാ​നാ​ണു സാധ്യത. അതിനെ ഒരു സ്‌ത്രീ​യാ​യി കണക്കാ​ക്കു​ക​യും ഒരു മുന്തി​രി​ത്തോ​ട്ട​ത്തോ​ട്‌ ഉപമി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.
പദാവലി കാണുക.
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം