യശയ്യ 2:1-22

2  യഹൂദ​യെ​യും യരുശ​ലേ​മി​നെ​യും കുറിച്ച്‌ ആമൊ​സി​ന്റെ മകനായ യശയ്യ കണ്ട ദിവ്യ​ദർശനം:+   അവസാനനാളുകളിൽ*യഹോ​വ​യു​ടെ ആലയമുള്ള പർവതംപർവത​ങ്ങ​ളു​ടെ മുകളിൽ സുസ്ഥാ​പി​ത​വുംകുന്നു​ക​ളെ​ക്കാൾ ഉന്നതവും ആയിരി​ക്കും.+എല്ലാ ജനതക​ളും അതി​ലേക്ക്‌ ഒഴുകി​ച്ചെ​ല്ലും.+   അനേകം ജനങ്ങൾ ചെന്ന്‌ ഇങ്ങനെ പറയും: “വരൂ, നമുക്ക്‌ യഹോ​വ​യു​ടെ പർവത​ത്തി​ലേക്കു കയറി​പ്പോ​കാം,യാക്കോ​ബിൻദൈ​വ​ത്തി​ന്റെ ഭവനത്തി​ലേക്കു കയറി​ച്ചെ​ല്ലാം.+ ദൈവം തന്റെ വഴികൾ നമുക്കു പഠിപ്പി​ച്ചു​ത​രും,നമ്മൾ ദൈവ​ത്തി​ന്റെ പാതക​ളിൽ നടക്കും.”+ സീയോ​നിൽനിന്ന്‌ നിയമവും*യരുശ​ലേ​മിൽനിന്ന്‌ യഹോ​വ​യു​ടെ വചനവും പുറ​പ്പെ​ടും.+   ദൈവം ജനതകൾക്കി​ട​യിൽ ന്യായം വിധി​ക്കും,ജനസമൂ​ഹ​ങ്ങൾക്കു തിരുത്തൽ നൽകും. അവർ അവരുടെ വാളുകൾ കലപ്പകളായും*കുന്തങ്ങൾ അരിവാ​ളു​ക​ളാ​യും അടിച്ചു​തീർക്കും.+ ജനത ജനതയ്‌ക്കു നേരെ വാൾ ഉയർത്തില്ല,അവർ ഇനി യുദ്ധം ചെയ്യാൻ പരിശീ​ലി​ക്കു​ക​യു​മില്ല.+   യാക്കോബുഗൃഹമേ, വരുക,നമുക്ക്‌ യഹോ​വ​യു​ടെ പ്രകാ​ശ​ത്തിൽ നടക്കാം.+   അങ്ങയുടെ ജനമായ യാക്കോ​ബു​ഗൃ​ഹത്തെ അങ്ങ്‌ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു,+അവരുടെ ദേശം കിഴക്ക​രു​ടെ വസ്‌തു​ക്കൾകൊണ്ട്‌ നിറഞ്ഞി​രി​ക്കു​ന്ന​ല്ലോ,അവർ ഫെലി​സ്‌ത്യ​രെ​പ്പോ​ലെ മന്ത്രവാദം+ നടത്തുന്നു,അന്യ​ദേ​ശ​ക്കാ​രു​ടെ മക്കൾ അവർക്കി​ട​യിൽ പെരു​കി​യി​രി​ക്കു​ന്നു.   അവരുടെ ദേശത്ത്‌ സ്വർണ​വും വെള്ളി​യും നിറഞ്ഞി​രി​ക്കു​ന്നു,അവരുടെ നിക്ഷേ​പങ്ങൾ അസംഖ്യ​മാണ്‌. അവരുടെ ദേശത്ത്‌ കുതി​രകൾ നിറഞ്ഞി​രി​ക്കു​ന്നു,അവരുടെ രഥങ്ങൾ അസംഖ്യ​മാണ്‌.+   അവരുടെ ദേശം ഒരു ഗുണവു​മി​ല്ലാത്ത ദൈവ​ങ്ങ​ളെ​ക്കൊണ്ട്‌ നിറഞ്ഞി​രി​ക്കു​ന്നു.+ സ്വന്തം കൈക​ളാൽ തീർത്ത വസ്‌തു​ക്കൾക്കു മുന്നിൽ,സ്വന്തം വിരലു​കൾകൊണ്ട്‌ മനഞ്ഞ സൃഷ്ടി​കൾക്കു മുന്നിൽ, അവർ കുമ്പി​ടു​ന്നു.   അങ്ങനെ മർത്യൻ അധഃപ​തി​ക്കു​ന്നു, മനുഷ്യൻ തരംതാ​ഴു​ന്നു;അങ്ങയ്‌ക്ക്‌ അവരോ​ട്‌ എങ്ങനെ പൊറു​ക്കാ​നാ​കും! 10  യഹോവയുടെ ഭയജന​ക​മായ സാന്നി​ധ്യ​വും ഉജ്ജ്വല​തേ​ജ​സ്സും നിമിത്തം+പാറ​ക്കെ​ട്ടു​ക​ളി​ലേക്കു പോകു​വിൻ; പൊടി​യിൽ ഒളിച്ചി​രി​ക്കു​വിൻ. 11  അഹങ്കാരമുള്ള കണ്ണുകൾ താഴ്‌ത്ത​പ്പെ​ടും,മനുഷ്യ​രു​ടെ ഗർവം തല കുനി​ക്കും.* അന്ന്‌ യഹോവ മാത്രം ഉന്നതനാ​യി​രി​ക്കും. 12  അതു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ ദിവസ​മ​ല്ലോ.+ അഹങ്കാ​ര​വും നിഗള​വും ഉള്ള എല്ലാവ​രു​ടെ​യും മേൽ അതു വരും,ഉയർന്ന​വ​നാ​ക​ട്ടെ താഴ്‌ന്ന​വ​നാ​കട്ടെ ആർക്കും അതിൽനി​ന്ന്‌ ഒഴിഞ്ഞു​മാ​റാ​നാ​കില്ല.+ 13  ലബാനോനിലെ തലയെ​ടു​പ്പുള്ള എല്ലാ ദേവദാ​രു​ക്ക​ളു​ടെ മേലും,ബാശാ​നി​ലെ എല്ലാ ഓക്ക്‌ മരങ്ങളു​ടെ മേലും, 14  ഉയരമുള്ള എല്ലാ പർവത​ങ്ങ​ളു​ടെ മേലും,ഉന്നതമായ എല്ലാ കുന്നു​ക​ളു​ടെ മേലും, 15  ഉയർന്ന ഗോപു​ര​ങ്ങ​ളു​ടെ മേലും എല്ലാ കോട്ട​മ​തി​ലു​ക​ളു​ടെ മേലും, 16  എല്ലാ തർശീശുകപ്പലുകളുടെ+ മേലുംഅഴകാർന്ന വള്ളങ്ങളു​ടെ മേലും അതു വരും. 17  മനുഷ്യന്റെ അഹങ്കാരം താഴ്‌ത്ത​പ്പെ​ടും,മനുഷ്യ​ന്റെ ഗർവം തല കുനി​ക്കും. അന്ന്‌ യഹോവ മാത്രം ഉയർത്ത​പ്പെ​ടും. 18  ഒരു ഗുണവു​മി​ല്ലാത്ത ദൈവങ്ങൾ ഇല്ലാ​തെ​യാ​കും.+ 19  ഭൂമിയെ വിറപ്പി​ക്കാൻ ദൈവം എഴു​ന്നേൽക്കു​മ്പോൾയഹോ​വ​യു​ടെ ഭയജന​ക​മായ സാന്നി​ധ്യ​വും ഉജ്ജ്വല​തേ​ജ​സ്സും കാരണം+ജനങ്ങൾ പാറ​ക്കെ​ട്ടു​ക​ളി​ലെ ഗുഹക​ളി​ലുംനിലത്തെ പൊത്തു​ക​ളി​ലും അഭയം തേടും.+ 20  അവർക്കു കുമ്പിട്ട്‌ നമസ്‌ക​രി​ക്കാ​നാ​യി അവർ ഉണ്ടാക്കിയ ദൈവ​ങ്ങളെ,സ്വർണം​കൊ​ണ്ടും വെള്ളി​കൊ​ണ്ടും ഉണ്ടാക്കിയ ഒരു ഗുണവു​മി​ല്ലാത്ത ദൈവ​ങ്ങളെ,അവർ അന്നു ചുണ്ടെ​ലി​ക്കും വവ്വാലി​നും എറിഞ്ഞു​കൊ​ടു​ക്കും.+ 21  അങ്ങനെ അവർ പാറ​ക്കെ​ട്ടു​ക​ളി​ലെ പൊത്തു​ക​ളി​ലുംവൻപാ​റ​ക​ളു​ടെ പിളർപ്പു​ക​ളി​ലും കയറി​യൊ​ളി​ക്കും.ഭൂമിയെ നടുക്കാൻ ദൈവം എഴു​ന്നേൽക്കു​മ്പോൾയഹോ​വ​യു​ടെ ഭയജന​ക​മായ സാന്നി​ധ്യ​വും രാജകീ​യ​പ്രൗ​ഢി​യും നിമിത്തംഅവർക്ക്‌ ഒളി​ക്കേ​ണ്ടി​വ​രും. 22  നിനക്കു നന്മ വരേണ്ട​തി​നു മനുഷ്യ​നിൽ ആശ്രയി​ക്കു​ന്നതു നിറു​ത്തുക,മൂക്കിലെ ശ്വാസം നിലച്ചാൽ പിന്നെ അവനെ എന്തിനു കൊള്ളാം!* നീ അവനു വില കല്‌പി​ക്കു​ന്നത്‌ എന്തിന്‌!

അടിക്കുറിപ്പുകള്‍

അഥവാ “അന്ത്യനാ​ളു​ക​ളിൽ.”
അഥവാ “ഉപദേ​ശ​വും.” പദാവ​ലി​യിൽ “നിയമം” കാണുക.
അക്ഷ. “കലപ്പക​ളു​ടെ നാക്കു​ക​ളാ​യും.”
അഥവാ “ഗർവം താഴ്‌ത്ത​പ്പെ​ടും.”
അഥവാ “അവന്റെ ശ്വാസം അവന്റെ മൂക്കി​ല​ല്ലോ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം