1 പത്രോസ്‌ 5:1-14

5  അതു​കൊണ്ട്‌ ക്രിസ്‌തു അനുഭ​വിച്ച കഷ്ടതക​ളു​ടെ സാക്ഷി​യും വെളിപ്പെ​ടാ​നി​രി​ക്കുന്ന മഹത്ത്വത്തിനു+ പങ്കാളി​യും ആയ ഞാൻ നിങ്ങൾക്കി​ട​യി​ലെ മൂപ്പന്മാ​രോ​ട്‌ ഒരു സഹമൂപ്പനെന്ന* നിലയിൽ അപേക്ഷി​ക്കു​ന്നു:*  മേൽവിചാരകന്മാരായി സേവിച്ചുകൊണ്ട്‌* നിങ്ങളു​ടെ പരിപാ​ല​ന​ത്തി​ലുള്ള ദൈവ​ത്തി​ന്റെ ആട്ടിൻപ​റ്റത്തെ മേയ്‌ക്കുക.+ നിർബ​ന്ധ​ത്താ​ലല്ല ദൈവ​മു​മ്പാ​കെ മനസ്സോടെ​യും,+ അന്യാ​യ​മാ​യി നേട്ടമു​ണ്ടാ​ക്കാ​നുള്ള മോഹ​ത്തോ​ടെയല്ല,+ അതീവ​താ​ത്‌പ​ര്യത്തോടെ​യും,  ദൈവത്തിന്‌ അവകാ​ശപ്പെ​ട്ട​വ​രു​ടെ മേൽ ആധിപ​ത്യം നടത്തിക്കൊ​ണ്ടല്ല,+ ആട്ടിൻപ​റ്റ​ത്തി​നു മാതൃ​ക​ക​ളാ​യിക്കൊ​ണ്ടും അതു ചെയ്യുക.+  അങ്ങനെയായാൽ, മുഖ്യയിടയൻ+ പ്രത്യ​ക്ഷ​നാ​കുമ്പോൾ നിങ്ങൾക്കു മഹത്ത്വ​ത്തി​ന്റെ വാടാത്ത കിരീടം ലഭിക്കും.+  അതുപോലെ ചെറു​പ്പ​ക്കാ​രേ, പ്രായം കൂടിയ പുരുഷന്മാർക്കു* കീഴ്‌പെ​ട്ടി​രി​ക്കുക.+ താഴ്‌മ ധരിച്ച്‌ വേണം നിങ്ങൾ അന്യോ​ന്യം ഇടപെ​ടാൻ. കാരണം ദൈവം അഹങ്കാ​രി​കളോട്‌ എതിർത്തു​നിൽക്കു​ന്നു; എന്നാൽ താഴ്‌മ​യു​ള്ള​വരോട്‌ അനർഹദയ കാട്ടുന്നു.+  അതുകൊണ്ട്‌ ദൈവം തക്കസമ​യത്ത്‌ നിങ്ങളെ ഉയർത്ത​ണമെ​ങ്കിൽ ദൈവ​ത്തി​ന്റെ കരുത്തുറ്റ കൈയു​ടെ കീഴിൽ താഴ്‌മയോ​ടി​രി​ക്കുക.+  ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയുള്ളവനായതുകൊണ്ട്‌+ നിങ്ങളു​ടെ എല്ലാ ഉത്‌കണ്‌ഠകളും* ദൈവ​ത്തി​ന്റെ മേൽ ഇടുക.+  സുബോധമുള്ളവരായിരിക്കുക; ജാഗ്ര​തയോ​ടി​രി​ക്കുക!+ നിങ്ങളു​ടെ എതിരാ​ളി​യായ പിശാച്‌ അലറുന്ന സിംഹത്തെപ്പോ​ലെ ആരെ വിഴുങ്ങണം* എന്നു നോക്കി ചുറ്റി​ന​ട​ക്കു​ന്നു.+  എന്നാൽ ലോകം മുഴു​വ​നുള്ള നിങ്ങളു​ടെ സഹോ​ദ​ര​സ​മൂ​ഹ​വും ഇതു​പോ​ലുള്ള കഷ്ടതകൾ അനുഭ​വി​ക്കു​ന്നുണ്ടെന്ന്‌ അറിഞ്ഞ്‌ വിശ്വാ​സ​ത്തിൽ ഉറച്ചുനിന്ന്‌+ പിശാ​ചിനോട്‌ എതിർത്തു​നിൽക്കുക.+ 10  നിങ്ങൾ കുറച്ച്‌ കാലം കഷ്ടത സഹിച്ച​ശേഷം, ക്രിസ്‌തു​വി​ലൂ​ടെ തന്റെ നിത്യമഹത്ത്വത്തിലേക്കു+ നിങ്ങളെ വിളിച്ച അനർഹ​ദ​യ​യു​ടെ ദൈവം നിങ്ങളു​ടെ പരിശീ​ലനം പൂർത്തീ​ക​രി​ക്കും. ദൈവം നിങ്ങളെ ബലപ്പെടുത്തുകയും+ ശക്തരാക്കുകയും+ ഉറപ്പി​ക്കു​ക​യും ചെയ്യും. 11  ബലം എന്നെ​ന്നേ​ക്കും ദൈവ​ത്തി​നു​ള്ളത്‌. ആമേൻ. 12  ഇതാണു ദൈവ​ത്തി​ന്റെ യഥാർഥ​മായ അനർഹദയ എന്ന്‌ ഉറപ്പു തരാനും നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വേണ്ടി, വിശ്വ​സ്‌ത​സഹോ​ദ​ര​നാ​യി ഞാൻ കരുതുന്ന സില്വാനൊസിന്റെ*+ സഹായത്തോ​ടെ നിങ്ങൾക്കു ഞാൻ ചുരു​ക്ക​മാ​യി എഴുതി​യി​രി​ക്കു​ന്നു. ഇതിൽ ഉറച്ചു​നിൽക്കുക. 13  നിങ്ങളെപ്പോലെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ബാബിലോ​ണി​ലു​ള്ള​വ​ളും എന്റെ മകനായ മർക്കോസും+ നിങ്ങളെ സ്‌നേഹം അറിയി​ക്കു​ന്നു. 14  സ്‌നേഹചുംബനത്താൽ പരസ്‌പരം അഭിവാ​ദനം ചെയ്യുക. ക്രിസ്‌തു​വിനോ​ടു യോജി​പ്പി​ലായ നിങ്ങൾക്ക്‌ എല്ലാവർക്കും സമാധാ​ന​മു​ണ്ടാ​യി​രി​ക്കട്ടെ.

അടിക്കുറിപ്പുകള്‍

പദാവലിയിൽ “മൂപ്പൻ” കാണുക.
അഥവാ “മൂപ്പന്മാ​രെ ഒരു സഹമൂ​പ്പ​നെന്ന നിലയിൽ ഉപദേ​ശി​ക്കു​ന്നു.”
അഥവാ “ശ്രദ്ധ​യോ​ടെ കാവലി​രു​ന്ന്‌.”
അഥവാ “ചെറു​പ്പ​ക്കാ​രേ, മൂപ്പന്മാർക്ക്‌.”
അഥവാ “ആകുല​ത​ക​ളും; വിഷമ​ങ്ങ​ളും.”
അഥവാ “ആരെ​യെ​ങ്കി​ലും വിഴു​ങ്ങാൻ കിട്ടു​മോ.”
മറ്റൊരു പേര്‌: ശീലാസ്‌.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം