പ്രവൃത്തികൾ 20:1-38

20  കലഹം ശമിച്ച​പ്പോൾ, പൗലോ​സ്‌ ശിഷ്യ​ന്മാ​രെ വിളി​പ്പി​ച്ചു. അവർക്കു ധൈര്യം പകർന്ന​ശേഷം അവരോ​ടു യാത്ര പറഞ്ഞ്‌ മാസി​ഡോ​ണി​യ​യി​ലേക്കു പോയി.  ആ പ്രദേ​ശ​ങ്ങ​ളി​ലൂ​ടെ യാത്ര ചെയ്‌ത്‌ അവി​ടെ​യു​ള്ള​വ​രെ​യെ​ല്ലാം പ്രോ​ത്സാ​ഹി​പ്പിച്ച്‌ ഒടുവിൽ പൗലോ​സ്‌ ഗ്രീസിൽ എത്തി.  അവിടെ മൂന്നു മാസം ചെലവ​ഴി​ച്ചു. അതിനു ശേഷം സിറി​യ​യി​ലേക്കു കപ്പൽ കയറാൻ ഒരുങ്ങിയ പൗലോ​സ്‌, ജൂതന്മാർ തനിക്ക്‌ എതിരെ ഒരു ഗൂഢാ​ലോ​ചന നടത്തുന്നുണ്ട്‌+ എന്ന്‌ അറിഞ്ഞ്‌ മാസി​ഡോ​ണിയ വഴി മടങ്ങി​പ്പോ​കാൻ തീരു​മാ​നി​ച്ചു.  പൗലോസിന്റെകൂടെ ബരോ​വ​യി​ലെ പുറൊ​സി​ന്റെ മകനായ സോപ​ത്രൊ​സും തെസ്സ​ലോ​നി​ക്യ​ക്കാ​രായ അരിസ്‌തർഹോസും+ സെക്കു​ന്തൊ​സും ദർബ്ബെ​ക്കാ​ര​നായ ഗായൊ​സും തിമൊഥെയൊസും+ ഏഷ്യ സംസ്ഥാ​ന​ത്തിൽനി​ന്നുള്ള തിഹിക്കൊസും+ ത്രൊഫിമൊസും+ ഉണ്ടായി​രു​ന്നു.  അവർ ത്രോ​വാ​സിൽ എത്തി ഞങ്ങൾക്കു​വേണ്ടി കാത്തി​രു​ന്നു.  ഞങ്ങൾ പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവത്തിനു+ ശേഷം ഫിലി​പ്പി​യിൽനിന്ന്‌ കപ്പൽ കയറി അഞ്ചു ദിവസം​കൊണ്ട്‌ ത്രോ​വാ​സിൽ അവരുടെ അടുത്ത്‌ എത്തി. അവിടെ ഞങ്ങൾ ഏഴു ദിവസം താമസി​ച്ചു.  ആഴ്‌ചയുടെ ഒന്നാം ദിവസം ഞങ്ങൾ ഭക്ഷണം കഴിക്കാൻ കൂടി​വ​ന്ന​പ്പോൾ, പിറ്റേന്ന്‌ പോകു​ക​യാ​ണ​ല്ലോ എന്ന്‌ ഓർത്ത്‌ പൗലോ​സ്‌ അവരോ​ടു സംസാ​രി​ക്കാൻതു​ടങ്ങി. പൗലോ​സി​ന്റെ പ്രസംഗം അർധരാ​ത്രി​വരെ നീണ്ടു.  ഞങ്ങൾ കൂടിവന്ന മുകളി​ലത്തെ മുറി​യിൽ കുറെ വിളക്കു​കൾ കത്തിച്ചു​വെ​ച്ചി​രു​ന്നു.  യൂത്തിക്കൊസ്‌ എന്ന ഒരു യുവാവ്‌ ജനൽപ്പ​ടി​യിൽ ഇരിക്കു​ന്നു​ണ്ടാ​യി​രു​ന്നു. പൗലോ​സി​ന്റെ പ്രസംഗം നീണ്ടു​പോ​യ​പ്പോൾ യൂത്തി​ക്കൊസ്‌ അവിടെ ഇരുന്ന്‌ ഉറങ്ങി​പ്പോ​യി. ഗാഢനി​ദ്ര​യി​ലായ അവൻ മൂന്നാം നിലയിൽനി​ന്ന്‌ താഴേക്കു വീണു. ചെന്ന്‌ എടുക്കു​മ്പോ​ഴേ​ക്കും അവൻ മരിച്ചി​രു​ന്നു. 10  പൗലോസ്‌ താഴെ ഇറങ്ങി​ച്ചെന്ന്‌ യൂത്തി​ക്കൊ​സി​ന്റെ മേൽ കിടന്ന്‌ അവനെ കെട്ടി​പ്പി​ടി​ച്ചിട്ട്‌,+ “പേടി​ക്കേണ്ടാ, ഇവന്‌ ഇപ്പോൾ ജീവനു​ണ്ട്‌”+ എന്നു പറഞ്ഞു. 11  പിന്നെ പൗലോ​സ്‌ മുകളി​ലത്തെ നിലയി​ലേക്കു പോയി ഭക്ഷണം കഴിച്ചു.* നേരം വെളു​ക്കു​ന്ന​തു​വരെ അവരോ​ടു സംസാ​രി​ച്ചിട്ട്‌ അവി​ടെ​നിന്ന്‌ പോയി. 12  യൂത്തിക്കൊസിനു ജീവൻ തിരി​ച്ചു​കി​ട്ടി​യ​തു​കൊണ്ട്‌ എല്ലാവർക്കും വലിയ ആശ്വാ​സ​മാ​യി. അവർ യൂത്തി​ക്കൊ​സി​നെ കൂട്ടി​ക്കൊ​ണ്ടു​പോ​യി. 13  ഞങ്ങൾ കപ്പലിൽ യാത്ര ചെയ്‌ത്‌ അസ്സൊ​സി​ലേക്കു പോയി. എന്നാൽ അവിടം​വരെ നടന്നു​വ​രാ​മെ​ന്നും അവി​ടെ​വെച്ച്‌ കപ്പലിൽ കയറാ​മെ​ന്നും പൗലോ​സ്‌ ഞങ്ങളോ​ടു പറഞ്ഞു. 14  അങ്ങനെ അസ്സൊ​സിൽവെച്ച്‌ ഞങ്ങൾ കണ്ടുമു​ട്ടി. പൗലോ​സി​നെ​യും കയറ്റി​ക്കൊണ്ട്‌ ഞങ്ങൾ മിതു​ലേ​ന​യി​ലേക്കു പോയി. 15  പിറ്റേന്ന്‌ ഞങ്ങൾ അവി​ടെ​നിന്ന്‌ യാത്ര ചെയ്‌ത്‌ ഖിയൊ​സിന്‌ അടുത്ത്‌ എത്തി. അടുത്ത ദിവസം സാമൊ​സി​ലും അതിന​ടുത്ത ദിവസം മിലേ​ത്തൊ​സി​ലും എത്തി. 16  എഫെസൊസിൽ+ ഇറങ്ങാതെ യാത്ര തുടരാൻ പൗലോ​സ്‌ തീരു​മാ​നി​ച്ചി​രു​ന്നു. ഏഷ്യ സംസ്ഥാ​നത്ത്‌ ഇറങ്ങി സമയം കളയാതെ എങ്ങനെ​യെ​ങ്കി​ലും പെന്തി​ക്കോ​സ്‌ത്‌ ഉത്സവത്തി​ന്റെ അന്ന്‌ യരുശ​ലേ​മിൽ എത്താൻ പൗലോ​സ്‌ ആഗ്രഹി​ച്ചു.+ 17  മിലേത്തൊസിൽനിന്ന്‌ പൗലോ​സ്‌ ആളയച്ച്‌ എഫെ​സൊസ്‌ സഭയിലെ മൂപ്പന്മാ​രെ വിളി​പ്പി​ച്ചു. 18  അവർ വന്നപ്പോൾ പൗലോ​സ്‌ അവരോ​ടു പറഞ്ഞു: “ഏഷ്യ സംസ്ഥാ​നത്ത്‌ കാലു​കു​ത്തിയ അന്നുമു​തൽ, നിങ്ങൾക്കി​ട​യിൽ ഞാൻ എങ്ങനെ​യാ​ണു ജീവി​ച്ച​തെന്നു നിങ്ങൾക്കു നന്നായി അറിയാ​മ​ല്ലോ.+ 19  താഴ്‌മയോടും കണ്ണീ​രോ​ടും കൂടെ ഞാൻ കർത്താ​വി​നു​വേണ്ടി ഒരു അടിമ​യെ​പ്പോ​ലെ പണി​യെ​ടു​ത്തു.+ എനിക്ക്‌ എതിരെ ഗൂഢാ​ലോ​ചന നടത്തിയ ജൂതന്മാ​രിൽനി​ന്നുള്ള കഷ്ടതക​ളും ഞാൻ സഹിച്ചു. 20  പ്രയോജനമുള്ളതൊന്നും മറച്ചുവെക്കാതെ* എല്ലാം ഞാൻ നിങ്ങളെ അറിയി​ച്ചു; പരസ്യമായും+ വീടു​തോ​റും നിങ്ങളെ പഠിപ്പി​ച്ചു.+ 21  മാനസാന്തരപ്പെട്ട്‌+ ദൈവ​ത്തി​ലേക്കു തിരി​യു​ന്ന​തി​നെ​ക്കു​റി​ച്ചും നമ്മുടെ കർത്താ​വായ യേശു​വിൽ വിശ്വസിക്കുന്നതിനെക്കുറിച്ചും+ ഞാൻ ജൂതന്മാ​രോ​ടും ഗ്രീക്കു​കാ​രോ​ടും നന്നായി വിശദീ​ക​രി​ച്ചു. 22  ഇപ്പോൾ ഇതാ, പരിശു​ദ്ധാ​ത്മാവ്‌ നിർബന്ധിച്ചിട്ട്‌* ഞാൻ യരുശ​ലേ​മി​ലേക്കു പോകു​ക​യാണ്‌. അവിടെ എനിക്ക്‌ എന്തെല്ലാം സംഭവി​ക്കു​മെന്ന്‌ അറിയില്ല; 23  ജയിൽവാസവും കഷ്ടതക​ളും എന്നെ കാത്തിരിക്കുന്നെന്നു+ പരിശു​ദ്ധാ​ത്മാവ്‌ ഓരോ നഗരത്തി​ലും​വെച്ച്‌ എനിക്ക്‌ മുന്നറി​യി​പ്പു തരുന്നു എന്നു മാത്രം അറിയാം. 24  എന്നാൽ എന്റെ ജീവനു ഞാൻ ഒരു പ്രാധാന്യവും* കൊടു​ക്കു​ന്നില്ല. എന്റെ ഓട്ടം പൂർത്തിയാക്കണമെന്നും+ കർത്താ​വായ യേശു എന്നെ ഏൽപ്പിച്ച ശുശ്രൂഷ ചെയ്‌തു​തീർക്ക​ണ​മെ​ന്നും മാത്രമേ എനിക്കു​ള്ളൂ. ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത സമഗ്ര​മാ​യി അറിയി​ക്ക​ണ​മെന്നു മാത്ര​മാണ്‌ എന്റെ ആഗ്രഹം. 25  “നിങ്ങൾക്കി​ട​യിൽ വന്ന്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗിച്ച എന്നെ ഇനി നിങ്ങൾ ആരും കാണില്ല. 26  അതുകൊണ്ട്‌ ഒരു കാര്യം ഞാൻ വ്യക്തമാ​യി പറയു​ക​യാണ്‌: ആരു​ടെ​യും രക്തം സംബന്ധി​ച്ച്‌ ഞാൻ കുറ്റക്കാ​രനല്ല.+ 27  ഒന്നും മറച്ചു​വെ​ക്കാ​തെ ദൈവ​ത്തി​ന്റെ ഉദ്ദേശ്യം മുഴുവൻ ഞാൻ നിങ്ങളെ അറിയി​ച്ചി​ട്ടുണ്ട്‌.+ 28  നിങ്ങളെക്കുറിച്ചും മുഴുവൻ ആട്ടിൻകൂ​ട്ട​ത്തെ​ക്കു​റി​ച്ചും ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കുക.+ സ്വന്തം പുത്രന്റെ രക്തം​കൊണ്ട്‌ ദൈവം വിലയ്‌ക്കു വാങ്ങിയ+ തന്റെ സഭയെ മേയ്‌ക്കാനായി+ പരിശു​ദ്ധാ​ത്മാവ്‌ നിങ്ങളെ മേൽവിചാരകന്മാരായി+ നിയമി​ച്ചി​രി​ക്കു​ക​യാ​ണ​ല്ലോ. 29  ഞാൻ പോയ​ശേഷം, ആട്ടിൻകൂ​ട്ട​ത്തോട്‌ ആർദ്രത കാണി​ക്കാത്ത ക്രൂരരായ* ചെന്നാ​യ്‌ക്കൾ നിങ്ങൾക്കി​ട​യിൽ കടക്കുമെന്ന്‌+ എനിക്ക്‌ അറിയാം. 30  നിങ്ങൾക്കിടയിൽനിന്നുതന്നെ ചിലർ എഴു​ന്നേറ്റ്‌, ശിഷ്യ​ന്മാ​രെ വശത്താക്കി തങ്ങളുടെ പിന്നാലെ കൊണ്ടു​പോ​കാൻവേണ്ടി ഉപദേ​ശ​ങ്ങളെ വളച്ചൊ​ടി​ക്കും.+ 31  “അതു​കൊണ്ട്‌ ജാഗ്രത പാലി​ക്കുക. മൂന്നു വർഷം+ രാവും പകലും നിറു​ത്താ​തെ നിങ്ങൾ ഓരോ​രു​ത്ത​രെ​യും ഞാൻ കണ്ണീ​രോ​ടെ ഉപദേ​ശി​ച്ചതു മറക്കരു​ത്‌. 32  ഇപ്പോൾ ഞാൻ നിങ്ങളെ ദൈവ​ത്തി​ലും ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യെ​ക്കു​റി​ച്ചുള്ള വചനത്തി​ലും ഭരമേൽപ്പി​ക്കു​ന്നു. ആ വചനം നിങ്ങൾക്കു ശക്തി നൽകു​ക​യും വിശു​ദ്ധീ​ക​രി​ക്ക​പ്പെട്ട സകല​രോ​ടും​കൂ​ടെ നിങ്ങൾക്ക്‌ അവകാശം തരുക​യും ചെയ്യും.+ 33  ആരുടെയും സ്വർണ​മോ വെള്ളി​യോ വസ്‌ത്ര​മോ ഞാൻ ആഗ്രഹി​ച്ചി​ട്ടില്ല.+ 34  എന്റെയും കൂടെ​യു​ള്ള​വ​രു​ടെ​യും ആവശ്യങ്ങൾ നിറ​വേ​റ്റാൻ എന്റെ ഈ കൈകൾത​ന്നെ​യാണ്‌ അധ്വാനിച്ചിട്ടുള്ളതെന്നു+ നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. 35  ഇങ്ങനെ അധ്വാനിച്ചുകൊണ്ട്‌+ ബലഹീ​നരെ സഹായി​ക്ക​ണ​മെന്നു ഞാൻ നിങ്ങൾക്ക്‌ എല്ലാ കാര്യ​ങ്ങ​ളി​ലും കാണി​ച്ചു​ത​ന്നി​ട്ടുണ്ട്‌. ‘വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌’+ എന്നു കർത്താ​വായ യേശു പറഞ്ഞത്‌ ഓർത്തു​കൊ​ള്ളുക.” 36  ഈ കാര്യങ്ങൾ പറഞ്ഞ​ശേഷം പൗലോ​സ്‌ എല്ലാവ​രോ​ടു​മൊ​പ്പം മുട്ടു​കു​ത്തി​നിന്ന്‌ പ്രാർഥി​ച്ചു. 37  എല്ലാവരും കുറെ നേരം കരഞ്ഞു; അവർ പൗലോ​സി​നെ കെട്ടിപ്പിടിച്ച്‌* സ്‌നേഹത്തോടെ* ചുംബി​ച്ചു. 38  അവർ ഇനി ഒരിക്ക​ലും തന്നെ കാണില്ല+ എന്നു പൗലോ​സ്‌ പറഞ്ഞതാ​ണ്‌ അവരെ ഏറ്റവും സങ്കട​പ്പെ​ടു​ത്തി​യത്‌. അവർ പൗലോ​സി​ന്റെ​കൂ​ടെ കപ്പലിന്റെ അടുത്തു​വരെ ചെന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “അപ്പം നുറുക്കി കഴിച്ചു.”
അഥവാ “നിങ്ങൾക്കു നന്മ വരാനാ​യി, ഒന്നും മറച്ചു​വെ​ക്കാ​തെ.”
അക്ഷ. “പരിശു​ദ്ധാ​ത്മാ​വി​നാൽ ബന്ധിത​നാ​യി.”
അഥവാ “വിലയും.”
അഥവാ “പീഡക​രായ.”
അക്ഷ. “പൗലോ​സി​ന്റെ കഴുത്തിൽ വീണ്‌.”
അഥവാ “ആർദ്ര​ത​യോ​ടെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം

ചെന്നായ്‌
ചെന്നായ്‌

ഇസ്രാ​യേ​ലി​ലെ ചെന്നാ​യ്‌ക്കൾ പ്രധാ​ന​മാ​യും രാത്രി​യി​ലാണ്‌ ഇര പിടി​ക്കാ​റു​ള്ളത്‌. (ഹബ 1:8) ഭക്ഷണ​ത്തോട്‌ ആർത്തി​യുള്ള ഇക്കൂട്ടം ക്രൗര്യ​ത്തി​നും ധൈര്യ​ത്തി​നും പേരു​കേ​ട്ട​വ​യാണ്‌. അത്യാ​ഗ്ര​ഹി​ക​ളായ ഇവ പലപ്പോ​ഴും തങ്ങൾക്കു തിന്നാ​നാ​കു​ന്ന​തി​ലും കൂടുതൽ ആടുകളെ കൊല്ലാ​റുണ്ട്‌. മിക്ക​പ്പോ​ഴും ഇത്‌ അവയ്‌ക്കു കടിച്ച്‌ വലിച്ചു​കൊ​ണ്ടു​പോ​കാൻപോ​ലും പറ്റാത്ത​ത്ര​യാ​യി​രി​ക്കും. ബൈബി​ളിൽ മിക്കയി​ട​ങ്ങ​ളി​ലും മൃഗങ്ങ​ളെ​ക്കു​റി​ച്ചും അവയുടെ നല്ലതും മോശ​വും ആയ പ്രത്യേ​ക​തകൾ, ശീലങ്ങൾ എന്നിവ​യെ​ക്കു​റി​ച്ചും പരാമർശി​ച്ചി​രി​ക്കു​ന്നത്‌ ആലങ്കാ​രി​കാർഥ​ത്തി​ലാണ്‌. ഉദാഹ​ര​ണ​ത്തിന്‌, മരണശ​യ്യ​യിൽ വെച്ച്‌ യാക്കോബ്‌ നടത്തിയ പ്രവച​ന​ത്തിൽ ബന്യാ​മീൻ ഗോ​ത്രത്തെ ചെന്നാ​യെ​പ്പോ​ലുള്ള (കാനിസ്‌ ലൂപുസ്‌) ഒരു പോരാ​ളി​യാ​യി വർണി​ച്ചി​രി​ക്കു​ന്നു. (ഉൽ 49:27) പക്ഷേ ചെന്നായെ മിക്ക സ്ഥലങ്ങളി​ലും ക്രൗര്യം, അത്യാർത്തി, അക്രമ​സ്വ​ഭാ​വം, കുടിലത എന്നീ മോശം ഗുണങ്ങ​ളു​ടെ പ്രതീ​ക​മാ​യി​ട്ടാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌ കള്ളപ്ര​വാ​ച​ക​ന്മാ​രെ​യും (മത്ത 7:15) ക്രിസ്‌തീ​യ​ശു​ശ്രൂ​ഷയെ ക്രൂര​മാ​യി എതിർക്കു​ന്ന​വ​രെ​യും (മത്ത 10:16; ലൂക്ക 10:3) ക്രിസ്‌തീ​യ​സ​ഭ​യ്‌ക്കു​ള്ളിൽനിന്ന്‌ അതിനെ അപകട​പ്പെ​ടു​ത്താൻ നോക്കുന്ന വ്യാ​ജോ​പ​ദേ​ഷ്ടാ​ക്ക​ളെ​യും (പ്രവൃ 20:29, 30) ചെന്നാ​യ്‌ക്ക​ളോ​ടു താരത​മ്യ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ചെന്നാ​യ്‌ക്കൾ എത്രമാ​ത്രം അപകട​കാ​രി​ക​ളാ​ണെന്ന്‌ ഇടയന്മാർക്ക്‌ അറിയാ​മാ​യി​രു​ന്നു. “ചെന്നായ്‌ വരുന്നതു കാണു​മ്പോൾ ആടുകളെ വിട്ട്‌ ഓടി​ക്ക​ള​യുന്ന” ‘കൂലി​ക്കാ​ര​നെ​ക്കു​റിച്ച്‌’ യേശു പറഞ്ഞു. എന്നാൽ ‘നല്ല ഇടയനായ യേശു’ ‘ആടുക​ളെ​ക്കു​റിച്ച്‌ ചിന്തയി​ല്ലാത്ത’ ആ കൂലി​ക്കാ​ര​നെ​പ്പോ​ലെയല്ല. യേശു ‘ആടുകൾക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ത്തു.’—യോഹ 10:11-13.