യശയ്യ 40:1-31

40  “ആശ്വസി​പ്പി​ക്കുക; എന്റെ ജനത്തെ ആശ്വസി​പ്പി​ക്കുക” എന്നു നിങ്ങളു​ടെ ദൈവം പറയുന്നു.+   “യരുശ​ലേ​മി​നോട്‌ അവളുടെ ഹൃദയത്തെ തൊട്ടുണർത്തുംവിധം* സംസാ​രി​ക്കുക,അവളുടെ നിർബ​ന്ധി​ത​സേ​വനം അവസാ​നി​ച്ചെ​ന്നുംഅവളുടെ തെറ്റു​ക​ളു​ടെ കടം വീടി​യെ​ന്നും പ്രഖ്യാ​പി​ക്കുക.+ അവളുടെ പാപങ്ങൾക്കെ​ല്ലാം യഹോ​വ​യിൽനിന്ന്‌ തക്ക* ശിക്ഷ കിട്ടി​യി​രി​ക്കു​ന്നു.”+   അതാ, വിജന​ഭൂ​മി​യിൽ വിളി​ച്ചു​പ​റ​യുന്ന ഒരാളു​ടെ ശബ്ദം: “യഹോ​വ​യു​ടെ വഴി നിരപ്പാ​ക്കുക!*+ നമ്മുടെ ദൈവ​ത്തി​നു മരുഭൂ​മി​യി​ലൂ​ടെ,+ നേരെ​യുള്ള ഒരു പ്രധാ​ന​വീ​ഥി ഉണ്ടാക്കുക.+   താഴ്‌വരകളെല്ലാം നികത്തുക,എല്ലാ മലകളും കുന്നു​ക​ളും ഇടിച്ചു​നി​ര​ത്തുക, കുന്നും കുഴി​യും നിറഞ്ഞ നിലം നിരപ്പാ​ക്കുക,പാറകൾ നിറഞ്ഞ നിരപ്പ​ല്ലാത്ത നിലം സമതല​മാ​ക്കുക.+   യഹോവയുടെ മഹത്ത്വം വെളി​പ്പെ​ടും,+എല്ലാ മനുഷ്യ​രും ഒരുമി​ച്ച്‌ അതു കാണും;+യഹോ​വ​യു​ടെ വായ്‌ ഇതു പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു.”   അതാ, “വിളി​ച്ചു​പ​റ​യുക” എന്ന്‌ ആരോ പറയുന്നു. “എന്തു വിളി​ച്ചു​പ​റ​യണം” എന്നു മറ്റൊ​രാൾ ചോദി​ക്കു​ന്നു. “എല്ലാ മനുഷ്യ​രും വെറും പുൽക്കൊ​ടി​പോ​ലെ​യാണ്‌. അവരുടെ അചഞ്ചല​മായ സ്‌നേഹം കാട്ടിലെ പൂപോ​ലെ​യാണ്‌.+   യഹോവയുടെ ശ്വാസമേറ്റ്‌*+പുൽക്കൊ​ടി​കൾ കരിയു​ന്നു,പൂക്കൾ വാടുന്നു,+ അതെ, മനുഷ്യ​രെ​ല്ലാം വെറും പുല്ലു മാത്രം.   പുൽക്കൊടികൾ കരിയു​ന്നു,പൂക്കൾ വാടുന്നു,നമ്മുടെ ദൈവ​ത്തി​ന്റെ വചനമോ എന്നും നിലനിൽക്കു​ന്നു.”+   സീയോനിലേക്കു ശുഭവാർത്ത​യു​മാ​യി വരുന്ന സ്‌ത്രീ​യേ,ഉയർന്ന പർവത​ത്തി​ലേക്കു കയറി​ച്ചെ​ല്ലുക.+ യരുശ​ലേ​മി​ലേക്കു ശുഭവാർത്ത​യു​മാ​യി വരുന്ന സ്‌ത്രീ​യേ,ഉറക്കെ വിളി​ച്ചു​പ​റ​യുക. പേടി​ക്കേ​ണ്ടാ, ധൈര്യ​ത്തോ​ടെ ഉറക്കെ വിളി​ച്ചു​പ​റ​യുക. “ഇതാ, നിങ്ങളു​ടെ ദൈവം” എന്ന്‌ യഹൂദാ​ന​ഗ​ര​ങ്ങ​ളോ​ടു പ്രഖ്യാ​പി​ക്കുക.+ 10  പരമാധികാരിയാം കർത്താ​വായ യഹോവ ശക്തി​യോ​ടെ വരും,ദൈവ​ത്തി​ന്റെ കരം ദൈവ​ത്തി​നു​വേണ്ടി ഭരിക്കും.+ ഇതാ, പ്രതി​ഫലം ദൈവ​ത്തി​ന്റെ കൈയി​ലുണ്ട്‌,ദൈവം കൊടു​ക്കുന്ന കൂലി തിരു​മു​മ്പി​ലുണ്ട്‌.+ 11  ഒരു ഇടയ​നെ​പ്പോ​ലെ ദൈവം ആടുകളെ പരിപാ​ലി​ക്കും.*+ കൈ​കൊണ്ട്‌ കുഞ്ഞാ​ടു​കളെ ഒരുമി​ച്ചു​കൂ​ട്ടും,അവയെ മാറോ​ട​ണച്ച്‌ കൊണ്ടു​ന​ട​ക്കും. പാലൂ​ട്ടു​ന്ന തള്ളയാ​ടു​കളെ മെല്ലെ നടത്തും.+ 12  സമുദ്രജലത്തെ ഒന്നാകെ കൈക്കു​മ്പി​ളിൽ അളന്നതും+ഒരു ചാണുകൊണ്ട്‌* ആകാശ​ത്തി​ന്റെ അളവുകൾ* കണക്കാ​ക്കി​യ​തും ആരാണ്‌? ഭൂമി​യി​ലെ പൊടി മുഴുവൻ അളവു​പാ​ത്ര​ത്തിൽ കൂട്ടിവെച്ചതും+പർവത​ങ്ങ​ളെ തുലാ​സ്സിൽ തൂക്കി​നോ​ക്കി​യ​തുംകുന്നു​ക​ളെ തുലാ​ത്ത​ട്ടിൽ അളന്നതും ആരാണ്‌? 13  യഹോവയുടെ ആത്മാവി​നെ അളന്ന്‌ തിട്ടപ്പെടുത്താൻ* ആർക്കു കഴിയും?ദൈവ​ത്തി​ന്റെ ഉപദേ​ശ​ക​നാ​യി ദൈവ​ത്തി​നു മാർഗ​ദർശനം നൽകാൻ ആർക്കാ​കും?+ 14  ജ്ഞാനം സമ്പാദി​ക്കാൻ ദൈവം ആരെയാ​ണു സമീപി​ച്ചത്‌?നീതി​യു​ടെ വഴിക​ളിൽ നടക്കാൻ ആരാണു ദൈവത്തെ ഉപദേ​ശി​ക്കു​ന്നത്‌?ദൈവ​ത്തിന്‌ അറിവ്‌ പകരു​ക​യുംവകതി​രി​വി​ന്റെ വഴി കാണി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്യു​ന്നത്‌ ആരാണ്‌?+ 15  ജനതകൾ ദൈവ​ത്തിന്‌ അളവു​തൊ​ട്ടി​യി​ലെ ഒരു തുള്ളി വെള്ളം​പോ​ലെ​യുംതുലാ​സ്സിൽ പറ്റിപ്പി​ടി​ച്ചി​രി​ക്കുന്ന വെറും പൊടി​പോ​ലെ​യും അല്ലോ.+ ഇതാ, നേർത്ത മൺതരി​കൾപോ​ലെ ദൈവം ദ്വീപു​കളെ എടുത്ത്‌ ഉയർത്തു​ന്നു. 16  ലബാനോനിലെ മരങ്ങൾ വിറകിനു* തികയില്ല,അവി​ടെ​യു​ള്ള കാട്ടു​മൃ​ഗങ്ങൾ ദഹനയാ​ഗ​ത്തി​നു മതിയാ​കില്ല. 17  സർവജനതകളും ദൈവ​ത്തി​ന്റെ മുന്നിൽ ഒന്നുമല്ല;+അവരെ ദൈവം നിസ്സാ​ര​രും വിലയി​ല്ലാ​ത്ത​വ​രും ആയി കാണുന്നു.+ 18  ദൈവത്തെ നിങ്ങൾ ആരോടു താരത​മ്യം ചെയ്യും?+ ഏതു രൂപ​ത്തോ​ടു സാദൃ​ശ്യ​പ്പെ​ടു​ത്തും?+ 19  ശില്‌പി ഒരു വിഗ്രഹം* വാർത്തു​ണ്ടാ​ക്കു​ന്നു,ലോഹ​പ്പ​ണി​ക്കാ​രൻ അതിന്മേൽ സ്വർണം പൊതി​യു​ന്നു,+അയാൾ അതു വെള്ളി​ച്ച​ങ്ങ​ല​കൾകൊണ്ട്‌ അലങ്കരി​ക്കു​ന്നു. 20  സംഭാവന നൽകാൻ അയാൾ ഒരു മരം കണ്ടെത്തു​ന്നു,+ദ്രവി​ച്ചു​പോ​കാത്ത ഒരു മരം തിര​ഞ്ഞെ​ടു​ക്കു​ന്നു. മറിഞ്ഞു​വീ​ഴാ​ത്ത ഒരു രൂപം കൊത്തിയുണ്ടാക്കാൻ+അയാൾ ഒരു വിദഗ്‌ധ​ശി​ല്‌പി​യെ തേടുന്നു. 21  നിങ്ങൾക്ക്‌ അറിയി​ല്ലേ? നിങ്ങൾ കേട്ടി​ട്ടി​ല്ലേ? തുടക്കം​മു​ത​ലേ നിങ്ങൾക്കു പറഞ്ഞു​ത​ന്നി​ട്ടി​ല്ലേ? ഭൂമിക്ക്‌ അടിസ്ഥാ​നങ്ങൾ ഇട്ട കാലം​മു​തലേ നിങ്ങൾ മനസ്സി​ലാ​ക്കി​യി​ട്ടി​ല്ലേ?+ 22  ഭൂഗോളത്തിനു* മുകളിൽ വസിക്കുന്ന ഒരുവ​നുണ്ട്‌,+ഭൂവാ​സി​കൾ ദൈവ​ത്തി​നു പുൽച്ചാ​ടി​ക​ളെ​പ്പോ​ലെ​യ​ല്ലോ. നേർത്ത തുണി​പോ​ലെ ദൈവം ആകാശത്തെ വിരി​ക്കു​ന്നു,താമസി​ക്കാ​നു​ള്ള ഒരു കൂടാ​രം​പോ​ലെ അതിനെ നിവർത്തു​ന്നു.+ 23  ഉന്നതരായ ഉദ്യോ​ഗ​സ്ഥരെ ദൈവം ഒന്നുമ​ല്ലാ​താ​ക്കു​ന്നു,ഭൂമി​യി​ലെ ന്യായാധിപന്മാരെ* വില​കെ​ട്ട​വ​രാ​ക്കു​ന്നു. 24  അവരെ നട്ടതേ ഉള്ളൂ,അവരെ വിതച്ചതേ ഉള്ളൂ,അവരുടെ തണ്ടുകൾ വേരു പിടി​ക്കു​ന്നതേ ഉള്ളൂ.ഊതു​മ്പോൾത്ത​ന്നെ അവർ വാടി​ക്ക​രി​യു​ന്നു,വയ്‌ക്കോൽപോ​ലെ അവർ കാറ്റത്ത്‌ പാറി​പ്പോ​കു​ന്നു.+ 25  “നിങ്ങൾ എന്നെ ആരോടു താരത​മ്യം ചെയ്യും, ആരാണ്‌ എനിക്കു തുല്യൻ” എന്നു പരിശു​ദ്ധ​നാ​യവൻ ചോദി​ക്കു​ന്നു. 26  “കണ്ണുകൾ ഉയർത്തി ആകാശ​ത്തേക്കു നോക്കുക. ഇവയെ​യെ​ല്ലാം സൃഷ്ടി​ച്ചത്‌ ആരാണ്‌?+ അവയുടെ സൈന്യ​ത്തെ സംഖ്യാ​ക്ര​മ​ത്തിൽ നയിക്കു​ന്ന​വൻതന്നെ!ദൈവം അവയെ​യെ​ല്ലാം പേരെ​ടുത്ത്‌ വിളി​ക്കു​ന്നു.+ ദൈവ​ത്തി​ന്റെ അപാര​മായ ഊർജ​വും ഭയഗം​ഭീ​ര​മായ ശക്തിയും കാരണം,+അവയിൽ ഒന്നു​പോ​ലും കാണാ​താ​കു​ന്നില്ല. 27  ‘എനിക്കു ദൈവ​ത്തിൽനിന്ന്‌ നീതി കിട്ടു​ന്നില്ല,എന്റെ വഴി യഹോവ കാണു​ന്നില്ല’ എന്നു യാക്കോ​ബേ, നീ പറയു​ന്നത്‌ എന്തു​കൊണ്ട്‌?ഇസ്രാ​യേ​ലേ, നീ പരാതി​പ്പെ​ടു​ന്നത്‌ എന്തിന്‌?+ 28  നിനക്ക്‌ അറിയി​ല്ലേ? നീ കേട്ടി​ട്ടി​ല്ലേ? ഭൂമി​യു​ടെ അതിരു​കൾ സൃഷ്ടിച്ച യഹോവ എന്നു​മെ​ന്നേ​ക്കും ദൈവ​മാണ്‌.+ ദൈവം ക്ഷീണി​ക്കു​ന്നില്ല, തളർന്നു​പോ​കു​ന്നില്ല.+ ദൈവ​ത്തി​ന്റെ ഗ്രാഹ്യ​ത്തി​ന്റെ ആഴം ആർക്ക്‌ അളക്കാ​നാ​കും?+ 29  ക്ഷീണിച്ചിരിക്കുന്നവനു ദൈവം ബലം കൊടു​ക്കു​ന്നു,ശക്തിയി​ല്ലാ​ത്ത​വ​നു വേണ്ടു​വോ​ളം ഊർജം പകരുന്നു.+ 30  ആൺകുട്ടികൾ ക്ഷീണിച്ച്‌ തളരും,യുവാക്കൾ ഇടറി​വീ​ഴും. 31  എന്നാൽ യഹോ​വ​യിൽ പ്രത്യാശ വെച്ചി​രി​ക്കു​ന്നവർ ശക്തി വീണ്ടെ​ടു​ക്കും. അവർ കഴുക​ന്മാ​രെ​പ്പോ​ലെ ചിറക​ടി​ച്ചു​യ​രും.+ അവർ തളർന്നു​പോ​കാ​തെ ഓടും;ക്ഷീണി​ച്ചു​പോ​കാ​തെ നടക്കും.”+

അടിക്കുറിപ്പുകള്‍

അഥവാ “ആശ്വസി​പ്പി​ക്കും​വി​ധം.”
അഥവാ “ഇരട്ടി.”
അഥവാ “ഒരുക്കുക.”
അഥവാ “ആത്മാ​വേറ്റ്‌.”
അഥവാ “മേയ്‌ക്കും.”
കൈപ്പത്തി വിരി​ച്ചു​പി​ടി​ക്കു​മ്പോൾ തള്ളവി​ര​ലും ചെറു​വി​ര​ലും തമ്മിലുള്ള അകലം. അനു. ബി14 കാണുക.
അഥവാ “അനുപാ​തങ്ങൾ.”
മറ്റൊരു സാധ്യത “ഗ്രഹി​ക്കാൻ.”
അഥവാ “തീ അണയാതെ സൂക്ഷി​ക്കാൻ.”
അഥവാ “ഒരു ലോഹ​പ്ര​തിമ.”
അഥവാ “ഭൂമി​യു​ടെ വൃത്തത്തി​ന്‌.”
അഥവാ “ഭരണാ​ധി​കാ​രി​കളെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം