യഹസ്‌കേൽ 9:1-11

9  ദൈവം ഞാൻ കേൾക്കെ ഉച്ചത്തിൽ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “നഗരത്തെ ശിക്ഷി​ക്കാ​നു​ള്ള​വരെ വിളി​ച്ചു​കൂ​ട്ടൂ! ഓരോ​രു​ത്ത​നും നശിപ്പി​ക്കാ​നുള്ള ആയുധ​വും ഏന്തി വരട്ടെ!”  വടക്കോട്ടു ദർശന​മുള്ള മുകളി​ലത്തെ കവാടത്തിന്റെ+ ദിശയിൽനി​ന്ന്‌ ആറു പുരു​ഷ​ന്മാർ വരുന്നതു ഞാൻ കണ്ടു. തകർക്കാ​നുള്ള ആയുധം ഓരോ​രു​ത്ത​നും പിടി​ച്ചി​ട്ടുണ്ട്‌. അവരുടെ കൂട്ടത്തിൽ ലിനൻവ​സ്‌ത്രം ധരിച്ച ഒരാളു​ണ്ടാ​യി​രു​ന്നു. അയാളു​ടെ അരയിൽ സെക്ര​ട്ട​റി​യു​ടെ എഴുത്തു​പ​ക​ര​ണ​ങ്ങ​ളുള്ള ഒരു ചെപ്പു​ണ്ടാ​യി​രു​ന്നു.* അവർ അകത്ത്‌ വന്ന്‌ ചെമ്പുയാഗപീഠത്തിന്റെ+ അടുത്ത്‌ നിന്നു.  അപ്പോൾ ഇസ്രാ​യേ​ലി​ന്റെ ദൈവ​ത്തി​ന്റെ തേജസ്സു+ കെരൂ​ബു​ക​ളു​ടെ മുകളിൽനി​ന്ന്‌ പൊങ്ങി ഭവനത്തി​ന്റെ വാതിൽപ്പ​ടി​യി​ലേക്കു നീങ്ങി.+ ലിനൻവ​സ്‌ത്രം ധരിച്ച്‌ അരയിൽ സെക്ര​ട്ട​റി​യു​ടെ എഴുത്തു​പ​ക​ര​ണ​ച്ചെ​പ്പു​മാ​യി നിന്നി​രുന്ന ആ മനുഷ്യ​നെ ദൈവം വിളിച്ചു.  യഹോവ അയാ​ളോ​ടു പറഞ്ഞു: “യരുശ​ലേം​ന​ഗ​ര​ത്തി​ലൂ​ടെ സഞ്ചരിച്ച്‌, അവിടെ നടമാ​ടുന്ന എല്ലാ വൃത്തികേടുകളും+ കാരണം നെടു​വീർപ്പിട്ട്‌ ഞരങ്ങുന്ന മനുഷ്യരുടെ+ നെറ്റി​യിൽ അടയാ​ള​മി​ടുക.”  ദൈവം ഞാൻ കേൾക്കെ മറ്റുള്ള​വ​രോ​ടു പറഞ്ഞു: “അയാളു​ടെ പിന്നാലെ നഗരത്തി​ലൂ​ടെ സഞ്ചരിച്ച്‌ സംഹാരം നടത്തൂ! ഒട്ടും കനിവ്‌ തോന്ന​രുത്‌. ഒരു അനുക​മ്പ​യും കാണി​ക്ക​രുത്‌.+  വയസ്സനെയും ചെറു​പ്പ​ക്കാ​ര​നെ​യും കന്യക​യെ​യും കൊച്ചു​കു​ട്ടി​ക​ളെ​യും സ്‌ത്രീ​ക​ളെ​യും ഒന്നടങ്കം നിങ്ങൾ കൊന്നു​ക​ള​യണം.+ പക്ഷേ അടയാ​ള​മുള്ള ആരുടെ അടു​ത്തേ​ക്കും പോക​രുത്‌.+ എന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനി​ന്നു​തന്നെ സംഹാരം തുടങ്ങൂ!”+ അങ്ങനെ അവർ ഭവനത്തി​നു മുന്നി​ലുള്ള മൂപ്പന്മാ​രിൽനി​ന്നു​തന്നെ തുടങ്ങി.+  അപ്പോൾ ദൈവം അവരോ​ടു പറഞ്ഞു: “ഭവനത്തെ അശുദ്ധ​മാ​ക്കൂ! മുറ്റം ശവങ്ങൾകൊ​ണ്ട്‌ നിറയ്‌ക്കൂ!+ പോകൂ!” അങ്ങനെ, അവർ പോയി നഗരത്തി​ലെ ജനത്തെ സംഹരി​ച്ചു.  അവർ സംഹാരം തുടരു​ക​യും ഞാൻ മാത്രം അവശേ​ഷി​ക്കു​ക​യും ചെയ്‌ത​പ്പോൾ, ഞാൻ കമിഴ്‌ന്നു​വീണ്‌ നിലവി​ളി​ച്ചു: “അയ്യോ! പരമാ​ധി​കാ​രി​യായ യഹോവേ, അങ്ങ്‌ യരുശ​ലേ​മി​നു നേരെ അങ്ങയുടെ ക്രോധം ചൊരി​യുന്ന ഈ വേളയിൽ, ഇസ്രാ​യേ​ലിൽ ബാക്കി​യു​ള്ള​വരെ ഒന്നൊ​ഴി​യാ​തെ സംഹരി​ക്കു​മോ?”+  അപ്പോൾ എന്നോട്‌ ഇങ്ങനെ പറഞ്ഞു: “ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ​യും യഹൂദ​യു​ടെ​യും തെറ്റു വളരെ​വ​ളരെ വലുതാ​ണ്‌.+ ദേശം രക്തച്ചൊ​രി​ച്ചിൽകൊണ്ട്‌ നിറഞ്ഞി​രി​ക്കു​ന്നു.+ നഗരത്തി​ലെ​ങ്ങും വഷളത്തം നടമാ​ടു​ന്നു.+ ‘യഹോവ ദേശം വിട്ട്‌ പോയി. യഹോവ ഒന്നും കാണു​ന്നില്ല’ എന്നാണ്‌ അവർ പറയു​ന്നത്‌.+ 10  അതുകൊണ്ട്‌ എനിക്ക്‌ അവരോ​ട്‌ ഒട്ടും കനിവ്‌ തോന്നില്ല. ഞാൻ ഒരു അനുക​മ്പ​യും കാണി​ക്കില്ല.+ അവരുടെ ചെയ്‌തി​ക​ളു​ടെ ഭവിഷ്യ​ത്തു​കൾ ഞാൻ അവരുടെ തലയിൽത്തന്നെ വരുത്തും.” 11  അപ്പോൾ, ലിനൻവ​സ്‌ത്രം ധരിച്ച്‌ അരയിൽ സെക്ര​ട്ട​റി​യു​ടെ എഴുത്തു​പ​ക​ര​ണ​ച്ചെ​പ്പു​മാ​യി നിന്നി​രുന്ന ആ മനുഷ്യൻ തിരി​ച്ചു​വ​രു​ന്നതു ഞാൻ കണ്ടു. അയാൾ പറഞ്ഞു: “അങ്ങ്‌ കല്‌പി​ച്ച​തെ​ല്ലാം ഞാൻ അതുപടി ചെയ്‌തി​ട്ടുണ്ട്‌.”

അടിക്കുറിപ്പുകള്‍

അഥവാ “ശാസ്‌ത്രി​യു​ടെ മഷി​ച്ചെ​പ്പു​ണ്ടാ​യി​രു​ന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം