എബ്രാ​യർക്ക്‌ എഴുതിയ കത്ത്‌ 9:1-28

9  ആദ്യത്തെ ഉടമ്പടി​യിൽ വിശു​ദ്ധസേ​വ​നത്തോ​ടു ബന്ധപ്പെട്ട നിയമ​പ​ര​മായ വ്യവസ്ഥ​ക​ളു​ണ്ടാ​യി​രു​ന്നു. ഉടമ്പടി​യു​ടെ ഭാഗമാ​യി ഭൂമി​യിൽ ഒരു വിശു​ദ്ധ​മ​ന്ദി​ര​വു​മു​ണ്ടാ​യി​രു​ന്നു.+  വിശുദ്ധമന്ദിരത്തിനു രണ്ടു ഭാഗങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്നത്‌.* ആദ്യത്തെ ഭാഗത്ത്‌ തണ്ടുവിളക്കും+ മേശയും കാഴ്‌ചയപ്പവും+ വെച്ചി​രു​ന്നു. ആ ഭാഗത്തി​നു വിശുദ്ധസ്ഥലം+ എന്നാണു പേര്‌.  രണ്ടാം തിരശ്ശീലയ്‌ക്കു+ പിന്നി​ലാ​യി​രു​ന്നു അതിവിശുദ്ധം+ എന്ന്‌ അറിയപ്പെ​ട്ടി​രുന്ന ഭാഗം.  അവിടെ, സുഗന്ധ​ക്കൂ​ട്ടു കത്തിക്കുന്ന സ്വർണപാത്രവും+ മുഴു​വ​നാ​യി സ്വർണം പൊതിഞ്ഞ+ ഉടമ്പടിപ്പെട്ടകവും+ ഉണ്ടായി​രു​ന്നു. ഉടമ്പടിപ്പെ​ട്ട​ക​ത്തി​നു​ള്ളിൽ മന്ന+ വെച്ചി​രുന്ന സ്വർണ​ഭ​ര​ണി​യും അഹരോ​ന്റെ തളിർത്ത വടിയും+ ഉടമ്പടി​യു​ടെ കൽപ്പലകകളും+ ആണുണ്ടാ​യി​രു​ന്നത്‌.  പെട്ടകത്തിനു മീതെ, അതിന്റെ മൂടിയിന്മേൽ* നിഴൽ വിരി​ച്ചുകൊണ്ട്‌ തേജസ്സാർന്ന കെരൂ​ബു​ക​ളു​ണ്ടാ​യി​രു​ന്നു.+ എന്നാൽ ഇക്കാര്യ​ങ്ങളെ​ക്കു​റി​ച്ചുള്ള വിശദാം​ശ​ങ്ങ​ളിലേക്ക്‌ ഇപ്പോൾ കടക്കു​ന്നില്ല.  ഇവയെല്ലാം ഇങ്ങനെ ഒരുക്കി​യശേഷം, പുരോ​ഹി​ത​ന്മാർ ആദ്യഭാ​ഗത്ത്‌ പ്രവേ​ശിച്ച്‌ പതിവാ​യി വിശുദ്ധസേവനം+ നിർവ​ഹി​ച്ചുപോ​ന്നു.  എന്നാൽ രണ്ടാം ഭാഗത്ത്‌ മഹാപുരോ​ഹി​തൻ മാത്രമേ പ്രവേ​ശി​ക്കൂ; തനിക്കുവേണ്ടിയും+ അറിവി​ല്ലായ്‌മ കാരണം ജനം ചെയ്‌ത പാപങ്ങൾക്കുവേണ്ടിയും+ വർഷത്തിൽ ഒരിക്കൽ മാത്രം,+ അർപ്പി​ക്കാ​നുള്ള രക്തവു​മാ​യി,+ മഹാപുരോ​ഹി​തൻ അവിടെ പ്രവേ​ശി​ക്കും.  അങ്ങനെ, ആദ്യകൂ​ടാ​രം നിലനി​ന്നി​ടത്തോ​ളം കാലം വിശു​ദ്ധ​സ്ഥ​ലത്തേ​ക്കുള്ള വഴി വെളിപ്പെട്ടിരുന്നില്ലെന്നു+ പരിശു​ദ്ധാ​ത്മാവ്‌ വ്യക്തമാ​ക്കി​ത്ത​രു​ന്നു.  ആ കൂടാരം ഇക്കാലത്തേ​ക്കുള്ള ഒരു പ്രതീ​ക​മാണ്‌.+ ആ ക്രമീ​ക​ര​ണ​മ​നു​സ​രിച്ച്‌ കാഴ്‌ച​ക​ളും ബലിക​ളും അർപ്പി​ച്ചുപോ​രു​ന്നു.+ എന്നാൽ ആരാധന* അർപ്പി​ക്കു​ന്ന​യാ​ളു​ടെ മനസ്സാ​ക്ഷി​യെ പൂർണ​മാ​യും ശുദ്ധമാ​ക്കാൻ അവയ്‌ക്കു കഴിയില്ല.+ 10  ഭക്ഷണപാനീയങ്ങൾ, ആചാരപ്ര​കാ​ര​മുള്ള പല തരം ശുദ്ധീകരണങ്ങൾ*+ എന്നിവയോ​ടു മാത്രം ബന്ധപ്പെ​ട്ട​വ​യാണ്‌ അവ. എല്ലാം നേരെ​യാ​ക്കാൻ നിശ്ചയിച്ച സമയം​വരെ​യാ​ണു ശരീരത്തെ സംബന്ധി​ച്ചുള്ള അത്തരം നിയമ​പ​ര​മായ വ്യവസ്ഥകൾ+ ഏർപ്പെ​ടു​ത്തി​യി​രു​ന്നത്‌. 11  എന്നാൽ നമുക്കു ലഭിച്ച നന്മകളു​ടെ മഹാപുരോ​ഹി​ത​നാ​യി ക്രിസ്‌തു വന്നപ്പോൾ കൈ​കൊണ്ട്‌ പണിത​ത​ല്ലാത്ത, അതായത്‌ ഈ സൃഷ്ടി​യിൽപ്പെ​ടാത്ത, മഹനീ​യ​വും ഏറെ പൂർണ​വും ആയ കൂടാ​ര​ത്തിലേക്കു പ്രവേ​ശി​ച്ചു. 12  ക്രിസ്‌തു വിശു​ദ്ധ​സ്ഥ​ലത്തേക്കു പ്രവേ​ശി​ച്ചതു കോലാ​ടു​ക​ളുടെ​യോ കാളക്കു​ട്ടി​ക​ളുടെ​യോ രക്തവു​മാ​യല്ല, സ്വന്തം രക്തവു​മാ​യാണ്‌.+ ക്രിസ്‌തു എല്ലാ കാല​ത്തേ​ക്കുംവേണ്ടി ഒരു പ്രാവ​ശ്യം അവിടെ പ്രവേ​ശിച്ച്‌ നമുക്കു നിത്യ​മായ മോചനത്തിനു* വഴി​യൊ​രു​ക്കി.+ 13  ആടുകളുടെയും കാളക​ളുടെ​യും രക്തവും+ അശുദ്ധ​രാ​യ​വ​രു​ടെ മേൽ തളിച്ചി​രുന്ന പശുഭസ്‌മവും* ശരീരത്തെ ശുദ്ധീകരിക്കുന്നെങ്കിൽ+ 14  നിത്യാത്മാവിനാൽ കളങ്കമി​ല്ലാ​തെ സ്വയം ദൈവ​ത്തിന്‌ അർപ്പിച്ച ക്രിസ്‌തു​വി​ന്റെ രക്തം+ നമ്മുടെ മനസ്സാ​ക്ഷി​യെ പ്രയോ​ജ​ന​മി​ല്ലാത്ത പ്രവൃ​ത്തി​ക​ളിൽനിന്ന്‌ എത്രയ​ധി​കം ശുദ്ധീ​ക​രി​ക്കും!+ ജീവനുള്ള ദൈവ​ത്തി​നു വിശു​ദ്ധസേ​വനം അർപ്പി​ക്കാൻ അങ്ങനെ നമുക്കു കഴിയു​ന്നു.+ 15  അതുകൊണ്ടാണ്‌ ക്രിസ്‌തു ഒരു പുതിയ ഉടമ്പടി​യു​ടെ മധ്യസ്ഥ​നാ​യത്‌.+ വിളി​ക്കപ്പെ​ട്ട​വരെ ക്രിസ്‌തു തന്റെ മരണത്തി​ലൂ​ടെ മോചനവില* നൽകി+ ആദ്യത്തെ ഉടമ്പടി​യു​ടെ കീഴിലെ ലംഘന​ങ്ങ​ളിൽനിന്ന്‌ വിടു​വി​ച്ചു. അവർക്കു നിത്യാ​വ​കാ​ശ​ത്തി​ന്റെ വാഗ്‌ദാ​നം ലഭിക്കാൻവേണ്ടിയാണ്‌+ അങ്ങനെ ചെയ്‌തത്‌. 16  ഉടമ്പടിയുള്ളിടത്ത്‌ ഉടമ്പടി ഉണ്ടാക്കിയ മനുഷ്യ​ന്റെ മരണം അനിവാ​ര്യ​മാണ്‌. 17  കാരണം മരണ​ത്തോടെ​യാണ്‌ ഉടമ്പടി സാധു​വാ​കു​ന്നത്‌; ഉടമ്പടി​ക്കാ​രൻ ജീവി​ച്ചി​രി​ക്കു​ന്നി​ടത്തോ​ളം അതു പ്രാബ​ല്യ​ത്തിൽ വരില്ല. 18  ആദ്യത്തെ ഉടമ്പടി​യും രക്തം കൂടാ​തെയല്ല പ്രാബ​ല്യ​ത്തിൽ വന്നത്‌.* 19  മോശ ജനത്തെ മുഴു​വ​നും നിയമ​ത്തി​ലെ കല്‌പ​ന​കളൊ​ക്കെ അറിയി​ച്ചശേഷം കാളക്കു​ട്ടി​ക​ളുടെ​യും കോലാ​ടു​ക​ളുടെ​യും രക്തം എടുത്ത്‌ വെള്ളം കലർത്തി കടുഞ്ചു​വപ്പു നിറമുള്ള കമ്പിളി​നൂ​ലും ഈസോ​പ്പുചെ​ടി​യും കൊണ്ട്‌ പുസ്‌തകത്തിന്മേലും* ജനത്തിന്മേ​ലും തളിച്ചു. 20  “അനുസ​രി​ക്ക​ണമെന്നു പറഞ്ഞ്‌ ദൈവം നിങ്ങൾക്കു തന്ന ഉടമ്പടി​യു​ടെ രക്തമാണ്‌ ഇത്‌”+ എന്നു മോശ പറഞ്ഞു. 21  അതുപോലെ, മോശ കൂടാ​ര​ത്തിന്മേ​ലും വിശുദ്ധസേവനത്തിനുള്ള* എല്ലാ പാത്ര​ങ്ങ​ളി​ലും ആ രക്തം തളിച്ചു.+ 22  മിക്കവാറും എല്ലാം​തന്നെ രക്തത്താൽ ശുദ്ധിയാകുന്നു+ എന്നാണു നിയമം പറയു​ന്നത്‌. രക്തം ചൊരി​യാ​തെ ക്ഷമ ലഭിക്കില്ല.+ 23  അതുകൊണ്ട്‌ സ്വർഗീ​യ​കാ​ര്യ​ങ്ങ​ളു​ടെ പ്രതീകങ്ങളെ+ ഈ വിധത്തിൽ ശുദ്ധീ​ക​രിക്കേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നു.+ എന്നാൽ സ്വർഗീ​യ​മാ​യ​വ​യ്‌ക്ക്‌ ഇവയെ​ക്കാൾ മികച്ച ബലിക​ളാ​ണു വേണ്ടത്‌. 24  മനുഷ്യൻ നിർമി​ച്ച​തും യഥാർഥ​ത്തി​ലു​ള്ള​തി​ന്റെ രൂപമാതൃകയും+ ആയ ഒരു വിശു​ദ്ധ​സ്ഥ​ലത്തേക്കല്ല,+ സ്വർഗ​ത്തിലേ​ക്കു​തന്നെ​യാ​ണു ക്രിസ്‌തു പ്രവേ​ശി​ച്ചത്‌.+ അങ്ങനെ ഇപ്പോൾ നമുക്കു​വേണ്ടി ദൈവ​മു​മ്പാ​കെ ഹാജരാകാൻ+ ക്രിസ്‌തു​വി​നു കഴിയു​ന്നു. 25  മഹാപുരോഹിതൻ തന്റേത​ല്ലാത്ത രക്തവു​മാ​യി വർഷംതോ​റും വിശു​ദ്ധ​സ്ഥ​ലത്ത്‌ പ്രവേ​ശി​ക്കു​ന്ന​തുപോലെ​യ​ല്ലാ​യി​രു​ന്നു അത്‌;+ ക്രിസ്‌തു പല പ്രാവ​ശ്യം തന്നെത്തന്നെ അർപ്പി​ക്കു​ന്നില്ല. 26  അങ്ങനെയായിരുന്നെങ്കിൽ, ലോകാരംഭംമുതൽ* ക്രിസ്‌തു പലവട്ടം കഷ്ടത അനുഭ​വിക്കേ​ണ്ടി​വ​രു​മാ​യി​രു​ന്ന​ല്ലോ. എന്നാൽ സ്വയം ഒരു ബലിയാ​യി അർപ്പി​ച്ചുകൊണ്ട്‌ പാപത്തെ ഇല്ലാതാ​ക്കാൻ ക്രിസ്‌തു വ്യവസ്ഥിതികളുടെ* അവസാ​ന​കാ​ലത്ത്‌ എല്ലാ കാല​ത്തേ​ക്കുംവേണ്ടി ഒരു പ്രാവ​ശ്യം പ്രത്യ​ക്ഷ​നാ​യി.+ 27  മനുഷ്യർ ഒരിക്കൽ* മാത്രം മരിക്കണം, പിന്നെ ന്യായം വിധി​ക്കപ്പെ​ടണം എന്നുള്ള​തുപോ​ലെ, 28  ക്രിസ്‌തുവും അനേകം ആളുക​ളു​ടെ പാപങ്ങൾ ചുമക്കാൻ ഒരിക്കൽ* മാത്രം സ്വയം അർപ്പിച്ചു.+ ക്രിസ്‌തു രണ്ടാമതു പ്രത്യ​ക്ഷ​നാ​കു​ന്നതു പാപത്തെ ഇല്ലാതാ​ക്കാ​നല്ല. അപ്പോൾ, രക്ഷയ്‌ക്കു​വേണ്ടി ആകാം​ക്ഷയോ​ടെ ക്രിസ്‌തു​വി​നെ നോക്കി​യി​രി​ക്കു​ന്നവർ ക്രിസ്‌തു​വി​നെ കാണും.+

അടിക്കുറിപ്പുകള്‍

അക്ഷ. “കൂടാ​ര​മു​ണ്ടാ​യി​രു​ന്നു.”
അഥവാ “പാപപ​രി​ഹാ​ര​ത്തി​ന്റെ സ്ഥലത്തിനു മേൽ; അനുര​ഞ്‌ജ​ന​മൂ​ടി​യു​ടെ മേൽ.”
അഥവാ “വിശു​ദ്ധ​സേ​വനം.”
അക്ഷ. “പല തരം സ്‌നാ​നങ്ങൾ.”
അക്ഷ. “വീണ്ടെ​ടു​പ്പി​ന്‌.”
അഥവാ “പശുക്കി​ടാ​വി​ന്റെ ചാരവും.”
പദാവലി കാണുക.
അക്ഷ. “ഉദ്‌ഘാ​ടനം ചെയ്‌തത്‌.”
അഥവാ “ചുരു​ളി​ന്മേ​ലും.”
അഥവാ “പൊതു​ജ​ന​സേ​വ​ന​ത്തി​നുള്ള.”
‘ലോകം’ എന്നത്‌ ഇവിടെ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മക്കളെ കുറി​ക്കു​ന്നു.
അഥവാ “യുഗങ്ങ​ളു​ടെ.” പദാവലി കാണുക.
അഥവാ “എല്ലാ കാല​ത്തേ​ക്കും​വേണ്ടി ഒരു പ്രാവ​ശ്യം.”
അഥവാ “എല്ലാ കാല​ത്തേ​ക്കും​വേണ്ടി ഒരു പ്രാവ​ശ്യം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം