ഗലാത്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌ 6:1-18

6  സഹോ​ദ​ര​ന്മാ​രേ, അറിയാതെ​യാണ്‌ ഒരാൾ തെറ്റായ ഒരു ചുവടു വെക്കു​ന്നതെ​ങ്കിൽപ്പോ​ലും ആത്മീയയോ​ഗ്യ​ത​യുള്ള നിങ്ങൾ സൗമ്യ​ത​യു​ടെ ആത്മാവിൽ+ അയാളെ നേരെ​യാ​ക്കാൻ നോക്കണം. പക്ഷേ നിങ്ങളും പ്രലോ​ഭ​ന​ത്തിൽ അകപ്പെട്ടേക്കാം+ എന്നതു​കൊ​ണ്ട്‌ സ്വന്തം കാര്യ​ത്തി​ലും ശ്രദ്ധ വേണം.+  തമ്മിൽത്തമ്മിൽ ഭാരങ്ങൾ ചുമക്കുക.+ അങ്ങനെ നിങ്ങൾക്കു ക്രിസ്‌തു​വി​ന്റെ നിയമം+ അനുസ​രി​ക്കാ​നാ​കും.  ഒന്നുമല്ലാതിരുന്നിട്ടും വലിയ ആളാ​ണെന്നു ചിന്തിക്കുന്നവൻ+ തന്നെത്തന്നെ വഞ്ചിക്കു​ക​യാണ്‌.  ഓരോരുത്തരും സ്വന്തം പ്രവൃത്തി വിലയി​രു​ത്തട്ടെ.+ അപ്പോൾ, തന്നെ മറ്റാരു​മാ​യും താരത​മ്യപ്പെ​ടു​ത്താ​തെ തന്നിൽത്തന്നെ അഭിമാ​നി​ക്കാൻ അയാൾക്കു വകയു​ണ്ടാ​കും.+  ഓരോരുത്തരും സ്വന്തം ചുമടു* ചുമക്ക​ണ​മ​ല്ലോ.+  ദൈവവചനം പഠിച്ചുകൊ​ണ്ടി​രി​ക്കു​ന്ന​വരെ​ല്ലാം, പഠിപ്പി​ക്കു​ന്ന​യാൾക്ക്‌ എല്ലാ നന്മയി​ലും ഒരു ഓഹരി കൊടു​ക്കട്ടെ.+  വഴിതെറ്റിക്കപ്പെടരുത്‌: ദൈവത്തെ പറ്റിക്കാ​നാ​കില്ല. ഒരാൾ വിതയ്‌ക്കു​ന്ന​തു​തന്നെ കൊയ്യും.+  ജഡത്തിനു ചേർച്ചയിൽ* വിതയ്‌ക്കു​ന്നവൻ ജഡത്തിൽനി​ന്ന്‌ നാശം കൊയ്യും. പക്ഷേ ആത്മാവി​നു ചേർച്ചയിൽ വിതയ്‌ക്കു​ന്നവൻ ആത്മാവിൽനി​ന്ന്‌ നിത്യ​ജീ​വൻ കൊയ്യും.+  അതുകൊണ്ട്‌ നന്മ ചെയ്യു​ന്നതു നിറു​ത്തി​ക്ക​ള​യ​രുത്‌. തളർന്നുപോകാതിരുന്നാൽ* തക്കസമ​യത്ത്‌ നമ്മൾ കൊയ്യും.+ 10  അതുകൊണ്ട്‌ അവസരമുള്ളിടത്തോളം* ആളുകൾക്കു നന്മ ചെയ്യാം, പ്രത്യേ​കിച്ച്‌ വിശ്വാ​സ​ത്താൽ നമ്മുടെ ബന്ധുക്ക​ളാ​യ​വർക്ക്‌. 11  സ്വന്തം കൈപ്പ​ട​യിൽ എത്ര വലിയ അക്ഷരത്തി​ലാ​ണു ഞാൻ നിങ്ങൾക്ക്‌ എഴുതി​യതെന്നു കണ്ടോ! 12  പരിച്ഛേദനയേൽക്കാൻ* നിങ്ങളെ നിർബ​ന്ധി​ക്കു​ന്നതു ജഡത്തിൽ* മാന്യ​ന്മാ​രാണെന്നു കാണി​ക്കാൻ നോക്കു​ന്ന​വ​രാണ്‌. ക്രിസ്‌തു​വി​ന്റെ ദണ്ഡനസ്‌തംഭത്തിനുവേണ്ടി* ഉപദ്രവം സഹിക്കു​ന്നത്‌ എങ്ങനെ​യും ഒഴിവാ​ക്കു​ക​യാണ്‌ അവരുടെ ലക്ഷ്യം. 13  പരിച്ഛേദനയേൽക്കുന്നവർതന്നെ നിയമം പാലി​ക്കു​ന്നി​ല്ല​ല്ലോ.+ നിങ്ങളു​ടെ ശരീരത്തെ​ക്കു​റിച്ച്‌ അവർക്കു വീമ്പി​ള​ക്കാൻ കഴി​യേ​ണ്ട​തി​നാ​ണു നിങ്ങൾ പരി​ച്ഛേ​ദ​നയേൽക്കാൻ അവർ ആഗ്രഹി​ക്കു​ന്നത്‌. 14  പക്ഷേ ഞാൻ നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ ദണ്ഡനസ്‌തംഭത്തിലല്ലാതെ* വീമ്പി​ള​ക്കില്ല.+ ക്രിസ്‌തു​വി​ലൂ​ടെ ലോകം എന്റെ കണ്ണിലും ഞാൻ ലോക​ത്തി​ന്റെ കണ്ണിലും വധിക്കപ്പെ​ട്ടി​രി​ക്കു​ന്നു.* 15  പരിച്ഛേദനയല്ല, അഗ്രചർമ​വു​മല്ല,+ ഒരു പുതിയ സൃഷ്ടി​യാ​കു​ന്ന​താ​ണു പ്രധാനം.+ 16  ഈ തത്ത്വമ​നു​സ​രിച്ച്‌ ചിട്ട​യോ​ടെ നടക്കു​ന്ന​വർക്കെ​ല്ലാം, അതായത്‌ ദൈവ​ത്തി​ന്റെ ഇസ്രായേ​ലിന്‌,+ സമാധാ​ന​വും കരുണ​യും ലഭിക്കട്ടെ! 17  ഇനിമുതൽ ആരും എന്നെ ബുദ്ധി​മു​ട്ടി​ക്ക​രുത്‌. കാരണം യേശു​വി​ന്റെ അടിമ​യാണെന്നു കാണി​ക്കുന്ന അടയാ​ളങ്ങൾ ശരീര​ത്തിൽ വഹിക്കു​ന്ന​യാ​ളാ​ണു ഞാൻ.+ 18  സഹോദരങ്ങളേ, നിങ്ങൾ കാണി​ക്കുന്ന നല്ല മനസ്സു നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ അനർഹ​ദ​യ​യാൽ അനുഗൃ​ഹീ​ത​മാ​യി​രി​ക്കട്ടെ. ആമേൻ.

അടിക്കുറിപ്പുകള്‍

അഥവാ “അവരുടെ ഉത്തരവാ​ദി​ത്വ​മെന്ന ചുമട്‌.”
പദാവലി കാണുക.
അഥവാ “നിറു​ത്തി​ക്ക​ള​യാ​തി​രു​ന്നാൽ.”
അക്ഷ. “നിശ്ചയിച്ച സമയമു​ള്ളി​ട​ത്തോ​ളം.”
പദാവലി കാണുക.
അഥവാ “പുറമേ.”
പദാവലി കാണുക.
പദാവലി കാണുക.
അഥവാ “സ്‌തം​ഭ​ത്തിൽ വധിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം