പ്രവൃത്തികൾ 1:1-26

1  തെയോ​ഫി​ലൊ​സേ, യേശു ചെയ്യു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്‌ത എല്ലാ കാര്യ​ങ്ങ​ളെ​യും​കു​റിച്ച്‌ ഞാൻ ആദ്യവി​വ​ര​ണ​ത്തിൽ എഴുതി​യി​രു​ന്ന​ല്ലോ.+  താൻ തിര​ഞ്ഞെ​ടുത്ത അപ്പോസ്‌തലന്മാർക്കു+ യേശു പരിശുദ്ധാത്മാവിലൂടെ* നിർദേ​ശങ്ങൾ കൊടു​ത്തു. അതിനു ശേഷം യേശു​വി​നെ സ്വർഗ​ത്തി​ലേക്ക്‌ എടുത്തു. അതുവരെയുള്ള+ കാര്യ​ങ്ങ​ളാണ്‌ ആ വിവര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്നത്‌.  കഷ്ടതകൾ സഹിച്ച​ശേഷം, താൻ ജീവി​ച്ചി​രി​ക്കു​ന്നു എന്നതിന്‌, ബോധ്യം വരുത്തുന്ന അനേകം തെളി​വു​കൾ യേശു അവർക്കു നൽകി.+ യേശു 40 ദിവസം പലവട്ടം അവർക്കു പ്രത്യ​ക്ഷ​നാ​കു​ക​യും ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ അവരോ​ടു സംസാ​രി​ക്കു​ക​യും ചെയ്‌തു.+  അവരോടൊപ്പം കൂടി​വ​ന്ന​പ്പോൾ യേശു ഇങ്ങനെ കല്‌പി​ച്ചു: “യരുശ​ലേം വിട്ട്‌ പോക​രുത്‌;+ പിതാവ്‌ വാഗ്‌ദാ​നം ചെയ്‌ത​തി​നു​വേണ്ടി കാത്തി​രി​ക്കുക.+ അതി​നെ​ക്കു​റിച്ച്‌ ഞാൻ നിങ്ങ​ളോ​ടു പറഞ്ഞി​ട്ടു​ണ്ട​ല്ലോ.  യോഹന്നാൻ വെള്ളം​കൊണ്ട്‌ സ്‌നാ​ന​പ്പെ​ടു​ത്തി. എന്നാൽ അധികം വൈകാ​തെ നിങ്ങൾക്കു പരിശു​ദ്ധാ​ത്മാ​വു​കൊ​ണ്ടുള്ള സ്‌നാനം ലഭിക്കും.”+  ഒരുമിച്ചുകൂടിയിരുന്നപ്പോൾ അവർ യേശു​വി​നോട്‌, “കർത്താവേ, അങ്ങ്‌ ഇസ്രാ​യേ​ലി​നു രാജ്യം പുനഃ​സ്ഥാ​പി​ച്ചു​കൊ​ടു​ക്കു​ന്നത്‌ ഇപ്പോ​ഴാ​ണോ” എന്നു ചോദി​ച്ചു.+  യേശു അവരോ​ടു പറഞ്ഞു: “പിതാ​വി​ന്റെ അധികാ​ര​പ​രി​ധി​യിൽപ്പെട്ട സമയങ്ങ​ളെ​യും കാലങ്ങ​ളെ​യും കുറിച്ച്‌ നിങ്ങൾ അറിയേണ്ട ആവശ്യ​മില്ല.+  എന്നാൽ പരിശു​ദ്ധാ​ത്മാവ്‌ നിങ്ങളു​ടെ മേൽ വരു​മ്പോൾ നിങ്ങൾക്കു ശക്തി കിട്ടും.+ അങ്ങനെ നിങ്ങൾ യരുശലേമിലും+ യഹൂദ്യ​യിൽ എല്ലായി​ട​ത്തും ശമര്യയിലും+ ഭൂമി​യു​ടെ അതിവിദൂരഭാഗങ്ങൾവരെയും*+ എന്റെ സാക്ഷി​ക​ളാ​യി​രി​ക്കും.”+  ഈ കാര്യങ്ങൾ പറഞ്ഞു​ക​ഴി​ഞ്ഞ​പ്പോൾ, അവർ നോക്കി​നിൽക്കെ യേശു​വി​നെ ആകാശ​ത്തേക്ക്‌ എടുത്തു. ഒരു മേഘം യേശു​വി​നെ അവരുടെ കാഴ്‌ച​യിൽനിന്ന്‌ മറച്ചു.+ 10  യേശു ആകാശ​ത്തേക്ക്‌ ഉയരു​ന്നത്‌ അവർ നോക്കി​ക്കൊ​ണ്ടി​രു​ന്ന​പ്പോൾ വെള്ളവ​സ്‌ത്രം ധരിച്ച രണ്ടു പുരുഷന്മാർ+ അവരുടെ അടുത്ത്‌ വന്ന്‌ 11  അവരോടു പറഞ്ഞു: “ഗലീല​ക്കാ​രേ, നിങ്ങൾ എന്തിനാ​ണ്‌ ആകാശ​ത്തേക്കു നോക്കി​നിൽക്കു​ന്നത്‌? നിങ്ങളു​ടെ അടുത്തു​നിന്ന്‌ ആകാശ​ത്തേക്ക്‌ എടുക്ക​പ്പെട്ട ഈ യേശു, ആകാശ​ത്തേക്കു പോകു​ന്ന​താ​യി നിങ്ങൾ കണ്ട അതേ വിധത്തിൽത്തന്നെ വരും.” 12  പിന്നെ അവർ ഒലിവു​മ​ല​യിൽനിന്ന്‌ യരുശ​ലേ​മി​ലേക്കു തിരി​ച്ചു​പോ​യി.+ ആ മലയിൽനി​ന്ന്‌ യരുശ​ലേ​മി​ലേക്ക്‌ ഒരു ശബത്തു​ദി​വ​സത്തെ വഴിദൂ​രമേ ഉണ്ടായി​രു​ന്നു​ള്ളൂ. 13  നഗരത്തിൽ എത്തിയ അവർ, തങ്ങൾ തങ്ങിയി​രുന്ന മേൽമു​റി​യി​ലേക്കു കയറി​പ്പോ​യി. പത്രോ​സ്‌, യോഹ​ന്നാൻ, യാക്കോ​ബ്‌, അന്ത്ര​യോസ്‌, ഫിലി​പ്പോസ്‌, തോമസ്‌, ബർത്തൊ​ലൊ​മാ​യി, മത്തായി, അൽഫാ​യി​യു​ടെ മകനായ യാക്കോ​ബ്‌, തീക്ഷ്‌ണ​ത​യുള്ള ശിമോൻ, യാക്കോ​ബി​ന്റെ മകനായ യൂദാസ്‌ എന്നിവ​രാ​യി​രു​ന്നു അവർ.+ 14  ഇവർ എല്ലാവ​രും ചില സ്‌ത്രീകളോടും+ യേശു​വി​ന്റെ അമ്മയായ മറിയ​യോ​ടും യേശു​വി​ന്റെ സഹോദരന്മാരോടും+ ഒപ്പം ഒരേ മനസ്സോ​ടെ പ്രാർഥ​ന​യിൽ മുഴു​കി​യി​രു​ന്നു. 15  ഒരു ദിവസം പത്രോ​സ്‌ സഹോ​ദ​ര​ന്മാ​രു​ടെ നടുവിൽ എഴു​ന്നേ​റ്റു​നിന്ന്‌ അവരോ​ടു (അവർ എല്ലാവ​രും​കൂ​ടെ ഏകദേശം 120 പേരു​ണ്ടാ​യി​രു​ന്നു.) പറഞ്ഞു: 16  “സഹോ​ദ​ര​ന്മാ​രേ, യേശു​വി​നെ അറസ്റ്റു ചെയ്‌ത​വർക്കു വഴി കാണി​ച്ചു​കൊ​ടുത്ത യൂദാസിനെക്കുറിച്ച്‌+ പരിശു​ദ്ധാ​ത്മാവ്‌ ദാവീ​ദി​ലൂ​ടെ മുൻകൂ​ട്ടി​പ്പറഞ്ഞ തിരുവെഴുത്തു+ നിറ​വേ​റ​ണ​മാ​യി​രു​ന്നു; 17  യൂദാസ്‌ ഞങ്ങളുടെ കൂട്ടത്തിൽപ്പെട്ടവനും+ ഞങ്ങളോ​ടൊ​പ്പം ഈ ശുശ്രൂഷ ചെയ്‌ത​വ​നും ആയിരു​ന്നു. 18  (അയാൾ അനീതി​യു​ടെ കൂലികൊണ്ട്‌+ ഒരു സ്ഥലം വാങ്ങി. അയാൾ തലകീ​ഴാ​യി താഴേക്കു വീണു, ശരീരം* പിളർന്ന്‌ ഉള്ളിലു​ള്ള​തെ​ല്ലാം പുറത്ത്‌ ചാടി.+ 19  ഈ സംഭവം യരുശ​ലേ​മി​ലു​ള്ള​വർക്കെ​ല്ലാം അറിയാ​വു​ന്ന​താണ്‌. അതു​കൊണ്ട്‌ ആ സ്ഥലത്തെ അവരുടെ ഭാഷയിൽ അക്കൽദാമ, അതായത്‌ “രക്തനിലം,” എന്നു വിളി​ക്കു​ന്നു.) 20  ‘അവന്റെ താമസ​സ്ഥലം ശൂന്യ​മാ​കട്ടെ, അവിടെ ആരുമി​ല്ലാ​താ​കട്ടെ’+ എന്നും ‘അവന്റെ മേൽവി​ചാ​ര​ക​സ്ഥാ​നം മറ്റൊ​രാൾ ഏറ്റെടു​ക്കട്ടെ’+ എന്നും സങ്കീർത്ത​ന​പു​സ്‌ത​ക​ത്തിൽ എഴുതി​യി​ട്ടു​ണ്ട​ല്ലോ. 21  അതുകൊണ്ട്‌ കർത്താ​വായ യേശു ഞങ്ങൾക്കി​ട​യിൽ പ്രവർത്തിച്ച കാല​ത്തെ​ല്ലാം ഞങ്ങളോ​ടൊ​പ്പ​മു​ണ്ടാ​യി​രുന്ന പുരു​ഷ​ന്മാ​രിൽ ഒരാൾ, 22  അതായത്‌ യോഹ​ന്നാൻ യേശു​വി​നെ സ്‌നാനപ്പെടുത്തിയതുമുതൽ+ യേശു ഞങ്ങളിൽനി​ന്ന്‌ എടുക്ക​പ്പെട്ട ദിവസംവരെ+ ഞങ്ങളോ​ടൊ​പ്പ​മു​ണ്ടാ​യി​രുന്ന ഒരാൾ, ഞങ്ങളു​ടെ​കൂ​ടെ യേശു​വി​ന്റെ പുനരു​ത്ഥാ​ന​ത്തി​നു സാക്ഷി​യാ​യി​രി​ക്കേ​ണ്ട​തുണ്ട്‌.”+ 23  അങ്ങനെ അവർ യുസ്‌തൊ​സ്‌ എന്നും ബർശബാ​സ്‌ എന്നും പേരുള്ള യോ​സേഫ്‌, മത്ഥിയാ​സ്‌ എന്നീ രണ്ടു പേരെ നിർദേ​ശി​ച്ചു. 24  എന്നിട്ട്‌ അവർ പ്രാർഥി​ച്ചു: “എല്ലാവ​രു​ടെ​യും ഹൃദയ​ങ്ങളെ അറിയുന്ന യഹോവേ,*+ സ്വന്തം വഴിക്കു പോകാൻവേണ്ടി യൂദാസ്‌ ഉപേക്ഷി​ച്ചു​കളഞ്ഞ ഈ ശുശ്രൂ​ഷ​യും അപ്പോ​സ്‌തലൻ എന്ന പദവി​യും നൽകാൻ 25  ഈ രണ്ടു പുരു​ഷ​ന്മാ​രിൽ ആരെയാ​ണ്‌ അങ്ങ്‌ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെന്നു കാണി​ച്ചു​ത​രേ​ണമേ.”+ 26  അങ്ങനെ അവർ നറുക്കി​ട്ടു.+ നറുക്കു മത്ഥിയാ​സി​നു വീണു; മത്ഥിയാ​സി​നെ 11 അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​കൂ​ടെ കൂട്ടി.*

അടിക്കുറിപ്പുകള്‍

ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.
അഥവാ “അറ്റങ്ങൾവ​രെ​യും.”
അഥവാ “നടുവെ.”
അനു. എ5 കാണുക.
അതായത്‌, മത്ഥിയാ​സി​നെ മറ്റ്‌ 11 അപ്പോ​സ്‌ത​ല​ന്മാ​രെ​പ്പോ​ലെ​തന്നെ കണക്കാക്കി.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം

ബേത്ത്‌ഫാഗ, ഒലിവു​മല, യരുശ​ലേം
ബേത്ത്‌ഫാഗ, ഒലിവു​മല, യരുശ​ലേം

കിഴക്കു​നിന്ന്‌ യരുശ​ലേ​മി​ലേക്ക്‌ എത്തുന്ന വഴിയാണ്‌ ഈ ഹ്രസ്വ​വീ​ഡി​യോ​യിൽ കാണി​ച്ചി​രി​ക്കു​ന്നത്‌. ഇന്ന്‌ എറ്റ്‌-റ്റർ എന്ന്‌ അറിയ​പ്പെ​ടുന്ന ഗ്രാമ​ത്തിൽനിന്ന്‌ (ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ബേത്ത്‌ഫാ​ഗ​യാണ്‌ ഇതെന്നു കരുത​പ്പെ​ടു​ന്നു.) ഒലിവു​മ​ല​യി​ലെ ഉയര​മേ​റിയ ഒരു ഭാഗം​വരെ ഈ വീഡി​യോ നമ്മളെ കൊണ്ടു​പോ​കു​ന്നു. ഒലിവു​മ​ല​യു​ടെ കിഴക്കേ ചെരി​വി​ലാ​യി ബേത്ത്‌ഫാ​ഗ​യു​ടെ കിഴക്കു​വ​ശ​ത്താ​ണു ബഥാന്യ സ്ഥിതി ചെയ്യു​ന്നത്‌. യരുശ​ലേ​മിൽ എത്തു​മ്പോ​ഴൊ​ക്കെ യേശു​വും ശിഷ്യ​ന്മാ​രും രാത്രി തങ്ങിയി​രു​ന്നതു ബഥാന്യ​യി​ലാണ്‌. ഇന്ന്‌ എൽ-അസറിയാഹ്‌ (എൽ ഐസറിയ) എന്നാണ്‌ ആ പട്ടണം അറിയ​പ്പെ​ടു​ന്നത്‌. അറബി​യി​ലുള്ള ഈ പേരിന്റെ അർഥം ‘ലാസറി​ന്റെ സ്ഥലം’ എന്നാണ്‌. യേശു അവിടെ താമസി​ച്ചി​രു​ന്നതു മാർത്ത​യു​ടെ​യും മറിയ​യു​ടെ​യും ലാസറി​ന്റെ​യും വീട്ടി​ലാണ്‌ എന്നതിനു സംശയ​മില്ല. (മത്ത 21:17; മർ 11:11; ലൂക്ക 21:37; യോഹ 11:1) അവരുടെ വീട്ടിൽനിന്ന്‌ യരുശ​ലേ​മി​ലേക്ക്‌ യാത്ര ചെയ്‌തി​രു​ന്ന​പ്പോൾ, വീഡി​യോ​യിൽ കാണു​ന്ന​തു​പോ​ലുള്ള ഒരു വഴിയി​ലൂ​ടെ​യാ​യി​രി​ക്കാം യേശു പോയി​രു​ന്നത്‌. എ.ഡി. 33 നീസാൻ 9-ന്‌ യേശു ഒരു കഴുത​ക്കു​ട്ടി​യു​ടെ പുറത്ത്‌ കയറി യരുശ​ലേം നഗരത്തി​ലേക്കു വന്നതു ബേത്ത്‌ഫാ​ഗ​യിൽനി​ന്നാ​യി​രി​ക്കാം. യേശു വന്നത്‌, ബേത്ത്‌ഫാ​ഗ​യിൽനിന്ന്‌ ഒലിവു​മല കടന്ന്‌ യരുശ​ലേ​മി​ലേ​ക്കുള്ള വഴിയി​ലൂ​ടെ​യാ​യി​രി​ക്കാം.

1. ബഥാന്യ​യിൽനിന്ന്‌ ബേത്ത്‌ഫാ​ഗ​യി​ലേ​ക്കുള്ള വഴി

2. ബേത്ത്‌ഫാ​ഗ

3. ഒലിവു​മല

4. കി​ദ്രോൻ താഴ്‌വര

5. ദേവാ​ലയം സ്ഥിതി​ചെ​യ്‌തി​രുന്ന സ്ഥലം

മുകളി​ലത്തെ മുറി
മുകളി​ലത്തെ മുറി

ഇസ്രാ​യേ​ലി​ലെ ചില വീടു​കൾക്കു രണ്ടാം​നി​ല​യു​ണ്ടാ​യി​രു​ന്നു. ചില​പ്പോ​ഴൊ​ക്കെ അകത്തു​നി​ന്നോ പുറത്തു​നി​ന്നോ ഒരു ഏണി​വെ​ച്ചാണ്‌ അവി​ടേക്കു കയറി​യി​രു​ന്നത്‌. ചിലർ അതിനാ​യി വീടി​നു​ള്ളിൽ തടി​കൊ​ണ്ടുള്ള ഗോവ​ണി​പ്പ​ടി​കൾ പണിതി​രു​ന്നു. രണ്ടാം നിലയി​ലേക്കു പുറത്തു​കൂ​ടെ കൽപ്പടി​കൾ കെട്ടുന്ന രീതി​യും ഉണ്ടായി​രു​ന്നു. യേശു ശിഷ്യ​ന്മാ​രോ​ടൊ​പ്പം അവസാ​നത്തെ പെസഹ ആഘോ​ഷി​ച്ച​തും കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം തുടർന്നും ആചരി​ക്കാൻ നിർദേ​ശി​ച്ച​തും ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലുള്ള വിശാ​ല​മാ​യൊ​രു മേൽമു​റി​യിൽവെ​ച്ചാ​യി​രി​ക്കാം. (ലൂക്ക 22:12, 19, 20) എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ ഏതാണ്ട്‌ 120 ശിഷ്യ​ന്മാ​രു​ടെ മേൽ പരിശു​ദ്ധാ​ത്മാ​വി​നെ പകർന്ന​പ്പോൾ അവർ സാധ്യ​ത​യ​നു​സ​രിച്ച്‌ യരുശ​ലേ​മി​ലെ ഒരു വീടിന്റെ മുകളി​ലത്തെ മുറി​യി​ലാ​യി​രു​ന്നു.—പ്രവൃ 1:15; 2:1-4.