യശയ്യ 43:1-28

43  യാക്കോ​ബേ, നിന്റെ സ്രഷ്ടാ​വും ഇസ്രാ​യേലേ, നിന്റെ നിർമാ​താ​വും ആയയഹോവ ഇങ്ങനെ പറയുന്നു:+ “പേടി​ക്കേണ്ടാ, ഞാൻ നിന്നെ വീണ്ടെ​ടു​ത്തി​രി​ക്കു​ന്നു.+ ഞാൻ നിന്നെ പേരെ​ടുത്ത്‌ വിളി​ച്ചി​രി​ക്കു​ന്നു. നീ എന്റേതാ​ണ്‌.   നീ വെള്ളത്തി​ലൂ​ടെ പോകു​മ്പോൾ ഞാൻ കൂടെ​യു​ണ്ടാ​കും,+നദിക​ളി​ലൂ​ടെ സഞ്ചരി​ക്കു​മ്പോൾ അവ നിന്നെ മുക്കി​ക്ക​ള​യില്ല.+ തീയി​ലൂ​ടെ നടക്കു​മ്പോൾ നിനക്കു പൊള്ള​ലേൽക്കില്ല,അഗ്നിജ്വാ​ല​ക​ളേറ്റ്‌ നീ വാടി​പ്പോ​കില്ല.   നിന്റെ ദൈവ​മായ യഹോ​വ​യാ​ണു ഞാൻ,ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധൻ! നിന്റെ രക്ഷകൻ! നിന്റെ മോച​ന​വി​ല​യാ​യി ഞാൻ ഈജി​പ്‌തി​നെ നൽകി​യി​രി​ക്കു​ന്നു,നിനക്കു പകരം എത്യോ​പ്യ​യെ​യും സെബ​യെ​യും കൊടു​ത്തി​രി​ക്കു​ന്നു.   കാരണം, നീ എനിക്കു വളരെ വില​പ്പെ​ട്ട​വ​നാണ്‌,+ഞാൻ നിന്നെ ആദരി​ക്കു​ന്നു, നിന്നെ സ്‌നേ​ഹി​ക്കു​ന്നു.+ അതു​കൊണ്ട്‌, ഞാൻ നിനക്കു പകരം ജനതകളെ കൊടു​ക്കും,നിന്റെ ജീവനു​വേണ്ടി ജനസമൂ​ഹ​ങ്ങളെ നൽകും.   പേടിക്കേണ്ടാ, ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌.+ ഞാൻ നിന്റെ സന്തതിയെ* കിഴക്കു​നിന്ന്‌ കൊണ്ടു​വ​രും,പടിഞ്ഞാ​റു​നിന്ന്‌ ഞാൻ നിന്നെ കൂട്ടി​ച്ചേർക്കും.+   ‘അവരെ വിട്ടു​ത​രുക!’+ എന്നു ഞാൻ വടക്കി​നോട്‌ ആവശ്യ​പ്പെ​ടും, ‘അവരെ പിടി​ച്ചു​വെ​ക്ക​രുത്‌!’ എന്നു തെക്കി​നോ​ടു കല്‌പി​ക്കും. ‘ദൂരെ​നിന്ന്‌ എന്റെ പുത്ര​ന്മാ​രെ​യും ഭൂമി​യു​ടെ അതിരു​ക​ളിൽനിന്ന്‌ എന്റെ പുത്രി​മാ​രെ​യും കൊണ്ടു​വ​രുക,+   എന്റെ നാമത്തിൽ അറിയ​പ്പെ​ടുന്ന എല്ലാവരെയും+എന്റെ മഹത്ത്വ​ത്തി​നാ​യി ഞാൻ സൃഷ്ടി​ച്ച​വ​രെ​യുംഞാൻ രൂപം കൊടു​ത്ത​വ​രെ​യും ഞാൻ നിർമി​ച്ച​വ​രെ​യും കൊണ്ടു​വ​രുക.’+   കണ്ണുകളുണ്ടായിട്ടും അന്ധരായ ജനത്തെ,ചെവി​ക​ളു​ണ്ടാ​യി​ട്ടും ബധിര​രായ ജനത്തെ, കൊണ്ടു​വ​രുക.+   എല്ലാ ജനതക​ളും ഒരിടത്ത്‌ കൂടി​വ​രട്ടെ,ജനങ്ങൾ ഒരു സ്ഥലത്ത്‌ ഒന്നിച്ചു​കൂ​ടട്ടെ.+ അവരിൽ ആർക്കാണ്‌ ഇതു പറയാ​നാ​കുക? ആദ്യത്തെ സംഭവങ്ങളെക്കുറിച്ച്‌* നമ്മളെ അറിയി​ക്കാൻ അവർക്കാ​കു​മോ?+ തങ്ങളുടെ ഭാഗം ശരി​യെന്നു തെളി​യി​ക്കാൻ അവർ സാക്ഷി​കളെ ഹാജരാ​ക്കട്ടെ,അല്ലെങ്കിൽ അവർ കേട്ടിട്ട്‌, ‘ഇതാണു സത്യം!’ എന്നു പറയട്ടെ.”+ 10  “നിങ്ങൾ എന്റെ സാക്ഷികൾ”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.“അതെ, ഞാൻ തിര​ഞ്ഞെ​ടുത്ത എന്റെ ദാസൻ!+എന്നെ അറിഞ്ഞ്‌ എന്നിൽ വിശ്വ​സി​ക്കേ​ണ്ട​തി​നുംഞാൻ മാറ്റമി​ല്ലാ​ത്ത​വ​നെന്നു മനസ്സി​ലാ​ക്കേ​ണ്ട​തി​നും ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നവർ!+ എനിക്കു മുമ്പ്‌ ഒരു ദൈവം ഉണ്ടായി​രു​ന്നില്ല,എനിക്കു ശേഷം ആരും ഉണ്ടായി​ട്ടു​മില്ല.+ 11  ഞാൻ—ഞാൻ യഹോ​വ​യാണ്‌,+ ഞാനല്ലാ​തെ ഒരു രക്ഷകനു​മില്ല.”+ 12  “നിങ്ങൾക്കി​ട​യിൽ മറ്റു ദൈവ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തി​രുന്ന കാലത്ത്‌+ഞാനാണു പ്രഖ്യാ​പി​ക്കു​ക​യും രക്ഷിക്കു​ക​യും അറിയി​ക്കു​ക​യും ചെയ്‌തത്‌. അതു​കൊണ്ട്‌, നിങ്ങൾ എന്റെ സാക്ഷികൾ” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു; “ഞാനാണു ദൈവം,+ 13  ഞാൻ മാറ്റമി​ല്ലാ​ത്ത​വ​നാണ്‌;+എന്റെ കൈയിൽനി​ന്ന്‌ എന്തെങ്കി​ലും പിടി​ച്ചു​പ​റി​ക്കാൻ ആർക്കു​മാ​കില്ല.+ എന്റെ പ്രവൃ​ത്തി​കൾ തടയാൻ ആർക്കു കഴിയും?”+ 14  നിങ്ങളുടെ വീണ്ടെടുപ്പുകാരനും+ ഇസ്രാ​യേ​ലി​ന്റെ പരിശുദ്ധനും+ ആയ യഹോവ പറയുന്നു: “നിങ്ങൾക്കു​വേണ്ടി ഞാൻ അവരെ ബാബി​ലോ​ണി​ലേക്ക്‌ അയയ്‌ക്കും;അവർ അതിന്റെ കവാട​ങ്ങ​ളു​ടെ ഓടാ​മ്പ​ലു​കൾ തകർത്തു​ക​ള​യും,+കപ്പലു​ക​ളി​ലുള്ള കൽദയ​രെ​യും തകർക്കും; അവർ അതിദുഃ​ഖ​ത്തോ​ടെ നിലവി​ളി​ക്കും.+ 15  നിങ്ങളുടെ പരിശുദ്ധനും+ നിങ്ങളു​ടെ രാജാവും+ ഇസ്രാ​യേ​ലി​ന്റെ സ്രഷ്ടാവും+ ആയ യഹോ​വ​യാ​ണു ഞാൻ.” 16  കടലിനു നടുവി​ലൂ​ടെ വഴി ഉണ്ടാക്കു​ക​യുംകുതി​ച്ചൊ​ഴു​കുന്ന നദിക​ളി​ലൂ​ടെ പാത ഒരുക്കുകയും+ ചെയ്യുന്നയഹോവ പറയുന്നു, 17  യുദ്ധരഥങ്ങളെയും പടക്കു​തി​ര​ക​ളെ​യുംവീര​യോ​ദ്ധാ​ക്ക​ള​ട​ങ്ങിയ സൈന്യ​ത്തെ​യും വിളിച്ചുവരുത്തുന്ന+ ദൈവം ഇങ്ങനെ പറയുന്നു: “അവർ വീണു​കി​ട​ക്കും, പിന്നെ എഴു​ന്നേൽക്കില്ല.+ തിരി കെടു​ത്തി​ക്ക​ള​യും​പോ​ലെ അവരെ ഇല്ലാതാ​ക്കും.” 18  “പഴയ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർക്കേണ്ടാ,പണ്ടത്തെ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചി​രി​ക്കു​ക​യും വേണ്ടാ. 19  ഞാൻ ഇതാ, പുതി​യൊ​രു കാര്യം ചെയ്യുന്നു;+അതു തുടങ്ങി​ക്ക​ഴി​ഞ്ഞു. നിങ്ങൾ അത്‌ അറിയു​ക​തന്നെ ചെയ്യും. ഞാൻ വിജന​ഭൂ​മി​യി​ലൂ​ടെ ഒരു വഴി ഒരുക്കും,+മരുഭൂ​മി​യി​ലൂ​ടെ നദികൾ ഒഴുക്കും.+ 20  കാട്ടുമൃഗങ്ങൾ എന്നെ ആദരി​ക്കും,കുറു​ന​രി​ക​ളും ഒട്ടകപ്പ​ക്ഷി​ക​ളും എന്നെ മാനി​ക്കും.കാരണം, ഞാൻ മരു​പ്ര​ദേ​ശത്ത്‌ വെള്ളവുംമരുഭൂ​മി​യിൽ നദിക​ളും നൽകുന്നു;+ഞാൻ തിര​ഞ്ഞെ​ടുത്ത എന്റെ ജനത്തിനു+ കുടി​ക്കാൻ, 21  എന്റെ സ്‌തുതി ഘോഷി​ക്കാ​നാ​യി ഞാൻ രൂപം കൊടുത്ത ജനത്തിനു+ കുടി​ക്കാൻ,ഞാൻ വെള്ളം കൊടു​ക്കു​ന്നു. 22  എന്നാൽ യാക്കോ​ബേ,+ നിനക്ക്‌ എന്നെ മടുത്തു.അതു​കൊണ്ട്‌ ഇസ്രാ​യേലേ,+ നീ എന്നെ വിളി​ച്ച​പേ​ക്ഷി​ച്ചില്ല, 23  ആടുകളെ കൊണ്ടു​വന്ന്‌ നീ എനിക്കു സമ്പൂർണ​ദ​ഹ​ന​യാ​ഗങ്ങൾ അർപ്പി​ച്ചില്ല,ബലികൾ അർപ്പിച്ച്‌ നീ എന്നെ മഹത്ത്വ​പ്പെ​ടു​ത്തി​യില്ല. എനിക്കു കാഴ്‌ച കൊണ്ടു​വ​രാൻ ഞാൻ നിന്നെ നിർബ​ന്ധി​ച്ചോ?കുന്തി​രി​ക്കം പുകയ്‌ക്കാൻ+ ആവശ്യ​പ്പെട്ട്‌ ഞാൻ നിന്നെ ബുദ്ധി​മു​ട്ടി​ച്ചോ? 24  നീ പണം മുടക്കി എനിക്കാ​യി ഇഞ്ചിപ്പുല്ല്‌* വാങ്ങി​യില്ല,നിന്റെ ബലിമൃ​ഗ​ങ്ങ​ളു​ടെ കൊഴു​പ്പു​കൊണ്ട്‌ നീ എന്നെ തൃപ്‌തി​പ്പെ​ടു​ത്തി​യില്ല.+ പകരം, നിന്റെ പാപങ്ങൾകൊ​ണ്ട്‌ നീ എന്നെ ഭാര​പ്പെ​ടു​ത്തി,നിന്റെ തെറ്റു​കൾകൊണ്ട്‌ എന്നെ മടുപ്പി​ച്ചു.+ 25  എന്റെ പേരി​നെ​പ്രതി നിങ്ങളു​ടെ ലംഘനങ്ങൾ*+ മായ്‌ച്ചു​ക​ള​യു​ന്നവൻ ഞാനാണ്‌,നിങ്ങളു​ടെ പാപങ്ങൾ ഞാൻ ഓർക്കില്ല.+ 26  വരൂ, നമുക്കു തമ്മിൽ വാദി​ക്കാം.എന്നെ ഓർമി​പ്പി​ക്കുക; നിന്റെ ഭാഗം ശരി​യെന്നു തെളി​യി​ക്കുന്ന എന്തെങ്കി​ലു​മു​ണ്ടെ​ങ്കിൽ പറയുക. 27  നിന്റെ പൂർവി​ക​രിൽ ആദ്യ​ത്തെ​യാൾ പാപം ചെയ്‌തു,നിന്റെ വക്താക്കൾ* എന്നെ ധിക്കരി​ച്ചു.+ 28  അതുകൊണ്ട്‌, ഞാൻ വിശു​ദ്ധ​സ്ഥ​ലത്തെ പ്രഭു​ക്ക​ന്മാ​രെ നിന്ദി​ക്കും,ഞാൻ യാക്കോ​ബി​നെ നാശത്തി​നു വിട്ടു​കൊ​ടു​ക്കും;ഇസ്രാ​യേ​ലി​നെ പരിഹാ​സ​വാ​ക്കു​കൾക്കി​ര​യാ​ക്കും.+

അടിക്കുറിപ്പുകള്‍

അക്ഷ. “വിത്തിനെ.”
ഭാവിയിൽ ആദ്യം നടക്കാ​നി​രി​ക്കുന്ന സംഭവ​ങ്ങ​ളെ​യാ​യി​രി​ക്കാം പരാമർശി​ക്കു​ന്നത്‌.
വാസനയുള്ള ഒരിനം പുല്ല്‌.
അഥവാ “ധിക്കാ​ര​ത്തോ​ടെ​യുള്ള പ്രവൃ​ത്തി​കൾ.”
നിയമം പഠിപ്പി​ച്ചി​രു​ന്ന​വ​രെ​യാ​യി​രി​ക്കാം പരാമർശി​ക്കു​ന്നത്‌.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം