വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 43

യഹോവ തന്റെ സംഘട​നയെ നയിക്കു​ന്നു

യഹോവ തന്റെ സംഘട​നയെ നയിക്കു​ന്നു

“‘സൈന്യ​ത്താ​ലോ ശക്തിയാ​ലോ അല്ല, എന്റെ ആത്മാവി​നാൽ’ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.”—സെഖ. 4:6.

ഗീതം 40 നമ്മൾ ആർക്കു​ള്ളവർ?

പൂർവാവലോകനം *

1. സ്‌നാ​ന​മേ​റ്റ​തി​നു ശേഷവും ക്രിസ്‌ത്യാ​നി​കൾ എന്തു ചെയ്യണം?

നിങ്ങൾ സ്‌നാ​ന​മേറ്റ ഒരാളാ​ണോ? അങ്ങനെ​യെ​ങ്കിൽ, യഹോ​വ​യി​ലുള്ള വിശ്വാ​സ​വും യഹോ​വ​യു​ടെ സംഘട​ന​യോ​ടു ചേർന്ന്‌ പ്രവർത്തി​ക്കാ​നുള്ള മനസ്സൊ​രു​ക്ക​വും നിങ്ങൾ പരസ്യ​മാ​യി പ്രഖ്യാ​പി​ച്ചി​ട്ടുണ്ട്‌. * എങ്കിലും യഹോ​വ​യി​ലുള്ള വിശ്വാ​സം നിങ്ങൾ തുടർന്നും ശക്തമാ​ക്കി​ക്കൊ​ണ്ടി​രി​ക്കണം. ഇക്കാലത്ത്‌ യഹോവ ഉദ്ദേശി​ക്കുന്ന രീതി​യിൽത്ത​ന്നെ​യാണ്‌ യഹോ​വ​യു​ടെ സംഘടന പ്രവർത്തി​ക്കു​ന്നത്‌ എന്ന വിശ്വാ​സ​വും നിങ്ങൾ കരുത്തു​റ്റ​താ​ക്കണം.

2-3. യഹോവ ഇന്ന്‌ തന്റെ സംഘട​നയെ നയിക്കു​ന്നത്‌ എങ്ങനെ​യാണ്‌, ദൈവ​ത്തി​ന്റെ സംഘട​ന​യിൽ നമുക്ക്‌ കാണാൻ കഴിയുന്ന യഹോ​വ​യു​ടെ ചില വ്യക്തി​ത്വ​സ​വി​ശേ​ഷ​തകൾ ഏതൊ​ക്കെ​യാണ്‌?

2 തന്റെ വ്യക്തി​ത്വ​ത്തി​നും ഉദ്ദേശ്യ​ത്തി​നും നിലവാ​ര​ങ്ങൾക്കും ചേർച്ച​യി​ലാണ്‌ യഹോവ ഇക്കാലത്ത്‌ തന്റെ സംഘട​നയെ നയിക്കു​ന്നത്‌. നമുക്ക്‌ ഇപ്പോൾ യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തി​ന്റെ മൂന്ന്‌ സവി​ശേ​ഷ​തകൾ എങ്ങനെ​യാണ്‌ സംഘട​ന​യിൽ കാണാ​നാ​കു​ന്ന​തെന്ന്‌ നോക്കാം.

3 ഒന്ന്‌, “ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല.” (പ്രവൃ. 10:34) തന്റെ മകനെ എല്ലാവർക്കും​വേണ്ടി “ഒരു മോച​ന​വി​ല​യാ​യി” തരാൻ സ്‌നേഹം യഹോ​വയെ പ്രചോ​ദി​പ്പി​ച്ചു. (1 തിമൊ. 2:6; യോഹ. 3:16) കൂടാതെ, ശ്രദ്ധി​ക്കുന്ന എല്ലാവ​രെ​യും സന്തോ​ഷ​വാർത്ത അറിയി​ക്കാൻ യഹോവ തന്റെ ജനത്തെ ഉപയോ​ഗി​ക്കു​ന്നു. അങ്ങനെ മോച​ന​വി​ല​യിൽനിന്ന്‌ പ്രയോ​ജനം നേടാൻ കഴിയു​ന്നത്ര ആളുകളെ സഹായി​ക്കു​ന്നു. രണ്ട്‌, യഹോവ ക്രമത്തി​ന്റെ​യും സമാധാ​ന​ത്തി​ന്റെ​യും ദൈവ​മാണ്‌. (1 കൊരി. 14:33, 40) അതു​കൊണ്ട്‌ യഹോ​വ​യു​ടെ ആരാധകർ നല്ല ചിട്ടയും സമാധാ​ന​വും ഉള്ള ഒരു കൂട്ടമാ​യി യഹോ​വയെ സേവി​ക്കു​മെന്ന്‌ നമുക്ക്‌ പ്രതീ​ക്ഷി​ക്കാം. മൂന്ന്‌, യഹോവ “മഹാനായ ഉപദേ​ഷ്ടാവ്‌” ആണ്‌. (യശ. 30:20, 21) അതു​കൊണ്ട്‌ സഭയി​ലും ശുശ്രൂ​ഷ​യി​ലും ദൈവ​വ​ചനം പഠിപ്പി​ക്കാൻ ദൈവ​ത്തി​ന്റെ സംഘടന കഠിന​ശ്രമം ചെയ്യും. യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തി​ന്റെ ഈ മൂന്നു സവി​ശേ​ഷ​തകൾ എങ്ങനെ​യാണ്‌ ആദ്യകാല ക്രിസ്‌തീ​യ​സ​ഭ​യിൽ കാണാൻ കഴിഞ്ഞത്‌? ഈ ആധുനി​ക​കാ​ലത്ത്‌ എങ്ങനെ​യാണ്‌ അത്‌ പ്രകട​മാ​യി​രി​ക്കു​ന്നത്‌? യഹോ​വ​യു​ടെ സംഘട​ന​യോ​ടു ചേർന്ന്‌ പ്രവർത്തി​ക്കാൻ പരിശു​ദ്ധാ​ത്മാവ്‌ നിങ്ങളെ എങ്ങനെ സഹായി​ക്കും?

ദൈവം പക്ഷപാ​ത​മു​ള്ള​വ​നല്ല

4. പ്രവൃ​ത്തി​കൾ 1:8 അനുസ​രിച്ച്‌, യേശു അനുഗാ​മി​ക​ളോട്‌ എന്തു കല്‌പി​ച്ചു, അത്‌ ചെയ്യാൻ അവർക്ക്‌ എന്തു സഹായം ലഭിക്കു​മാ​യി​രു​ന്നു?

4 ഒന്നാം നൂറ്റാ​ണ്ടിൽ. എല്ലാ മനുഷ്യർക്കും പ്രത്യാശ നൽകു​ന്ന​താ​യി​രു​ന്നു യേശു അറിയിച്ച സന്ദേശം. (ലൂക്കോ. 4:43) താൻ തുടങ്ങി​വെച്ച കാര്യം തുടരാ​നും “ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവരെ” സാക്ഷ്യം കൊടു​ക്കാ​നും യേശു അനുഗാ​മി​ക​ളോ​ടു കല്‌പി​ച്ചു. (പ്രവൃ​ത്തി​കൾ 1:8 വായി​ക്കുക.) അവർക്ക്‌ സ്വന്തം ശക്തി​കൊണ്ട്‌ ചെയ്യാൻ കഴിയുന്ന ഒരു വേലയാ​യി​രു​ന്നോ അത്‌? അല്ല, അവർക്ക്‌ യേശു വാഗ്‌ദാ​നം ചെയ്‌ത ‘സഹായി​യു​ടെ,’ പരിശു​ദ്ധാ​ത്മാ​വി​ന്റെ, സഹായം വേണമാ​യി​രു​ന്നു.—യോഹ. 14:26; സെഖ. 4:6.

5-6. പരിശു​ദ്ധാ​ത്മാവ്‌ ഏതെല്ലാം വിധങ്ങ​ളി​ലാണ്‌ യേശു​വി​ന്റെ അനുഗാ​മി​കളെ സഹായി​ച്ചത്‌?

5 എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ യേശു​വി​ന്റെ അനുഗാ​മി​കൾക്ക്‌ പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചു. പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായം കിട്ടി​യ​പ്പോൾ ഉടനെ​തന്നെ അവർ പ്രസം​ഗ​പ്ര​വർത്തനം തുടങ്ങി. ചുരു​ങ്ങിയ സമയം​കൊണ്ട്‌ ആയിര​ക്ക​ണ​ക്കി​നാ​ളു​കൾ സന്തോ​ഷ​വാർത്ത സ്വീക​രി​ച്ചു. (പ്രവൃ. 2:41; 4:4) എതിർപ്പു​കൾ ഉണ്ടായ​പ്പോൾ അവർ പേടിച്ച്‌ പ്രസം​ഗ​പ്ര​വർത്തനം നിറു​ത്തി​ക്ക​ള​ഞ്ഞില്ല. പകരം സഹായ​ത്തി​നാ​യി യഹോ​വ​യി​ലേക്ക്‌ നോക്കി. അവർ ഇങ്ങനെ പ്രാർഥി​ച്ചു: “അങ്ങയുടെ വചനം പൂർണ​ധൈ​ര്യ​ത്തോ​ടെ പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കാൻ അങ്ങയുടെ ഈ ദാസരെ പ്രാപ്‌ത​രാ​ക്കേ​ണമേ.” അപ്പോൾ അവർ പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​രാ​യി തുടർന്നും “ദൈവ​വ​ചനം ധൈര്യ​ത്തോ​ടെ സംസാ​രി​ച്ചു.”—പ്രവൃ. 4:18-20, 29, 31.

6 ആ ആദ്യകാല ശിഷ്യ​ന്മാർക്ക്‌ വേറെ​യും തടസ്സങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, അക്കാലത്ത്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ പകർപ്പു​കൾ അത്ര ലഭ്യമ​ല്ലാ​യി​രു​ന്നു. ഇന്നുള്ള​തു​പോ​ലെ ബൈബിൾ പഠിക്കാൻ സഹായി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും പുസ്‌ത​ക​ങ്ങ​ളും ഒന്നും അന്നില്ലാ​യി​രു​ന്നു. സന്തോ​ഷ​വാർത്ത അറിയി​ക്കേ​ണ്ട​താ​ണെ​ങ്കി​ലോ, വ്യത്യസ്‌ത ഭാഷകൾ സംസാ​രി​ക്കു​ന്ന​വ​രോട്‌! ഈ പ്രതി​സ​ന്ധി​ക​ളൊ​ക്കെ ഉണ്ടായി​രു​ന്നെ​ങ്കി​ലും അസാധ്യ​മെന്നു തോന്നിയ കാര്യം തീക്ഷ്‌ണ​ത​യുള്ള ആ ശിഷ്യ​ന്മാ​രെ​ക്കൊണ്ട്‌ സാധിച്ചു. ഏതാനും ദശകങ്ങൾക്കു​ള്ളിൽ അവർ “ആകാശ​ത്തിൻകീ​ഴി​ലുള്ള എല്ലാ സൃഷ്ടി​ക​ളു​ടെ ഇടയി​ലും” സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു.—കൊലോ. 1:6, 23.

7. തങ്ങൾ പ്രസം​ഗ​പ്ര​വർത്തനം ചെയ്യാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടെന്ന്‌ 100-ലധികം വർഷം മുമ്പ്‌ ജീവി​ച്ചി​രുന്ന യഹോ​വ​യു​ടെ ദാസർ എങ്ങനെ​യാണ്‌ മനസ്സി​ലാ​ക്കി​യത്‌, അത്‌ മനസ്സി​ലാ​ക്കി​യ​പ്പോൾ അവർ എന്തു ചെയ്‌തു?

7 ആധുനി​ക​കാ​ലത്ത്‌. യഹോവ ഇപ്പോ​ഴും തന്റെ ജനത്തെ വഴിന​യി​ക്കു​ക​യും തന്റെ ഇഷ്ടം ചെയ്യാ​നുള്ള ശക്തി അവർക്ക്‌ കൊടു​ക്കു​ക​യും ചെയ്യുന്നു. മുഖ്യ​മാ​യും പരിശു​ദ്ധാ​ത്മാ​വി​നാൽ പ്രചോ​ദി​ത​മാ​യി എഴുതിയ ദൈവ​വ​ച​ന​ത്തി​ലൂ​ടെ​യാണ്‌ യഹോവ തന്റെ ജനത്തെ വഴിന​യി​ക്കു​ന്നത്‌. യേശു​വി​ന്റെ ശുശ്രൂ​ഷ​യെ​യും താൻ തുടങ്ങി​വെച്ച വേല ശിഷ്യ​ന്മാർ തുടര​ണ​മെ​ന്നുള്ള യേശു​വി​ന്റെ കല്‌പ​ന​യെ​യും കുറിച്ച്‌ നമ്മൾ അതിൽ വായി​ക്കു​ന്നു. (മത്താ. 28:19, 20) 100-ലധികം വർഷങ്ങൾക്കു മുമ്പു​തന്നെ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 1881 ജൂലൈ ലക്കം ഇങ്ങനെ പറഞ്ഞി​രു​ന്നു: “നമ്മളെ വിളി​ച്ചി​രി​ക്കു​ന്ന​തും അഭി​ഷേകം ചെയ്‌തി​രി​ക്കു​ന്ന​തും തേജസ്സ്‌ ലഭിക്കാ​നും സമ്പത്ത്‌ വാരി​ക്കൂ​ട്ടാ​നും അല്ല, പകരം നമുക്കു​ള്ള​തും നമ്മളെ​ത്ത​ന്നെ​യും കൊടു​ക്കാ​നും സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നും ആണ്‌.” 1919-ൽ പ്രസി​ദ്ധീ​ക​രിച്ച വേല ഭരമേൽപ്പി​ക്ക​പ്പെ​ട്ട​വർക്ക്‌ (ഇംഗ്ലീഷ്‌) എന്ന ചെറു​പു​സ്‌തകം ഇങ്ങനെ പറഞ്ഞു: “വേല അതിബൃ​ഹ​ത്താ​യി തോന്നി​യേ​ക്കാം, എന്നാൽ അത്‌ കർത്താ​വി​ന്റെ വേലയാണ്‌. അവന്റെ ശക്തിയാൽ നാം അത്‌ നിർവ​ഹി​ക്കും.” ആദ്യകാല ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ ഈ സഹോ​ദ​ര​ന്മാ​രും ധൈര്യ​ത്തോ​ടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നാ​യി തങ്ങളെ​ത്തന്നെ അർപ്പിച്ചു. എല്ലാ തരം ആളുക​ളോ​ടും പ്രസം​ഗി​ക്കാൻ പരിശു​ദ്ധാ​ത്മാവ്‌ തങ്ങളെ സഹായി​ക്കു​മെന്ന്‌ അവർക്ക്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. അതേ ഉറപ്പ്‌ ഇന്ന്‌ നമുക്കും ഉണ്ട്‌.

യഹോവയുടെ സംഘടന ലഭ്യമാ​യ​തിൽവെച്ച്‌ ഏറ്റവും നല്ല ഉപകര​ണ​ങ്ങ​ളാണ്‌ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടു​ള്ളത്‌ (8-9 ഖണ്ഡികകൾ കാണുക)

8-9. സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ യഹോ​വ​യു​ടെ സംഘടന ഏതെല്ലാം രീതികൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌?

8 സന്തോ​ഷ​വാർത്ത എല്ലായി​ട​ത്തും എത്തിക്കാൻ ഏറ്റവും നല്ല ഉപകര​ണ​ങ്ങ​ളാണ്‌ യഹോ​വ​യു​ടെ സംഘടന ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണങ്ങൾ അതിന്റെ ഭാഗമാണ്‌. മുൻകാ​ല​ങ്ങ​ളിൽ “സൃഷ്ടി​പ്പിൻ ഫോട്ടോ-നാടക​വും” ഗ്രാമ​ഫോ​ണു​ക​ളും സൗണ്ട്‌ കാറു​ക​ളും റേഡി​യോ പ്രക്ഷേ​പ​ണ​വും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഇനി, ഈ അടുത്ത കാലത്ത്‌ കമ്പ്യൂ​ട്ട​റും ഇന്റർനെ​റ്റും ഒക്കെ ഉപയോ​ഗിച്ച്‌ നമ്മൾ അത്‌ ചെയ്യുന്നു. ചരി​ത്ര​ത്തി​ലെ ഏറ്റവും വലിയ പരിഭാ​ഷാ​ജോ​ലി​യാണ്‌ ദൈവ​ത്തി​ന്റെ സംഘടന ഏറ്റെടു​ത്തി​രി​ക്കു​ന്നത്‌. എല്ലാ തരം ആളുക​ളും അവരുടെ സ്വന്തം ഭാഷയിൽ സന്തോ​ഷ​വാർത്ത കേൾക്കു​ന്ന​തി​നാണ്‌ അത്‌. യഹോ​വ​യ്‌ക്കു പക്ഷപാ​ത​മില്ല. സന്തോ​ഷ​വാർത്ത “എല്ലാ ജനതക​ളെ​യും ഗോ​ത്ര​ങ്ങ​ളെ​യും ഭാഷക്കാ​രെ​യും വംശങ്ങ​ളെ​യും” അറിയി​ക്കു​മെന്ന്‌ യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (വെളി. 14:6, 7) അതെ, എല്ലാവ​രും സന്തോ​ഷ​വാർത്ത കേൾക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു.

9 നേരിൽ കണ്ട്‌ സംസാ​രി​ക്കാൻ സാധി​ക്കാത്ത ആളുകളെ നമ്മൾ എങ്ങനെ സന്തോ​ഷ​വാർത്ത അറിയി​ക്കും? ഉദാഹ​ര​ണ​ത്തിന്‌, പുറത്തു​നിന്ന്‌ ആളുകൾക്ക്‌ കയറാൻ അനുവാ​ദ​മി​ല്ലാത്ത അപ്പാർട്ടു​മെ​ന്റു​ക​ളി​ലൊ​ക്കെ താമസി​ക്കു​ന്ന​വ​രോട്‌. അങ്ങനെ​യു​ള്ള​വരെ മനസ്സിൽക്ക​ണ്ടു​കൊ​ണ്ടാണ്‌ പരസ്യ​സാ​ക്ഷീ​ക​ര​ണ​ത്തി​ന്റെ വ്യത്യ​സ്‌ത​രീ​തി​കൾ യഹോ​വ​യു​ടെ സംഘടന തുടങ്ങി​യത്‌. ഉദാഹ​ര​ണ​ത്തിന്‌, 2001-ൽ ഭരണസം​ഘം ഫ്രാൻസിൽ സാഹി​ത്യ​കൈ​വ​ണ്ടി​പോ​ലുള്ള പ്രദർശ​നോ​പാ​ധി​കൾ ഉപയോ​ഗിച്ച്‌ സാക്ഷീ​ക​രി​ക്കാ​നുള്ള അനുമതി കൊടു​ത്തു. പിന്നീട്‌ മറ്റു സ്ഥലങ്ങളി​ലും ഈ രീതി ഉപയോ​ഗി​ക്കാൻ തുടങ്ങി. അതിന്‌ നല്ല പ്രതി​ക​ര​ണ​വും ലഭിച്ചു. 2011-ൽ ന്യൂ​യോർക്ക്‌ പട്ടണത്തി​ന്റെ തിര​ക്കേ​റിയ ഭാഗങ്ങ​ളിൽ ഒരു പുതിയ സാക്ഷീ​ക​ര​ണ​രീ​തി ആരംഭി​ച്ചു. ആദ്യത്തെ വർഷം​തന്നെ 1,02,129 പുസ്‌ത​ക​ങ്ങ​ളും 68,911 മാസി​ക​ക​ളും കൊടു​ക്കാ​നാ​യി. 4,701 ആളുകൾ ബൈബിൾ പഠിക്കാൻ താത്‌പ​ര്യം കാണിച്ചു. ഈ പ്രവർത്ത​നത്തെ പരിശു​ദ്ധാ​ത്മാവ്‌ വഴിന​യി​ച്ചു എന്നതിന്റെ തെളി​വല്ലേ ഇത്‌? അങ്ങനെ ലോക​മെ​മ്പാ​ടും പ്രദർശ​നോ​പാ​ധി​കൾ ഉപയോ​ഗി​ച്ചുള്ള സാക്ഷീ​ക​ര​ണ​രീ​തി​ക്കു ഭരണസം​ഘം അനുമതി കൊടു​ത്തു.

10. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ പുരോ​ഗതി പ്രാപി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

10 നിങ്ങൾക്ക്‌ എന്തു ചെയ്യാം? ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളി​ലൂ​ടെ യഹോവ നമ്മളെ പരിശീ​ലി​പ്പി​ക്കു​മ്പോൾ അത്‌ നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്തുക. നിങ്ങളു​ടെ വയൽസേ​വ​ന​ഗ്രൂ​പ്പി​നോ​ടൊ​പ്പം ക്രമമാ​യി ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടുക. നിങ്ങൾക്ക്‌ പുരോ​ഗ​മി​ക്കാൻ ആവശ്യ​മായ സഹായം അവി​ടെ​നിന്ന്‌ ലഭിക്കും. അവരുടെ നല്ല മാതൃ​കകൾ നിങ്ങൾക്ക്‌ ഒരു പ്രോ​ത്സാ​ഹ​ന​വു​മാ​യി​രി​ക്കും. എന്തൊക്കെ പ്രതി​സ​ന്ധി​കൾ നേരി​ട്ടാ​ലും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തുടരണം. ഓർക്കുക, നമ്മൾ ചെയ്യു​ന്നത്‌ ദൈവ​ത്തി​ന്റെ വേലയാണ്‌. ആധാര​വാ​ക്യം പറയു​ന്ന​തു​പോ​ലെ, നമ്മുടെ ശക്തിയാ​ലല്ല ദൈവ​ത്തി​ന്റെ ആത്മാവി​നാൽ നമ്മൾ അത്‌ നിറ​വേ​റ്റും.—സെഖ. 4:6.

യഹോവ ക്രമത്തി​ന്റെ​യും സമാധാ​ന​ത്തി​ന്റെ​യും ദൈവ​മാണ്‌

11. ദൈവ​ജ​നത്തെ സംഘടി​ത​മാ​യി നിറു​ത്തു​ന്ന​തി​നു ഭരണസം​ഘം എങ്ങനെ​യാണ്‌ ഐക്യ​ത്തോ​ടെ പ്രവർത്തി​ച്ചത്‌?

11 ഒന്നാം നൂറ്റാ​ണ്ടിൽ. ദൈവ​ജ​ന​ത്തിന്‌ ഇടയിൽ കാര്യ​ങ്ങ​ളെ​ല്ലാം ഉചിത​മാ​യി നടക്കാ​നും അവർക്കി​ട​യിൽ സമാധാ​നം ഉണ്ടായി​രി​ക്കാ​നും യരുശ​ലേ​മി​ലെ ഭരണസം​ഘം ഒത്തൊ​രു​മ​യോ​ടെ പ്രവർത്തി​ച്ചു. (പ്രവൃ. 2:42) ഉദാഹ​ര​ണ​ത്തിന്‌, എ.ഡി. 49-ൽ പരി​ച്ഛേദന സംബന്ധിച്ച പ്രശ്‌നം അങ്ങേയറ്റം വഷളാ​യ​പ്പോൾ ഭരണസം​ഘം പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്താൽ അത്‌ കൈകാ​ര്യം ചെയ്‌തു. ഈ പ്രശ്‌നം പരിഹ​രി​ക്കാ​തെ വിട്ടി​രു​ന്നെ​ങ്കിൽ സഹോ​ദ​ര​ങ്ങൾക്കി​ട​യി​ലെ ഭിന്നത അങ്ങനെ​തന്നെ തുടർന്നേനെ, പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ പുരോ​ഗ​തി​യെ​യും അത്‌ തടസ്സ​പ്പെ​ടു​ത്തി​യേനെ. അപ്പോ​സ്‌ത​ല​ന്മാ​രും യരുശ​ലേ​മി​ലെ മൂപ്പന്മാ​രും ജൂതന്മാ​രാ​യി​രു​ന്നെ​ങ്കി​ലും ഈ തീരു​മാ​നം എടുത്ത​പ്പോൾ ജൂതപാ​ര​മ്പ​ര്യ​മോ അതിനു​വേണ്ടി ശക്തമായി വാദി​ച്ചി​രു​ന്ന​വ​രോ ഒന്നും അവരെ സ്വാധീ​നി​ച്ചില്ല. പകരം ശരിയായ തീരു​മാ​നം എടുക്കാ​നുള്ള സഹായ​ത്തി​നാ​യി അവർ ദൈവ​വ​ച​ന​ത്തി​ലേ​ക്കും പരിശു​ദ്ധാ​ത്മാ​വി​ലേ​ക്കും തിരിഞ്ഞു. (പ്രവൃ. 15:1, 2, 5-20, 28) എന്തായി​രു​ന്നു ഫലം? യഹോവ അവരുടെ തീരു​മാ​നത്തെ അനു​ഗ്ര​ഹി​ച്ചു. സഭയിൽ സമാധാ​ന​വും ഐക്യ​വും ഉണ്ടായി. പ്രസം​ഗ​പ്ര​വർത്തനം കൂടുതൽ ഊർജി​ത​മാ​കു​ക​യും ചെയ്‌തു.—പ്രവൃ. 15:30, 31; 16:4, 5.

12. ഇക്കാല​ത്തും യഹോ​വ​യു​ടെ സംഘട​ന​യിൽ ക്രമവും സമാധാ​ന​വും ഉണ്ടെന്നു​ള്ള​തിന്‌ എന്ത്‌ തെളി​വുണ്ട്‌?

12 ആധുനി​ക​കാ​ലത്ത്‌. യഹോ​വ​യു​ടെ ജനത്തിന്‌ ഇടയിൽ കാര്യ​ങ്ങ​ളെ​ല്ലാം ചിട്ട​യോ​ടെ​യും ക്രമമാ​യും നടക്കാ​നും അവർക്കി​ട​യി​ലെ സമാധാ​നം നിലനി​റു​ത്താ​നും യഹോ​വ​യു​ടെ സംഘടന തുടക്കം​മു​തൽത്തന്നെ നല്ല ശ്രമം ചെയ്‌തി​രു​ന്നു. 1895 നവംബർ 15 ലക്കം സീയോ​ന്റെ വീക്ഷാ​ഗോ​പു​ര​വും ക്രിസ്‌തു സാന്നി​ധ്യ​ഘോ​ഷ​ക​നും മാസി​ക​യിൽ 1 കൊരി​ന്ത്യർ 14:40-നെ അടിസ്ഥാ​ന​മാ​ക്കി “മാന്യ​മാ​യും ചിട്ട​യോ​ടെ​യും” എന്ന ഒരു ലേഖനം വന്നിരു​ന്നു. അതിൽ ഇങ്ങനെ പറഞ്ഞു: “സഭയിൽ ക്രമവും ചിട്ടയും ഉണ്ടായി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ അപ്പോ​സ്‌ത​ല​ന്മാർ ആ ആദ്യകാല ക്രിസ്‌ത്യാ​നി​കൾക്ക്‌ ധാരാളം കാര്യങ്ങൾ എഴുതി. . . . ‘നമ്മളെ പഠിപ്പി​ക്കാൻവേണ്ടി മുമ്പ്‌ എഴുതി​യി​ട്ടുള്ള കാര്യ​ങ്ങൾക്കെ​ല്ലാം’ അടുത്ത ശ്രദ്ധ കൊടു​ക്കേ​ണ്ടത്‌ വളരെ പ്രധാ​ന​മാണ്‌.” (റോമ. 15:4) യഹോ​വ​യു​ടെ ജനത്തിന്‌ ഇടയിലെ ക്രമത്തി​നും ചിട്ടയ്‌ക്കും ഒരു ഉദാഹ​രണം നോക്കാം. നിങ്ങൾ മറ്റൊരു സഭയിൽ അല്ലെങ്കിൽ മറ്റൊരു രാജ്യത്ത്‌ ഒരു മീറ്റി​ങ്ങിന്‌ പോകു​ന്നു എന്ന്‌ വിചാ​രി​ക്കുക. അവിടെ വീക്ഷാ​ഗോ​പു​ര​പ​ഠനം നടക്കു​മ്പോൾ ചർച്ച എങ്ങനെ​യാണ്‌ നടക്കു​ന്ന​തെ​ന്നോ ഏത്‌ ലേഖന​മാണ്‌ പഠിക്കു​ന്ന​തെ​ന്നോ നിങ്ങൾക്ക്‌ ഒരു സംശയ​വും കാണില്ല. നിങ്ങൾക്ക്‌ സ്വന്തം സഭയി​ലാ​യി​രി​ക്കു​ന്ന​തു​പോ​ലെയേ തോന്നൂ. അതെ, ആദ്യകാല ക്രിസ്‌ത്യാ​നി​ക​ളു​ടെ മുഖമു​ദ്ര​യാ​യി​രുന്ന ക്രമവും ചിട്ടയും സമാധാ​ന​വും ഇക്കാല​ത്തും യഹോ​വ​യു​ടെ സംഘട​ന​യിൽ കാണാ​നാ​കും. ദൈവാ​ത്മാ​വി​നു മാത്രമേ ദൈവ​ജ​നത്തെ ഈ വിധത്തിൽ ഒറ്റക്കെ​ട്ടാ​യി നിറു​ത്താൻ കഴിയു​ക​യു​ള്ളൂ.—സെഫ. 3:9, അടിക്കു​റിപ്പ്‌.

13. യാക്കോബ്‌ 3:17 മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ നമ്മൾ ഏതു ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കണം?

13 നിങ്ങൾക്ക്‌ എന്തു ചെയ്യാം? നമ്മളെ “ഒന്നിച്ചു​നി​റു​ത്തുന്ന സമാധാ​ന​ബന്ധം കാത്തു​കൊണ്ട്‌ ആത്മാവി​നാ​ലുള്ള ഐക്യം നിലനി​റു​ത്താൻ” യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. (എഫെ. 4:1-3) അതു​കൊണ്ട്‌ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘സഭയിൽ ഐക്യ​വും സമാധാ​ന​വും ഉണ്ടാകുന്ന രീതി​യി​ലാ​ണോ ഞാൻ സംസാ​രി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്നത്‌? നേതൃ​ത്വം എടുക്കു​ന്ന​വരെ ഞാൻ എപ്പോ​ഴും അനുസ​രി​ക്കു​ന്നു​ണ്ടോ?’ കൂടാതെ, എല്ലാവ​രും, പ്രത്യേ​കിച്ച്‌ സഭയിൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ഉള്ളവർ, ഇങ്ങനെ ചോദി​ക്കണം: ‘ഞാൻ ആശ്രയി​ക്കാൻ കൊള്ളാ​വുന്ന ഒരാളാ​ണോ? കൃത്യ​നി​ഷ്‌ഠ​യും സഹായ​മ​ന​സ്‌ക​ത​യും ഉള്ള ഒരാളാ​ണോ ഞാൻ?’ (യാക്കോബ്‌ 3:17 വായി​ക്കുക.) ഇക്കാര്യ​ത്തിൽ നിങ്ങൾക്ക്‌ ഇനിയും മെച്ച​പ്പെ​ടാ​നുണ്ട്‌ എന്നു തോന്നു​ന്നെ​ങ്കിൽ പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്തി​നു​വേണ്ടി പ്രാർഥി​ക്കുക. നിങ്ങളു​ടെ വ്യക്തി​ത്വ​വും പെരു​മാ​റ്റ​വും രൂപ​പ്പെ​ടു​ത്താൻ പരിശു​ദ്ധാ​ത്മാ​വി​നെ അനുവ​ദി​ക്കുക. നിങ്ങൾ എത്രയ​ധി​കം അങ്ങനെ ചെയ്യു​ന്നു​വോ അത്രയ​ധി​കം സഹോ​ദ​രങ്ങൾ നിങ്ങളെ സ്‌നേ​ഹി​ക്കു​ക​യും വിലമ​തി​ക്കു​ക​യും ചെയ്യും.

യഹോവ നമ്മളെ പഠിപ്പി​ക്കു​ക​യും സജ്ജരാ​ക്കു​ക​യും ചെയ്യുന്നു

14. കൊ​ലോ​സ്യർ 1:9, 10 പറയു​ന്ന​തു​പോ​ലെ ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾക്ക്‌ എന്ത്‌ ആവശ്യ​മാ​യി​രു​ന്നു, അത്‌ യഹോവ അവർക്ക്‌ എങ്ങനെ​യാ​ണു കൊടു​ത്തത്‌?

14 ഒന്നാം നൂറ്റാ​ണ്ടിൽ. തന്റെ ജനത്തെ പഠിപ്പി​ക്കാൻ യഹോ​വ​യ്‌ക്ക്‌ ഇഷ്ടമാണ്‌. (സങ്കീ. 32:8) നമ്മൾ തന്നെ അറിയാ​നും സ്‌നേ​ഹി​ക്കാ​നും തന്റെ പ്രിയ​മ​ക്ക​ളാ​യി എന്നും ജീവി​ക്കാ​നും ആണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. അതിനു​വേണ്ടി യഹോവ നമ്മളെ ഇന്ന്‌ പഠിപ്പി​ക്കു​ക​യും പരിശീ​ലി​പ്പി​ക്കു​ക​യും ചെയ്യുന്നു. അല്ലെങ്കിൽ ഇതൊ​ന്നും സാധ്യ​മാ​കി​ല്ലെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. (യോഹ. 17:3) ഒന്നാം നൂറ്റാ​ണ്ടിൽ തന്റെ ജനത്തെ പഠിപ്പി​ക്കാൻ യഹോവ ക്രിസ്‌തീ​യ​സ​ഭയെ ഉപയോ​ഗി​ച്ചു. (കൊ​ലോ​സ്യർ 1:9, 10 വായി​ക്കുക.) യേശു വാഗ്‌ദാ​നം ചെയ്‌ത പരിശു​ദ്ധാ​ത്മാവ്‌ എന്ന ‘സഹായിക്ക്‌’ ഇക്കാര്യ​ത്തിൽ വലി​യൊ​രു പങ്കുണ്ടാ​യി​രു​ന്നു. (യോഹ. 14:16) ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചുള്ള ഗ്രാഹ്യം നേടാൻ പരിശു​ദ്ധാ​ത്മാവ്‌ ശിഷ്യ​ന്മാ​രെ സഹായി​ച്ചു. യേശു പറഞ്ഞതും ചെയ്‌ത​തും ആയ പല കാര്യങ്ങൾ പരിശു​ദ്ധാ​ത്മാവ്‌ അവരുടെ ഓർമ​യി​ലേക്ക്‌ കൊണ്ടു​വ​രു​ക​യും ചെയ്‌തു. അതാണ്‌ പിന്നീട്‌ സുവി​ശേ​ഷ​ങ്ങ​ളാ​യി രേഖ​പ്പെ​ടു​ത്തി​യത്‌. അങ്ങനെ​യെ​ല്ലാം ലഭിച്ച അറിവ്‌ ആദ്യകാല ക്രിസ്‌ത്യാ​നി​ക​ളു​ടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തു​ക​യും ദൈവ​ത്തോ​ടും ദൈവ​പു​ത്ര​നോ​ടും പരസ്‌പ​ര​വും ഉള്ള സ്‌നേഹം വർധി​പ്പി​ക്കു​ക​യും ചെയ്‌തു.

15. യശയ്യ 2:2, 3-ലെ പ്രവചനം യഹോവ ഏതെല്ലാം വിധങ്ങ​ളിൽ നിറ​വേ​റ്റി​യി​രി​ക്കു​ന്ന​താ​യി നിങ്ങൾക്കു കാണാൻ കഴിഞ്ഞി​രി​ക്കു​ന്നു?

15 ആധുനി​ക​കാ​ലത്ത്‌. “അവസാ​ന​നാ​ളു​ക​ളിൽ” തന്റെ വഴിക​ളെ​ക്കു​റിച്ച്‌ പഠിക്കാ​നാ​യി എല്ലാ ജനതക​ളിൽനി​ന്നു​മുള്ള ആളുകൾ തന്റെ പർവത​ത്തി​ലേക്ക്‌ വരു​മെന്ന്‌, അതായത്‌ സത്യാ​രാ​ധ​ക​രോ​ടൊ​പ്പം ചേരു​മെന്ന്‌, യഹോവ മുൻകൂ​ട്ടി​പ്പ​റഞ്ഞു. (യശയ്യ 2:2, 3 വായി​ക്കുക.) ആ പ്രവചനം നടക്കു​ന്നത്‌ നമുക്ക്‌ ഇന്ന്‌ സ്വന്തം കണ്ണു​കൊണ്ട്‌ കാണാൻ കഴിയു​ന്നി​ല്ലേ? ഇന്ന്‌ സത്യാ​രാ​ധന അശുദ്ധ​മായ എല്ലാ ആരാധ​നാ​രീ​തി​ക​ളെ​ക്കാ​ളും ഉന്നതമാ​യി​രി​ക്കു​ന്നു. (യശ. 25:6) ഇനി ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ​യി​ലൂ​ടെ’ യഹോവ തരുന്ന ആത്മീയ​വി​രു​ന്നി​നെ​ക്കു​റി​ച്ചും ചിന്തി​ക്കുക. അതിന്റെ അളവു​കൊണ്ട്‌ മാത്രമല്ല വൈവി​ധ്യം​കൊ​ണ്ടും യഹോവ നമ്മളെ അതിശ​യി​പ്പി​ക്കു​ന്നു. ലേഖന​ങ്ങ​ളും പ്രസം​ഗ​ങ്ങ​ളും തുടങ്ങി കാർട്ടൂ​ണു​ക​ളും വീഡി​യോ​ക​ളും വരെയുള്ള വിഭവങ്ങൾ യഹോവ ആ വിരു​ന്നിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (മത്താ. 24:45) ഇതെല്ലാം കാണു​മ്പോൾ ഇയ്യോ​ബി​ന്റെ സുഹൃ​ത്തായ എലീഹു പറഞ്ഞ ഈ വാക്കുകൾ നമ്മുടെ മനസ്സി​ലേക്ക്‌ വരുന്നി​ല്ലേ: “ദൈവ​ത്തെ​പ്പോ​ലെ ഒരു അധ്യാ​പകൻ വേറെ​യു​ണ്ടോ?”—ഇയ്യോ. 36:22.

സത്യം നിങ്ങളു​ടെ ഹൃദയ​ത്തിൽ ആഴത്തിൽ പതിപ്പി​ക്കുക, അതിന​നു​സ​രിച്ച്‌ ജീവി​ക്കു​ക (16-ാം ഖണ്ഡിക കാണുക) *

16. ആത്മീയ​മാ​യി വളരാൻ നിങ്ങൾക്ക്‌ എന്ത്‌ ചെയ്യാം?

16 നിങ്ങൾക്ക്‌ എന്തു ചെയ്യാം? ദൈവ​വ​ച​ന​ത്തിൽനിന്ന്‌ വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യുന്ന കാര്യ​ങ്ങൾക്ക്‌ ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​തി​നു ദൈവാ​ത്മാ​വിന്‌ നമ്മളെ സഹായി​ക്കാൻ കഴിയും. “യഹോവേ, അങ്ങയുടെ വഴികൾ എന്നെ പഠിപ്പി​ക്കേ​ണമേ. ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും. അങ്ങയുടെ പേര്‌ ഭയപ്പെ​ടാൻ എന്റെ ഹൃദയം ഏകാ​ഗ്ര​മാ​ക്കേ​ണമേ” എന്നു യാചിച്ച സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ നമുക്കും പ്രാർഥി​ക്കാം. (സങ്കീ. 86:11) നമ്മൾ കണ്ടതു​പോ​ലെ യഹോവ തന്റെ വചനത്തി​ലൂ​ടെ​യും സംഘട​ന​യി​ലൂ​ടെ​യും നമുക്ക്‌ സമൃദ്ധ​മായ ആത്മീയാ​ഹാ​രം തന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അത്‌ മുടക്കം​കൂ​ടാ​തെ ഭക്ഷിക്കുക. എന്നാൽ അങ്ങനെ ചെയ്യു​മ്പോൾ ഒരു കാര്യം ഓർക്കണം. അറിവ്‌ നേടുക എന്നത്‌ മാത്രമല്ല നമ്മുടെ ലക്ഷ്യം. സത്യം നിങ്ങളു​ടെ ഹൃദയ​ത്തിൽ ആഴത്തിൽ പതിയണം. ജീവി​ത​ത്തി​ലെ ഓരോ സാഹച​ര്യ​ത്തി​ലും അതിന​നു​സ​രിച്ച്‌ പ്രവർത്തി​ക്കു​ക​യും വേണം. അതിന്‌ യഹോ​വ​യു​ടെ ആത്മാവ്‌ നിങ്ങളെ സഹായി​ക്കും. അതോ​ടൊ​പ്പം നിങ്ങളു​ടെ സഹോ​ദ​ര​ങ്ങളെ നിങ്ങൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വേണം. (എബ്രാ. 10:24, 25) എന്തു​കൊണ്ട്‌? കാരണം അവർ നിങ്ങളു​ടെ ആത്മീയ​കു​ടും​ബ​ത്തി​ന്റെ ഭാഗമാണ്‌. മീറ്റി​ങ്ങു​ക​ളിൽ പ്രചോ​ദനം പകരുന്ന ഉത്തരങ്ങൾ പറയാ​നും എന്തെങ്കി​ലും നിയമനം ഉള്ളപ്പോൾ അത്‌ ഏറ്റവും നന്നായി ചെയ്യാ​നും ഉള്ള സഹായ​ത്തി​നാ​യി ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി പ്രാർഥി​ക്കുക. ഇങ്ങനെ​യെ​ല്ലാം ചെയ്യു​മ്പോൾ യഹോ​വ​യു​ടെ​യും ദൈവ​പു​ത്ര​ന്റെ​യും വില​യേ​റിയ “ആടുകളെ” സ്‌നേ​ഹി​ക്കു​ന്നെന്ന്‌ നമ്മൾ അവർക്ക്‌ കാണി​ച്ചു​കൊ​ടു​ക്കു​ക​യാണ്‌.—യോഹ. 21:15-17.

17. യഹോ​വ​യു​ടെ സംഘട​നയെ വിശ്വ​സ്‌ത​മാ​യി പിന്തു​ണ​യ്‌ക്കു​ന്നെന്ന്‌ നിങ്ങൾക്ക്‌ ഏതെല്ലാം വിധങ്ങ​ളിൽ കാണി​ക്കാം?

17 കുറച്ച്‌ കഴിയു​മ്പോൾ ദൈവാ​ത്മാവ്‌ നയിക്കുന്ന സംഘടന മാത്രമേ ഭൂമി​യിൽ കാണു​ക​യു​ള്ളൂ. അതു​കൊണ്ട്‌ യഹോ​വ​യു​ടെ സംഘട​ന​യോട്‌ ചേർന്നു​നിൽക്കുക. പക്ഷപാ​ത​മി​ല്ലാ​തെ, കണ്ടുമു​ട്ടുന്ന എല്ലാവ​രെ​യും സന്തോ​ഷ​വാർത്ത അറിയി​ക്കുക. അങ്ങനെ യഹോ​വ​യെ​പ്പോ​ലെ നിങ്ങളും എല്ലാ തരം ആളുക​ളെ​യും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ തെളി​യി​ക്കുക. സഭയുടെ ഐക്യം മുൻനി​റു​ത്തി എപ്പോ​ഴും പ്രവർത്തി​ക്കുക. ആ വിധത്തിൽ ക്രമത്തി​ന്റെ​യും സമാധാ​ന​ത്തി​ന്റെ​യും ദൈവത്തെ അനുക​രി​ക്കുക. ഇനി, യഹോവ തരുന്ന ആത്മീയ​വി​രുന്ന്‌ പൂർണ​മാ​യി പ്രയോ​ജ​ന​പ്പെ​ടു​ത്തുക. അങ്ങനെ നിങ്ങളു​ടെ മഹാനായ ഉപദേ​ഷ്ടാ​വി​നെ നിങ്ങൾ ശ്രദ്ധി​ക്കു​ന്നെന്ന്‌ തെളി​യി​ക്കുക. അങ്ങനെ​യെ​ങ്കിൽ സാത്താന്റെ ഈ ലോക​ത്തി​നു തിരശ്ശീല വീഴു​മ്പോ​ഴും നിങ്ങൾ ഭയപ്പെ​ടില്ല. പകരം, യഹോ​വ​യു​ടെ സംഘട​ന​യു​ടെ​കൂ​ടെ വിശ്വ​സ്‌ത​മാ​യി സേവി​ക്കുന്ന മറ്റുള്ള​വ​രോ​ടൊ​പ്പം നിങ്ങളും തലയു​യർത്തി​പ്പി​ടിച്ച്‌ നിൽക്കും.

ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ധൈര്യം

^ ഖ. 5 യഹോവ ഇന്ന്‌ തന്റെ സംഘട​നയെ നയിക്കു​ന്നു എന്ന്‌ നിങ്ങൾക്ക്‌ ഉറപ്പു​ണ്ടോ? ഈ ലേഖന​ത്തിൽ ആദ്യകാ​ലത്തെ ക്രിസ്‌തീ​യ​സ​ഭയെ യഹോവ എങ്ങനെ​യാണ്‌ മുന്നോട്ട്‌ നയിച്ച​തെ​ന്നും ഇക്കാലത്തെ തന്റെ ജനത്തെ ശരിയായ വഴിയി​ലൂ​ടെ എങ്ങനെ​യാ​ണു നയിക്കു​ന്ന​തെ​ന്നും നമ്മൾ ചിന്തി​ക്കും.

^ ഖ. 1 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: യഹോ​വ​യു​ടെ സംഘട​ന​യ്‌ക്ക്‌ രണ്ടു ഭാഗങ്ങ​ളുണ്ട്‌, സ്വർഗ​ത്തിൽ ഒരു ഭാഗവും ഭൂമി​യിൽ ഒരു ഭാഗവും. ഭൂമി​യി​ലെ ഭാഗത്തെ ഉദ്ദേശി​ച്ചാണ്‌ ഈ ലേഖന​ത്തിൽ “സംഘടന” എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

^ ഖ. 52 ചിത്രക്കുറിപ്പ്‌: ആവശ്യം അധിക​മുള്ള രാജ്യ​ങ്ങ​ളിൽ പ്രവർത്തി​ക്കുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ വീഡി​യോ കണ്ടുക​ഴി​ഞ്ഞ​പ്പോൾ അവരുടെ മാതൃക അനുക​രി​ക്കാൻ മുൻനി​ര​സേ​വി​ക​യായ ഒരു സഹോ​ദ​രിക്ക്‌ തോന്നി. അങ്ങനെ​യൊ​രു പ്രദേ​ശത്ത്‌ പോയി പ്രവർത്തി​ച്ചു​കൊണ്ട്‌ ഒടുവിൽ സഹോ​ദരി തന്റെ ലക്ഷ്യം സാക്ഷാ​ത്‌ക​രി​ച്ചു.