യശയ്യ 25:1-12

25  യഹോവേ, അങ്ങാണ്‌ എന്റെ ദൈവം. ഞാൻ അങ്ങയെ പുകഴ്‌ത്തു​ന്നു, അങ്ങയുടെ പേര്‌ സ്‌തു​തി​ക്കു​ന്നു.പണ്ടുപണ്ടേ നിശ്ചയി​ച്ചു​വെച്ച കാര്യങ്ങൾ,+അത്ഭുത​കാ​ര്യ​ങ്ങൾതന്നെ, അങ്ങ്‌ ചെയ്‌തി​രി​ക്കു​ന്ന​ല്ലോ;+ആശ്രയ​യോ​ഗ്യ​നായ അങ്ങ്‌ അതെല്ലാം വിശ്വസ്‌തതയോടെ+ ചെയ്‌തി​രി​ക്കു​ന്നു.   അങ്ങ്‌ ഒരു നഗരത്തെ വെറും കൽക്കൂ​മ്പാ​ര​മാ​ക്കി,കോട്ട​മ​തി​ലു​ള്ള പട്ടണത്തെ തകർത്തു​ത​രി​പ്പ​ണ​മാ​ക്കി. അന്യ​ദേ​ശ​ക്കാ​ര​ന്റെ കോട്ട ഇപ്പോൾ ഒരു നഗരമല്ല;ഇനി ഒരിക്ക​ലും അതു പുതു​ക്കി​പ്പ​ണി​യില്ല.   അതുകൊണ്ട്‌, ശക്തരായ ഒരു ജനം അങ്ങയെ മഹത്ത്വ​പ്പെ​ടു​ത്തും,മർദക​രാ​യ ജനതക​ളു​ടെ നഗരം അങ്ങയെ ഭയപ്പെ​ടും.+   അങ്ങ്‌ സാധു​ക്കൾക്ക്‌ ഒരു കോട്ട​യാ​യി​ത്തീർന്നി​രി​ക്കു​ന്നു;പാവ​പ്പെ​ട്ട​വർക്കു കഷ്ടതയിൽ ഒരു അഭയസ്ഥാ​ന​വും,+പേമാ​രി​യിൽ ഒരു സംരക്ഷ​ണ​വും,കൊടും​ചൂ​ടിൽ ഒരു തണലും തന്നെ.+ മതിലിൽ ആഞ്ഞടി​ക്കുന്ന കൊടും​മ​ഴ​പോ​ലെ ക്രൂര​രായ അധികാ​രി​കൾ കോപം ചൊരി​യു​മ്പോൾ,   വരണ്ടുണങ്ങിയ ദേശത്തെ കൊടും​ചൂ​ടു​പോ​ലെ,അപരി​ചി​ത​രു​ടെ ആരവം അങ്ങ്‌ അടക്കി​ക്ക​ള​യു​ന്നു. മേഘത്തി​ന്റെ തണൽ കൊടും​ചൂ​ടി​നെ ശമിപ്പി​ക്കു​ന്ന​തു​പോ​ലെ,അങ്ങ്‌ മർദക​രു​ടെ ഗാനങ്ങൾ നിശ്ശബ്ദ​മാ​ക്കു​ന്നു.   സൈന്യങ്ങളുടെ അധിപ​നായ യഹോവ ഈ പർവതത്തിൽ+ എല്ലാ ജനങ്ങൾക്കും​വേണ്ടി ഒരു വിരുന്ന്‌ ഒരുക്കും;+വിശി​ഷ്ട​മാ​യ വിഭവ​ങ്ങ​ളുംമേത്തരം* വീഞ്ഞുംമജ്ജ നിറഞ്ഞ സമ്പുഷ്ട​മായ വിഭവ​ങ്ങ​ളുംഅരി​ച്ചെ​ടു​ത്ത മേത്തരം വീഞ്ഞും വിളമ്പും.   എല്ലാ ജനങ്ങ​ളെ​യും പൊതി​ഞ്ഞി​രി​ക്കുന്ന കച്ച ദൈവം ഈ പർവത​ത്തിൽവെച്ച്‌ നീക്കി​ക്ക​ള​യും,എല്ലാ ജനതക​ളു​ടെ​യും മേൽ നെയ്‌തി​ട്ടി​രി​ക്കുന്ന പുതപ്പ്‌* എടുത്തു​മാ​റ്റും.   ദൈവം മരണത്തെ എന്നേക്കു​മാ​യി ഇല്ലാതാ​ക്കും,*+പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോവ എല്ലാ മുഖങ്ങ​ളിൽനി​ന്നും കണ്ണീർ തുടച്ചു​മാ​റ്റും.+ തന്റെ ജനത്തിന്റെ മേലുള്ള നിന്ദ ഭൂമി​യിൽനിന്ന്‌ നീക്കി​ക്ക​ള​യും;യഹോ​വ​യാണ്‌ ഇതു പറഞ്ഞി​രി​ക്കു​ന്നത്‌.   അന്ന്‌ അവർ പറയും: “ഇതാ, നമ്മുടെ ദൈവം!+ നമ്മൾ ദൈവ​ത്തിൽ പ്രത്യാശ വെച്ചി​രി​ക്കു​ന്നു,+ദൈവം നമ്മളെ രക്ഷിക്കും.+ ഇതാ, യഹോവ! നമ്മൾ ദൈവ​ത്തിൽ പ്രത്യാശ വെച്ചി​രി​ക്കു​ന്നു, ദൈവം നമ്മളെ രക്ഷിക്കു​ന്ന​തി​നാൽ നമുക്കു സന്തോ​ഷി​ക്കാം, നമുക്ക്‌ ആനന്ദി​ക്കാം.”+ 10  യഹോവ തന്റെ കൈ ഈ പർവത​ത്തി​ന്മേൽ വെക്കും;+വയ്‌ക്കോൽ ചാണക​ത്തിൽ ഇട്ട്‌ ചവിട്ടി​യ​ര​യ്‌ക്കു​ന്ന​തു​പോ​ലെ,മോവാ​ബി​നെ സ്വദേ​ശ​ത്തു​വെച്ച്‌ ചവിട്ടി​യ​ര​യ്‌ക്കും.+ 11  നീന്തുന്നവൻ തുഴയാൻ കൈ വീശു​ന്ന​തു​പോ​ലെ,ദൈവം കൈ വീശി അതിനെ അടിക്കും.വിദഗ്‌ധ​മാ​യി കൈകൾ ചലിപ്പിച്ച്‌ദൈവം അതിന്റെ അഹങ്കാരം ശമിപ്പി​ക്കും.+ 12  ഉയർന്ന കോട്ട​ന​ഗ​രമേ,സംരക്ഷ​ണ​മ​തി​ലു​ക​ളുള്ള നിന്നെ ദൈവം പൊളി​ച്ചു​ക​ള​യും;ദൈവം അത്‌ ഇടിച്ച്‌ നിരപ്പാ​ക്കും; പൊടി​യി​ലേക്കു തള്ളിയി​ടും.

അടിക്കുറിപ്പുകള്‍

അഥവാ “മട്ട്‌ അടിഞ്ഞ.”
അഥവാ “മുഖപടം.”
അഥവാ “വിഴു​ങ്ങി​ക്ക​ള​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം