യാക്കോ​ബ്‌ എഴുതിയ കത്ത്‌ 3:1-18

3  എന്റെ സഹോ​ദ​ര​ങ്ങളേ, നിങ്ങളിൽ അധികം പേർ പഠിപ്പി​ക്കു​ന്ന​വ​രാ​ക​രുത്‌. അവരെ കൂടുതൽ കർശന​മാ​യി ന്യായം വിധിക്കും* എന്ന്‌ അറിഞ്ഞുകൊ​ള്ളൂ.+  നമ്മളെല്ലാം പലതി​ലും തെറ്റിപ്പോ​കു​ന്ന​വ​രാ​ണ​ല്ലോ.*+ വാക്കു പിഴയ്‌ക്കാത്ത ആരെങ്കി​ലു​മുണ്ടെ​ങ്കിൽ അയാൾ ശരീരത്തെ മുഴുവൻ കടിഞ്ഞാ​ണിട്ട്‌ നിയ​ന്ത്രി​ക്കാൻ കഴിയുന്ന പൂർണ​മ​നു​ഷ്യ​നാണ്‌.  കുതിരയെ അനുസ​രി​പ്പി​ക്കാൻ അതിന്റെ വായിൽ കടിഞ്ഞാ​ണി​ടുമ്പോൾ അതിന്റെ ശരീരം മുഴുവൻ നമ്മുടെ നിയ​ന്ത്ര​ണ​ത്തി​ലാ​കു​ന്നു.  കപ്പലിന്റെ കാര്യ​വുമെ​ടു​ക്കുക. അതു വളരെ വലുപ്പ​മു​ള്ള​തും ശക്തമായ കാറ്റിന്റെ സഹായ​ത്താൽ ഓടു​ന്ന​തും ആണെങ്കി​ലും അമരക്കാ​രൻ ചെറിയൊ​രു ചുക്കാൻകൊ​ണ്ട്‌ അതിന്റെ ദിശ മാറ്റി ആഗ്രഹി​ക്കു​ന്നി​ടത്തേക്കു കൊണ്ടുപോ​കു​ന്നു.  നാവും ശരീര​ത്തി​ലെ ചെറിയൊ​രു അവയവ​മാണ്‌. പക്ഷേ അതു വലിയ വീരവാ​ദങ്ങൾ മുഴക്കു​ന്നു. ചെറിയൊ​രു തീപ്പൊ​രി മതി വലി​യൊ​രു കാടു കത്തിന​ശി​ക്കാൻ!  നാവും ഒരു തീയാണ്‌.+ നമ്മുടെ അവയവ​ങ്ങ​ളിൽ നാവ്‌ അനീതി​യു​ടെ ഒരു ലോകത്തെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. കാരണം അതു ശരീരത്തെ മുഴുവൻ കളങ്ക​പ്പെ​ടു​ത്തു​ന്നു.+ ഗീഹെന്നയിലെ* തീകൊ​ണ്ട്‌ കത്തുന്ന അതു ജീവി​തത്തെ മുഴുവൻ* ദഹിപ്പി​ക്കു​ന്നു.  എല്ലാ തരം വന്യമൃ​ഗ​ങ്ങളെ​യും പക്ഷികളെ​യും ഉരഗങ്ങളെയും* സമു​ദ്ര​ജീ​വി​കളെ​യും മനുഷ്യ​നു മെരു​ക്കാം; മെരു​ക്കി​യി​ട്ടു​മുണ്ട്‌.  എന്നാൽ നാവിനെ മെരു​ക്കാൻ ഒരു മനുഷ്യ​നും കഴിയില്ല. മനുഷ്യ​നു വരുതി​യിൽ നിറു​ത്താ​നാ​കാത്ത അത്‌ അപകട​കാ​രി​യും മാരക​വി​ഷം നിറഞ്ഞ​തും ആണ്‌.+  ഒരേ നാവു​കൊ​ണ്ട്‌ നമ്മൾ പിതാ​വായ യഹോവയെ* സ്‌തു​തി​ക്കു​ക​യും “ദൈവ​ത്തി​ന്റെ സാദൃ​ശ്യ​ത്തിൽ”+ സൃഷ്ടിച്ച മനുഷ്യ​രെ ശപിക്കു​ക​യും ചെയ്യുന്നു. 10  ഒരേ വായിൽനി​ന്നു​തന്നെ അനു​ഗ്ര​ഹ​വും ശാപവും വരുന്നു. എന്റെ സഹോ​ദ​ര​ങ്ങളേ, കാര്യങ്ങൾ ഇങ്ങനെ നടക്കു​ന്നതു ശരിയല്ല.+ 11  ഒരേ ഉറവയിൽനി​ന്ന്‌ ശുദ്ധജലവും* കയ്‌പുള്ള ജലവും പുറ​പ്പെ​ടു​മോ? 12  എന്റെ സഹോ​ദ​ര​ങ്ങളേ, അത്തി മരത്തിൽ ഒലിവു​കാ​യും മുന്തി​രി​വ​ള്ളി​യിൽ അത്തിക്കാ​യും കായ്‌ക്കു​മോ?+ ഉപ്പുറ​വ​യിൽനിന്ന്‌ ഒരിക്ക​ലും ശുദ്ധജലം പുറ​പ്പെ​ടില്ല. 13  നിങ്ങളിൽ ജ്ഞാനവും വകതി​രി​വും ഉള്ളത്‌ ആർക്കാണ്‌? അയാൾ നല്ല പെരു​മാ​റ്റ​ത്തി​ലൂ​ടെ, ജ്ഞാനത്തിൽനി​ന്ന്‌ ഉണ്ടാകുന്ന സൗമ്യ​തയോടെ​യുള്ള പ്രവൃ​ത്തി​ക​ളി​ലൂ​ടെ, അതു തെളി​യി​ക്കട്ടെ. 14  എന്നാൽ നിങ്ങളു​ടെ ഹൃദയ​ത്തിൽ കടുത്ത അസൂയയും+ വഴക്ക്‌ ഉണ്ടാക്കാ​നുള്ള പ്രവണതയും*+ ഉണ്ടെങ്കിൽ നിങ്ങൾ സത്യത്തി​നു വിരു​ദ്ധ​മാ​യി നുണ പറയു​ക​യോ വീമ്പി​ള​ക്കു​ക​യോ അരുത്‌.+ 15  ഇത്‌ ഉയരത്തിൽനി​ന്ന്‌ വരുന്ന ജ്ഞാനമല്ല; ഭൗമികവും+ മൃഗീ​യ​വും പൈശാ​ചി​ക​വും ആണ്‌. 16  അസൂയയും വഴക്ക്‌ ഉണ്ടാക്കാ​നുള്ള പ്രവണതയും* ഉള്ളിടത്ത്‌ എല്ലാം കുഴഞ്ഞു​മ​റിഞ്ഞ അവസ്ഥയി​ലാ​യി​രി​ക്കും; അവിടെ എല്ലാ തരം തിന്മക​ളു​മുണ്ട്‌.+ 17  എന്നാൽ ഉയരത്തിൽനി​ന്നുള്ള ജ്ഞാനം ഒന്നാമതു ശുദ്ധമാ​ണ്‌;+ പിന്നെ അതു സമാധാനപരവും+ വിട്ടു​വീഴ്‌ച ചെയ്യാൻ മനസ്സുള്ളതും*+ അനുസ​രി​ക്കാൻ ഒരുക്ക​മു​ള്ള​തും കരുണ​യും സത്‌ഫ​ല​ങ്ങ​ളും നിറഞ്ഞതും+ ആണ്‌; അതു പക്ഷപാതവും+ കാപട്യ​വും ഇല്ലാത്ത​താണ്‌.+ 18  മാത്രമല്ല, സമാധാ​നം ഉണ്ടാക്കുന്നവർക്കുവേണ്ടി*+ നീതി​യു​ടെ ഫലം വിതയ്‌ക്കു​ന്നതു സമാധാ​ന​മുള്ള ചുറ്റു​പാ​ടി​ലാണ്‌.+

അടിക്കുറിപ്പുകള്‍

അഥവാ “അവരുടെ ന്യായ​വി​ധി കടുത്ത​താ​യി​രി​ക്കും.”
അഥവാ “നമു​ക്കെ​ല്ലാം തെറ്റുകൾ പറ്റാറു​ണ്ട​ല്ലോ.”
പദാവലി കാണുക.
അക്ഷ. “ജനനച​ക്രത്തെ.”
അഥവാ “ഇഴജന്തു​ക്ക​ളെ​യും.”
അനു. എ5 കാണുക.
അക്ഷ. “മധുര​മുള്ള ജലവും.”
മറ്റൊരു സാധ്യത “വലിയ ആളാക​ണ​മെന്ന മോഹ​വും.”
മറ്റൊരു സാധ്യത “വലിയ ആളാക​ണ​മെന്ന മോഹ​വും.”
അഥവാ “ന്യായ​ബോ​ധ​മു​ള്ള​തും; വഴക്കമു​ള്ള​തും.”
മറ്റൊരു സാധ്യത “ഉണ്ടാക്കു​ന്നവർ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം