എഫെസ്യർ 4:1-32

4  അതു​കൊണ്ട്‌ കർത്താ​വിനെപ്രതി തടവു​കാ​ര​നാ​യി​രി​ക്കുന്ന ഞാൻ+ നിങ്ങ​ളോട്‌ അപേക്ഷി​ക്കു​ന്നു: നിങ്ങൾക്കു കിട്ടിയ വിളിക്കു യോജിച്ച രീതി​യിൽ നടക്കുക.+  എപ്പോഴും താഴ്‌മയും+ സൗമ്യ​ത​യും ക്ഷമയും+ ഉള്ളവരാ​യി സ്‌നേ​ഹത്തോ​ടെ എല്ലാവ​രു​മാ​യി ഒത്തുപോകുകയും+  നിങ്ങളെ ഒന്നിച്ചു​നി​റു​ത്തുന്ന സമാധാനബന്ധം+ കാത്തു​കൊ​ണ്ട്‌ ആത്മാവി​നാ​ലുള്ള ഐക്യം നിലനി​റു​ത്താൻ ആത്മാർഥ​മാ​യി ശ്രമി​ക്കു​ക​യും ചെയ്യുക.  ഒരേ പ്രത്യാശയ്‌ക്കായി+ നിങ്ങളെ വിളി​ച്ചി​രി​ക്കു​ന്ന​തുപോലെ​തന്നെ ശരീരം ഒന്ന്‌,+ ആത്മാവ്‌ ഒന്ന്‌,+  കർത്താവ്‌ ഒന്ന്‌,+ വിശ്വാ​സം ഒന്ന്‌, സ്‌നാനം ഒന്ന്‌.  എല്ലാവർക്കും മീതെ​യു​ള്ള​വ​നും എല്ലാവ​രി​ലും എല്ലാവ​രി​ലൂടെ​യും പ്രവർത്തി​ക്കു​ന്ന​വ​നും ആയി എല്ലാവ​രുടെ​യും ദൈവ​വും പിതാ​വും ആയവനും ഒരുവൻ മാത്രം.  ക്രിസ്‌തു തന്ന സൗജന്യ​സ​മ്മാ​ന​ത്തി​ന്റെ അളവനുസരിച്ച്‌+ നമ്മളോ​ട്‌ ഓരോ​രു​ത്തരോ​ടും അനർഹദയ കാണി​ച്ചി​രി​ക്കു​ന്നു.  “ഉന്നതങ്ങ​ളിലേക്കു കയറി​യപ്പോൾ അവൻ ബന്ദികളെ പിടി​ച്ചുകൊ​ണ്ടുപോ​യി; അവൻ മനുഷ്യ​രെ സമ്മാന​ങ്ങ​ളാ​യി തന്നു”+ എന്നാണ​ല്ലോ പറഞ്ഞി​രി​ക്കു​ന്നത്‌.  ‘അവൻ കയറി’ എന്നു പറഞ്ഞി​രി​ക്കു​ന്ന​തുകൊണ്ട്‌ അവൻ താഴെ ഭൂമി​യിലേക്ക്‌ ഇറങ്ങി എന്നു മനസ്സി​ലാ​ക്കാ​മ​ല്ലോ. 10  എല്ലാത്തിനെയും അവയുടെ പൂർത്തീ​ക​ര​ണ​ത്തിലേക്കു കൊണ്ടു​വരേ​ണ്ട​തിന്‌, ഇറങ്ങി​യ​വൻതന്നെ​യാ​ണു സ്വർഗാധിസ്വർഗങ്ങൾക്കു+ മീതെ കയറി​യ​തും.+ 11  ക്രിസ്‌തു ചിലരെ അപ്പോസ്‌തലന്മാരായും+ ചിലരെ പ്രവാചകന്മാരായും+ ചിലരെ സുവിശേഷകന്മാരായും*+ ചിലരെ ഇടയന്മാ​രാ​യും ചിലരെ അധ്യാപകരായും+ തന്നു. 12  വിശുദ്ധരെ നേരെയാക്കാനും* ശുശ്രൂഷ നിർവ​ഹി​ക്കാ​നും ക്രിസ്‌തു​വി​ന്റെ ശരീരം ബലപ്പെ​ടു​ത്താ​നും വേണ്ടി​യാണ്‌ അവരെ തന്നത്‌.+ 13  നമ്മൾ എല്ലാവ​രും വിശ്വാ​സ​ത്തി​ലെ ഒരുമയും* ദൈവ​പുത്രനെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവും നേടി പൂർണവളർച്ചയെത്തിയ* ഒരു പുരുഷനായി+ വളർന്ന്‌ ക്രിസ്‌തു​വി​ന്റെ പരിപൂർണ​ത​യു​ടെ അളവിനൊ​പ്പം എത്തുന്ന​തു​വരെ അവർ അതു ചെയ്യും. 14  അതുകൊണ്ട്‌ നമ്മൾ ഇനി കുട്ടി​കളെപ്പോ​ലെ മനുഷ്യ​രു​ടെ കൗശല​ങ്ങ​ളി​ലും വഞ്ചന നിറഞ്ഞ ഉപായ​ങ്ങ​ളി​ലും കുടുങ്ങി ഉപദേ​ശ​ങ്ങ​ളു​ടെ ഓരോ കാറ്റി​ലും പെട്ട്‌ അങ്ങിങ്ങു പറന്നു​ന​ട​ക്കു​ന്ന​വ​രും തിരക​ളിൽപ്പെ​ട്ട​തുപോ​ലെ ആടിയു​ല​യു​ന്ന​വ​രും ആയിരി​ക്ക​രുത്‌.+ 15  പകരം, സത്യം സംസാ​രി​ച്ചുകൊണ്ട്‌ നമുക്കു സ്‌നേ​ഹ​ത്തിൽ, തലയായ ക്രിസ്‌തുവിലേക്ക്‌+ എല്ലാ കാര്യ​ത്തി​ലും വളർന്നു​വ​രാം. 16  ശരീരത്തിലെ+ എല്ലാ അവയവ​ങ്ങ​ളും ക്രിസ്‌തു​വിനോ​ടു പരസ്‌പ​രയോ​ജി​പ്പിൽ കൂട്ടി​യി​ണ​ക്കി​യി​രി​ക്കു​ന്നു. അവയ്‌ക്കു വേണ്ട​തെ​ല്ലാം നൽകുന്ന സന്ധിബ​ന്ധ​ങ്ങ​ളാൽ അവ സഹകരി​ച്ച്‌ പ്രവർത്തി​ക്കു​ന്നു. ഇങ്ങനെ അവയവങ്ങൾ ഓരോ​ന്നും ശരിയായ വിധത്തിൽ പ്രവർത്തി​ക്കുമ്പോൾ ശരീരം വളർന്ന്‌ സ്‌നേ​ഹ​ത്തിൽ ശക്തിയാർജി​ക്കു​ന്നു.+ 17  അതുകൊണ്ട്‌ കർത്താ​വി​നെ സാക്ഷി​യാ​ക്കി ഞാൻ നിങ്ങ​ളോ​ടു പറയു​ന്നത്‌ ഇതാണ്‌: നിങ്ങൾ ഇനി ജനതകളെപ്പോ​ലെ നടക്കരു​ത്‌.+ പ്രയോജനമില്ലാത്ത* കാര്യ​ങ്ങളെ​ക്കു​റി​ച്ചാ​ണ​ല്ലോ അവരുടെ ചിന്ത മുഴുവൻ.+ 18  അവരുടെ ഹൃദയം കല്ലിച്ചുപോ​യ​തുകൊ​ണ്ടും,* അതു​പോ​ലെ അവരുടെ അജ്ഞത​കൊ​ണ്ടും അവരുടെ മനസ്സ്‌ ഇരുള​ട​ഞ്ഞ​താ​യി​ത്തീർന്നു. അങ്ങനെ, ദൈവം തരുന്ന ജീവനിൽനി​ന്ന്‌ അവർ അകന്നുപോ​യി​രി​ക്കു​ന്നു. 19  സദാചാരബോധം തീർത്തും നഷ്ടപ്പെട്ട അവർ അടങ്ങാത്ത ആവേശത്തോ​ടെ എല്ലാ തരം അശുദ്ധി​യി​ലും മുഴുകി ധിക്കാ​രത്തോ​ടെ പെരു​മാ​റു​ന്നു.*+ 20  പക്ഷേ നിങ്ങൾ പഠിച്ച ക്രിസ്‌തു ഇങ്ങനെ​യുള്ള ഒരാളല്ല. 21  നിങ്ങൾ യേശു​വിൽനിന്ന്‌ കേൾക്കു​ക​യും യേശു​വി​ലുള്ള സത്യത്തി​നു ചേർച്ച​യിൽ യേശു​വിൽനിന്ന്‌ പഠിക്കു​ക​യും ചെയ്‌ത​തും ഇതല്ല. 22  നിങ്ങളുടെ കഴിഞ്ഞ​കാ​ലത്തെ ജീവി​ത​രീ​തി​ക്കു ചേർച്ച​യി​ലു​ള്ള​തും വഴി​തെ​റ്റി​ക്കുന്ന മോഹങ്ങളാൽ+ വഷളാ​യിക്കൊ​ണ്ടി​രി​ക്കു​ന്ന​തും ആയ പഴയ വ്യക്തി​ത്വം ഉരിഞ്ഞുകളയണം+ എന്നാണ​ല്ലോ നിങ്ങൾ പഠിച്ചത്‌. 23  നിങ്ങളുടെ ചിന്താരീതി*+ പുതു​ക്കിക്കൊണ്ടേ​യി​രി​ക്കുക. 24  കൂടാതെ ശരിയായ നീതി​ക്കും വിശ്വ​സ്‌ത​ത​യ്‌ക്കും ചേർച്ച​യിൽ ദൈവ​ത്തി​ന്റെ ഇഷ്ടമനു​സ​രിച്ച്‌ സൃഷ്ടി​ച്ചി​രി​ക്കുന്ന പുതിയ വ്യക്തി​ത്വം ധരിക്കു​ക​യും വേണം.+ 25  അതുകൊണ്ട്‌, വഞ്ചന ഉപേക്ഷി​ച്ചി​രി​ക്കുന്ന നിങ്ങൾ ഓരോ​രു​ത്ത​രും അയൽക്കാ​രനോ​ടു സത്യം സംസാ​രി​ക്കണം.+ കാരണം നമ്മളെ​ല്ലാം ഒരേ ശരീര​ത്തി​ലെ അവയവ​ങ്ങ​ളാ​ണ​ല്ലോ.+ 26  കോപം വന്നാലും പാപം ചെയ്യരു​ത്‌.+ സൂര്യൻ അസ്‌ത​മി​ക്കു​ന്ന​തു​വരെ ദേഷ്യം വെച്ചുകൊ​ണ്ടി​രി​ക്ക​രുത്‌.+ 27  പിശാചിന്‌ അവസരം കൊടു​ക്ക​രുത്‌.*+ 28  മോഷ്ടിക്കുന്നവൻ ഇനി മോഷ്ടി​ക്കാ​തെ സ്വന്ത​കൈ​കൊ​ണ്ട്‌ അധ്വാ​നിച്ച്‌ മാന്യ​മായ ജോലി ചെയ്‌ത്‌ ജീവി​ക്കട്ടെ.+ അപ്പോൾ ദരി​ദ്രർക്കു കൊടു​ക്കാൻ അയാളു​ടെ കൈയിൽ എന്തെങ്കി​ലും ഉണ്ടാകും.+ 29  ചീത്ത വാക്കു​കളൊ​ന്നും നിങ്ങളു​ടെ വായിൽനി​ന്ന്‌ വരരുത്‌.+ പകരം, കേൾക്കു​ന്ന​വർക്കു ഗുണം ചെയ്യു​ന്ന​തും അവരെ ബലപ്പെ​ടു​ത്തു​ന്ന​തും സന്ദർഭോ​ചി​ത​വും ആയ കാര്യങ്ങൾ മാത്രമേ വായിൽനി​ന്ന്‌ വരാവൂ.+ 30  ദൈവത്തിന്റെ പരിശു​ദ്ധാ​ത്മാ​വി​നെ ദുഃഖി​പ്പി​ക്കാ​നും പാടില്ല.+ ആ ആത്മാവി​നാ​ലാ​ണ​ല്ലോ മോചനവിലകൊണ്ട്‌+ വിടു​വി​ക്കുന്ന നാളി​ലേക്കു നിങ്ങളെ മുദ്ര​യി​ട്ടി​രി​ക്കു​ന്നത്‌.+ 31  എല്ലാ തരം പകയും+ കോപ​വും ക്രോ​ധ​വും ആക്രോ​ശ​വും അസഭ്യസംസാരവും+ ഹാനി​ക​ര​മായ എല്ലാ കാര്യങ്ങളും+ നിങ്ങളിൽനി​ന്ന്‌ നീക്കി​ക്ക​ള​യുക. 32  എന്നിട്ട്‌ തമ്മിൽ ദയയും മനസ്സലി​വും ഉള്ളവരായി+ ദൈവം ക്രിസ്‌തു​വി​ലൂ​ടെ നിങ്ങ​ളോട്‌ ഉദാര​മാ​യി ക്ഷമിച്ച​തുപോ​ലെ നിങ്ങളും പരസ്‌പരം ഉദാര​മാ​യി ക്ഷമിക്കുക.+

അടിക്കുറിപ്പുകള്‍

അഥവാ “സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​വ​രാ​യും.”
അഥവാ “പരിശീ​ലി​പ്പി​ക്കാ​നും.”
അഥവാ “ഐക്യ​വും.”
അഥവാ “സൂക്ഷ്‌മ​മായ.”
അഥവാ “പക്വത​യുള്ള.”
അഥവാ “പൊള്ള​യായ; വ്യർഥ​മായ.”
അക്ഷ. “മാന്ദ്യ​മു​ള്ള​താ​യ​തു​കൊ​ണ്ടും.”
അഥവാ “നാണം​കെട്ട്‌ പെരു​മാ​റു​ന്നു.” ഗ്രീക്കിൽ അസെൽജിയ. പദാവലി കാണുക.
അഥവാ “നിങ്ങളു​ടെ മനസ്സിനെ പ്രചോ​ദി​പ്പി​ക്കുന്ന ശക്തി.” അക്ഷ. “നിങ്ങളു​ടെ മനസ്സിന്റെ ആത്മാവ്‌.”
അഥവാ “പിശാ​ചി​ന്‌ ഇടം കൊടു​ക്ക​രു​ത്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം