എബ്രാ​യർക്ക്‌ എഴുതിയ കത്ത്‌ 10:1-39

10  നിയമ​ത്തി​ലു​ള്ളതു വരാനുള്ള നന്മകളുടെ+ നിഴലാ​ണ്‌,+ ശരിക്കു​മുള്ള രൂപമല്ല. അതിനാൽ, വർഷംതോ​റും മുടങ്ങാ​തെ അർപ്പി​ച്ചു​വ​രുന്ന അതേ ബലികൾകൊ​ണ്ട്‌, ദൈവ​മു​മ്പാ​കെ വരുന്ന​വരെ പരിപൂർണ​രാ​ക്കാൻ അതിന്‌* ഒരിക്ക​ലും കഴിയില്ല.+  കഴിയുമായിരുന്നെങ്കിൽ ബലികൾ നിന്നുപോ​കി​ല്ലാ​യി​രു​ന്നോ? കാരണം, ആരാധകർ* ഒരിക്കൽ ശുദ്ധീ​ക​രി​ക്കപ്പെ​ട്ടാൽ പിന്നെ അവർക്കു പാപ​ത്തെ​ക്കു​റിച്ച്‌ കുറ്റ​ബോ​ധം തോന്നി​ല്ല​ല്ലോ.  വാസ്‌തവത്തിൽ ഈ ബലികൾ വർഷംതോ​റും പാപങ്ങൾ ഓർമി​പ്പി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌;+  കാരണം, കാളക​ളുടെ​യും കോലാ​ടു​ക​ളുടെ​യും രക്തത്തിനു പാപങ്ങളെ ഇല്ലാതാ​ക്കാ​നാ​കില്ല.  അതുകൊണ്ട്‌ ലോക​ത്തിലേക്കു വരു​മ്പോൾ ക്രിസ്‌തു ഇങ്ങനെ പറയുന്നു: “‘ബലിക​ളും യാഗങ്ങ​ളും അങ്ങ്‌ ആഗ്രഹി​ച്ചില്ല; എന്നാൽ അങ്ങ്‌ എനിക്കാ​യി ഒരു ശരീരം ഒരുക്കി.  സമ്പൂർണദഹനയാഗങ്ങളിലും പാപയാ​ഗ​ങ്ങ​ളി​ലും അങ്ങ്‌ പ്രസാ​ദി​ച്ചില്ല.’+  അപ്പോൾ ഞാൻ പറഞ്ഞു: ‘ഇതാ, ഞാൻ വന്നിരി​ക്കു​ന്നു. (ചുരുളിൽ* എന്നെക്കു​റിച്ച്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.) ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരി​ക്കു​ന്നു.’”+  (നിയമപ്ര​കാ​രം അർപ്പി​ച്ചുപോന്ന) “ബലിക​ളും യാഗങ്ങ​ളും സമ്പൂർണ​ദ​ഹ​ന​യാ​ഗ​ങ്ങ​ളും പാപയാ​ഗ​ങ്ങ​ളും അങ്ങ്‌ ആഗ്രഹി​ച്ചില്ല; അവയിൽ പ്രസാ​ദി​ച്ചു​മില്ല” എന്നു പറഞ്ഞ​ശേഷം,  “ഇതാ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരി​ക്കു​ന്നു”+ എന്നു ക്രിസ്‌തു പറയുന്നു. രണ്ടാമ​ത്തേതു സ്ഥാപി​ക്കാൻ ക്രിസ്‌തു ഒന്നാമ​ത്തേതു നീക്കി​ക്ക​ള​യു​ന്നു. 10  ആ ‘ഇഷ്ടത്താൽ’+ യേശുക്രി​സ്‌തു ഒരിക്കലായിട്ട്‌* തന്റെ ശരീരം അർപ്പി​ക്കു​ക​യും അങ്ങനെ നമ്മളെ വിശു​ദ്ധീ​ക​രി​ക്കു​ക​യും ചെയ്‌തു.+ 11  വിശുദ്ധസേവനം* ചെയ്യാ​നും പാപങ്ങളെ അപ്പാടേ നീക്കി​ക്ക​ള​യാൻ കഴിയാത്ത+ അതേ ബലികൾ+ വീണ്ടും​വീ​ണ്ടും അർപ്പിക്കാനും+ വേണ്ടി പുരോ​ഹി​ത​ന്മാർ എല്ലാ ദിവസ​വും അവരവ​രു​ടെ സ്ഥാനത്ത്‌ നിൽക്കു​ന്നു. 12  എന്നാൽ ക്രിസ്‌തു പാപങ്ങൾക്കു​വേണ്ടി എന്നേക്കു​മാ​യി ഒരേ ഒരു ബലി അർപ്പി​ച്ചിട്ട്‌ ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരുന്നു.+ 13  ശത്രുക്കൾ തന്റെ പാദപീ​ഠ​മാ​കുന്ന സമയത്തി​നാ​യി അന്നുമു​തൽ ക്രിസ്‌തു കാത്തി​രി​ക്കു​ക​യാണ്‌.+ 14  വിശുദ്ധീകരിക്കപ്പെട്ടവരെ ഒരേ ഒരു ബലിയി​ലൂടെ​യാ​ണു ക്രിസ്‌തു എന്നേക്കു​മാ​യി പരിപൂർണ​രാ​ക്കി​യി​രി​ക്കു​ന്നത്‌.+ 15  പരിശുദ്ധാത്മാവും നമ്മളോ​ട്‌ ഇങ്ങനെ സാക്ഷി പറയുന്നു: 16  “‘ആ നാളു​കൾക്കു ശേഷം ഞാൻ അവരോ​ടു ചെയ്യുന്ന ഉടമ്പടി ഇതായി​രി​ക്കും. ഞാൻ എന്റെ നിയമങ്ങൾ അവരുടെ ഹൃദയ​ങ്ങ​ളിൽ വെക്കും; അവരുടെ മനസ്സു​ക​ളിൽ ഞാൻ അവ എഴുതും’+ എന്ന്‌ യഹോവ* പറയുന്നു.” 17  അത്‌ ഇങ്ങനെ​യും പറയുന്നു: “അവരുടെ പാപങ്ങ​ളും ധിക്കാരപ്രവൃത്തികളും* ഞാൻ പിന്നെ ഓർക്കില്ല.”+ 18  ഇവ ക്ഷമിച്ചി​രി​ക്കുന്ന സ്ഥിതിക്ക്‌, പാപങ്ങൾക്കു​വേണ്ടി ഒരു യാഗവും ഇനി ആവശ്യ​മില്ല. 19  അതുകൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, യേശു​വി​ന്റെ രക്തത്തി​ലൂ​ടെ നമുക്കു വിശു​ദ്ധ​സ്ഥ​ലത്തേ​ക്കുള്ള വഴി+ ഉപയോ​ഗി​ക്കാൻ ധൈര്യം* കിട്ടി​യി​രി​ക്കു​ന്നു. 20  തന്റെ ശരീരം എന്ന തിരശ്ശീലയിലൂടെയാണു+ യേശു നമുക്കു ജീവനുള്ള ഈ പുതിയ വഴി തുറന്നു​ത​ന്നത്‌.* 21  ദൈവഭവനത്തിന്മേൽ അധികാ​ര​മുള്ള ശ്രേഷ്‌ഠ​നായ ഒരു പുരോ​ഹി​ത​നും നമുക്കു​ണ്ട്‌.+ 22  ഇക്കാരണങ്ങളാൽ, പൂർണ​വി​ശ്വാ​സത്തോ​ടും ആത്മാർഥ​ഹൃ​ദ​യത്തോ​ടും കൂടെ നമുക്കു ദൈവ​മു​മ്പാ​കെ ചെല്ലാം. ദുഷിച്ച മനസ്സാക്ഷി നീക്കി ശുദ്ധീകരിച്ച*+ ഹൃദയ​വും ശുദ്ധജ​ല​ത്താൽ കഴുകിവെ​ടി​പ്പാ​ക്കിയ ശരീര​വും ഇപ്പോൾ നമുക്കു​ണ്ട്‌.+ 23  നമ്മുടെ പ്രത്യാശ പരസ്യ​മാ​യി പ്രഖ്യാ​പി​ക്കു​ന്ന​തിൽ നമുക്കു പതറാതെ ഉറച്ചു​നിൽക്കാം.+ കാരണം വാഗ്‌ദാ​നം നൽകി​യവൻ വിശ്വ​സ്‌ത​നാണ്‌. 24  സ്‌നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാ​നും വേണ്ടി പരസ്‌പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു* നന്നായി ചിന്തി​ക്കുക.*+ 25  അതുകൊണ്ട്‌ ചിലർ ശീലമാ​ക്കി​യി​രി​ക്കു​ന്ന​തുപോ​ലെ നമ്മുടെ യോഗ​ങ്ങൾക്കു കൂടി​വ​രാ​തി​രി​ക്ക​രുത്‌;+ പകരം നമുക്കു പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാം.+ ആ ദിവസം അടുത്ത​ടുത്ത്‌ വരുന്നതു കാണുമ്പോൾ+ നമ്മൾ ഇതു കൂടു​തൽക്കൂ​ടു​തൽ ചെയ്യേ​ണ്ട​താണ്‌. 26  സത്യത്തിന്റെ ശരിയായ* അറിവ്‌ ലഭിച്ച​ശേഷം നമ്മൾ മനഃപൂർവം പാപം ചെയ്‌തുകൊ​ണ്ടി​രു​ന്നാൽ,+ പാപങ്ങൾക്കു​വേണ്ടി പിന്നെ ഒരു ബലിയും ബാക്കി​യില്ല;+ 27  ആകെയുള്ളതു ന്യായ​വി​ധി​ക്കാ​യി ഭയത്തോടെ​യുള്ള കാത്തി​രി​പ്പും എതിർത്തു​നിൽക്കു​ന്ന​വരെ ദഹിപ്പി​ക്കുന്ന കോപാ​ഗ്നി​യും മാത്ര​മാണ്‌.+ 28  മോശയുടെ നിയമം ലംഘി​ക്കു​ന്ന​യാൾക്കു രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊ​ഴി​യു​ടെ അടിസ്ഥാ​ന​ത്തിൽ മരണശിക്ഷ നൽകി​യി​രു​ന്നു;+ അയാ​ളോട്‌ ഒരു അനുക​മ്പ​യും കാണി​ച്ചി​രു​ന്നില്ല. 29  അങ്ങനെയെങ്കിൽ, ഒരാൾ ദൈവ​പുത്രനെ ചവിട്ടിമെ​തി​ക്കു​ക​യും അയാളെ വിശു​ദ്ധീ​ക​രിച്ച ഉടമ്പടി​യു​ടെ രക്തത്തെ+ വെറും സാധാരണ രക്തം​പോ​ലെ കണക്കാ​ക്കു​ക​യും അനർഹ​ദ​യ​യു​ടെ ആത്മാവി​നെ നിന്ദിച്ച്‌ അപമാ​നി​ക്കു​ക​യും ചെയ്‌താൽ+ അയാൾക്കു കിട്ടു​ന്നത്‌ എത്ര കഠിന​മായ ശിക്ഷയാ​യി​രി​ക്കുമെന്നു ചിന്തി​ച്ചുനോ​ക്കൂ! 30  “പ്രതി​കാ​രം എനിക്കു​ള്ളത്‌; ഞാൻ പകരം ചെയ്യും” എന്നും “യഹോവ* തന്റെ ജനത്തെ വിധി​ക്കും”+ എന്നും പറഞ്ഞ ദൈവത്തെ നമുക്ക്‌ അറിയാ​മ​ല്ലോ. 31  ജീവനുള്ള ദൈവ​ത്തി​ന്റെ കൈയിൽ അകപ്പെ​ടു​ന്നത്‌ എത്ര ഭയങ്കരം! 32  നിങ്ങളുടെ പഴയ കാലം എപ്പോ​ഴും ഓർത്തുകൊ​ള്ളുക. സത്യത്തി​ന്റെ വെളിച്ചം ലഭിച്ചശേഷം+ നിങ്ങൾ വലിയ കഷ്ടതകളോ​ടു പൊരു​തി പിടി​ച്ചു​നി​ന്നു. 33  ചിലപ്പോഴൊക്കെ നിങ്ങൾ പരസ്യമായി* നിന്ദയ്‌ക്കും ഉപദ്ര​വ​ത്തി​നും ഇരയായി. മറ്റു ചില​പ്പോൾ നിങ്ങൾ അത്തരം കാര്യങ്ങൾ അനുഭ​വി​ക്കു​ന്ന​വരോ​ടു ചേർന്നു​നി​ന്നു.* 34  ജയിലിലായവരോടു നിങ്ങൾ സഹതാപം കാണിച്ചു. നിങ്ങളു​ടെ സ്വത്തുക്കൾ കൊള്ള​യ​ടി​ക്കപ്പെ​ട്ടപ്പോൾ, നിലനിൽക്കു​ന്ന​തും ഏറെ നല്ലതും ആയ ഒരു സമ്പത്തു നിങ്ങൾക്കു​ണ്ടെന്നു മനസ്സി​ലാ​ക്കി നിങ്ങൾ സന്തോ​ഷത്തോ​ടെ അതു സഹിച്ചു.+ 35  അതുകൊണ്ട്‌ നിങ്ങൾ ധൈര്യം* കൈവി​ട​രുത്‌; അതിനു വലിയ പ്രതി​ഫ​ല​മുണ്ട്‌.+ 36  ദൈവേഷ്ടം ചെയ്യാ​നും വാഗ്‌ദാ​നം ലഭിച്ചി​രി​ക്കു​ന്നതു നേടാ​നും നിങ്ങൾക്കു സഹനശക്തി വേണം.+ 37  ഇനി, “അൽപ്പസ​മ​യമേ ഉള്ളൂ,”+ “വരാനു​ള്ളവൻ വരും; താമസി​ക്കില്ല.”+ 38  “എന്റെ നീതി​മാൻ വിശ്വാ​സ​ത്താൽ ജീവി​ക്കും;”+ “പിന്മാ​റുന്നെ​ങ്കിൽ ഞാൻ അവനിൽ പ്രസാ​ദി​ക്കില്ല.”+ 39  നമ്മൾ നാശത്തി​ലേക്കു പിന്മാ​റുന്ന തരക്കാരല്ല,+ വിശ്വ​സിച്ച്‌ ജീവരക്ഷ നേടുന്ന തരക്കാ​രാണ്‌.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “പുരോ​ഹി​ത​ന്മാർക്ക്‌.”
അഥവാ “വിശു​ദ്ധ​സേ​വനം അർപ്പി​ക്കു​ന്നവർ.”
അക്ഷ. “പുസ്‌ത​ക​ച്ചു​രു​ളിൽ.”
അഥവാ “എല്ലാ കാല​ത്തേ​ക്കും​വേണ്ടി ഒരു പ്രാവ​ശ്യം.”
അഥവാ “പൊതു​ജ​ന​സേ​വനം.”
അനു. എ5 കാണുക.
അഥവാ “നിയമ​ലം​ഘ​ന​ങ്ങ​ളും.”
അഥവാ “ആത്മവി​ശ്വാ​സം.”
അക്ഷ. “ഉദ്‌ഘാ​ടനം ചെയ്‌തു​ത​ന്നത്‌.”
അക്ഷ. “തളിച്ച്‌ ശുദ്ധീ​ക​രിച്ച.” അതായത്‌, യേശു​വി​ന്റെ രക്തം തളിച്ച്‌ ശുദ്ധീ​ക​രിച്ച.
അഥവാ “പ്രോ​ത്സാ​ഹി​പ്പി​ക്കാ​മെന്ന്‌.”
അഥവാ “പ്രചോ​ദി​പ്പി​ക്കാ​മെ​ന്ന​തി​നു ശ്രദ്ധ കൊടു​ക്കുക.”
അഥവാ “സൂക്ഷ്‌മ​മായ.”
അനു. എ5 കാണുക.
അക്ഷ. “ഒരു പ്രദർശ​ന​ശാ​ല​യിൽ എന്നപോ​ലെ പരസ്യ​മാ​യി.”
അഥവാ “അനുഭ​വി​ക്കു​ന്ന​വർക്കു തുണയാ​യി.”
അഥവാ “സംസാ​രി​ക്കാ​നുള്ള ധൈര്യം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം