കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 14:1-40

14  സ്‌നേ​ഹത്തെ വിടാതെ പിന്തു​ട​രുക. എന്നാൽ ആത്മീയ​മായ കഴിവു​കൾക്കുവേണ്ടി,* പ്രത്യേ​കിച്ച്‌ പ്രവചിക്കാനുള്ള+ കഴിവി​നുവേണ്ടി,* പരി​ശ്ര​മി​ക്കു​ന്നതു നിറു​ത്ത​രുത്‌.  അന്യഭാഷയിൽ സംസാ​രി​ക്കു​ന്ന​യാൾ മനുഷ്യരോ​ടല്ല, ദൈവത്തോ​ടാ​ണു സംസാ​രി​ക്കു​ന്നത്‌. ദൈവാ​ത്മാ​വി​നാൽ അയാൾ പാവനരഹസ്യങ്ങൾ+ സംസാ​രി​ക്കു​ന്നു. എന്നാൽ ആരും മനസ്സി​ലാ​ക്കു​ന്നില്ല.+  പക്ഷേ പ്രവചി​ക്കു​ന്ന​യാൾ തന്റെ വാക്കു​കൾകൊണ്ട്‌ മറ്റുള്ള​വരെ ബലപ്പെ​ടു​ത്തു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ആശ്വസി​പ്പി​ക്കു​ക​യും ചെയ്യുന്നു.  അന്യഭാഷയിൽ സംസാ​രി​ക്കു​ന്ന​യാൾ തന്നെത്തന്നെ ബലപ്പെ​ടു​ത്തു​ന്നു. എന്നാൽ പ്രവചി​ക്കു​ന്ന​യാൾ മുഴു​സ​ഭയെ​യും ബലപ്പെ​ടു​ത്തു​ന്നു.  നിങ്ങൾ എല്ലാവ​രും അന്യഭാ​ഷ​ക​ളിൽ സംസാരിക്കണമെന്നാണ്‌+ എന്റെ ആഗ്രഹം. എന്നാൽ അതി​നെ​ക്കാൾ ഞാൻ ആഗ്രഹി​ക്കു​ന്നതു നിങ്ങൾ പ്രവചി​ക്ക​ണമെ​ന്നാണ്‌.+ അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കുന്ന കാര്യങ്ങൾ സഭയെ ബലപ്പെ​ടു​ത്താൻവേണ്ടി വ്യാഖ്യാ​നി​ച്ചുകൊ​ടു​ക്കു​ന്നില്ലെ​ങ്കിൽ,* അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കു​ന്ന​യാളെ​ക്കാൾ പ്രവചി​ക്കു​ന്ന​യാ​ളാ​ണു വലിയത്‌.  സഹോദരങ്ങളേ, വെളിപാടോ+ അറിവോ+ പ്രവച​ന​മോ ഉപദേ​ശ​മോ ഇല്ലാതെ ഞാൻ നിങ്ങളു​ടെ അടുത്ത്‌ വന്ന്‌ അന്യഭാ​ഷ​ക​ളിൽ സംസാ​രി​ച്ചാൽ നിങ്ങൾക്ക്‌ അതു​കൊണ്ട്‌ എന്തു പ്രയോ​ജനം?  കുഴൽവാദ്യം, കിന്നരം എന്നിങ്ങനെ ശബ്ദം പുറ​പ്പെ​ടു​വി​ക്കുന്ന നിർജീ​വ​വ​സ്‌തു​ക്ക​ളു​ടെ കാര്യം​തന്നെയെ​ടു​ക്കാം. സ്വരവ്യ​ത്യാ​സം ഇല്ലെങ്കിൽ അവയുടെ ഈണങ്ങൾ തിരി​ച്ച​റി​യാൻ പറ്റുമോ?  കാഹളധ്വനി വ്യക്തമല്ലെ​ങ്കിൽ ആരെങ്കി​ലും യുദ്ധത്തി​ന്‌ ഒരുങ്ങു​മോ?  അതുപോലെ അന്യഭാ​ഷകൾ സംസാ​രി​ക്കുന്ന നിങ്ങളും, എളുപ്പം മനസ്സി​ലാ​കുന്ന വാക്കുകൾ ഉച്ചരി​ക്കു​ന്നില്ലെ​ങ്കിൽ, നിങ്ങൾ സംസാ​രി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ എങ്ങനെ മനസ്സി​ലാ​കും? നിങ്ങൾ കാറ്റിനോ​ടു സംസാ​രി​ക്കു​ന്ന​വ​രാണെന്നു വരും. 10  ലോകത്തിൽ പല തരം ഭാഷക​ളുണ്ട്‌. പക്ഷേ ഒന്നു​പോ​ലും അർഥമി​ല്ലാ​ത്ത​വയല്ല. 11  എന്നാൽ ഒരാൾ പറയുന്ന കാര്യ​ങ്ങ​ളു​ടെ അർഥം എനിക്കു മനസ്സി​ലാ​കു​ന്നില്ലെ​ങ്കിൽ, ഞാൻ അയാൾക്കും അയാൾ എനിക്കും ഒരു വിദേ​ശിയെപ്പോലെ​യാ​യി​രി​ക്കും. 12  അതുകൊണ്ട്‌, ദൈവാ​ത്മാ​വി​നാ​ലുള്ള കഴിവുകൾക്കുവേണ്ടി* ആഗ്രഹി​ക്കുന്ന നിങ്ങൾ സഭയെ ബലപ്പെ​ടു​ത്താൻ ഉപകരി​ക്കുന്ന കഴിവുകൾ+ സമൃദ്ധ​മാ​യി നേടാൻ ശ്രമി​ക്കുക. 13  അന്യഭാഷ സംസാ​രി​ക്കു​ന്ന​യാൾ വ്യാഖ്യാനിക്കാനുള്ള* കഴിവിനുവേണ്ടി+ പ്രാർഥി​ക്കട്ടെ. 14  ഞാൻ അന്യഭാ​ഷ​യിൽ പ്രാർഥി​ക്കുന്നെ​ങ്കിൽ, ദൈവാ​ത്മാ​വി​നാൽ എനിക്കു കിട്ടിയ കഴിവാണു* പ്രാർഥി​ക്കു​ന്നത്‌. എന്റെ മനസ്സിനു പക്ഷേ അതി​ലൊ​രു പങ്കുമില്ല. 15  അപ്പോൾ ഞാൻ എന്താണു ചെയ്യേ​ണ്ടത്‌? ആത്മാവി​നാ​ലുള്ള കഴിവ്‌* ഉപയോ​ഗിച്ച്‌ ഞാൻ പ്രാർഥി​ക്കും; എന്റെ മനസ്സുകൊ​ണ്ടും ഞാൻ പ്രാർഥി​ക്കും. ആത്മാവി​നാ​ലുള്ള കഴിവ്‌ ഉപയോ​ഗിച്ച്‌ ഞാൻ സ്‌തുതി പാടും; എന്റെ മനസ്സുകൊ​ണ്ടും ഞാൻ സ്‌തുതി പാടും. 16  അല്ലാത്തപക്ഷം ആത്മാവി​നാ​ലുള്ള കഴിവ്‌ ഉപയോ​ഗിച്ച്‌ നീ സ്‌തു​തി​ക്കുമ്പോൾ നിങ്ങൾക്കി​ട​യി​ലെ ഒരു സാധാ​ര​ണ​ക്കാ​രൻ എങ്ങനെ “ആമേൻ” പറയും? നീ ദൈവ​ത്തി​നു നന്ദി പറയു​ക​യാണെന്ന്‌ അയാൾക്കു മനസ്സി​ലാ​കു​ന്നി​ല്ല​ല്ലോ. 17  ശരിയാണ്‌, നീ നന്നായി നന്ദി പറയു​ന്നു​ണ്ടാ​കാം. പക്ഷേ അതു മറ്റേയാ​ളെ ബലപ്പെ​ടു​ത്തു​ന്നില്ല. 18  നിങ്ങളെക്കാളെല്ലാം കൂടുതൽ അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കാൻ എനിക്കു പറ്റുന്ന​തുകൊണ്ട്‌ ഞാൻ ദൈവ​ത്തി​നു നന്ദി പറയുന്നു. 19  എന്നാൽ സഭയിൽ അന്യഭാഷയിൽ+ പതിനാ​യി​രം വാക്കു പറയു​ന്ന​തിനെ​ക്കാൾ, മറ്റുള്ള​വരെ പഠിപ്പി​ക്കുക എന്ന ലക്ഷ്യത്തിൽ, മനസ്സിലാകുന്ന* അഞ്ചു വാക്കു പറയാ​നാണ്‌ എനിക്ക്‌ ഇഷ്ടം. 20  സഹോദരങ്ങളേ, കാര്യങ്ങൾ ഗ്രഹി​ക്കു​ന്ന​തിൽ നിങ്ങൾ കുട്ടി​ക​ളാ​യി​രി​ക്ക​രുത്‌.+ പക്ഷേ തിന്മ സംബന്ധി​ച്ച്‌ നിങ്ങൾ കുട്ടി​ക​ളാ​യി​രി​ക്കണം.+ കാര്യങ്ങൾ ഗ്രഹി​ക്കു​ന്ന​തിൽ മുതിർന്ന​വ​രാ​യി​രി​ക്കുക.+ 21  നിയമത്തിൽ ഇങ്ങനെ എഴുതി​യി​രി​ക്കു​ന്നു: “‘വിദേ​ശി​ക​ളു​ടെ ഭാഷയി​ലും അപരി​ചി​ത​രു​ടെ അധരങ്ങൾകൊ​ണ്ടും ഞാൻ ഈ ജനത്തോ​ടു സംസാ​രി​ക്കും. എങ്കിലും അവർ എന്റെ വാക്കു ശ്രദ്ധി​ക്കില്ല’ എന്ന്‌ യഹോവ* പറയുന്നു.”+ 22  അതുകൊണ്ട്‌ അന്യഭാ​ഷകൾ അടയാ​ള​മാ​യി​രി​ക്കു​ന്നതു വിശ്വാ​സി​കൾക്കല്ല, അവിശ്വാ​സി​കൾക്കാണ്‌.+ എന്നാൽ പ്രവചനം അവിശ്വാ​സി​കൾക്കുവേ​ണ്ടി​യല്ല, വിശ്വാ​സി​കൾക്കുവേ​ണ്ടി​യാണ്‌. 23  സഭ മുഴു​വ​നും ഒരുമി​ച്ചു​കൂ​ടി​യി​രി​ക്കുമ്പോൾ എല്ലാവ​രും അന്യഭാ​ഷ​ക​ളിൽ സംസാ​രി​ച്ചാൽ അകത്തേക്കു വരുന്ന സാധാ​ര​ണ​ക്കാ​രോ അവിശ്വാ​സി​ക​ളോ അതു കണ്ടിട്ട്‌ നിങ്ങൾക്കു ഭ്രാന്താ​ണ്‌ എന്നു പറയില്ലേ? 24  എന്നാൽ നിങ്ങൾ എല്ലാവ​രും പ്രവചി​ച്ചുകൊ​ണ്ടി​രി​ക്കുമ്പോ​ഴാണ്‌ ഒരു അവിശ്വാ​സി​യോ സാധാ​ര​ണ​ക്കാ​ര​നോ അകത്ത്‌ വരുന്നതെ​ങ്കിൽ എല്ലാവ​രും പറയു​ന്നതു കേട്ട്‌ അയാൾക്കു തിരുത്തൽ ലഭിക്കു​ക​യും അയാൾ ആത്മപരിശോ​ധന നടത്താൻ ഇടയാ​കു​ക​യും ചെയ്യും. 25  അങ്ങനെ തന്റെ ഹൃദയ​ര​ഹ​സ്യ​ങ്ങൾ പുറത്തു​വ​രുമ്പോൾ അയാൾ കമിഴ്‌ന്നു​വീണ്‌, “ദൈവം തീർച്ച​യാ​യും നിങ്ങളു​ടെ ഇടയി​ലുണ്ട്‌”+ എന്നു പറഞ്ഞ്‌ ദൈവത്തെ ആരാധി​ക്കും. 26  സഹോദരങ്ങളേ, അതു​കൊണ്ട്‌ എന്തു ചെയ്യണം? നിങ്ങൾ കൂടി​വ​രുമ്പോൾ ഒരാൾക്കു സങ്കീർത്ത​ന​വും വേറൊ​രാൾക്ക്‌ ഉപദേ​ശ​വും മറ്റൊ​രാൾക്കു വെളി​പാ​ടും ഇനി​യൊ​രാൾക്ക്‌ അന്യഭാ​ഷ​യും മറ്റൊ​രാൾക്കു വ്യാഖ്യാനവും+ ഉണ്ടായി​രി​ക്കാം; എല്ലാം ബലപ്പെ​ടു​ത്താൻ ഉപകരി​ക്കട്ടെ. 27  ഇനി, അന്യഭാ​ഷ​യിൽ സംസാ​രി​ക്ക​ണമെ​ന്നുണ്ടെ​ങ്കിൽ രണ്ടു പേർക്കോ കൂടിപ്പോ​യാൽ മൂന്നു പേർക്കോ സംസാ​രി​ക്കാം. അവർ ഓരോ​രു​ത്ത​രാ​യി സംസാ​രി​ക്കട്ടെ; ഒരാൾ അതു വ്യാഖ്യാനിക്കുകയും* വേണം.+ 28  എന്നാൽ വ്യാഖ്യാനിക്കാൻ* ആളി​ല്ലെ​ങ്കിൽ അവർ ഓരോ​രു​ത്ത​രും സഭയിൽ മിണ്ടാ​തി​രുന്ന്‌ തന്നോ​ടു​തന്നെ​യും ദൈവത്തോ​ടും സംസാ​രി​ക്കട്ടെ. 29  രണ്ടോ മൂന്നോ പ്രവാചകന്മാർ+ സംസാ​രി​ക്കു​ക​യും മറ്റുള്ളവർ അർഥം വിവേ​ചിച്ചെ​ടു​ക്കു​ക​യും ചെയ്യട്ടെ. 30  അവിടെ ഇരിക്കുന്ന ആർക്കെ​ങ്കി​ലും ഒരു വെളി​പാ​ടു ലഭിച്ചാൽ സംസാ​രി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​യാൾ സംസാരം നിറു​ത്തട്ടെ. 31  കാരണം നിങ്ങൾക്ക്‌ എല്ലാവർക്കും പ്രവചി​ക്കാ​നുള്ള അവസര​മുണ്ട്‌. എന്നാൽ എല്ലാവ​രും പഠിക്കു​ക​യും പ്രോ​ത്സാ​ഹനം നേടു​ക​യും ചെയ്യണമെങ്കിൽ+ ഒരു സമയത്ത്‌ ഒരാൾ മാത്രമേ പ്രവചി​ക്കാ​വൂ. 32  പ്രവചിക്കാൻ ദൈവാ​ത്മാ​വി​നാൽ ലഭിക്കുന്ന കഴിവുകൾ* പ്രവാ​ച​ക​ന്മാർ നിയ​ന്ത്രിച്ച്‌ ഉപയോ​ഗി​ക്കണം. 33  ദൈവം സമാധാ​ന​ത്തി​ന്റെ ദൈവ​മാണ്‌, കുഴഞ്ഞു​മ​റിഞ്ഞ അവസ്ഥയു​ടെ ദൈവമല്ല.+ വിശു​ദ്ധ​രു​ടെ എല്ലാ സഭകളിലെ​യുംപോ​ലെ 34  സ്‌ത്രീകൾ സഭകളിൽ മിണ്ടാ​തി​രി​ക്കട്ടെ. കാരണം സംസാ​രി​ക്കാൻ അവരെ അനുവ​ദി​ച്ചി​ട്ടില്ല.+ പകരം അവർ കീഴ്‌പെ​ട്ടി​രി​ക്കട്ടെ.+ നിയമ​വും അതുതന്നെ​യാ​ണ​ല്ലോ പറയു​ന്നത്‌. 35  എന്തെങ്കിലും പഠിക്ക​ണമെ​ന്നുണ്ടെ​ങ്കിൽ അവർ വീട്ടിൽവെച്ച്‌ ഭർത്താ​വിനോ​ടു ചോദി​ക്കട്ടെ. സ്‌ത്രീ സഭയിൽ സംസാ​രി​ക്കു​ന്നതു മാന​ക്കേ​ടാണ്‌. 36  ദൈവത്തിന്റെ വചനം നിങ്ങളിൽനി​ന്നാ​ണോ ഉത്ഭവി​ച്ചത്‌? അതോ, അതു നിങ്ങൾക്കു മാത്രമേ കിട്ടി​യി​ട്ടു​ള്ളോ?* 37  താൻ പ്രവാ​ച​ക​നാണെ​ന്നോ ദൈവാ​ത്മാ​വി​നാ​ലുള്ള കഴിവ്‌* കിട്ടിയ ആളാ​ണെ​ന്നോ ഒരാൾ വിചാ​രി​ക്കുന്നെ​ങ്കിൽ ഞാൻ നിങ്ങൾക്ക്‌ എഴുതുന്ന കാര്യങ്ങൾ കർത്താ​വി​ന്റെ കല്‌പ​ന​യാണെന്ന്‌ അയാൾ അംഗീ​ക​രി​ക്കണം. 38  ആരെങ്കിലും അത്‌ അവഗണി​ച്ചാൽ അയാ​ളെ​യും അവഗണി​ക്കും.* 39  അതുകൊണ്ട്‌ എന്റെ സഹോ​ദ​ര​ങ്ങളേ, പ്രവചിക്കാൻവേണ്ടി+ പരി​ശ്ര​മി​ക്കുക. എന്നു​വെച്ച്‌ അന്യഭാഷകളിൽ+ സംസാ​രി​ക്കു​ന്നതു വിലക്ക​രുത്‌. 40  എല്ലാം മാന്യ​മാ​യും ചിട്ടയോടെയും* നടക്കട്ടെ.+

അടിക്കുറിപ്പുകള്‍

അഥവാ “പ്രവച​ന​വ​ര​ത്തി​നു​വേണ്ടി.”
അഥവാ “ആത്മീയ​വ​ര​ങ്ങൾക്കു​വേണ്ടി.”
അഥവാ “പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ങ്കിൽ.”
അഥവാ “വരങ്ങൾക്കു​വേണ്ടി.”
അഥവാ “പരിഭാ​ഷ​പ്പെ​ടു​ത്താ​നുള്ള.”
അഥവാ “വരമാണ്‌.”
അഥവാ “വരം.”
അഥവാ “മനസ്സു​കൊ​ണ്ട്‌.”
അനു. എ5 കാണുക.
അഥവാ “പരിഭാ​ഷ​പ്പെ​ടു​ത്തു​ക​യും.”
അഥവാ “പരിഭാ​ഷ​പ്പെ​ടു​ത്താൻ.”
അഥവാ “വരങ്ങൾ.”
അഥവാ “അതു നിങ്ങൾവരെ മാത്രമേ എത്തിയി​ട്ടു​ള്ളോ?”
അഥവാ “വരം.”
മറ്റൊരു സാധ്യത “ആരെങ്കി​ലും അജ്ഞനാ​ണെ​ങ്കിൽ അയാൾ തുടർന്നും അജ്ഞനായി കഴിയും.”
അഥവാ “ക്രമീ​കൃ​ത​മാ​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം