സങ്കീർത്തനം 32:1-11

ദാവീദിന്റേത്‌. മാസ്‌കിൽ.* 32  ലംഘനം ക്ഷമിച്ചും പാപം മറച്ചും* കിട്ടിയ മനുഷ്യൻ സന്തുഷ്ടൻ.+   യഹോവ കുറ്റം ചുമത്താത്ത,ആത്മാവിൽ* കാപട്യ​മി​ല്ലാത്ത, മനുഷ്യൻ സന്തുഷ്ടൻ;+   ഞാൻ മിണ്ടാ​തി​രു​ന്ന​പ്പോൾ ദിവസം മുഴു​വ​നു​മുള്ള ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചു​പോ​യി.+   രാവും പകലും അങ്ങയുടെ കൈ* എനിക്കു ഭാരമാ​യി​രു​ന്നു.+ വരണ്ട വേനൽച്ചൂ​ടി​ലെ വെള്ള​മെ​ന്ന​പോ​ലെ എന്റെ ശക്തി ആവിയാ​യി​പ്പോ​യി.* (സേലാ)   ഒടുവിൽ ഞാൻ എന്റെ പാപം അങ്ങയോ​ട്‌ ഏറ്റുപ​റഞ്ഞു;ഞാൻ എന്റെ തെറ്റു മറച്ചു​വെ​ച്ചില്ല.+ “എന്റെ ലംഘനങ്ങൾ ഞാൻ യഹോ​വ​യോട്‌ ഏറ്റുപ​റ​യും” എന്നു ഞാൻ പറഞ്ഞു.+ എന്റെ തെറ്റുകൾ, എന്റെ പാപങ്ങൾ, അങ്ങ്‌ ക്ഷമിച്ചു​ത​രു​ക​യും ചെയ്‌തു.+ (സേലാ)   അങ്ങയെ കണ്ടെത്താ​നാ​കുന്ന സമയത്തുതന്നെ+ഓരോ വിശ്വ​സ്‌ത​നും അങ്ങയോ​ടു പ്രാർഥി​ക്കു​ന്നത്‌ ഇതു​കൊ​ണ്ടാണ്‌.+ പിന്നെ, പ്രളയ​ജ​ലം​പോ​ലും അവനെ തൊടില്ല.   അങ്ങ്‌ എനിക്ക്‌ ഒരു മറവി​ട​മാണ്‌;കഷ്ടകാ​ലത്ത്‌ അങ്ങ്‌ എന്നെ സംരക്ഷി​ക്കും.+ വിമോ​ച​ന​ത്തി​ന്റെ സന്തോ​ഷാ​ര​വ​ത്താൽ അങ്ങ്‌ എന്നെ പൊതി​യും.+ (സേലാ)   “ഞാൻ നിനക്ക്‌ ഉൾക്കാ​ഴ്‌ച തരും, പോകേണ്ട വഴി നിന്നെ പഠിപ്പി​ക്കും.+ നിന്റെ മേൽ കണ്ണുനട്ട്‌ ഞാൻ നിന്നെ ഉപദേ​ശി​ക്കും.+   നീ വകതി​രി​വി​ല്ലാ​തെ, കുതി​ര​യെ​പ്പോ​ലെ​യോ കോവർക​ഴു​ത​യെ​പ്പോ​ലെ​യോ ആകരുത്‌;+അവയെ നിന്റെ അടുത്ത്‌ കൊണ്ടു​വ​രു​ന്ന​തി​നു മുമ്പ്‌കടിഞ്ഞാ​ണും മുഖക്ക​യ​റും കൊണ്ട്‌ അവയുടെ ശൗര്യം നിയ​ന്ത്രി​ക്ക​ണ​മ​ല്ലോ.” 10  ദുഷ്ടന്മാരുടെ വേദനകൾ അനേകം;എന്നാൽ, തന്നിൽ ആശ്രയി​ക്കു​ന്ന​വനെ യഹോ​വ​യു​ടെ അചഞ്ചല​മായ സ്‌നേഹം പൊതി​യു​ന്നു.+ 11  നീതിമാന്മാരേ, യഹോ​വ​യിൽ സന്തോ​ഷി​ക്കൂ! ആഹ്ലാദി​ക്കൂ!ഹൃദയ​ശു​ദ്ധി​യു​ള്ള​വരേ, നിങ്ങൾ സന്തോ​ഷ​ത്തോ​ടെ ആർപ്പിടൂ!

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “പൊറു​ത്തും.”
അഥവാ “ഹൃദയ​ത്തിൽ.”
അഥവാ “അപ്രീതി.”
അഥവാ “ജീവി​ത​ത്തി​ന്റെ നനവ്‌ നഷ്ടമായി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം