വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 44

വലുതാ​കു​മ്പോൾ അവർ ദൈവത്തെ സേവി​ക്കു​മോ?

വലുതാ​കു​മ്പോൾ അവർ ദൈവത്തെ സേവി​ക്കു​മോ?

“യേശു വളർന്നു​വ​ലു​താ​കു​ക​യും കൂടു​തൽക്കൂ​ടു​തൽ ജ്ഞാനം നേടു​ക​യും ചെയ്‌തു. ദൈവ​ത്തി​നും മനുഷ്യർക്കും യേശു​വി​നോ​ടുള്ള പ്രീതി​യും വർധി​ച്ചു​വന്നു.”—ലൂക്കോ. 2:52.

ഗീതം 134 മക്കൾ—ദൈവം വിശ്വ​സി​ച്ചേൽപ്പി​ച്ചി​രി​ക്കുന്ന നിക്ഷേപം

പൂർവാവലോകനം *

1. ഒരാൾക്ക്‌ എടുക്കാൻ കഴിയുന്ന ഏറ്റവും നല്ല തീരു​മാ​നം എന്താണ്‌?

മാതാ​പി​താ​ക്കൾ എടുക്കുന്ന തീരു​മാ​നങ്ങൾ പലപ്പോ​ഴും അവരുടെ മക്കളുടെ ഭാവി​ജീ​വി​തത്തെ കാര്യ​മാ​യി സ്വാധീ​നി​ക്കും. അവർ എടുക്കുന്ന തീരു​മാ​നങ്ങൾ തെറ്റി​പ്പോ​യാൽ അതു മക്കൾക്കു പല പ്രശ്‌ന​ങ്ങ​ളും സൃഷ്ടി​ച്ചേ​ക്കാം. എന്നാൽ മാതാ​പി​താ​ക്കൾ ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ത്താൽ സന്തോ​ഷ​വും സംതൃ​പ്‌തി​യും ഉള്ള ഒരു ജീവി​ത​പാ​ത​യി​ലേക്ക്‌ അവർ മക്കളെ നയിക്കു​ക​യാ​യി​രി​ക്കും. നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം കുട്ടി​കൾക്കു​മുണ്ട്‌. സ്‌നേഹം നിറഞ്ഞ നമ്മുടെ സ്വർഗീ​യ​പി​താ​വായ യഹോ​വയെ സേവി​ക്കുക എന്നതാണ്‌ ഒരാൾക്ക്‌ എടുക്കാൻ കഴിയുന്ന ഏറ്റവും നല്ല തീരു​മാ​നം.—സങ്കീ. 73:28.

2. യേശു​വും യേശു​വി​ന്റെ മാതാ​പി​താ​ക്ക​ളും എങ്ങനെ​യുള്ള തീരു​മാ​ന​ങ്ങ​ളാ​ണെ​ടു​ത്തത്‌?

2 യഹോ​വയെ സേവി​ക്കാൻ മക്കളെ സഹായി​ക്കു​ന്ന​തി​നു യേശു​വി​ന്റെ മാതാ​പി​താ​ക്കൾ അതിയാ​യി ആഗ്രഹി​ച്ചു. ഇതായി​രു​ന്നു അവരുടെ ജീവി​ത​ത്തി​ലെ പ്രധാ​ന​ല​ക്ഷ്യ​മെന്ന്‌ അവർ എടുത്ത തീരു​മാ​നങ്ങൾ തെളി​യി​ച്ചു. (ലൂക്കോ. 2:40, 41, 52) യേശു​വും നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ത്തു, യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തിൽ തന്റെ ഭാഗം ഭംഗി​യാ​യി നിറ​വേ​റ്റാൻ സഹായി​ക്കുന്ന തീരു​മാ​നങ്ങൾ. (മത്താ. 4:1-10) വളർന്നു​വ​ന്ന​പ്പോൾ യേശു ദയയും വിശ്വ​സ്‌ത​ത​യും ധൈര്യ​വും ഉള്ള ഒരു വ്യക്തി​യാ​യി. തങ്ങളുടെ മക്കളും അതു​പോ​ലെ​യാ​കു​ന്നതു കാണു​മ്പോൾ ദൈവ​ഭ​യ​മുള്ള ഏത്‌ അച്ഛനും അമ്മയ്‌ക്കും ആണ്‌ സന്തോ​ഷ​വും അഭിമാ​ന​വും തോന്നാ​ത്തത്‌?

3. ഈ ലേഖന​ത്തിൽ നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

3 ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യാൻപോ​കുന്ന ചോദ്യ​ങ്ങൾ ഇവയാണ്‌: യേശു​വി​ന്റെ കാര്യ​ത്തിൽ യഹോവ എന്തെല്ലാം നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ത്തു? യേശു​വി​ന്റെ മാതാ​പി​താ​ക്ക​ളായ യോ​സേ​ഫും മറിയ​യും എടുത്ത തീരു​മാ​ന​ങ്ങ​ളിൽനിന്ന്‌ ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾക്ക്‌ എന്തു പഠിക്കാം? യേശു എടുത്ത തീരു​മാ​ന​ങ്ങ​ളിൽനിന്ന്‌ കുട്ടി​കൾക്ക്‌ എന്തു പഠിക്കാം?

യഹോ​വ​യിൽനിന്ന്‌ എന്തു പഠിക്കാം?

4. തന്റെ മകന്റെ കാര്യ​ത്തിൽ യഹോവ പ്രധാ​ന​പ്പെട്ട ഏതു തീരു​മാ​ന​മാ​ണെ​ടു​ത്തത്‌?

4 നല്ല മാതൃ​കാ​യോ​ഗ്യ​രായ വ്യക്തി​ക​ളെ​യാ​ണു യഹോവ യേശു​വി​ന്റെ അച്ഛനും അമ്മയും ആയി തിര​ഞ്ഞെ​ടു​ത്തത്‌. (മത്താ. 1:18-23; ലൂക്കോ. 1:26-38) യഹോ​വ​യെ​യും യഹോ​വ​യു​ടെ വചന​ത്തെ​യും സ്‌നേ​ഹി​ച്ചി​രുന്ന ഒരാളാ​യി​രു​ന്നു മറിയ. ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുള്ള മറിയ​യു​ടെ വാക്കുകൾ അതാണു തെളി​യി​ക്കു​ന്നത്‌. (ലൂക്കോ. 1:46-55) ഇനി, യോ​സേ​ഫി​ന്റെ കാര്യം നോക്കി​യാൽ, യഹോവ കൊടുത്ത നിർദേ​ശങ്ങൾ അദ്ദേഹം അതേപടി അനുസ​രി​ച്ചു. ദൈവത്തെ ഭയപ്പെ​ട്ടി​രുന്ന, ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ച്ചി​രുന്ന ഒരു വ്യക്തി​യാ​യി​രു​ന്നു യോ​സേഫ്‌ എന്ന്‌ അതു കാണി​ക്കു​ന്നു.—മത്താ. 1:24.

5-6. യേശു ഏതെല്ലാം പ്രശ്‌ന​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കാൻ യഹോവ അനുവ​ദി​ച്ചു?

5 യഹോവ യേശു​വി​നു​വേണ്ടി തിര​ഞ്ഞെ​ടു​ത്തത്‌ സമ്പന്നരായ മാതാ​പി​താ​ക്കളെ അല്ലായി​രു​ന്നു. യേശു ഉണ്ടായി​ക്ക​ഴി​ഞ്ഞ​പ്പോൾ യോ​സേ​ഫും മറിയ​യും അർപ്പിച്ച ബലി കാണി​ക്കു​ന്നത്‌ അവർ പാവ​പ്പെ​ട്ട​വ​രാ​യി​രു​ന്നു എന്നാണ്‌. (ലൂക്കോ. 2:24) മരപ്പണി​ക്കാ​ര​നായ യോ​സേ​ഫിന്‌ നസറെ​ത്തി​ലെ വീടിന്‌ അടുത്ത്‌ ചെറിയ ഒരു പണിപ്പുര ഉണ്ടായി​രു​ന്നി​രി​ക്കാം. ലളിത​മായ ഒരു ജീവി​ത​മാ​യി​രു​ന്നി​രി​ക്കാം അവരു​ടേത്‌. അവർക്ക്‌ ഏഴോ അതിൽ അധിക​മോ മക്കളെ വളർത്തേ​ണ്ടി​വന്നു എന്നതും ചിന്തി​ക്കുക.—മത്താ. 13:55, 56.

6 ചില ആപത്തു​ക​ളിൽനിന്ന്‌ യഹോവ യേശു​വി​നെ സംരക്ഷി​ച്ചു. എന്നാൽ അതിന്‌ അർഥം, എല്ലാ പ്രശ്‌ന​ങ്ങ​ളിൽനി​ന്നും യഹോവ തന്റെ മകനെ മറച്ചു​പി​ടി​ച്ചു എന്നല്ല. (മത്താ. 2:13-15) അവിശ്വാ​സി​ക​ളായ ബന്ധുക്ക​ളാ​യി​രു​ന്നു യേശു നേരിട്ട ഒരു വെല്ലു​വി​ളി. സ്വന്തം കുടും​ബ​ത്തിൽപ്പെ​ട്ട​വർപോ​ലും ആദ്യ​മൊ​ക്കെ യേശു​വി​നെ മിശി​ഹ​യാ​യി അംഗീ​ക​രി​ക്കാ​തി​രു​ന്ന​പ്പോൾ യേശു​വിന്‌ എത്രമാ​ത്രം നിരാശ തോന്നി​ക്കാ​ണും. ഇനി, യേശു ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾത്തന്നെ വളർത്തു​പി​താ​വായ യോ​സേഫ്‌ മരിച്ചു​പോ​യി​രു​ന്നി​രി​ക്കാം. അങ്ങനെ​യെ​ങ്കിൽ അതിന്റെ വേദന​യും യേശു​വി​നു സഹി​ക്കേ​ണ്ടി​വന്നു. (മർക്കോ. 3:21; യോഹ. 7:5) ആ സാഹച​ര്യ​ത്തിൽ, മൂത്ത മകനാ​യ​തു​കൊണ്ട്‌ പിതാവ്‌ ചെയ്‌തു​കൊ​ണ്ടി​രുന്ന ജോലി​യും യേശു​വിന്‌ ഏറ്റെടു​ക്കേ​ണ്ടി​വ​ന്നു​കാ​ണും. (മർക്കോ. 6:3) വളർന്നു​വ​ന്ന​പ്പോൾ കുടും​ബാം​ഗ​ങ്ങ​ളു​ടെ ആവശ്യ​ങ്ങ​ളൊ​ക്കെ നോക്കി​ന​ട​ത്താൻ യേശു പഠിച്ചു. കുടും​ബത്തെ പുലർത്തു​ന്ന​തി​നു​വേണ്ടി യേശു​വി​നു കഠിനാ​ധ്വാ​നം ചെയ്യേ​ണ്ടി​വ​ന്നു​കാ​ണും. അങ്ങനെ​യെ​ങ്കിൽ പകലന്തി​യോ​ളം പണി​യെ​ടു​ക്കു​ന്ന​തി​ന്റെ ക്ഷീണവും യേശു അനുഭ​വി​ച്ചി​ട്ടുണ്ട്‌.

മാതാപിതാക്കളേ, പ്രശ്‌നങ്ങൾ നേരി​ടാൻ കുട്ടി​കളെ ഒരുക്കുക, അത്തരം സാഹച​ര്യ​ങ്ങ​ളിൽ ദൈവ​വ​ച​ന​ത്തി​ലേക്കു നോക്കാൻ അവരെ പഠിപ്പി​ക്കു​ക (7-ാം ഖണ്ഡിക കാണുക) *

7. (എ) കുട്ടി​കളെ നന്നായി വളർത്തി​ക്കൊ​ണ്ടു​വ​രാൻ ദമ്പതി​കളെ ഏതു ചോദ്യ​ങ്ങൾ സഹായി​ക്കും? (ബി) സുഭാ​ഷി​തങ്ങൾ 2:1-6-നു ചേർച്ച​യിൽ എന്തു ചെയ്യാൻ മാതാ​പി​താ​ക്കൾ മക്കളെ പഠിപ്പി​ക്കണം?

7 കുട്ടികൾ വേണ​മെന്ന്‌ ആഗ്രഹി​ക്കുന്ന ദമ്പതി​ക​ളാ​ണോ നിങ്ങൾ? നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘ഞങ്ങൾ താഴ്‌മ​യും യഹോ​വ​യോ​ടും ദൈവ​വ​ച​ന​ത്തോ​ടും സ്‌നേ​ഹ​വും ഉള്ള വ്യക്തി​ക​ളാ​ണോ? അമൂല്യ​മായ ഒരു പുതു​ജീ​വനെ പരിപാ​ലി​ക്കാൻ യഹോവ തിര​ഞ്ഞെ​ടുത്ത യോ​സേ​ഫി​നെ​യും മറിയ​യെ​യും പോ​ലെ​യാ​ണോ ഞങ്ങൾ?’ (സങ്കീ. 127:3, 4) നിങ്ങൾ ഇപ്പോൾത്തന്നെ ഒരു മാതാ​വോ പിതാ​വോ ആണെങ്കിൽ ഇങ്ങനെ ചോദി​ക്കുക: ‘കഠിനാ​ധ്വാ​നം ചെയ്യേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഞാൻ എന്റെ കുട്ടി​കളെ പഠിപ്പി​ക്കു​ന്നു​ണ്ടോ?’ (സഭാ. 3:12, 13) ‘എന്റെ മക്കൾ സാത്താന്റെ ലോക​ത്തിൽനിന്ന്‌ നേരി​ട്ടേ​ക്കാ​വുന്ന ശാരീ​രി​ക​വും ധാർമി​ക​വും ആയ അപകട​ങ്ങ​ളിൽനിന്ന്‌ അവരെ സംരക്ഷി​ക്കാൻ കഴിയു​ന്ന​തെ​ല്ലാം ഞാൻ ചെയ്യു​ന്നു​ണ്ടോ?’ (സുഭാ. 22:3) നിങ്ങളു​ടെ മക്കൾ നേരി​ട്ടേ​ക്കാ​വുന്ന എല്ലാ പ്രശ്‌ന​ങ്ങ​ളിൽനി​ന്നും അവരെ മറച്ചു​പി​ടി​ക്കാൻ നിങ്ങൾക്കു കഴിയില്ല. പക്ഷേ ആ പ്രശ്‌നങ്ങൾ നേരി​ടു​ന്ന​തി​നാ​യി നിങ്ങൾക്ക്‌ അവരെ മുന്നമേ ഒരുക്കാൻ കഴിയും. അത്തരം സാഹച​ര്യ​ങ്ങ​ളിൽ മാർഗ​നിർദേ​ശ​ത്തി​നാ​യി ദൈവ​വ​ച​ന​ത്തി​ലേക്ക്‌ എങ്ങനെ തിരി​യാ​മെന്ന്‌ ക്രമമാ​യി, സ്‌നേ​ഹ​ത്തോ​ടെ നമുക്ക്‌ അവരെ പഠിപ്പി​ക്കാം. (സുഭാ​ഷി​തങ്ങൾ 2:1-6 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌, ഒരു കുടും​ബാം​ഗ​മോ ബന്ധുവോ സത്യാ​രാ​ധന ഉപേക്ഷി​ച്ചു​പോ​കാൻ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ ദൈവ​വ​ച​ന​ത്തിൽനിന്ന്‌ പഠിക്കാൻ കുട്ടി​കളെ സഹായി​ക്കുക. (സങ്കീ. 31:23) ഇനി, പ്രിയ​പ്പെട്ട ഒരാൾ മരിച്ചു​പോ​യാൽ ദുഃഖ​ത്തി​ലാ​ണ്ടു​പോ​കാ​തി​രി​ക്കാ​നും മനസ്സമാ​ധാ​നം കണ്ടെത്താ​നും ദൈവ​വ​ചനം എങ്ങനെ ഉപയോ​ഗി​ക്കാ​മെന്ന്‌ കുട്ടി​കൾക്കു കാണി​ച്ചു​കൊ​ടു​ക്കുക.—2 കൊരി. 1:3, 4; 2 തിമൊ. 3:16.

യോ​സേ​ഫിൽനി​ന്നും മറിയ​യിൽനി​ന്നും എന്തു പഠിക്കാം?

8. ആവർത്തനം 6:6, 7-ലെ ഏതു നിർദേ​ശ​മാ​ണു യോ​സേ​ഫും മറിയ​യും അനുസ​രി​ച്ചത്‌?

8 ദൈവ​ത്തി​ന്റെ അംഗീ​കാ​ര​മുള്ള ഒരാളാ​കാൻ മാതാ​പി​താ​ക്കൾ യേശു​വി​നെ സഹായി​ച്ചു. യഹോവ മാതാ​പി​താ​ക്കൾക്കു കൊടുത്ത നിർദേ​ശങ്ങൾ അവർ അനുസ​രി​ച്ചു. (ആവർത്തനം 6:6, 7 വായി​ക്കുക.) യോ​സേ​ഫി​നും മറിയ​യ്‌ക്കും യഹോ​വ​യോട്‌ ആഴമായ സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു. അതേ സ്‌നേഹം വളർത്തി​യെ​ടു​ക്കാൻ മക്കളെ​യും സഹായി​ക്കുക എന്നതാ​യി​രു​ന്നു അവർക്ക്‌ ഏറ്റവും പ്രധാനം.

9. യോ​സേ​ഫും മറിയ​യും പ്രധാ​ന​പ്പെട്ട ഏതു തീരു​മാ​ന​മാ​ണെ​ടു​ത്തത്‌?

9 കുടും​ബം ഒരുമിച്ച്‌ ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഉൾപ്പെ​ടാൻ യോ​സേ​ഫും മറിയ​യും തീരു​മാ​നി​ച്ചു. നസറെ​ത്തി​ലെ സിന​ഗോ​ഗിൽവെച്ച്‌ എല്ലാ ആഴ്‌ച​യും നടന്നി​രുന്ന കൂടി​വ​ര​വു​ക​ളിൽ അവർ പങ്കെടു​ത്തു എന്നതിനു സംശയ​മില്ല. കൂടാതെ, പെസഹാ​പ്പെ​രു​ന്നാ​ളിന്‌ അവർ എല്ലാ വർഷവും യരുശ​ലേ​മി​ലും പോകു​മാ​യി​രു​ന്നു. (ലൂക്കോ. 2:41; 4:16) യരുശ​ലേ​മി​ലേ​ക്കുള്ള അത്തരം യാത്രകൾ യഹോ​വ​യു​ടെ ജനത്തിന്റെ ചരി​ത്ര​ത്തെ​ക്കു​റിച്ച്‌ യേശു​വി​നെ​യും യേശു​വി​ന്റെ കൂടപ്പി​റ​പ്പു​ക​ളെ​യും പഠിപ്പി​ക്കാൻ യോ​സേ​ഫും മറിയ​യും ഉപയോ​ഗി​ച്ചി​ട്ടു​ണ്ടാ​കും. പോകുന്ന വഴിക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​ട്ടുള്ള സ്ഥലങ്ങൾ അവർ സന്ദർശി​ച്ചി​ട്ടു​ണ്ടാ​കും. അംഗങ്ങ​ളു​ടെ എണ്ണം കൂടി​യ​ത​നു​സ​രിച്ച്‌, ക്രമമാ​യി ആത്മീയ​കാ​ര്യ​ങ്ങൾ ചെയ്യാൻ യോ​സേ​ഫി​നും മറിയ​യ്‌ക്കും അത്രയ്‌ക്ക്‌ എളുപ്പ​മാ​യി​രു​ന്നില്ല. പക്ഷേ അവർക്കു​ണ്ടായ പ്രയോ​ജ​നങ്ങൾ ഒന്ന്‌ ഓർത്തു​നോ​ക്കൂ! യഹോ​വയെ ആരാധി​ക്കു​ന്ന​തിന്‌ ഒന്നാം സ്ഥാനം കൊടു​ത്ത​തു​കൊണ്ട്‌ യഹോ​വ​യു​മാ​യി കൂടുതൽ അടുക്കാൻ ആ കുടും​ബ​ത്തി​നു കഴിഞ്ഞു.

10. ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾക്കു യോ​സേ​ഫിൽനി​ന്നും മറിയ​യിൽനി​ന്നും എന്തു പഠിക്കാം?

10 ദൈവ​ഭ​യ​മുള്ള മാതാ​പി​താ​ക്കൾക്കു യോ​സേ​ഫിൽനി​ന്നും മറിയ​യിൽനി​ന്നും എന്തു പഠിക്കാം? ഏറ്റവും പ്രധാ​ന​മാ​യി, നിങ്ങൾ യഹോ​വയെ എത്ര ആഴമായി സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും നിങ്ങളു​ടെ മക്കൾക്കു കാണി​ച്ചു​കൊ​ടു​ക്കുക. ഓർക്കുക, യഹോ​വ​യോ​ടുള്ള സ്‌നേഹം വളർത്താൻ മക്കളെ സഹായി​ക്കുക, അതാണു മക്കൾക്കു കൊടു​ക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. പഠനം, പ്രാർഥന, യോഗങ്ങൾ, ശുശ്രൂഷ തുടങ്ങിയ ആത്മീയ​കാ​ര്യ​ങ്ങൾ ക്രമമാ​യി എങ്ങനെ ചെയ്യാ​മെന്നു മക്കളെ പഠിപ്പി​ക്കു​ന്ന​താണ്‌ അവർക്കു പകർന്നു​കൊ​ടു​ക്കാൻ കഴിയുന്ന വില​യേ​റിയ പാഠങ്ങ​ളിൽ ഒന്ന്‌. (1 തിമൊ. 6:6) കുട്ടി​ക​ളു​ടെ ഭൗതി​കാ​വ​ശ്യ​ങ്ങൾക്കു​വേണ്ടി കരുതാ​നുള്ള ഉത്തരവാ​ദി​ത്വം നിങ്ങൾക്കുണ്ട്‌ എന്നതു ശരിയാണ്‌. (1 തിമൊ. 5:8) പക്ഷേ നിങ്ങളു​ടെ മക്കളുടെ വസ്‌തു​വ​ക​കളല്ല, മറിച്ച്‌ യഹോ​വ​യു​മാ​യി അവർക്കുള്ള അടുത്ത ബന്ധമാണ്‌ ഈ ലോക​ത്തി​ന്റെ നാശത്തെ അതിജീ​വി​ക്കാ​നും പുതിയ ലോക​ത്തി​ലേക്കു പ്രവേ​ശി​ക്കാ​നും അവരെ സഹായി​ക്കുക. *യഹ. 7:19; 1 തിമൊ. 4:8.

11. (എ) കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വ​രു​മ്പോൾ ശരിയായ തിര​ഞ്ഞെ​ടു​പ്പു​കൾ നടത്താൻ 1 തിമൊ​ഥെ​യൊസ്‌ 6:17-19-ലെ ഉപദേശം മാതാ​പി​താ​ക്കളെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (ബി) നിങ്ങളു​ടെ കുടും​ബ​ത്തിന്‌ എന്തെല്ലാം ലക്ഷ്യങ്ങൾ വെക്കാ​നാ​യേ​ക്കും, അങ്ങനെ ചെയ്‌താൽ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ പ്രതീ​ക്ഷി​ക്കാം? (“ കുടും​ബം ഒരുമിച്ച്‌ ഏത്‌ ലക്ഷ്യങ്ങൾ വെക്കാം?” എന്ന ചതുരം കാണുക.)

11 പല മാതാ​പി​താ​ക്ക​ളും യഹോ​വ​യോട്‌ അടുക്കാൻ മക്കളെ സഹായി​ക്കുന്ന നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നതു കാണു​ന്നത്‌ എത്ര സന്തോ​ഷ​ക​ര​മാണ്‌! അവർ ഒരുമിച്ച്‌ യഹോ​വയെ ക്രമമാ​യി ആരാധി​ക്കു​ന്നു. അവർ മീറ്റി​ങ്ങു​കൾക്കും കൺ​വെൻ​ഷ​നു​കൾക്കും പോകു​ന്നു, വയൽശു​ശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ന്നു. ഇനി, ചില കുടും​ബങ്ങൾ അധികം പ്രവർത്തി​ച്ചി​ട്ടി​ല്ലാത്ത പ്രദേ​ശ​ങ്ങ​ളിൽ പോയി പ്രസം​ഗി​ക്കു​ക​പോ​ലും ചെയ്യുന്നു. മറ്റു ചിലർ ബഥേൽ സന്ദർശി​ക്കു​ന്നു. ഇനി വേറെ ചിലർ ദിവ്യാ​ധി​പത്യ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ സഹായി​ക്കു​ന്നു. ഇങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ അവർക്കു ചില ബുദ്ധി​മു​ട്ടു​കൾ നേരി​ട്ടേ​ക്കാം, സാമ്പത്തി​ക​നഷ്ടം ഉണ്ടാ​യേ​ക്കാം. പക്ഷേ അവർക്കു കിട്ടുന്ന പ്രയോ​ജ​നങ്ങൾ അവരെ ശരിക്കും ആത്മീയ​മാ​യി സമ്പന്നരാ​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 6:17-19 വായി​ക്കുക.) ഇങ്ങനെ​യുള്ള കുടും​ബ​ങ്ങ​ളിൽ വളരുന്ന കുട്ടികൾ മിക്ക​പ്പോ​ഴും അവർ പഠിച്ച നല്ല ശീലങ്ങൾ ഉപേക്ഷി​ക്കില്ല. അവർക്ക്‌ അതിൽ ഒരിക്ക​ലും ഖേദം തോന്നു​ക​യു​മില്ല. *സുഭാ. 10:22.

പല മാതാ​പി​താ​ക്ക​ളും യഹോ​വ​യോട്‌ അടുക്കാൻ മക്കളെ സഹായി​ക്കുന്ന നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നതു കാണു​ന്നത്‌ എത്ര സന്തോ​ഷ​ക​ര​മാണ്‌! (11-ാം ഖണ്ഡിക കാണുക) *

യേശു​വിൽനിന്ന്‌ എന്തു പഠിക്കാം?

12. വളർന്നു​വ​ന്ന​പ്പോൾ യേശു എന്തു ചെയ്യേ​ണ്ടി​യി​രു​ന്നു?

12 യേശു​വി​ന്റെ സ്വർഗീ​യ​പി​താവ്‌ എപ്പോ​ഴും നല്ല തിര​ഞ്ഞെ​ടു​പ്പു​ക​ളാ​ണു നടത്തു​ന്നത്‌. അതു​പോ​ലെ, യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ മാതാ​പി​താ​ക്ക​ളായ യോ​സേ​ഫും മറിയ​യും ജ്ഞാന​ത്തോ​ടെ തീരു​മാ​ന​ങ്ങ​ളെ​ടു​ത്തു. എങ്കിലും വളർന്നു​വ​ന്ന​പ്പോൾ യേശു സ്വന്തമാ​യി തീരു​മാ​ന​ങ്ങ​ളെ​ടു​ക്ക​ണ​മാ​യി​രു​ന്നു. (ഗലാ. 6:5) കാരണം, നമ്മളെ​പ്പോ​ലെ യേശു​വി​നും ഇച്ഛാസ്വാ​ത​ന്ത്ര്യം, അതായത്‌ സ്വന്തമാ​യി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം, ഉണ്ടായി​രു​ന്നു. വേണ​മെ​ങ്കിൽ സ്വന്തം താത്‌പ​ര്യ​ങ്ങൾക്കു പ്രാധാ​ന്യം കൊടു​ത്തു​കൊ​ണ്ടുള്ള തീരു​മാ​നങ്ങൾ യേശു​വിന്‌ എടുക്കാ​മാ​യി​രു​ന്നു. എന്നാൽ യേശു അങ്ങനെ ചെയ്‌തില്ല. പകരം, യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധം നിലനി​റു​ത്താൻ പറ്റിയ തിര​ഞ്ഞെ​ടു​പ്പു​ക​ളാണ്‌ യേശു എടുത്തത്‌. (യോഹ. 8:29) ഇന്നത്തെ ചെറു​പ്പ​ക്കാർക്ക്‌ യേശു​വി​ന്റെ ഈ മാതൃക എങ്ങനെ അനുക​രി​ക്കാം?

ചെറുപ്പക്കാരേ, മാതാ​പി​താ​ക്ക​ളു​ടെ നിർദേ​ശങ്ങൾ ഒരിക്ക​ലും അവഗണി​ക്ക​രുത്‌ (13-ാം ഖണ്ഡിക കാണുക) *

13. ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾത്തന്നെ യേശു ഏതു നല്ല തീരു​മാ​ന​മെ​ടു​ത്തു?

13 ചെറു​പ്പം​മു​തലേ മാതാ​പി​താ​ക്കൾക്കു കീഴ്‌പെ​ട്ടി​രി​ക്കാൻ യേശു തീരു​മാ​നി​ച്ചി​രു​ന്നു. തനിക്ക്‌ അവരെ​ക്കാ​ളെ​ല്ലാം നന്നായി കാര്യങ്ങൾ അറിയാ​മെന്നു ചിന്തി​ച്ചു​കൊണ്ട്‌ മാതാ​പി​താ​ക്കൾ നൽകിയ നിർദേ​ശങ്ങൾ യേശു ഒരിക്കൽപ്പോ​ലും അനുസ​രി​ക്കാ​തി​രു​ന്നില്ല. പകരം യേശു “അവർക്കു കീഴ്‌പെ​ട്ടി​രു​ന്നു.” (ലൂക്കോ. 2:51) മൂത്ത മകനാ​യ​തു​കൊണ്ട്‌ വീട്ടിൽ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ യേശു​വി​നു​ണ്ടാ​യി​രു​ന്നു. യേശു അതു നന്നായി ചെയ്‌തു എന്നതിന്‌ ഒരു സംശയ​വു​മില്ല. കുടും​ബ​ത്തി​നു​വേണ്ടി കരുതു​ന്ന​തിൽ തന്റെ പിതാ​വായ യോ​സേ​ഫി​നെ സഹായി​ക്കാൻ യേശു നല്ല ശ്രമം ചെയ്‌ത്‌ മരപ്പണി പഠിച്ചു എന്നും ഉറപ്പാണ്‌.

14. യേശു ദൈവ​വ​ച​ന​ത്തി​ന്റെ ഒരു നല്ല പഠിതാ​വാ​യി​രു​ന്നു എന്നു നമുക്ക്‌ എങ്ങനെ അറിയാം?

14 യേശു​വി​ന്റെ അത്ഭുത​ക​ര​മായ ജനന​ത്തെ​യും യേശു​വി​നെ​പ്പറ്റി ദൈവ​ത്തി​ന്റെ സന്ദേശ​വാ​ഹകർ പറഞ്ഞ കാര്യ​ങ്ങ​ളെ​യും കുറിച്ച്‌ മാതാ​പി​താ​ക്കൾ യേശു​വി​നോ​ടു പറഞ്ഞി​ട്ടു​ണ്ടാ​കും. (ലൂക്കോ. 2:8-19, 25-38) എങ്കിലും, അവരിൽനിന്ന്‌ കേട്ടു​പ​ഠിച്ച കാര്യങ്ങൾ മാത്രം മതി​യെന്ന്‌ യേശു കരുതി​യില്ല. തിരു​വെ​ഴു​ത്തു​കൾ സ്വന്തമാ​യി പഠിക്കാ​നും യേശു നല്ല ശ്രമം ചെയ്‌തു. അത്‌ എങ്ങനെ ഉറപ്പിച്ച്‌ പറയാം? കാരണം, കുട്ടി​യാ​യി​രു​ന്ന​പ്പോൾ യരുശ​ലേ​മി​ലെ ഉപദേ​ഷ്ടാ​ക്കൾ “യേശു​വി​ന്റെ ഗ്രാഹ്യ​ത്തി​ലും ഉത്തരങ്ങ​ളി​ലും വിസ്‌മ​യി​ച്ചു” എന്നു ബൈബിൾ പറയുന്നു. (ലൂക്കോ. 2:46, 47) മാത്രമല്ല, വെറും 12 വയസ്സാ​യ​പ്പോൾത്തന്നെ യഹോ​വ​യാ​ണു തന്റെ പിതാ​വെന്നു യേശു​വി​നു ബോധ്യ​മാ​യി.—ലൂക്കോ. 2:42, 43, 49.

15. യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാ​നാ​ണു താൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ യേശു എങ്ങനെ​യാ​ണു കാണി​ച്ചത്‌?

15 യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തിൽ തനിക്കുള്ള പങ്ക്‌ എന്താ​ണെന്നു മനസ്സി​ലാ​യ​പ്പോൾ അതുതന്നെ ചെയ്യാൻ യേശു തീരു​മാ​നി​ച്ചു. (യോഹ. 6:38) അങ്ങനെ ചെയ്‌താൽ പലരും തന്നെ വെറു​ക്കു​മെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അതു ബുദ്ധി​മു​ട്ടുള്ള കാര്യ​മാ​യി​രു​ന്നെ​ങ്കി​ലും യഹോ​വ​യ്‌ക്കു കീഴ്‌പെ​ട്ടി​രി​ക്കാൻതന്നെ യേശു തീരു​മാ​നി​ച്ചു. എ.ഡി. 29-ൽ സ്‌നാ​ന​പ്പെ​ട്ട​പ്പോൾമു​തൽ, തന്നെക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ഇഷ്ടത്തിനു ചേർച്ച​യിൽ ജീവി​ക്കു​ന്ന​തി​ലാ​യി​രു​ന്നു യേശു​വി​ന്റെ മുഖ്യ​ശ്രദ്ധ. (എബ്രാ. 10:5-7) ദണ്ഡനസ്‌തം​ഭ​ത്തിൽ ജീവൻ പൊലി​യു​ന്ന​തി​നു മുമ്പുള്ള നിമി​ഷ​ങ്ങ​ളി​ലും ദൈ​വേഷ്ടം ചെയ്യു​ന്ന​തിൽനിന്ന്‌ യേശു ചഞ്ചല​പ്പെ​ട്ടു​പോ​യില്ല.—യോഹ. 19:30.

16. യേശു​വിൽനിന്ന്‌ കുട്ടി​കൾക്കു പഠിക്കാൻ കഴിയുന്ന ഒരു പാഠം എന്താണ്‌?

16 നിങ്ങളു​ടെ അച്ഛനെ​യും അമ്മയെ​യും അനുസ​രി​ക്കുക. യോ​സേ​ഫി​നെ​യും മറിയ​യെ​യും പോലെ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളും പൂർണരല്ല. എങ്കിലും നിങ്ങളെ സംരക്ഷി​ക്കാ​നും പരിശീ​ലി​പ്പി​ക്കാ​നും നിങ്ങൾക്കു ശരിയായ വഴി കാണി​ച്ചു​ത​രാ​നും യഹോവ നിയമി​ച്ച​വ​രാ​ണു നിങ്ങളു​ടെ മാതാ​പി​താ​ക്കൾ. യേശു​വി​നെ​പ്പോ​ലെ മാതാ​പി​താ​ക്ക​ളു​ടെ ഉപദേ​ശ​ത്തി​നു ശ്രദ്ധ കൊടു​ക്കു​ക​യും അവരുടെ അധികാ​ര​ത്തി​നു കീഴ്‌പെ​ട്ടി​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, ‘നിങ്ങൾക്കു നന്മ വരും.’—എഫെ. 6:1-4.

17. യോശുവ 24:15-നു ചേർച്ച​യിൽ, ചെറു​പ്പ​ക്കാർ ഏതു തീരു​മാ​ന​മെ​ടു​ക്കണം?

17 ആരെ സേവി​ക്ക​ണ​മെന്നു തീരു​മാ​നി​ക്കുക. യഹോ​വയെ നിങ്ങൾ അടുത്ത്‌ അറിയണം, യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്നു പരി​ശോ​ധിച്ച്‌ ഉറപ്പു വരുത്തണം, യഹോ​വ​യു​ടെ ഇഷ്ടം നിങ്ങളു​ടെ ജീവി​ത​വു​മാ​യി എങ്ങനെ​യാ​ണു ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കണം. (റോമ. 12:2) അങ്ങനെ ചെയ്‌താൽ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട തീരു​മാ​നം, യഹോ​വയെ സേവി​ക്കാ​നുള്ള തീരു​മാ​നം, എടുക്കാൻ നിങ്ങൾക്കു കഴിയും. (യോശുവ 24:15 വായി​ക്കുക; സഭാ. 12:1) പതിവാ​യി ബൈബിൾ വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ യഹോ​വ​യോ​ടുള്ള നിങ്ങളു​ടെ സ്‌നേ​ഹ​വും യഹോ​വ​യി​ലുള്ള നിങ്ങളു​ടെ വിശ്വാ​സ​വും കൂടുതൽ ശക്തമാ​കും.

18. ചെറു​പ്പ​ക്കാർ എടുക്കേണ്ട ഒരു തീരു​മാ​നം എന്താണ്‌, അതിന്റെ ഫലം എന്തായി​രി​ക്കും?

18 യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തി​നു മുഖ്യ​സ്ഥാ​നം കൊടു​ക്കാൻ തീരു​മാ​നി​ക്കുക. സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ങ്കിൽ നിങ്ങളു​ടെ കഴിവു​കൾ സ്വന്തം നേട്ടത്തി​നു​വേണ്ടി ഉപയോ​ഗി​ക്ക​ണ​മെ​ന്നാ​ണു സാത്താന്റെ ലോകം പറയു​ന്നത്‌. പക്ഷേ അതാണോ സത്യം? ഈ ലോക​ത്തോ​ടു ബന്ധപ്പെട്ട ലക്ഷ്യങ്ങൾ വെക്കു​ന്നവർ ‘പലപല വേദന​ക​ളാൽ തങ്ങളെ ആസകലം കുത്തി മുറി​പ്പെ​ടു​ത്തു​ക​യാണ്‌.’ (1 തിമൊ. 6:9, 10) എന്നാൽ യഹോവ പറയു​ന്നതു കേൾക്കു​ക​യും യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തി​നു ജീവി​ത​ത്തിൽ മുഖ്യ​സ്ഥാ​നം കൊടു​ക്കാൻ തീരു​മാ​നി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, നിങ്ങൾ ജീവി​ത​ത്തിൽ വിജയി​ക്കും, “ബുദ്ധി​യോ​ടെ കാര്യങ്ങൾ ചെയ്യും.”—യോശു. 1:8.

എന്തു ചെയ്യാ​നാ​ണു നിങ്ങളു​ടെ തീരു​മാ​നം?

19. മാതാ​പി​താ​ക്കൾ ഏതു കാര്യം എപ്പോ​ഴും ഓർക്കണം?

19 മാതാ​പി​താ​ക്കളേ, യഹോ​വയെ സേവി​ക്കു​ന്ന​തി​നു മക്കളെ സഹായി​ക്കാൻ നിങ്ങ​ളെ​ക്കൊണ്ട്‌ കഴിയു​ന്ന​തെ​ല്ലാം ചെയ്യുക, യഹോ​വ​യിൽ ആശ്രയി​ക്കുക. (സുഭാ. 3:5, 6) അപ്പോൾ ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ യഹോവ നിങ്ങളെ സഹായി​ക്കും. നിങ്ങൾ പറയുന്ന കാര്യ​ങ്ങ​ളെ​ക്കാൾ ചെയ്യുന്ന കാര്യ​ങ്ങ​ളാ​ണു കുട്ടി​കളെ കൂടുതൽ സ്വാധീ​നി​ക്കു​ന്നെന്ന്‌ ഓർക്കണം. അതു​കൊണ്ട്‌ യഹോ​വ​യ്‌ക്കു പ്രീതി തോന്നുന്ന വ്യക്തി​ക​ളാ​യി വളർന്നു​വ​രാൻ കുട്ടി​കളെ സഹായി​ക്കുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കുക.

20. യഹോ​വയെ സേവി​ക്കാൻ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ കുട്ടി​കൾക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ലഭിക്കും?

20 കുട്ടി​കളേ, നല്ല തീരു​മാ​നങ്ങൾ എടുക്കാൻ മാതാ​പി​താ​ക്കൾ നിങ്ങളെ സഹായി​ക്കും. പക്ഷേ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കേ​ണ്ടതു നിങ്ങൾത​ന്നെ​യാണ്‌. യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌ നിങ്ങളു​ടെ സ്‌നേ​ഹ​മുള്ള സ്വർഗീ​യ​പി​താ​വി​നെ സേവി​ക്കാൻ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ ദൈവ​ത്തി​ന്റെ പ്രീതി നേടാൻ നിങ്ങൾക്കു കഴിയും. നിങ്ങളു​ടെ ജീവിതം സന്തോ​ഷ​വും സംതൃ​പ്‌തി​യും ഉള്ളതാ​യി​രി​ക്കും. (1 തിമൊ. 4:16) ഭാവി​യിൽ ഏറ്റവും മനോ​ഹ​ര​മായ ഒരു ജീവി​ത​വും നിങ്ങൾക്ക്‌ ആസ്വദി​ക്കാൻ കഴിയും!

ഗീതം 133 യൗവന​കാ​ലത്ത്‌ യഹോ​വയെ ആരാധി​ക്കു​ക

^ ഖ. 5 വളർന്നു​വ​രു​മ്പോൾ മക്കൾ സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്ക​ണ​മെ​ന്നാണ്‌ മാതാ​പി​താ​ക്ക​ളു​ടെ ആഗ്രഹം. ആ ലക്ഷ്യത്തിൽ എത്താൻ മക്കളെ സഹായി​ക്കു​ന്ന​തി​നു മാതാ​പി​താ​ക്കൾ എങ്ങനെ​യുള്ള തീരു​മാ​ന​ങ്ങ​ളെ​ടു​ക്കണം? ജീവി​ത​വി​ജയം നേടണ​മെ​ങ്കിൽ ചെറു​പ്പ​ക്കാ​രായ ക്രിസ്‌ത്യാ​നി​കൾ എങ്ങനെ​യുള്ള തീരു​മാ​ന​ങ്ങ​ളെ​ടു​ക്കണം? ഈ ലേഖനം ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ചർച്ച ചെയ്യും.

^ ഖ. 10 യഹോവ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ന്നു! എന്ന പുസ്‌ത​ക​ത്തി​ന്റെ 69, 70 പേജു​ക​ളി​ലെ 17, 18 ഖണ്ഡികകൾ കാണുക.

^ ഖ. 11 2011 ഒക്‌ടോ​ബർ ലക്കം ഉണരുക!-യിലെ 20-ാം പേജി​ലുള്ള “ഏറ്റവും നല്ല അച്ഛനെ​യും അമ്മയെ​യു​മാണ്‌ എനിക്കു കിട്ടി​യത്‌” എന്ന ചതുര​വും 1999 മാർച്ച്‌ 8 ലക്കം ഉണരുക!-യിലെ 25-ാം പേജി​ലുള്ള “മാതാ​പി​താ​ക്കൾക്ക്‌ സവി​ശേ​ഷ​മായ ഒരു കത്ത്‌” എന്ന ലേഖന​വും കാണുക.

^ ഖ. 66 ചിത്രക്കുറിപ്പ്‌: കുഞ്ഞാ​യി​രു​ന്ന​പ്പോൾ യേശു​വി​ന്റെ ഉള്ളിൽ യഹോ​വ​യോട്‌ ആഴമായ സ്‌നേഹം വളർത്താൻ മറിയ നല്ല ശ്രമം ചെയ്‌തി​ട്ടു​ണ്ടാ​കും. ഇക്കാല​ത്തും അമ്മമാർക്കു മക്കളുടെ ഉള്ളിൽ യഹോ​വ​യോ​ടു സ്‌നേഹം വളർത്തി​ക്കൊ​ണ്ടു​വ​രാൻ കഴിയും.

^ ഖ. 68 ചിത്രക്കുറിപ്പ്‌: കുടും​ബം ഒന്നിച്ച്‌ സിന​ഗോ​ഗിൽ പോകു​ന്നതു യോ​സേഫ്‌ വളരെ പ്രധാ​ന​മാ​യി കണ്ടു എന്നു വേണം മനസ്സി​ലാ​ക്കാൻ. കുടും​ബ​ത്തെ​യും കൂട്ടി സഭാ​യോ​ഗ​ത്തി​നു പോകു​ന്നത്‌ ഇക്കാലത്തെ കുടും​ബ​നാ​ഥ​ന്മാ​രും പ്രധാ​ന​മാ​യി കാണുന്നു.

^ ഖ. 70 ചിത്രക്കുറിപ്പ്‌: യേശു തന്റെ പിതാ​വിൽനിന്ന്‌ തൊഴിൽ​വൈ​ദ​ഗ്‌ധ്യ​ങ്ങൾ പഠി​ച്ചെ​ടു​ത്തു. ഇക്കാലത്തെ ചെറു​പ്പ​ക്കാർക്കും തങ്ങളുടെ പിതാ​ക്ക​ന്മാ​രിൽനിന്ന്‌ അങ്ങനെ​യുള്ള വൈദ​ഗ്‌ധ്യ​ങ്ങൾ പഠിക്കാം.