സഭാപ്രസംഗകൻ 3:1-22

3  എല്ലാത്തി​നും ഒരു നിയമി​ത​സ​മ​യ​മുണ്ട്‌.ആകാശ​ത്തിൻകീ​ഴെ നടക്കുന്ന ഓരോ കാര്യ​ത്തി​നും ഒരു സമയമു​ണ്ട്‌:   ജനിക്കാൻ ഒരു സമയം, മരിക്കാൻ ഒരു സമയം.നടാൻ ഒരു സമയം, നട്ടതു പറിച്ചു​ക​ള​യാൻ ഒരു സമയം.   കൊല്ലാൻ ഒരു സമയം, സുഖ​പ്പെ​ടു​ത്താൻ ഒരു സമയം.ഇടിച്ചു​ക​ള​യാൻ ഒരു സമയം, പണിതു​യർത്താൻ ഒരു സമയം.   കരയാൻ ഒരു സമയം, ചിരി​ക്കാൻ ഒരു സമയം.വിലപി​ക്കാൻ ഒരു സമയം, തുള്ളി​ച്ചാ​ടാൻ ഒരു സമയം.   കല്ല്‌ എറിഞ്ഞു​ക​ള​യാൻ ഒരു സമയം, കല്ലു പെറു​ക്കി​ക്കൂ​ട്ടാൻ ഒരു സമയം.ആലിം​ഗ​നം ചെയ്യാൻ ഒരു സമയം, ആലിം​ഗനം ചെയ്യാ​തി​രി​ക്കാൻ ഒരു സമയം.   തിരയാൻ ഒരു സമയം, നഷ്ടപ്പെ​ട്ട​താ​യി കണക്കാ​ക്കാൻ ഒരു സമയം.കൈവശം വെക്കാൻ ഒരു സമയം, എറിഞ്ഞു​ക​ള​യാൻ ഒരു സമയം.   കീറിക്കളയാൻ ഒരു സമയം,+ തുന്നി​ച്ചേർക്കാൻ ഒരു സമയം.മൗനമാ​യി​രി​ക്കാൻ ഒരു സമയം,+ സംസാ​രി​ക്കാൻ ഒരു സമയം.+   സ്‌നേഹിക്കാൻ ഒരു സമയം, വെറു​ക്കാൻ ഒരു സമയം.+യുദ്ധത്തിന്‌ ഒരു സമയം, സമാധാ​ന​ത്തിന്‌ ഒരു സമയം.  ജോലി ചെയ്യു​ന്നവൻ തന്റെ പ്രയത്‌നം​കൊണ്ട്‌ എന്തു നേടുന്നു?+ 10  മനുഷ്യമക്കളെ വ്യാപൃ​ത​രാ​ക്കി​നി​റു​ത്താൻ ദൈവം അവർക്കു കൊടു​ത്തി​ട്ടുള്ള ജോലി ഞാൻ കണ്ടു. 11  ദൈവം ഓരോ​ന്നും അതതിന്റെ സമയത്ത്‌ ഭംഗിയായി* ഉണ്ടാക്കി.+ നിത്യ​ത​പോ​ലും മനുഷ്യ​രു​ടെ ഹൃദയ​ത്തിൽ വെച്ചി​രി​ക്കു​ന്നു. എങ്കിലും സത്യ​ദൈവം ആദി​യോ​ടന്തം ചെയ്‌തി​രി​ക്കുന്ന കാര്യങ്ങൾ ഗ്രഹി​ക്കാൻ അവർക്ക്‌ ഒരിക്ക​ലും കഴിയില്ല. 12  ഇതിൽനിന്നെല്ലാം ഞാൻ മനസ്സി​ലാ​ക്കി​യത്‌ ഇതാണ്‌: സ്വന്തം ജീവി​ത​കാ​ലത്ത്‌ ആനന്ദി​ക്കു​ന്ന​തി​ലും നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തി​ലും മെച്ചമാ​യി ആർക്കും ഒന്നുമില്ല.+ 13  മാത്രമല്ല, ഓരോ​രു​ത്ത​രും തിന്നു​കു​ടിച്ച്‌ തന്റെ സകല കഠിനാ​ധ്വാ​ന​ത്തി​ലും ആസ്വാ​ദനം കണ്ടെത്തു​ക​യും വേണം. ഇതു ദൈവ​ത്തി​ന്റെ ദാനമാ​ണ്‌.+ 14  സത്യദൈവം ഉണ്ടാക്കു​ന്ന​തെ​ല്ലാം എന്നും നിലനിൽക്കു​മെന്നു ഞാൻ മനസ്സി​ലാ​ക്കി. അതി​നോട്‌ ഒന്നും കൂട്ടാ​നില്ല, അതിൽനി​ന്ന്‌ ഒന്നും കുറയ്‌ക്കാ​നു​മില്ല. അവയൊ​ക്കെ​യും സത്യ​ദൈവം ഈ രീതി​യിൽ ഉണ്ടാക്കി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ ആളുകൾ ദൈവത്തെ ഭയപ്പെ​ടും.+ 15  സംഭവിക്കുന്നതൊക്കെ ഇതി​നോ​ടകം സംഭവി​ച്ചി​ട്ടു​ള്ള​താണ്‌. വരാനി​രി​ക്കു​ന്നത്‌ ഇതി​നോ​ടകം വന്നിട്ടു​ള്ള​തു​മാണ്‌.+ പക്ഷേ പലരും ലക്ഷ്യമിട്ടതു* സത്യ​ദൈവം തേടുന്നു. 16  സൂര്യനു കീഴെ ഞാൻ ഇതും കണ്ടു: നീതി നടക്കേ​ണ്ടി​ടത്ത്‌ ദുഷ്ടത നടമാ​ടു​ന്നു. ന്യായം നടക്കേ​ണ്ടി​ട​ത്തും ദുഷ്ടത​തന്നെ.+ 17  അതുകൊണ്ട്‌ ഞാൻ മനസ്സിൽ പറഞ്ഞു: “സത്യ​ദൈവം നീതി​മാ​ന്മാ​രെ​യും ദുഷ്ടന്മാ​രെ​യും ന്യായം വിധി​ക്കും.+ കാരണം, ഓരോ കാര്യ​ത്തി​നും ഓരോ പ്രവൃ​ത്തി​ക്കും ഒരു സമയമു​ണ്ട്‌.” 18  സത്യദൈവം മനുഷ്യ​മ​ക്കളെ പരി​ശോ​ധിച്ച്‌, അവർ മൃഗങ്ങ​ളെ​പ്പോ​ലെ​യാ​ണെന്ന്‌ അവർക്കു കാണി​ച്ചു​കൊ​ടു​ക്കു​മെ​ന്നും ഞാൻ മനസ്സിൽ പറഞ്ഞു. 19  കാരണം, മനുഷ്യർക്കും മൃഗങ്ങൾക്കും ഒടുവിൽ സംഭവി​ക്കു​ന്നത്‌ ഒന്നുത​ന്നെ​യാണ്‌.+ ഒന്നു മരിക്കു​ന്ന​തു​പോ​ലെ മറ്റേതും മരിക്കു​ന്നു. അവയ്‌ക്കെ​ല്ലാം ഒരേ ജീവശ​ക്തി​യാ​ണു​ള്ളത്‌.*+ അതു​കൊണ്ട്‌, മനുഷ്യ​നു മൃഗങ്ങ​ളെ​ക്കാൾ ഒരു ശ്രേഷ്‌ഠ​ത​യു​മില്ല. എല്ലാം വ്യർഥ​മാണ്‌. 20  അവയെല്ലാം ഒരേ സ്ഥലത്തേ​ക്കാ​ണു പോകു​ന്നത്‌.+ എല്ലാം പൊടി​യിൽനിന്ന്‌ വന്നു,+ എല്ലാം പൊടി​യി​ലേ​ക്കു​തന്നെ തിരികെ പോകു​ന്നു.+ 21  മനുഷ്യരുടെ ജീവശക്തി* മുകളി​ലേക്കു പോകു​ന്നോ? മൃഗങ്ങ​ളു​ടെ ജീവശക്തി* താഴെ ഭൂമി​യി​ലേക്കു പോകു​ന്നോ? ആർക്ക്‌ അറിയാം?+ 22  അതുകൊണ്ട്‌, മനുഷ്യ​നു തന്റെ പ്രവൃ​ത്തി​ക​ളിൽ ആസ്വാ​ദനം കണ്ടെത്തു​ന്ന​തി​നെ​ക്കാൾ മെച്ചമാ​യി ഒന്നുമി​ല്ലെന്നു ഞാൻ കണ്ടു.+ അതാണ​ല്ലോ അവന്റെ പ്രതി​ഫലം.* അവൻ പോയ​ശേഷം സംഭവി​ക്കുന്ന കാര്യങ്ങൾ കാണാ​നാ​യി ആർക്കെ​ങ്കി​ലും അവനെ മടക്കി​വ​രു​ത്താൻ കഴിയു​മോ?+

അടിക്കുറിപ്പുകള്‍

അഥവാ “ക്രമീ​കൃ​ത​മാ​യി; ഉചിത​മാ​യി; അനു​യോ​ജ്യ​മാ​യി.”
അഥവാ “പക്ഷേ പീഡി​തരെ.” മറ്റൊരു സാധ്യത “പക്ഷേ മൺമറ​ഞ്ഞ​തി​നെ.”
അഥവാ “ആത്മാവാ​ണു​ള്ളത്‌.”
അഥവാ “ആത്മാവ്‌.”
അഥവാ “ആത്മാവ്‌.”
അഥവാ “ഓഹരി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം