മത്തായി എഴുതിയത്‌ 2:1-23

2  യഹൂദ്യയിലെ ബേത്ത്‌ലെഹെമിലായിരുന്നു+ യേശുവിന്റെ ജനനം. ഹെരോദ്‌ രാജാവാണ്‌ അപ്പോൾ അവിടം ഭരിച്ചിരുന്നത്‌.+ യേശു ജനിച്ചശേഷം ഒരിക്കൽ കിഴക്കുനിന്നുള്ള ജ്യോത്സ്യന്മാർ യരുശലേമിലെത്തി.  അവർ ചോദിച്ചു: “ജൂതന്മാരുടെ രാജാവായി പിറന്നവൻ എവിടെയാണ്‌?+ കിഴക്കായിരുന്നപ്പോൾ അവന്റെ നക്ഷത്രം കണ്ടിട്ട്‌ ഞങ്ങൾ അവനെ വണങ്ങാൻ വന്നതാണ്‌.”  ഇതു കേട്ട്‌ ഹെരോദ്‌ രാജാവും യരുശലേമിലുള്ള സകലരും ആകെ പരിഭ്രമിച്ചു.  രാജാവ്‌ ജനത്തിന്റെ എല്ലാ മുഖ്യപുരോഹിതന്മാരെയും ശാസ്‌ത്രിമാരെയും വിളിച്ചുകൂട്ടി, ക്രിസ്‌തു ജനിക്കുന്നത്‌ എവിടെയായിരിക്കുമെന്ന്‌ അന്വേഷിച്ചു.  അവർ പറഞ്ഞു: “യഹൂദ്യയിലെ ബേത്ത്‌ലെഹെമിൽ;+ കാരണം പ്രവാചകനിലൂടെ ഇങ്ങനെ എഴുതിയിട്ടുണ്ട്‌:  ‘യഹൂദാദേശത്തിലെ ബേത്ത്‌ലെഹെമേ, നീ യഹൂദയിലെ അധിപതിമാരിൽ* ഒട്ടും താണവനല്ല; കാരണം, എന്റെ ജനമായ ഇസ്രായേലിനെ മേയ്‌ക്കാനുള്ള അധിപതി* വരുന്നതു നിന്നിൽനിന്നായിരിക്കും.’”+  തുടർന്ന്‌ ഹെരോദ്‌ രഹസ്യമായി ജ്യോത്സ്യന്മാരെ വിളിപ്പിച്ച്‌ നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം കൃത്യമായി ചോദിച്ചറിഞ്ഞു.  അവരെ ബേത്ത്‌ലെഹെമിലേക്കു പറഞ്ഞയയ്‌ക്കുന്നതിനു മുമ്പ്‌ രാജാവ്‌ അവരോടു പറഞ്ഞു: “ചെന്ന്‌ കുട്ടിയെ കണ്ടുപിടിക്കാൻ നല്ലൊരു അന്വേഷണം നടത്തുക. കണ്ടെത്തിയാൽ ഉടൻ വന്ന്‌ എന്നെ അറിയിക്കണം. എനിക്കും ചെന്ന്‌ അവനെ വണങ്ങാമല്ലോ.”  രാജാവ്‌ പറഞ്ഞതു കേട്ടശേഷം അവർ അവിടെനിന്ന്‌ പോയി. കിഴക്കുവെച്ച്‌+ അവർ കണ്ട നക്ഷത്രം അവർക്കു മുമ്പേ പോയി കുട്ടിയുള്ള സ്ഥലത്തിനു മുകളിൽ ചെന്ന്‌ നിന്നു. 10  നക്ഷത്രം അവിടെ കണ്ടപ്പോൾ അവർക്കു വളരെ സന്തോഷമായി. 11  വീടിന്‌ അകത്ത്‌ ചെന്ന അവർ കുട്ടിയെ കണ്ടു. അവൻ അമ്മയായ മറിയയോടൊപ്പമായിരുന്നു. അവർ വീണ്‌ അവനെ വണങ്ങി, നിക്ഷേപപാത്രങ്ങൾ തുറന്ന്‌ സ്വർണവും കുന്തിരിക്കവും മീറയും അവനു സമ്മാനമായി കൊടുത്തു. 12  എന്നാൽ ഹെരോദിന്റെ അടുത്തേക്കു മടങ്ങരുതെന്നു സ്വപ്‌നത്തിൽ ദിവ്യമുന്നറിയിപ്പു ലഭിച്ചതുകൊണ്ട്‌+ അവർ മറ്റൊരു വഴിക്കു സ്വദേശത്തേക്കു മടങ്ങി. 13  അവർ പോയശേഷം യഹോവയുടെ ദൂതൻ യോസേഫിനു സ്വപ്‌നത്തിൽ പ്രത്യക്ഷനായി+ ഇങ്ങനെ പറഞ്ഞു: “എഴുന്നേറ്റ്‌ കുട്ടിയെയും അവന്റെ അമ്മയെയും കൂട്ടി ഈജിപ്‌തിലേക്ക്‌ ഓടിപ്പോകുക. ഞാൻ പറയുന്നതുവരെ അവിടെത്തന്നെ താമസിക്കണം. കുട്ടിയെ കൊല്ലാൻവേണ്ടി ഹെരോദ്‌ തിരച്ചിൽ നടത്താൻ ഒരുങ്ങുകയാണ്‌.” 14  അങ്ങനെ, യോസേഫ്‌ എഴുന്നേറ്റ്‌ കുട്ടിയെയും അമ്മയെയും കൊണ്ട്‌ രാത്രിയിൽത്തന്നെ ഈജിപ്‌തിലേക്കു പോയി. 15  ഹെരോദിന്റെ മരണംവരെ അവിടെ താമസിച്ചു. അങ്ങനെ, “ഈജിപ്‌തിൽനിന്ന്‌ ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി”+ എന്നു തന്റെ പ്രവാചകനിലൂടെ യഹോവ പറഞ്ഞതു നിറവേറി. 16  ജ്യോത്സ്യന്മാർ പറ്റിച്ചെന്നു കണ്ട്‌ ഹെരോദ്‌ വല്ലാതെ കോപിച്ചു. അവരോടു ചോദിച്ച്‌ മനസ്സിലാക്കിയ സമയം+ കണക്കാക്കി ഹെരോദ്‌ ബേത്ത്‌ലെഹെമിലും സമീപപ്രദേശങ്ങളിലും ആളയച്ച്‌ രണ്ടു വയസ്സും അതിൽ താഴെയും പ്രായമുള്ള ആൺകുഞ്ഞുങ്ങളെയെല്ലാം കൊന്നു. 17  അങ്ങനെ, പ്രവാചകനിലൂടെ പറഞ്ഞതു നിറവേറി. യിരെമ്യ+ ഇങ്ങനെ പറഞ്ഞിരുന്നു: 18  “രാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലിന്റെയും വലിയ വിലാപത്തിന്റെയും ശബ്ദം. റാഹേൽ+ മക്കളെ ഓർത്ത്‌ കരയുകയാണ്‌. അവർ മരിച്ചുപോയതുകൊണ്ട്‌ ആശ്വാസം കൈക്കൊള്ളാൻ അവൾക്കു മനസ്സുവന്നില്ല.”+ 19  ഹെരോദ്‌ മരിച്ചശേഷം യഹോവയുടെ ദൂതൻ ഈജിപ്‌തിൽവെച്ച്‌ ഒരു സ്വപ്‌നത്തിൽ യോസേഫിനു പ്രത്യക്ഷനായി+ ഇങ്ങനെ പറഞ്ഞു: 20  “കുട്ടിയുടെ ജീവൻ അപഹരിക്കാൻ നോക്കിയവർ മരിച്ചുപോയി. അതുകൊണ്ട്‌ നീ എഴുന്നേറ്റ്‌ കുട്ടിയെയും അവന്റെ അമ്മയെയും കൂട്ടി ഇസ്രായേൽ നാട്ടിലേക്കു പോകുക.” 21  അങ്ങനെ, അവൻ കുട്ടിയെയും മറിയയെയും കൂട്ടി ഇസ്രായേലിൽ വന്നു. 22  എന്നാൽ ഹെരോദിനു പകരം അയാളുടെ മകനായ അർക്കെലയൊസാണ്‌ യഹൂദ്യ ഭരിക്കുന്നതെന്നു കേട്ടപ്പോൾ അവിടേക്കു പോകാൻ യോസേഫിനു പേടിയായി. സ്വപ്‌നത്തിൽ ദിവ്യമുന്നറിയിപ്പുകൂടെ ലഭിച്ചതുകൊണ്ട്‌+ യോസേഫ്‌ ഗലീലപ്രദേശത്തേക്കു പോയി,+ 23  നസറെത്ത്‌ എന്ന നഗരത്തിൽ ചെന്ന്‌ താമസമാക്കി.+ അങ്ങനെ, “അവൻ നസറെത്തുകാരൻ* എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാരിലൂടെ പറഞ്ഞതു നിറവേറി.+

അടിക്കുറിപ്പുകള്‍

അഥവാ “ഭരണാധികാരി; നേതാവ്‌.”
അഥവാ “ഭരണാധികാരികളിൽ; നേതാക്കന്മാരിൽ.”
സാധ്യതയനുസരിച്ച്‌, “മുള” എന്നതിനുള്ള എബ്രായ പദപ്രയോഗത്തിൽനിന്ന്‌.

പഠനക്കുറിപ്പുകൾ

യഹൂദ്യ​യി​ലെ ബേത്ത്‌ലെ​ഹെം: സെബു​ലൂൻ പ്രദേ​ശത്ത്‌ മറ്റൊരു ബേത്ത്‌ലെ​ഹെം ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ (യോശ 19:10, 15) യഹൂദ​യിൽ (യഹൂദ്യ​യിൽ) ഉണ്ടായി​രുന്ന പട്ടണത്തെ മിക്ക​പ്പോ​ഴും ‘യഹൂദ​യി​ലെ ബേത്ത്‌ലെ​ഹെം’ എന്നാണു വിളി​ച്ചി​രു​ന്നത്‌. (ന്യായ 17:7-9; 19:1, 2, 18) മുമ്പ്‌ ഈ പട്ടണത്തി​ന്റെ പേര്‌ എഫ്രാത്ത്‌ എന്നോ എഫ്രാത്ത എന്നോ ആയിരു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കാം മിശിഹ വരുന്നതു ‘ബേത്ത്‌ലെ​ഹെം എഫ്രാത്ത’യിൽനി​ന്നാ​യി​രി​ക്കു​മെന്നു മീഖ 5:2 പറയു​ന്നത്‌.​—ഉൽ 35:19; 48:7.

ഹെരോദ്‌: ഇതു ‘മഹാനായ ഹെരോദ്‌ ’ ആണ്‌.​—പദാവലി കാണുക.

ജ്യോ​ത്സ്യ​ന്മാർ: ഗ്രീക്കിൽ മഗോയ്‌ (ബഹുവചനം, മഗോസ്‌). സാധ്യതയനുസരിച്ച്‌, തിരു​വെ​ഴു​ത്തു​കൾ കുറ്റം​വി​ധി​ക്കുന്ന മന്ത്രവാ​ദ​ത്തി​ലും ജ്യോ​തി​ഷ​ത്തി​ലും നിപു​ണ​രാ​യ​വരെ കുറി​ക്കു​ന്നു. (ആവ 18:10-12) ബൈബിൾ ഇവരുടെ എണ്ണം പറയു​ന്നില്ല. ഇതേ ഗ്രീക്കു​പദം പ്രവൃ 13:6, 8 വാക്യ​ങ്ങ​ളിൽ “ആഭിചാ​രകൻ” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ദാനി 2:2, 10 വാക്യ​ങ്ങ​ളിൽ “മന്ത്രവാ​ദി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ, അരമായ വാക്കു​കൾക്കു തത്തുല്യ​മാ​യി സെപ്‌റ്റു​വ​ജി​ന്റിൽ കൊടു​ത്തി​രി​ക്കു​ന്ന​തും ഇതേ ഗ്രീക്കു​പ​ദ​മാണ്‌.

കിഴക്കാ​യി​രു​ന്ന​പ്പോൾ: ‘കിഴക്ക്‌ ’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം “ഉദിച്ചു​യരൽ” എന്നാണ്‌. നക്ഷത്രം കണ്ടപ്പോൾ ജ്യോ​ത്സ്യ​ന്മാർ എവി​ടെ​യാ​യി​രു​ന്നു എന്നതാ​യി​രി​ക്കാം ഒരുപക്ഷേ ഇവിടെ സൂചി​പ്പി​ക്കു​ന്നത്‌. എന്നാൽ ആ നക്ഷത്രം കിഴക്കൻ ആകാശത്ത്‌ ‘ഉദിച്ചു​യ​രു​ന്നത്‌ ’ അഥവാ പ്രത്യ​ക്ഷ​പ്പെ​ടു​ന്നതു ജ്യോ​ത്സ്യ​ന്മാർ കണ്ടെന്നാ​യി​രി​ക്കാം അതിന്‌ അർഥ​മെന്നു ചിലർ കരുതു​ന്നു.

നക്ഷത്രം: ഇത്‌ യഥാർഥ​ത്തി​ലുള്ള ഒരു നക്ഷത്ര​മാ​യി​രി​ക്കാൻ ഒരു സാധ്യ​ത​യും ഇല്ല. ഗ്രഹങ്ങ​ളു​ടെ ഒരു സംഗമ​മാ​യി​രി​ക്കാ​നും വഴിയില്ല. നക്ഷത്രം ‘കണ്ടത്‌ ’ ജ്യോ​ത്സ്യ​ന്മാർ മാത്ര​മാണ്‌.

വണങ്ങാൻ: അഥവാ “കുമ്പിട്ട്‌ നമസ്‌ക​രി​ക്കാൻ.” ഗ്രീക്കിൽ പ്രൊ​സ്‌കി​നി​യോ. ഒരു ദൈവത്തെ അഥവാ ഏതെങ്കി​ലും ദേവീ​ദേ​വ​ന്മാ​രെ ആരാധി​ക്കുക എന്ന്‌ അർഥം വരുന്നി​ടത്ത്‌ ഈ ഗ്രീക്കു ക്രിയാപദം, “ആരാധി​ക്കുക” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. എന്നാൽ ഇവിടെ “ജൂതന്മാ​രു​ടെ രാജാ​വാ​യി പിറന്നവ”നെ കാണാ​നാ​ണു ജ്യോ​ത്സ്യ​ന്മാർ വന്നത്‌. അതു​കൊണ്ട്‌ ഇവിടെ ഒരു മനുഷ്യ​രാ​ജാ​വി​നെ വണങ്ങു​ന്ന​തോ അദ്ദേഹ​ത്തോട്‌ ആദരവ്‌ കാണി​ക്കു​ന്ന​തോ ആണ്‌ ഉദ്ദേശി​ച്ചി​രി​ക്കു​ന്ന​തെന്നു വ്യക്തം, അല്ലാതെ ഒരു ദൈവത്തെ ആരാധി​ക്കു​ന്നതല്ല. പടയാ​ളി​കൾ പരിഹാ​സ​ത്തോ​ടെ യേശു​വി​നെ “ജൂതന്മാ​രു​ടെ രാജാവേ” എന്നു വിളിച്ച്‌ ‘വണങ്ങു​ന്ന​താ​യി’ പറയുന്ന മർ 15:18, 19 വാക്യ​ങ്ങ​ളി​ലും സമാന​മായ അർഥത്തി​ലാണ്‌ ഈ വാക്ക്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.​—മത്ത 18:26-ന്റെ പഠനക്കു​റി​പ്പു കാണുക.

താണു​വ​ണ​ങ്ങി: അഥവാ “കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു; ആദരവ്‌ കാണിച്ചു.” ഒരു ദൈവ​ത്തെ​യോ ദേവ​നെ​യോ ആരാധി​ക്കുക എന്ന്‌ അർഥം വരുന്നി​ടത്ത്‌ പ്രൊ​സ്‌കി​നി​യോ എന്ന ഗ്രീക്കു​ക്രിയ “ആരാധി​ക്കുക” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. എന്നാൽ ഒരു അടിമ തന്റെ മേൽ അധികാ​ര​മുള്ള വ്യക്തി​യോട്‌ ആദരവും കീഴ്‌പെ​ട​ലും കാണി​ക്കു​ന്ന​തി​നെ​യാണ്‌ ഇവിടെ ഈ പദം അർഥമാ​ക്കു​ന്നത്‌.​—മത്ത 2:2; 8:2 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

മുഖ്യ​പു​രോ​ഹി​ത​ന്മാർ: ഇവിടെ കാണുന്ന ഗ്രീക്കു​പദം ഏകവച​ന​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നി​ടത്ത്‌ “മഹാപു​രോ​ഹി​തൻ” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അദ്ദേഹം ദൈവ​മു​മ്പാ​കെ ജനത്തിന്റെ മുഖ്യ​പ്ര​തി​നി​ധി​യാ​യി​രു​ന്നു. ഇവിടെ ബഹുവ​ച​ന​രൂ​പ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഈ പദം പുരോ​ഹി​ത​ഗ​ണ​ത്തി​ലെ പ്രധാ​നി​ക​ളെ​യാ​ണു കുറി​ക്കു​ന്നത്‌. ഇതിൽ മുൻ മഹാപു​രോ​ഹി​ത​ന്മാ​രും സാധ്യ​ത​യ​നു​സ​രിച്ച്‌ 24 പുരോ​ഹി​ത​ഗ​ണ​ങ്ങ​ളു​ടെ തലവന്മാ​രും ഉൾപ്പെ​ട്ടി​രു​ന്നു.

ശാസ്‌ത്രി​മാർ: തുടക്ക​ത്തിൽ ഈ പദം തിരു​വെ​ഴു​ത്തു​ക​ളു​ടെ പകർപ്പെ​ഴു​ത്തു​കാ​രെ​യാ​ണു കുറി​ച്ചി​രു​ന്നത്‌. എന്നാൽ യേശു​വി​ന്റെ കാലമായപ്പോഴേക്കും, മോശ​യു​ടെ നിയമ​ത്തിൽ പാണ്ഡിത്യമുള്ള, അതു പഠിപ്പി​ച്ചി​രുന്ന വ്യക്തി​ക​ളാണ്‌ ഇങ്ങനെ അറിയ​പ്പെ​ട്ടി​രു​ന്നത്‌.

ക്രിസ്‌തു: ഗ്രീക്കിൽ “ക്രിസ്‌തു” എന്ന സ്ഥാന​പ്പേ​രി​നു മുമ്പ്‌ ഒരു നിശ്ചായക ഉപപദം (definite article) ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഇത്‌ മിശിഹ എന്ന നിലയി​ലുള്ള യേശു​വി​ന്റെ സ്ഥാനത്തിന്‌ ഊന്നൽ നൽകാ​നാ​യി​രി​ക്കാം.

ബേത്ത്‌ലെ​ഹെം: “അപ്പത്തിന്റെ ഭവനം” എന്ന്‌ അർഥമുള്ള എബ്രാ​യ​പേ​രിൽനിന്ന്‌ വന്നത്‌. ദാവീദ്‌ ബേത്ത്‌ലെ​ഹെം പട്ടണക്കാ​ര​നാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ചില​പ്പോ​ഴൊ​ക്കെ ‘ദാവീ​ദി​ന്റെ നഗരം’ എന്നും ഇതിനെ വിളി​ച്ചി​ട്ടുണ്ട്‌.​—ലൂക്ക 2:4, 11; യോഹ 7:42.

ഒട്ടും താണവനല്ല: ജനസം​ഖ്യ​യു​ടെ​യും അധികാ​ര​ത്തി​ന്റെ​യും കാര്യ​ത്തിൽ അത്ര എടുത്തു​പ​റ​യാൻ ഒന്നുമി​ല്ലാ​യി​രു​ന്നെ​ങ്കി​ലും (യോഹ 7:42-ൽ ‘ഗ്രാമം’ എന്നു വിളി​ച്ചി​രി​ക്കു​ന്നു.) ബേത്ത്‌ലെ​ഹെം അതീവ​പ്രാ​ധാ​ന്യ​മു​ള്ള​താ​കു​മെന്ന്‌ ഇവിടെ ഉദ്ധരി​ച്ചി​രി​ക്കുന്ന മീഖ 5:2-ലെ പ്രവചനം സൂചി​പ്പി​ക്കു​ന്നു. കാരണം ദൈവ​ജ​ന​മായ ഇസ്രാ​യേ​ലി​നെ മേയ്‌ക്കാ​നുള്ള ഏറ്റവും മഹാനായ അധിപതി വരാനി​രി​ക്കു​ന്നത്‌ അവി​ടെ​നി​ന്നാ​യി​രു​ന്നു.

അവനെ വണങ്ങാ​മ​ല്ലോ: അഥവാ “അവനെ ബഹുമാനിക്കാമല്ലോ; അവനോട്‌ ആദരവ്‌ കാണി​ക്കാ​മ​ല്ലോ.” ഒരു മനുഷ്യ​രാ​ജാ​വി​നോട്‌ ആദരവ്‌ കാണി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌ ഹെരോദ്‌ ഇവിടെ പറയുന്നത്‌, അല്ലാതെ ഒരു ദൈവത്തെ ആരാധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചല്ല.​—ഈ ഗ്രീക്കു​പ​ദ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ മത്ത 2:2-ന്റെ പഠനക്കു​റി​പ്പു കാണുക.

വണങ്ങാൻ: അഥവാ “കുമ്പിട്ട്‌ നമസ്‌ക​രി​ക്കാൻ.” ഗ്രീക്കിൽ പ്രൊ​സ്‌കി​നി​യോ. ഒരു ദൈവത്തെ അഥവാ ഏതെങ്കി​ലും ദേവീ​ദേ​വ​ന്മാ​രെ ആരാധി​ക്കുക എന്ന്‌ അർഥം വരുന്നി​ടത്ത്‌ ഈ ഗ്രീക്കു ക്രിയാപദം, “ആരാധി​ക്കുക” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. എന്നാൽ ഇവിടെ “ജൂതന്മാ​രു​ടെ രാജാ​വാ​യി പിറന്നവ”നെ കാണാ​നാ​ണു ജ്യോ​ത്സ്യ​ന്മാർ വന്നത്‌. അതു​കൊണ്ട്‌ ഇവിടെ ഒരു മനുഷ്യ​രാ​ജാ​വി​നെ വണങ്ങു​ന്ന​തോ അദ്ദേഹ​ത്തോട്‌ ആദരവ്‌ കാണി​ക്കു​ന്ന​തോ ആണ്‌ ഉദ്ദേശി​ച്ചി​രി​ക്കു​ന്ന​തെന്നു വ്യക്തം, അല്ലാതെ ഒരു ദൈവത്തെ ആരാധി​ക്കു​ന്നതല്ല. പടയാ​ളി​കൾ പരിഹാ​സ​ത്തോ​ടെ യേശു​വി​നെ “ജൂതന്മാ​രു​ടെ രാജാവേ” എന്നു വിളിച്ച്‌ ‘വണങ്ങു​ന്ന​താ​യി’ പറയുന്ന മർ 15:18, 19 വാക്യ​ങ്ങ​ളി​ലും സമാന​മായ അർഥത്തി​ലാണ്‌ ഈ വാക്ക്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.​—മത്ത 18:26-ന്റെ പഠനക്കു​റി​പ്പു കാണുക.

വണങ്ങാൻ: അഥവാ “കുമ്പിട്ട്‌ നമസ്‌ക​രി​ക്കാൻ.” ഗ്രീക്കിൽ പ്രൊ​സ്‌കി​നി​യോ. ഒരു ദൈവത്തെ അഥവാ ഏതെങ്കി​ലും ദേവീ​ദേ​വ​ന്മാ​രെ ആരാധി​ക്കുക എന്ന്‌ അർഥം വരുന്നി​ടത്ത്‌ ഈ ഗ്രീക്കു ക്രിയാപദം, “ആരാധി​ക്കുക” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. എന്നാൽ ഇവിടെ “ജൂതന്മാ​രു​ടെ രാജാ​വാ​യി പിറന്നവ”നെ കാണാ​നാ​ണു ജ്യോ​ത്സ്യ​ന്മാർ വന്നത്‌. അതു​കൊണ്ട്‌ ഇവിടെ ഒരു മനുഷ്യ​രാ​ജാ​വി​നെ വണങ്ങു​ന്ന​തോ അദ്ദേഹ​ത്തോട്‌ ആദരവ്‌ കാണി​ക്കു​ന്ന​തോ ആണ്‌ ഉദ്ദേശി​ച്ചി​രി​ക്കു​ന്ന​തെന്നു വ്യക്തം, അല്ലാതെ ഒരു ദൈവത്തെ ആരാധി​ക്കു​ന്നതല്ല. പടയാ​ളി​കൾ പരിഹാ​സ​ത്തോ​ടെ യേശു​വി​നെ “ജൂതന്മാ​രു​ടെ രാജാവേ” എന്നു വിളിച്ച്‌ ‘വണങ്ങു​ന്ന​താ​യി’ പറയുന്ന മർ 15:18, 19 വാക്യ​ങ്ങ​ളി​ലും സമാന​മായ അർഥത്തി​ലാണ്‌ ഈ വാക്ക്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.​—മത്ത 18:26-ന്റെ പഠനക്കു​റി​പ്പു കാണുക.

താണു​വ​ണ​ങ്ങി: അഥവാ “കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു; ആദരവ്‌ കാണിച്ചു.” ഒരു ദൈവ​ത്തെ​യോ ദേവ​നെ​യോ ആരാധി​ക്കുക എന്ന്‌ അർഥം വരുന്നി​ടത്ത്‌ പ്രൊ​സ്‌കി​നി​യോ എന്ന ഗ്രീക്കു​ക്രിയ “ആരാധി​ക്കുക” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. എന്നാൽ ഒരു അടിമ തന്റെ മേൽ അധികാ​ര​മുള്ള വ്യക്തി​യോട്‌ ആദരവും കീഴ്‌പെ​ട​ലും കാണി​ക്കു​ന്ന​തി​നെ​യാണ്‌ ഇവിടെ ഈ പദം അർഥമാ​ക്കു​ന്നത്‌.​—മത്ത 2:2; 8:2 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

വീട്‌: ഇവിടെ വീടി​നെ​ക്കു​റിച്ച്‌ പറഞ്ഞിരിക്കുന്നതുകൊണ്ട്‌, യേശു നവജാ​ത​ശി​ശു​വാ​യി പുൽത്തൊ​ട്ടി​യിൽ കിടക്കു​മ്പോ​ഴല്ല ജ്യോ​ത്സ്യ​ന്മാർ കാണാൻ എത്തിയ​തെന്നു വ്യക്തം.

കുട്ടി: ലൂക്ക 2:12, 16 വാക്യ​ങ്ങ​ളിൽ യേശു​വി​നെ​ക്കു​റിച്ച്‌ ‘കുഞ്ഞ്‌ ’ എന്നാണു പറഞ്ഞി​രി​ക്കു​ന്ന​തെ​ങ്കി​ലും ഇവിടെ അൽപ്പം​കൂ​ടി മുതിർന്ന​തെന്നു സൂചി​പ്പി​ക്കുന്ന പദമാണു മൂലഭാ​ഷ​യിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

വണങ്ങി: അഥവാ “കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു.” ഈ പദം പലപ്പോ​ഴും രാജാ​വി​നെ​പ്പോ​ലുള്ള ഒരു മനുഷ്യ​നോ​ടുള്ള ആദരവി​നെ കുറിക്കുന്നു, അല്ലാതെ ആരാധ​നയെ അല്ല.​—മത്ത 2:2; 18:26 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

കുന്തി​രി​ക്കം: പദാവലി കാണുക.

മീറ: പദാവലി കാണുക.

സമ്മാനം: യേശു ജനിച്ച്‌ 40 ദിവസം കഴിഞ്ഞ്‌ യേശു​വി​നെ​യും​കൊണ്ട്‌ ആലയത്തിൽ ചെന്ന സമയത്ത്‌ (ലൂക്ക 2:22-24; ലേവ 12:6-8) യോ​സേ​ഫും മറിയ​യും ദരി​ദ്ര​രാ​യി​രു​ന്നു. ഈ സമ്മാനങ്ങൾ ലഭിച്ചത്‌ അതിനു ശേഷം എപ്പോ​ഴോ ആണെന്ന്‌ അതു സൂചി​പ്പി​ക്കു​ന്നു. എന്നാൽ അവർക്ക്‌ ആ സമ്മാനങ്ങൾ കിട്ടി​യത്‌ ഏറെ ആവശ്യ​മുള്ള സമയത്തു​ത​ന്നെ​യാ​യി​രി​ക്കാം. കാരണം ഈജി​പ്‌തി​ലാ​യി​രു​ന്ന​പ്പോ​ഴത്തെ അവരുടെ ചെലവു​കൾക്ക്‌ അത്‌ ഉപകരി​ച്ചി​രി​ക്കണം.

യഹോ​വ​യു​ടെ ദൂതൻ: മത്ത 1:20-ന്റെ പഠനക്കു​റി​പ്പും അനു. സി-യും കാണുക.

ഈജി​പ്‌ത്‌: അക്കാലത്ത്‌ ധാരാളം ജൂതന്മാർ താമസി​ച്ചി​രുന്ന ഒരു റോമൻ ഭരണ​പ്ര​ദേ​ശ​മാ​യി​രു​ന്നു ഈജി​പ്‌ത്‌. ഹെരോദ്‌ കുട്ടി​കളെ കൊല്ലാ​നുള്ള കല്‌പന പുറ​പ്പെ​ടു​വി​ക്കാ​നി​രുന്ന യരുശ​ലേ​മി​ലേക്കു പോകാ​തെ​തന്നെ യോ​സേ​ഫി​നും മറിയ​യ്‌ക്കും ബേത്ത്‌ലെ​ഹെ​മിൽനിന്ന്‌ ഈജി​പ്‌തിൽ എത്താമാ​യി​രു​ന്നു. കാരണം യരുശ​ലേം ബേത്ത്‌ലെഹെമിന്‌ ഏതാണ്ട്‌ 9 കി.മീ. വടക്കുകിഴക്കായിരുന്നു, ഈജി​പ്‌താ​കട്ടെ ബേത്ത്‌ലെഹെമിന്റെ തെക്കു​പ​ടി​ഞ്ഞാ​റും.

യഹോ​വ​യു​ടെ ദൂതൻ: എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പല തവണ ഉപയോ​ഗി​ച്ചി​ട്ടുള്ള ഒരു പ്രയോ​ഗം. ഉൽപ 16:7-ലാണ്‌ ആദ്യമാ​യി ഇതു കാണു​ന്നത്‌. സെപ്‌റ്റു​വ​ജി​ന്റി​ന്റെ ആദ്യകാല പ്രതി​ക​ളിൽ ഈ പ്രയോ​ഗം വരുന്നി​ടത്ത്‌ ആൻഗ​ലൊസ്‌ (ദൈവ​ദൂ​തൻ; സന്ദേശ​വാ​ഹകൻ) എന്ന ഗ്രീക്കു​വാ​ക്കി​നോ​ടൊ​പ്പം എബ്രായ അക്ഷരങ്ങൾ ഉപയോ​ഗിച്ച്‌ എഴുതി​യി​ട്ടുള്ള ദൈവ​നാ​മ​വും കാണ​പ്പെ​ടു​ന്നു. ഇസ്രാ​യേ​ലി​ലെ നഹൽ ഹെവറിൽനിന്ന്‌ കണ്ടെടുത്ത സെപ്‌റ്റു​വ​ജി​ന്റി​ന്റെ ഒരു പ്രതി​യിൽ, (ബി.സി. 50-നും എ.ഡി. 50-നും ഇടയ്‌ക്കു​ള്ള​തെന്നു കരുത​പ്പെ​ടു​ന്നു.) സെഖ 3:5, 6 വാക്യ​ങ്ങ​ളിൽ ഈ പ്രയോ​ഗം കാണ​പ്പെ​ടു​ന്നത്‌ അങ്ങനെ​യാണ്‌. (അനു. സി കാണുക.) ഈ വാക്യ​ത്തി​ലെ “യഹോ​വ​യു​ടെ ദൂതൻ” എന്ന പ്രയോ​ഗ​ത്തിൽ കാണുന്ന ദൈവ​നാ​മം പല ബൈബിൾപ​രി​ഭാ​ഷ​ക​ളും വിട്ടു​ക​ള​ഞ്ഞി​ട്ടില്ല എന്നതു ശ്രദ്ധേ​യ​മാണ്‌.​—അനു. എ5-ഉം അനു. സി-യും കാണുക.

ഈജി​പ്‌തി​ലേക്കു പോയി: ബേത്ത്‌ലെ​ഹെ​മിൽനിന്ന്‌ ഈജി​പ്‌തി​ലേക്കു 120 കി.മീ. ദൂര​മെ​ങ്കി​ലും ഉണ്ടായി​രു​ന്നി​രി​ക്കണം.

ഹെരോ​ദി​ന്റെ മരണം: ബി.സി. 1-ലായി​രി​ക്കണം ഹെരോദ്‌ മരിച്ചത്‌.

തന്റെ പ്രവാ​ച​ക​നി​ലൂ​ടെ യഹോവ പറഞ്ഞതു നിറ​വേറി: മത്ത 1:22-ന്റെ പഠനക്കു​റി​പ്പു കാണുക.

യഹോവ: ഈ വാക്യ​ത്തി​ലെ ഉദ്ധരണി ഹോശ 11:1-ൽനിന്നാണ്‌. തുടർന്നുള്ള വാക്യങ്ങൾ (ഹോശ 11:1-11) പരി​ശോ​ധി​ച്ചാൽ 1-ാം വാക്യ​ത്തി​ലേതു ദൈവ​മായ യഹോ​വ​യു​ടെ വാക്കു​ക​ളാ​ണെന്നു വ്യക്തമാ​കും.​—അനു. സി കാണുക.

യഹോവ (തന്റെ പ്രവാ​ച​ക​നി​ലൂ​ടെ) പറഞ്ഞ കാര്യങ്ങൾ നിറ​വേ​റേ​ണ്ട​തി​നാണ്‌: മത്തായി​യു​ടെ സുവി​ശേ​ഷ​ത്തിൽ ഇതും സമാന​മായ മറ്റു പ്രയോ​ഗ​ങ്ങ​ളും നിരവധി തവണ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. യേശു​വാ​ണു വാഗ്‌ദ​ത്ത​മി​ശിഹ എന്ന കാര്യം ജൂതന്മാ​രു​ടെ മനസ്സിൽ പതിപ്പി​ക്കാ​നാ​യി​രി​ക്കാം അങ്ങനെ ചെയ്‌തത്‌.​—മത്ത 2:15, 23; 4:14; 8:17; 12:17; 13:35; 21:4; 26:56; 27:9.

ആൺകു​ഞ്ഞു​ങ്ങ​ളെ​യെ​ല്ലാം കൊന്നു: മഹാനായ ഹെരോ​ദി​ന്റെ സമാന​മായ മറ്റ്‌ അനേകം അതി​ക്ര​മ​ങ്ങ​ളും ചരി​ത്ര​കാ​ര​ന്മാർ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഒരിക്കൽ ഒരു ശത്രു​വി​ന്റെ 45 അനുയാ​യി​ക​ളെ​യെ​ങ്കി​ലും ഹെരോദ്‌ കൊന്നു. സംശയ​ത്തി​ന്റെ പേരിൽ അദ്ദേഹം ഭാര്യ മറിയം​നെ (I), മൂന്ന്‌ ആൺമക്കൾ, ഭാര്യാസഹോദരൻ, ഭാര്യ​യു​ടെ മുത്തച്ഛ​നായ ഹിർക്കാനസ്‌, തന്റെ ചില ഉറ്റ സ്‌നേ​ഹി​തർ എന്നിങ്ങനെ പലരെ​യും വകവരു​ത്തി. താൻ മരിക്കു​മ്പോൾ ജൂതന്മാ​രി​ലെ പ്രധാ​നി​കളെ കൊന്നു​ക​ള​യ​ണ​മെന്ന്‌ അദ്ദേഹം നേര​ത്തേ​തന്നെ ഉത്തരവി​ട്ടി​രു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. തന്റെ മരണ​ത്തെ​ച്ചൊ​ല്ലി​യുള്ള ആഹ്ലാദ​പ്ര​ക​ട​നങ്ങൾ കുറയ്‌ക്കാ​നാ​യി​രു​ന്നു ഇത്‌.

രാമ: യരുശ​ലേ​മി​നു വടക്ക്‌ ബന്യാ​മീ​ന്റെ പ്രദേ​ശ​ത്തുള്ള ഒരു നഗരം. ബി.സി. 607-ൽ യരുശ​ലേം നശിപ്പി​ക്ക​പ്പെ​ട്ട​പ്പോൾ ബന്ദിക​ളാ​യി പിടിച്ച ജൂതന്മാ​രെ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​കു​ന്ന​തി​നു മുമ്പ്‌ രാമയിൽ ഒന്നിച്ചു​കൂ​ട്ടി​യ​താ​യി കരുത​പ്പെ​ടു​ന്നു. അവരിൽ ചിലരെ അവി​ടെ​വെച്ച്‌ കൊല​പ്പെ​ടു​ത്തി​യി​രി​ക്കാ​നും സാധ്യ​ത​യുണ്ട്‌. അതുമാ​യി ബന്ധപ്പെട്ട കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​യി​രി​ക്കാം ഇവിടെ ഉദ്ധരി​ച്ചി​രി​ക്കുന്ന യിര 31:15-ൽ പറഞ്ഞി​രി​ക്കു​ന്ന​തെന്നു ചില പണ്ഡിത​ന്മാർ കരുതു​ന്നു.

റാഹേൽ: ഇസ്രാ​യേ​ലി​ലെ എല്ലാ അമ്മമാ​രു​ടെ​യും പ്രതീകം. റാഹേ​ലി​ന്റെ ശവകു​ടീ​രം ബേത്ത്‌ലെ​ഹെ​മിന്‌ അടുത്താ​യി​രു​ന്നു. ശത്രു​ക്ക​ളു​ടെ ദേശ​ത്തേക്കു ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോയ മക്കളെ ഓർത്ത്‌ റാഹേൽ ആലങ്കാ​രി​ക​മാ​യി കരയു​ന്ന​തി​നെ​ക്കു​റിച്ച്‌ യിരെ​മ്യ​യു​ടെ പ്രവച​ന​ത്തിൽ പറയുന്നു. എന്നാൽ ശത്രു​ദേ​ശ​ത്തു​നി​ന്നുള്ള മടങ്ങി​വ​ര​വി​നെ​ക്കു​റി​ച്ചുള്ള ആശ്വാ​സ​ദാ​യ​ക​മായ വാഗ്‌ദാ​ന​വും യിരെ​മ്യ​പ്ര​വ​ച​ന​ത്തി​ലുണ്ട്‌. (യിര 31:16) ദൈവ​പ്ര​ചോ​ദി​ത​നാ​യി മത്തായി ഈ പ്രവചനം എടുത്തു​പ​റ​ഞ്ഞത്‌ എന്തിനാണ്‌? പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ മനുഷ്യ​ന്റെ ശത്രു​വായ മരണത്തിൽനി​ന്നുള്ള മടങ്ങി​വ​ര​വി​നെ​യാ​യി​രി​ക്കാം അതു സൂചി​പ്പി​ക്കു​ന്നത്‌.

യഹോ​വ​യു​ടെ ദൂതൻ: എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പല തവണ ഉപയോ​ഗി​ച്ചി​ട്ടുള്ള ഒരു പ്രയോ​ഗം. ഉൽപ 16:7-ലാണ്‌ ആദ്യമാ​യി ഇതു കാണു​ന്നത്‌. സെപ്‌റ്റു​വ​ജി​ന്റി​ന്റെ ആദ്യകാല പ്രതി​ക​ളിൽ ഈ പ്രയോ​ഗം വരുന്നി​ടത്ത്‌ ആൻഗ​ലൊസ്‌ (ദൈവ​ദൂ​തൻ; സന്ദേശ​വാ​ഹകൻ) എന്ന ഗ്രീക്കു​വാ​ക്കി​നോ​ടൊ​പ്പം എബ്രായ അക്ഷരങ്ങൾ ഉപയോ​ഗിച്ച്‌ എഴുതി​യി​ട്ടുള്ള ദൈവ​നാ​മ​വും കാണ​പ്പെ​ടു​ന്നു. ഇസ്രാ​യേ​ലി​ലെ നഹൽ ഹെവറിൽനിന്ന്‌ കണ്ടെടുത്ത സെപ്‌റ്റു​വ​ജി​ന്റി​ന്റെ ഒരു പ്രതി​യിൽ, (ബി.സി. 50-നും എ.ഡി. 50-നും ഇടയ്‌ക്കു​ള്ള​തെന്നു കരുത​പ്പെ​ടു​ന്നു.) സെഖ 3:5, 6 വാക്യ​ങ്ങ​ളിൽ ഈ പ്രയോ​ഗം കാണ​പ്പെ​ടു​ന്നത്‌ അങ്ങനെ​യാണ്‌. (അനു. സി കാണുക.) ഈ വാക്യ​ത്തി​ലെ “യഹോ​വ​യു​ടെ ദൂതൻ” എന്ന പ്രയോ​ഗ​ത്തിൽ കാണുന്ന ദൈവ​നാ​മം പല ബൈബിൾപ​രി​ഭാ​ഷ​ക​ളും വിട്ടു​ക​ള​ഞ്ഞി​ട്ടില്ല എന്നതു ശ്രദ്ധേ​യ​മാണ്‌.​—അനു. എ5-ഉം അനു. സി-യും കാണുക.

യഹോ​വ​യു​ടെ ദൂതൻ: മത്ത 1:20-ന്റെ പഠനക്കു​റി​പ്പും അനു. സി-യും കാണുക.

ജീവൻ: “ദേഹി” എന്നു ചില ബൈബി​ളു​കൾ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സൈക്കി എന്ന ഗ്രീക്കു​പദം ആദ്യമാ​യി കാണു​ന്നത്‌ ഇവി​ടെ​യാണ്‌. ഇവിടെ അത്‌ ഒരു വ്യക്തി​യു​ടെ ജീവനെ കുറി​ക്കു​ന്നു. ജീവൻ അപഹരി​ക്കാൻ നോക്കുക എന്ന പ്രയോ​ഗം ‘കൊല്ലാൻ നോക്കുക’ എന്നും പരിഭാ​ഷ​പ്പെ​ടു​ത്താം.​—പുറ 4:19; പദാവ​ലി​യിൽ “ദേഹി” കാണുക.

അർക്കെ​ല​യൊസ്‌: മഹാനായ ഹെരോ​ദി​ന്റെ മകൻ. ക്രൂര​നായ ഒരു ഭരണാ​ധി​കാ​രി. അപ്പനെ​പ്പോ​ലെ​തന്നെ ഇദ്ദേഹ​ത്തെ​യും ജൂതന്മാർക്ക്‌ ഇഷ്ടമല്ലാ​യി​രു​ന്നു. ഒരു കലാപം അടിച്ച​മർത്താ​നുള്ള ശ്രമത്തിൽ ആലയപ​രി​സ​ര​ത്തു​വെച്ച്‌ 3,000 പേരെ കൊന്നു​ക​ള​ഞ്ഞ​തി​നു പിന്നിൽ ഇദ്ദേഹ​മാ​യി​രു​ന്നു. ഈജി​പ്‌തിൽനിന്ന്‌ തിരിച്ചുവരുമ്പോൾ, പതിയി​രി​ക്കുന്ന അപകട​ത്തെ​ക്കു​റിച്ച്‌ ദൈവ​ത്തിൽനിന്ന്‌ മുന്നറി​യി​പ്പു കിട്ടി​യ​തു​കൊണ്ട്‌ യോ​സേഫ്‌ കുടും​ബ​ത്തോ​ടൊ​പ്പം ഗലീല​യി​ലെ നസറെ​ത്തിൽ താമസ​മാ​ക്കി. ആ പ്രദേശം അർക്കെ​ല​യൊ​സി​ന്റെ അധികാ​ര​ത്തിൻകീ​ഴി​ല​ല്ലാ​യി​രു​ന്നു.

നസറെത്ത്‌: സാധ്യ​ത​യ​നു​സ​രിച്ച്‌ “മുളപ്പ​ട്ടണം” എന്ന്‌ അർഥം. താഴേ-ഗലീല​യി​ലെ ഒരു പട്ടണമാ​യി​രു​ന്നു നസറെത്ത്‌. ഭൂമി​യി​ലെ ജീവി​ത​ത്തി​ന്റെ ഭൂരി​ഭാ​ഗ​വും യേശു ചെലവ​ഴി​ച്ചത്‌ ഇവി​ടെ​യാണ്‌.

“അവൻ നസറെ​ത്തു​കാ​രൻ എന്നു വിളി​ക്ക​പ്പെ​ടും” എന്നു പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ പറഞ്ഞത്‌: സാധ്യ​ത​യ​നു​സ​രിച്ച്‌ വാഗ്‌ദ​ത്ത​മി​ശി​ഹയെ “യിശ്ശാ​യി​യു​ടെ വേരു​ക​ളിൽനി​ന്നുള്ള ഒരു ചില്ല [അഥവാ “മുള” (എബ്രായയിൽ, നേസെർ)]” എന്ന്‌ യശയ്യ പ്രവാ​ച​കന്റെ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന​തി​നെ (യശ 11:1) കുറി​ക്കു​ന്നു. മത്തായി ഇവിടെ ‘പ്രവാ​ച​ക​ന്മാർ’ എന്നു ബഹുവ​ച​ന​രൂ​പ​ത്തിൽ പറഞ്ഞിരിക്കുന്നത്‌, യിരെ​മ്യ​യെ​യും സെഖര്യ​യെ​യും കൂടെ മനസ്സിൽക്ക​ണ്ടാ​യി​രി​ക്കാം. കാരണം ദാവീ​ദിൽനി​ന്നുള്ള ‘നീതി​യുള്ള മുള​യെ​ക്കു​റിച്ച്‌ ’ യിരെ​മ്യ​യും (യിര 23:5; 33:15) രാജാ​വും പുരോ​ഹി​ത​നും ആയി സേവി​ക്കുന്ന “നാമ്പ്‌ (അഥവാ “മുള”) എന്നു പേരുള്ള” മനുഷ്യ​നെ​ക്കു​റിച്ച്‌ സെഖര്യ​യും (സെഖ 3:8; 6:12, 13) പറയു​ന്നുണ്ട്‌. “നസറെ​ത്തു​കാ​രൻ” എന്നതു യേശു​വി​നെ തിരി​ച്ച​റി​യി​ക്കുന്ന പേരാ​യി​ത്തീർന്നു. പിന്നീട്‌ യേശു​വി​ന്റെ അനുഗാ​മി​ക​ളും ആ പേരിൽ അറിയ​പ്പെ​ടാൻതു​ടങ്ങി.

ദൃശ്യാവിഷ്കാരം

ബേത്ത്‌ലെ​ഹെ​മി​ലെ ശൈത്യ​കാ​ലം
ബേത്ത്‌ലെ​ഹെ​മി​ലെ ശൈത്യ​കാ​ലം

യേശു ജനിച്ചതു ഡിസം​ബ​റിൽ ആയിരി​ക്കാൻ സാധ്യ​ത​യില്ല, കാരണം ബേത്ത്‌ലെ​ഹെ​മിൽ നവംബർ മുതൽ മാർച്ച്‌ വരെ നല്ല തണുപ്പും മഴയും ഉള്ള കാലാ​വ​സ്ഥ​യാണ്‌. ശൈത്യ​കാ​ലത്ത്‌ ഈ പ്രദേ​ശത്ത്‌ മഞ്ഞും പെയ്യാ​റുണ്ട്‌. വർഷത്തി​ലെ ഈ സമയത്ത്‌ ഇടയന്മാർ എന്തായാ​ലും ആട്ടിൻപ​റ്റ​ത്തെ​യും കാത്തു​കൊണ്ട്‌ രാത്രി​യിൽ ഒരു വെളി​മ്പ്ര​ദേ​ശത്ത്‌ കഴിയില്ല. (ലൂക്ക 2:8) യഹൂദ്യ​മ​ല​നാ​ട്ടിൽ, സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ ഏതാണ്ട്‌ 780 മീ. (2,550 അടി) ഉയരത്തിൽ സ്ഥിതി​ചെ​യ്യുന്ന സ്ഥലമാണു ബേത്ത്‌ലെ​ഹെം.