1 തിമൊഥെയൊസ്‌ 4:1-16

4  പക്ഷേ ഭാവി​കാ​ലത്ത്‌ ചിലർ വഴി​തെ​റ്റി​ക്കുന്ന അരുളപ്പാടുകൾക്കും*+ ഭൂതോ​പദേ​ശ​ങ്ങൾക്കും ചെവി കൊടു​ത്ത്‌ വിശ്വാ​സ​ത്തിൽനിന്ന്‌ വീണുപോ​കുമെന്നു ദൈവാ​ത്മാവ്‌ വ്യക്തമാ​യി പറയുന്നു.  ചുട്ടുപഴുത്ത ഇരുമ്പുകൊണ്ടെ​ന്നപോ​ലെ മനസ്സാക്ഷി പൊള്ളി​ത്ത​ഴ​മ്പിച്ച കാപട്യ​ക്കാ​രു​ടെ നുണകളായിരിക്കും+ ഇതിനു വഴി​വെ​ക്കുക.  ഇവർ വിവാഹം വിലക്കുകയും+ ചില തരം ഭക്ഷണം വർജിക്കണം+ എന്നു കല്‌പി​ക്കു​ക​യും ചെയ്യും. പക്ഷേ അവയെ​ല്ലാം വിശ്വാ​സ​വും സത്യ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവും ഉള്ളവർ+ തന്നോടു നന്ദി പറഞ്ഞു​കൊ​ണ്ട്‌ കഴിക്കാൻ ദൈവം സൃഷ്ടി​ച്ച​താണ്‌.+  ദൈവം സൃഷ്ടി​ച്ചതെ​ല്ലാം നല്ലതാണ്‌.+ ദൈവത്തോ​ടു നന്ദി പറഞ്ഞുകൊ​ണ്ടാ​ണു കഴിക്കു​ന്നതെ​ങ്കിൽ ഒന്നും വർജിക്കേ​ണ്ട​തില്ല.+  കാരണം ദൈവ​വ​ച​ന​ത്താ​ലും പ്രാർഥ​ന​യാ​ലും അവ വിശു​ദ്ധീ​ക​രി​ക്കപ്പെ​ടു​ന്നു.  സഹോദരങ്ങൾക്ക്‌ ഈ ഉപദേശം കൊടു​ത്താൽ നീ ക്രിസ്‌തുയേ​ശു​വി​ന്റെ ഒരു നല്ല ശുശ്രൂ​ഷ​ക​നാ​യി​രി​ക്കും—നീ അടുത്ത്‌ പിൻപ​റ്റിപ്പോ​ന്നി​ട്ടുള്ള ശ്രേഷ്‌ഠ​മായ പഠിപ്പി​ക്ക​ലിന്റെ​യും വിശ്വാ​സ​ത്തിന്റെ​യും വാക്കു​ക​ളാൽ പോഷി​പ്പി​ക്ക​പ്പെട്ട ഒരു ശുശ്രൂ​ഷകൻ.+  മുത്തശ്ശിക്കഥകൾപോലുള്ള ദൈവ​ദൂ​ഷ​ണ​പ​ര​മായ കെട്ടു​ക​ഥകൾ തള്ളിക്ക​ള​യുക.+ പകരം, ദൈവ​ഭ​ക്ത​നാ​കുക എന്ന ലക്ഷ്യം​വെച്ച്‌ നിന്നെ​ത്തന്നെ പരിശീ​ലി​പ്പി​ക്കുക.  കായികപരിശീലനം* അൽപ്പ​പ്രയോ​ജ​ന​മു​ള്ള​താണ്‌. പക്ഷേ ദൈവ​ഭക്തി എല്ലാ കാര്യ​ങ്ങൾക്കും ഉപകരി​ക്കു​ന്നു. കാരണം അത്‌ ഇപ്പോ​ഴത്തെ ജീവിതം മാത്രമല്ല വരാനി​രി​ക്കുന്ന ജീവി​ത​വും വാഗ്‌ദാ​നം ചെയ്യുന്നു.+  വിശ്വസനീയമായ ഈ പ്രസ്‌താ​വന അങ്ങനെ​തന്നെ സ്വീക​രിക്കേ​ണ്ട​താണ്‌. 10  അതുകൊണ്ടാണ്‌ നമ്മൾ ഇങ്ങനെ അധ്വാ​നി​ക്കു​ന്ന​തും യത്‌നി​ക്കു​ന്ന​തും.+ കാരണം നമ്മൾ പ്രത്യാശ വെച്ചി​രി​ക്കു​ന്നത്‌ എല്ലാ തരം മനുഷ്യരുടെയും+ രക്ഷകനായ,+ പ്രത്യേ​കിച്ച്‌ വിശ്വാ​സി​ക​ളു​ടെ രക്ഷകനായ, ജീവനുള്ള ദൈവ​ത്തി​ലാണ്‌. 11  ഈ കല്‌പ​ന​കളെ​ല്ലാം അവരെ അറിയി​ക്കു​ക​യും അവരെ പഠിപ്പി​ക്കു​ക​യും ചെയ്യുക. 12  നീ ചെറു​പ്പ​മാ​ണെന്ന കാരണ​ത്താൽ ആരും നിന്നെ വില കുറച്ച്‌ കാണാൻ അനുവ​ദി​ക്ക​രുത്‌. പകരം, സംസാ​ര​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും സ്‌നേ​ഹ​ത്തി​ലും വിശ്വാ​സ​ത്തി​ലും നിർമലതയിലും* വിശ്വ​സ്‌തർക്ക്‌ ഒരു മാതൃ​ക​യാ​യി​രി​ക്കുക. 13  ഞാൻ വരുന്ന​തു​വരെ വിശു​ദ്ധ​ലി​ഖി​തങ്ങൾ പരസ്യ​മാ​യി വായിക്കുന്നതിലും+ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും അർപ്പി​ത​നാ​യി​രി​ക്കുക. 14  മൂപ്പന്മാരുടെ* സംഘം നിന്റെ മേൽ കൈകൾ വെച്ച​പ്പോൾ നിനക്കു കിട്ടിയ സമ്മാനം നീ അവഗണി​ച്ചു​ക​ള​യ​രുത്‌. ഒരു പ്രവച​ന​ത്തി​ലൂടെ​യാ​ണ​ല്ലോ നിനക്ക്‌ അതു കിട്ടി​യത്‌.+ 15  ഇവയെക്കുറിച്ചെല്ലാം ധ്യാനി​ക്കുക. ഇവയിൽ മുഴു​കി​യി​രി​ക്കുക. അങ്ങനെ നിന്റെ പുരോ​ഗതി എല്ലാവ​രും വ്യക്തമാ​യി കാണട്ടെ. 16  നിനക്കും നിന്റെ പഠിപ്പി​ക്ക​ലി​നും എപ്പോ​ഴും ശ്രദ്ധ കൊടു​ക്കുക.+ ഇതെല്ലാം ചെയ്യു​ന്ന​തിൽ മടുത്തുപോ​ക​രുത്‌. എങ്കിൽ, നിന്നെ​ത്തന്നെ​യും നിന്നെ ശ്രദ്ധി​ക്കു​ന്ന​വരെ​യും നീ രക്ഷിക്കും.+

അടിക്കുറിപ്പുകള്‍

അക്ഷ. “വഴി​തെ​റ്റി​ക്കുന്ന ആത്മാക്കൾക്കും.”
അഥവാ “സൂക്ഷ്‌മ​മായ.”
അഥവാ “വ്യായാ​മം.”
അഥവാ “ശുദ്ധി​യി​ലും.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം