ആവർത്തനം 6:1-25

6  “നിങ്ങളെ പഠിപ്പി​ക്കാൻ നിങ്ങളു​ടെ ദൈവ​മായ യഹോവ നൽകിയ കല്‌പ​ന​ക​ളും ചട്ടങ്ങളും ന്യായ​ത്തീർപ്പു​ക​ളും ഇവയാണ്‌. നിങ്ങൾ കൈവ​ശ​മാ​ക്കാൻപോ​കുന്ന ദേശത്ത്‌ ഇവയെ​ല്ലാം നിങ്ങൾ പാലി​ക്കണം.  നിങ്ങൾ ദീർഘാ​യു​സ്സോ​ടി​രി​ക്കാൻ ആയുഷ്‌കാ​ലം മുഴുവൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ ഭയപ്പെടുകയും+ ഞാൻ കല്‌പി​ക്കുന്ന ദൈവ​നി​യ​മ​ങ്ങ​ളും കല്‌പ​ന​ക​ളും നിങ്ങളും നിങ്ങളു​ടെ മക്കളും അവരുടെ മക്കളും+ പാലി​ക്കു​ക​യും വേണം.  നിങ്ങളുടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോവ നിങ്ങ​ളോ​ടു വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ പാലും തേനും ഒഴുകുന്ന ആ ദേശത്ത്‌ നിങ്ങൾക്ക്‌ അഭിവൃ​ദ്ധി ഉണ്ടാകാ​നും നിങ്ങൾ അനേക​മ​നേ​ക​മാ​യി വർധി​ക്കാ​നും വേണ്ടി, ഇസ്രാ​യേലേ, ഇവയെ​ല്ലാം കേട്ട്‌ ശ്രദ്ധാ​പൂർവം പിൻപ​റ്റണം.  “ഇസ്രാ​യേലേ, കേൾക്കുക: യഹോവ, നമ്മുടെ ദൈവ​മായ യഹോവ, ഒരുവനേ ഉള്ളൂ.+  നിന്റെ ദൈവ​മായ യഹോ​വയെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴുദേഹിയോടും*+ നിന്റെ മുഴുശക്തിയോടും* കൂടെ സ്‌നേ​ഹി​ക്കണം.+  ഞാൻ ഇന്നു നിന്നോ​ടു കല്‌പി​ക്കുന്ന ഈ വാക്കുകൾ നിന്റെ ഹൃദയ​ത്തി​ലു​ണ്ടാ​യി​രി​ക്കണം.  നീ അവ ആവർത്തി​ച്ചു​പ​റഞ്ഞ്‌ നിന്റെ മക്കളുടെ മനസ്സിൽ പതിപ്പി​ക്കണം.+ നീ വീട്ടി​ലാ​യി​രി​ക്കു​മ്പോ​ഴും നടക്കു​മ്പോ​ഴും കിടക്കു​മ്പോ​ഴും എഴു​ന്നേൽക്കു​മ്പോ​ഴും അവയെ​ക്കു​റിച്ച്‌ സംസാ​രി​ക്കണം.+  എപ്പോഴും ഓർക്കാ​നാ​യി നീ അവ നിന്റെ കൈയിൽ കെട്ടണം; ഒരു പട്ടപോ​ലെ അവ നിന്റെ നെറ്റി​യി​ലു​ണ്ടാ​യി​രി​ക്കണം.*+  നിന്റെ വീടിന്റെ കട്ടിള​ക്കാ​ലു​ക​ളി​ലും നിങ്ങളു​ടെ കവാട​ങ്ങ​ളി​ലും നീ അവ എഴുതി​വെ​ക്കണം. 10  “നിന്റെ ദൈവ​മായ യഹോവ നിനക്കു തരു​മെന്നു നിന്റെ പൂർവി​ക​രായ അബ്രാ​ഹാം, യിസ്‌ഹാ​ക്ക്‌, യാക്കോ​ബ്‌ എന്നിവ​രോ​ടു സത്യം ചെയ്‌ത ദേശ​ത്തേക്കു നിന്നെ കൊണ്ടു​പോ​യി,+ നീ പണിയാത്ത വലുതും ശ്രേഷ്‌ഠ​വും ആയ നഗരങ്ങളും+ 11  നീ അധ്വാ​നി​ച്ചു​ണ്ടാ​ക്കാത്ത നല്ല വസ്‌തു​ക്ക​ളെ​ല്ലാം നിറഞ്ഞ വീടു​ക​ളും നീ വെട്ടി​യു​ണ്ടാ​ക്കാത്ത ജലസംഭരണികളും* നീ നട്ടുവ​ളർത്താത്ത മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും ഒലിവ്‌ മരങ്ങളും നിനക്കു തരുക​യും നീ തിന്ന്‌ തൃപ്‌ത​നാ​കു​ക​യും ചെയ്യുമ്പോൾ+ 12  അടിമവീടായ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിന്നെ വിടു​വിച്ച്‌ കൊണ്ടു​വന്ന യഹോ​വയെ മറക്കാ​തി​രി​ക്കാൻ സൂക്ഷി​ച്ചു​കൊ​ള്ളുക.+ 13  നിന്റെ ദൈവ​മായ യഹോ​വയെ നീ ഭയപ്പെ​ടണം;+ ഈ ദൈവ​ത്തെ​യാ​ണു നീ സേവി​ക്കേ​ണ്ടത്‌;+ ഈ ദൈവ​ത്തി​ന്റെ പേര്‌ പറഞ്ഞാണു നീ സത്യം ചെയ്യേ​ണ്ടത്‌.+ 14  അന്യദൈവങ്ങളുടെ പിന്നാലെ നീ പോക​രുത്‌. നിനക്കു ചുറ്റു​മുള്ള ജനങ്ങൾ സേവി​ക്കുന്ന ഏതെങ്കി​ലും ദൈവ​ങ്ങളെ നീ സേവിച്ചാൽ+ 15  നിന്റെ ദൈവ​മായ യഹോ​വ​യു​ടെ കോപം നിനക്ക്‌ എതിരെ ജ്വലിക്കുകയും+ ഭൂമു​ഖ​ത്തു​നിന്ന്‌ ദൈവം നിന്നെ തുടച്ചു​നീ​ക്കു​ക​യും ചെയ്യും.+ കാരണം നിന്റെ മധ്യേ വസിക്കുന്ന നിന്റെ ദൈവ​മായ യഹോവ സമ്പൂർണ​ഭക്തി ആഗ്രഹി​ക്കുന്ന ദൈവ​മാണ്‌.+ 16  “മസ്സയിൽവെച്ച്‌ നിങ്ങൾ ചെയ്‌തതുപോലെ+ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ പരീക്ഷി​ക്ക​രുത്‌.+ 17  അനുസരിക്കണമെന്നു നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളോ​ടു കല്‌പിച്ച കല്‌പ​ന​ക​ളും ഓർമി​പ്പി​ക്ക​ലു​ക​ളും ചട്ടങ്ങളും നിങ്ങൾ ഉത്സാഹ​ത്തോ​ടെ പാലി​ക്കണം. 18  നിങ്ങൾ യഹോ​വ​യു​ടെ മുമ്പാകെ നല്ലതും ശരിയും ആയ കാര്യങ്ങൾ ചെയ്യണം. അങ്ങനെ ചെയ്‌താൽ നിങ്ങൾക്ക്‌ അഭിവൃ​ദ്ധി ഉണ്ടാകും; നിങ്ങളു​ടെ പൂർവി​ക​രോട്‌ യഹോവ സത്യം ചെയ്‌ത ആ നല്ല ദേശത്ത്‌ നിങ്ങൾ പ്രവേശിക്കുകയും+ 19  യഹോവ വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ ശത്രു​ക്ക​ളെ​യെ​ല്ലാം നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ തുരത്തി, നിങ്ങൾ അത്‌ അവകാ​ശ​മാ​ക്കു​ക​യും ചെയ്യും.+ 20  “ഭാവി​യിൽ നിന്റെ മകൻ നിന്നോ​ട്‌, ‘നമ്മുടെ ദൈവ​മായ യഹോവ കല്‌പിച്ച ഈ ഓർമി​പ്പി​ക്ക​ലു​ക​ളു​ടെ​യും ചട്ടങ്ങളു​ടെ​യും ന്യായ​ത്തീർപ്പു​ക​ളു​ടെ​യും ഉദ്ദേശ്യം എന്താണ്‌’ എന്നു ചോദി​ക്കു​മ്പോൾ 21  നീ അവന്‌ ഇങ്ങനെ പറഞ്ഞു​കൊ​ടു​ക്കണം: ‘നമ്മൾ ഈജി​പ്‌തിൽ ഫറവോ​ന്‌ അടിമ​ക​ളാ​യി​രു​ന്നു. എന്നാൽ യഹോവ തന്റെ ബലമുള്ള കൈ​കൊണ്ട്‌ അവി​ടെ​നിന്ന്‌ നമ്മളെ പുറത്ത്‌ കൊണ്ടു​വന്നു. 22  നമ്മൾ കാൺകെ യഹോവ ഈജി​പ്‌തി​ന്റെ മേലും ഫറവോ​ന്റെ മേലും ഫറവോ​ന്റെ വീട്ടി​ലുള്ള എല്ലാവ​രു​ടെ മേലും+ ഒന്നിനു പുറകേ ഒന്നായി ഉഗ്രമായ, വിനാ​ശ​ക​ര​മായ അത്ഭുത​ങ്ങ​ളും അടയാ​ള​ങ്ങ​ളും പ്രവർത്തി​ച്ചു.+ 23  അങ്ങനെ, നമ്മുടെ പൂർവി​ക​രോ​ടു സത്യം ചെയ്‌ത ഈ ദേശം നമുക്കു തരാനാ​യി ദൈവം നമ്മളെ അവി​ടെ​നിന്ന്‌ ഇവി​ടേക്കു കൊണ്ടു​വന്നു.+ 24  എല്ലാ കാലത്തും നമുക്കു നന്മ വരാനും ഇന്നത്തെ​പ്പോ​ലെ ജീവനോടിരിക്കാനും+ വേണ്ടി ഈ ചട്ടങ്ങ​ളെ​ല്ലാം പാലി​ക്ക​ണ​മെ​ന്നും നമ്മുടെ ദൈവ​മായ യഹോ​വയെ ഭയപ്പെ​ട​ണ​മെ​ന്നും യഹോവ നമ്മളോ​ടു കല്‌പി​ച്ചു.+ 25  നമ്മുടെ ദൈവ​മായ യഹോവ നമ്മളോ​ടു കല്‌പി​ച്ച​തു​പോ​ലെ, ദൈവത്തെ അനുസ​രിച്ച്‌ ഈ കല്‌പ​ന​ക​ളെ​ല്ലാം നമ്മൾ ശ്രദ്ധാ​പൂർവം അനുസ​രി​ക്കു​ന്നെ​ങ്കിൽ ദൈവം നമ്മളെ നീതി​മാ​ന്മാ​രാ​യി കണക്കാ​ക്കും.’+

അടിക്കുറിപ്പുകള്‍

പദാവലിയിൽ “ദേഹി” കാണുക.
അഥവാ “മുഴുവൻ ഓജ​സ്സോ​ടും; മുഴുവൻ വിഭവ​ങ്ങ​ളോ​ടും.”
അക്ഷ. “കണ്ണുകൾക്കു മധ്യേ ഉണ്ടായി​രി​ക്കണം.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം