വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ നീതിയും കരുണയും അനുകരിക്കുക

യഹോവയുടെ നീതിയും കരുണയും അനുകരിക്കുക

“നീതി​യോ​ടെ വിധി​ക്കുക, അചഞ്ചല​സ്‌നേ​ഹ​ത്തോ​ടും കരുണ​യോ​ടും കൂടെ ഇടപെ​ടുക.”​—സെഖ. 7:9.

ഗീതങ്ങൾ: 125, 88

1, 2. (എ) ദൈവ​നി​യ​മത്തെ യേശു എങ്ങനെ​യാ​ണു കണ്ടത്‌? (ബി) ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും നിയമത്തെ എങ്ങനെ​യാ​ണു വളച്ചൊ​ടി​ച്ചത്‌?

യേശു മോശ​യു​ടെ നിയമത്തെ സ്‌നേ​ഹി​ച്ചു. അതിൽ അതിശ​യി​ക്കാ​നില്ല. കാരണം, ആ നിയമം കൊടു​ത്തതു യേശു​വി​ന്‍റെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട വ്യക്തി​യാ​യി​രു​ന്നു, പിതാ​വായ യഹോവ. ദൈവ​നി​യ​മ​ത്തോ​ടുള്ള യേശു​വി​ന്‍റെ ആഴമായ സ്‌നേഹം സങ്കീർത്തനം 40:8-ലെ ഈ പ്രാവ​ച​നി​ക​വാ​ക്കു​ക​ളിൽ കാണാം: “എന്‍റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യു​ന്ന​ത​ല്ലോ എന്‍റെ സന്തോഷം. അങ്ങയുടെ നിയമം എന്‍റെ ഉള്ളിന്‍റെ ഉള്ളിൽ പതിഞ്ഞി​രി​ക്കു​ന്നു.” ദൈവ​നി​യമം പൂർണ​മാ​ണെ​ന്നും പ്രയോ​ജനം ചെയ്യു​ന്ന​താ​ണെ​ന്നും അത്‌ ഉറപ്പാ​യും നിറ​വേ​റു​മെ​ന്നും യേശു വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും വ്യക്തമാ​യി കാണി​ച്ചു​തന്നു.​—മത്താ. 5:17-19.

2 ദൈവ​നി​യ​മത്തെ അത്രമേൽ സ്‌നേ​ഹിച്ച യേശു​വി​നു ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും തന്‍റെ പിതാ​വി​ന്‍റെ നിയമം വളച്ചൊ​ടി​ക്കു​ന്നതു കണ്ടപ്പോൾ എത്രമാ​ത്രം വേദന തോന്നി​ക്കാ​ണും! ശരിയാണ്‌, മോശ​യു​ടെ നിയമ​ത്തി​ലെ ചെറി​യ​ചെ​റിയ വിശദാം​ശങ്ങൾ അനുസ​രി​ക്കു​ന്ന​തിൽ അവർ നിഷ്‌കർഷ​യു​ള്ള​വ​രാ​യി​രു​ന്നു. അതു​കൊ​ണ്ടാ​ണു യേശു അവരെ​ക്കു​റിച്ച് ഇങ്ങനെ പറഞ്ഞത്‌: “നിങ്ങൾ പുതിന, ചതകുപ്പ, ജീരകം എന്നിവ​യു​ടെ പത്തി​ലൊ​ന്നു കൊടു​ക്കു​ന്നു.” പക്ഷേ അവരുടെ പ്രശ്‌നം എന്താ​ണെന്നു യേശു അടുത്ത​താ​യി പറഞ്ഞു: “എന്നാൽ ന്യായം, കരുണ, വിശ്വ​സ്‌തത എന്നിങ്ങനെ നിയമ​ത്തി​ലെ പ്രാധാ​ന്യ​മേ​റിയ കാര്യങ്ങൾ നിങ്ങൾ അവഗണി​ച്ചി​രി​ക്കു​ന്നു.” (മത്താ. 23:23) സ്വയനീ​തി​ക്കാ​രായ ആ പരീശ​ന്മാ​രിൽനിന്ന് വ്യത്യ​സ്‌ത​നാ​യി യേശു നിയമ​ങ്ങ​ളു​ടെ അന്തസത്ത, അതായത്‌ ഓരോ കല്‌പ​ന​യി​ലും പ്രതി​ഫ​ലി​ച്ചി​രുന്ന ദൈവി​ക​ഗു​ണങ്ങൾ മനസ്സി​ലാ​ക്കി.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

3 ക്രിസ്‌ത്യാ​നി​ക​ളായ നമ്മൾ ഇന്നു മോശ​യു​ടെ നിയമ​ത്തിൻകീ​ഴി​ലല്ല. (റോമ. 7:6) എങ്കിലും യഹോവ നമുക്കാ​യി അതു ബൈബി​ളിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. നിയമ​ത്തി​ന്‍റെ ചെറി​യ​ചെ​റിയ വിശദാം​ശ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നല്ല, പകരം “പ്രാധാ​ന്യ​മേ​റിയ കാര്യങ്ങൾ,” അതായത്‌ ആ കല്‌പ​ന​കൾക്കു പിന്നിലെ തത്ത്വങ്ങൾ മനസ്സി​ലാ​ക്കാ​നും ബാധക​മാ​ക്കാ​നും ആണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, അഭയന​ഗ​ര​ങ്ങ​ളു​ടെ ക്രമീ​ക​ര​ണ​ത്തിൽനിന്ന് നമുക്ക് എന്തൊക്കെ തത്ത്വങ്ങ​ളാ​ണു പഠിക്കാൻ കഴിയു​ന്നത്‌? കഴിഞ്ഞ ലേഖന​ത്തിൽ, അഭയന​ഗ​ര​ത്തി​ലേക്ക് ഓടി​പ്പോ​കുന്ന ഒരു അഭയാർഥി ചെയ്യേ​ണ്ടി​യി​രുന്ന കാര്യ​ങ്ങ​ളും അതിൽനിന്ന് നമുക്കുള്ള പാഠങ്ങ​ളും മനസ്സി​ലാ​ക്കി. എന്നാൽ അഭയന​ഗ​ര​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തിൽനിന്ന് യഹോ​വ​യെ​ക്കു​റി​ച്ചും നമുക്കു പഠിക്കാ​നുണ്ട്, ദൈവി​ക​ഗു​ണങ്ങൾ എങ്ങനെ പകർത്താ​മെ​ന്നും മനസ്സി​ലാ​ക്കാം. അതു​കൊണ്ട് ഈ ലേഖന​ത്തിൽ നമ്മൾ മൂന്നു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും: അഭയന​ഗ​രങ്ങൾ യഹോ​വ​യു​ടെ കരുണ എങ്ങനെ​യാ​ണു വെളി​പ്പെ​ടു​ത്തു​ന്നത്‌? യഹോവ ജീവനെ എങ്ങനെ കാണു​ന്നെ​ന്നാണ്‌ അതു നമ്മളെ പഠിപ്പി​ക്കു​ന്നത്‌? യഹോ​വ​യു​ടെ പൂർണ​നീ​തി​യെ​ക്കു​റിച്ച് അതിൽനിന്ന് എന്തു പഠിക്കാ​നുണ്ട്? ഓരോ​ന്നും ചർച്ച ചെയ്യു​മ്പോൾ എങ്ങനെ നിങ്ങളു​ടെ സ്വർഗീ​യ​പി​താ​വി​നെ അനുക​രി​ക്കാൻ കഴിയു​മെന്നു ചിന്തി​ക്കുക.​—എഫെസ്യർ 5:1 വായി​ക്കുക.

‘എളുപ്പം ചെന്നെ​ത്താൻ കഴിയുന്ന നഗരങ്ങൾ’​—കരുണ​യു​ടെ തെളിവ്‌

4, 5. (എ) അഭയന​ഗ​ര​ങ്ങ​ളി​ലേക്കു പെട്ടെന്ന് എത്തി​പ്പെ​ടാൻ എങ്ങനെ കഴിയു​മാ​യി​രു​ന്നു, അങ്ങനെ ക്രമീ​ക​രി​ച്ചത്‌ എന്തു​കൊണ്ട്? (ബി) യഹോ​വ​യെ​ക്കു​റിച്ച് ഇത്‌ എന്താണു പഠിപ്പി​ക്കു​ന്നത്‌?

4 ആറ്‌ അഭയന​ഗ​ര​ങ്ങ​ളി​ലേ​ക്കും എളുപ്പം ചെന്നെ​ത്താൻ കഴിയു​മാ​യി​രു​ന്നു. യോർദാൻ നദിയു​ടെ ഇരുവ​ശ​ത്തും മൂന്ന് അഭയന​ഗ​രങ്ങൾ വീതം വേണ​മെന്ന് യഹോവ ഇസ്രാ​യേ​ല്യ​രോ​ടു കല്‌പി​ച്ചു. എന്തിനു​വേ​ണ്ടി​യാ​യി​രു​ന്നു അത്‌? ജീവര​ക്ഷ​യ്‌ക്കാ​യി ഓടുന്ന ഒരു അഭയാർഥി​ക്കു പെട്ടെന്ന്, ഒരു ബുദ്ധി​മു​ട്ടും കൂടാതെ എത്തി​പ്പെ​ടാ​നാ​യി​രു​ന്നു അത്‌. (സംഖ്യ 35:11-14) അഭയന​ഗ​ര​ങ്ങ​ളി​ലേ​ക്കുള്ള വഴികൾ നല്ല നിലയിൽ സൂക്ഷി​ച്ചി​രു​ന്നു. (ആവ. 19:3) ചില ജൂതകൃ​തി​ക​ള​നു​സ​രിച്ച്, ഈ നഗരങ്ങ​ളി​ലേക്കു ഓടുന്ന അഭയാർഥി​കൾക്കാ​യി വഴി കാണി​ക്കു​ന്ന​തി​നുള്ള അടയാ​ളങ്ങൾ അങ്ങിങ്ങാ​യി സ്ഥാപി​ച്ചി​രു​ന്നു. അഭയന​ഗ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട് അബദ്ധത്തിൽ കൊല്ലു​ന്ന​യൊ​രാൾക്ക് ഒരു അന്യ​ദേ​ശ​ത്തേക്ക് ഓടി​പ്പോ​കേ​ണ്ടി​യി​രു​ന്നില്ല. അങ്ങനെ പോ​കേ​ണ്ടി​വ​ന്നി​രു​ന്നെ​ങ്കിൽ അയാൾക്കു വ്യാജാ​രാ​ധ​ന​യിൽ ഉൾപ്പെ​ടാൻ പ്രലോ​ഭ​ന​മു​ണ്ടാ​യേനേ.

5 മനഃപൂർവം കൊല ചെയ്യു​ന്ന​വർക്കു വധശിക്ഷ കൊടു​ക്ക​ണ​മെന്നു കല്‌പിച്ച യഹോ​വ​ത​ന്നെ​യാണ്‌ അബദ്ധത്തിൽ കൊല ചെയ്‌ത​വർക്കു കരുണ​യും സംരക്ഷ​ണ​വും ലഭിക്കാ​നുള്ള ക്രമീ​ക​ര​ണ​വും ചെയ്‌തത്‌. ഒരു ബൈബിൾപ​ണ്ഡി​തൻ അതെക്കു​റിച്ച് പറയു​ന്നത്‌ ഇതാണ്‌: “എല്ലാ കാര്യ​ങ്ങ​ളും വളരെ ലളിത​വും സുതാ​ര്യ​വും എളുപ്പം ചെയ്യാ​നാ​കു​ന്ന​തും ആയിരു​ന്നു. ദൈവ​ത്തി​ന്‍റെ അളവറ്റ സ്‌നേ​ഹ​വും കരുണ​യും ആണ്‌ ഇവിടെ കാണാൻ കഴിയു​ന്നത്‌.” തന്‍റെ ദാസരെ ശിക്ഷി​ക്കാൻ നോക്കി​യി​രി​ക്കുന്ന ഹൃദയ​ശൂ​ന്യ​നായ ഒരു ന്യായാ​ധി​പനല്ല യഹോവ. പകരം, യഹോവ ‘കരുണാ​സ​മ്പ​ന്ന​നാണ്‌.’​—എഫെ. 2:4.

6. കരുണ കാണി​ക്കു​ന്ന​തിൽ ദൈവ​ത്തി​ന്‍റെ മനോ​ഭാ​വ​വും പരീശ​ന്മാ​രു​ടെ മനോ​ഭാ​വ​വും വ്യത്യ​സ്‌ത​മാ​യി​രു​ന്നത്‌ എങ്ങനെ?

6 നേരേ മറിച്ച്, കരുണ കാണി​ക്കാൻ മനസ്സി​ല്ലാ​ത്ത​വ​രാ​യി​രു​ന്നു പരീശ​ന്മാർ. ഉദാഹ​ര​ണ​ത്തിന്‌, ഒരേ തെറ്റു മൂന്നു പ്രാവ​ശ്യ​ത്തി​ല​ധി​കം ചെയ്യു​ന്ന​വ​രോ​ടു ക്ഷമിക്കാൻ അവർ ഒരുക്ക​മ​ല്ലാ​യി​രു​ന്നു എന്നാണു ജൂതന്മാ​രു​ടെ പാരമ്പ​ര്യം പറയു​ന്നത്‌. തെറ്റു ചെയ്‌ത​വ​രോ​ടുള്ള അവരുടെ മനോ​ഭാ​വം എന്താ​ണെന്ന് ഒരു പരീശന്‍റെ ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ യേശു വ്യക്തമാ​ക്കി. ആ പരീശൻ ഇങ്ങനെ​യാ​ണു പ്രാർഥി​ച്ചത്‌: “ദൈവമേ, ഞാൻ മറ്റെല്ലാ​വ​രെ​യും​പോ​ലെ പിടി​ച്ചു​പ​റി​ക്കാ​ര​നോ നീതി​കെ​ട്ട​വ​നോ വ്യഭി​ചാ​രി​യോ ഒന്നുമ​ല്ലാ​ത്ത​തു​കൊണ്ട് അങ്ങയോ​ടു നന്ദി പറയുന്നു. ഞാൻ ഈ നികുതി പിരി​വു​കാ​ര​നെ​പ്പോ​ലെ​യു​മല്ല.” എന്നാൽ ആ സമയത്ത്‌ നികു​തി​പി​രി​വു​കാ​രൻ കരുണ​യ്‌ക്കാ​യി യഹോ​വ​യോ​ടു താഴ്‌മ​യോ​ടെ യാചി​ക്കു​ക​യാ​യി​രു​ന്നു. കരുണ കാണി​ക്കാൻ പരീശ​ന്മാർക്കു മനസ്സി​ല്ലാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം അവർ “മറ്റുള്ള​വരെ നിസ്സാ​ര​രാ​യി​ട്ടാ​ണു” കണ്ടത്‌.​—ലൂക്കോ. 18:9-14.

അഭയനഗരങ്ങളിലേക്ക് എളുപ്പം എത്തി​ച്ചേ​രാൻ കഴിയു​മാ​യി​രു​ന്ന​തു​പോ​ലെ മറ്റുള്ള​വർക്കു നമ്മളോ​ടു ക്ഷമ ചോദി​ക്കാൻ ഒരു തടസ്സവും തോന്ന​രുത്‌. സമീപി​ക്കാൻ കൊള്ളാ​വു​ന്ന​വ​രാ​യി​രി​ക്കുക (4-8 ഖണ്ഡികകൾ കാണുക)

7, 8. (എ) ആരെങ്കി​ലും നമ്മളോ​ടു തെറ്റു ചെയ്യു​ന്നെ​ങ്കിൽ നമുക്ക് എങ്ങനെ യഹോ​വയെ അനുക​രി​ക്കാം? (ബി) ക്ഷമിക്കു​ന്നതു താഴ്‌മ​യു​ടെ ഒരു പരി​ശോ​ധ​ന​യാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

7 നമ്മൾ യഹോ​വ​യെ​യാണ്‌ അനുക​രി​ക്കേ​ണ്ടത്‌, പരീശ​ന്മാ​രെയല്ല. അതു​കൊണ്ട്, അനുക​മ്പ​യു​ള്ള​വ​രാ​യി​രി​ക്കുക. (കൊ​ലോ​സ്യർ 3:13 വായി​ക്കുക.) നമ്മുടെ അടുത്തു​വന്ന് ക്ഷമ ചോദി​ക്കാൻ മറ്റുള്ള​വർക്ക് ഒരു ബുദ്ധി​മു​ട്ടും തോന്ന​രുത്‌. (ലൂക്കോ. 17:3, 4) നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘എന്നോടു കൂടെ​ക്കൂ​ടെ തെറ്റു ചെയ്യു​ന്ന​വ​രോ​ടു​പോ​ലും പെട്ടെന്നു ക്ഷമിക്കാൻ ഞാൻ തയ്യാറാ​ണോ? എന്നെ നീരസ​പ്പെ​ടു​ത്തു​ക​യോ മുറി​പ്പെ​ടു​ത്തു​ക​യോ ചെയ്യുന്ന ഒരാളു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ ഞാൻ അതിയാ​യി ആഗ്രഹി​ക്കു​ന്നു​ണ്ടോ?’

8 ക്ഷമിക്കു​ന്നതു താഴ്‌മ​യു​ടെ ഒരു പരി​ശോ​ധ​ന​യാ​ണെന്നു പറയാം. താഴ്‌മ​യു​ണ്ടെ​ങ്കി​ലേ നമുക്കു ക്ഷമിക്കാൻ കഴിയൂ. പരീശ​ന്മാർ പരാജ​യ​പ്പെ​ട്ടത്‌ ഇവി​ടെ​യാണ്‌. മറ്റുള്ളവർ തങ്ങളെ​ക്കാൾ താണവ​രാ​ണെന്നു കരുതി​യി​രു​ന്ന​തി​നാൽ അവർക്കു ക്ഷമിക്കാൻ മനസ്സി​ല്ലാ​യി​രു​ന്നു. എന്നാൽ ക്രിസ്‌ത്യാ​നി​ക​ളായ നമ്മൾ മറ്റുള്ള​വരെ നമ്മെക്കാൾ ‘ശ്രേഷ്‌ഠ​രാ​യി കാണണം.’ അവരോട്‌ ഉദാര​മാ​യി ക്ഷമിക്കു​ക​യും വേണം. (ഫിലി. 2:3) യഹോ​വയെ അനുക​രി​ച്ചു​കൊണ്ട് താഴ്‌മ​യു​ടെ ഈ പരി​ശോ​ധ​ന​യിൽ നിങ്ങൾ വിജയി​ക്കു​മോ? അഭയന​ഗ​ര​ങ്ങ​ളി​ലേക്ക് എളുപ്പം എത്തി​ച്ചേ​രാൻ കഴിയു​മാ​യി​രു​ന്ന​തു​പോ​ലെ മറ്റുള്ള​വർക്കു നമ്മളോ​ടു ക്ഷമ ചോദി​ക്കാൻ ഒരു തടസ്സവും തോന്ന​രുത്‌. കരുണ കാണി​ക്കാൻ മനസ്സു​ള്ള​വ​രാ​യി​രി​ക്കുക, പെട്ടെന്നു നീരസ​പ്പെ​ടു​ക​യും ചെയ്യരുത്‌.​—സഭാ. 7:8, 9.

ജീവനെ ആദരി​ക്കുക, എങ്കിൽ ‘രക്തം ചൊരിഞ്ഞ കുറ്റം നിങ്ങളു​ടെ മേൽ വരില്ല’

9. മനുഷ്യ​ജീ​വന്‍റെ പവി​ത്ര​ത​യെ​ക്കു​റിച്ച് യഹോവ ഇസ്രാ​യേ​ല്യ​രെ എങ്ങനെ​യാ​ണു പഠിപ്പി​ച്ചത്‌?

9 രക്തം ചൊരി​യുന്ന കുറ്റം ഒഴിവാ​ക്കാൻ ഇസ്രാ​യേ​ല്യ​രെ സഹായി​ക്കുക എന്നതാ​യി​രു​ന്നു അഭയന​ഗ​ര​ങ്ങ​ളു​ടെ പ്രധാ​ന​പ്പെട്ട ഉദ്ദേശ്യം. (ആവ. 19:10) യഹോവ ജീവനെ സ്‌നേ​ഹി​ക്കു​ന്നു, അതേസ​മയം “നിരപ​രാ​ധി​ക​ളു​ടെ രക്തം ചൊരി​യുന്ന കൈകൾ” വെറു​ക്കു​ക​യും ചെയ്യുന്നു. (സുഭാ. 6:16, 17) നീതി​യുള്ള വിശു​ദ്ധ​ദൈ​വ​മായ യഹോ​വ​യ്‌ക്ക് അബദ്ധത്തിൽ സംഭവി​ക്കുന്ന കൊല​പാ​ത​ക​ത്തി​നു നേരെ​പോ​ലും കണ്ണടയ്‌ക്കാൻ കഴിയില്ല. അബദ്ധത്തിൽ കൊല്ലുന്ന ഒരാ​ളോ​ടു കരുണ കാണി​ച്ചി​രു​ന്നെ​ന്നതു ശരിയാണ്‌. എങ്കിലും അയാൾ തന്‍റെ കേസ്‌ മൂപ്പന്മാ​രു​ടെ മുമ്പാകെ അവതരി​പ്പി​ക്ക​ണ​മാ​യി​രു​ന്നു. കൊല​പാ​തകം അറിയാ​തെ സംഭവി​ച്ച​താ​ണെന്നു വിധി​ച്ചാൽ, മഹാപു​രോ​ഹി​തന്‍റെ മരണം​വരെ അയാൾ അഭയന​ഗ​ര​ത്തിൽ കഴിയ​ണ​മാ​യി​രു​ന്നു. ചിലരു​ടെ കാര്യ​ത്തിൽ അതിന്‌ അർഥം, അയാളു​ടെ ജീവി​ത​കാ​ലം മുഴുവൻ അവിടെ കഴി​യേ​ണ്ടി​വ​രു​മാ​യി​രു​ന്നു എന്നാണ്‌. ഗൗരവ​മുള്ള ഈ പരിണ​ത​ഫ​ലങ്ങൾ മനുഷ്യ​ജീ​വനെ പാവന​മാ​യി കാണണ​മെന്ന പാഠം ഇസ്രാ​യേ​ല്യ​രെ പഠിപ്പി​ച്ചു. സഹമനു​ഷ്യ​ന്‍റെ ജീവൻ ആപത്തി​ലാ​ണെന്നു കണ്ടാൽ രക്ഷിക്കാൻ വേണ്ടതു ചെയ്‌തു​കൊ​ണ്ടും ജീവന്‌ ആപത്തു​വ​രുന്ന എല്ലാ കാര്യ​ങ്ങ​ളും ഒഴിവാ​ക്കി​ക്കൊ​ണ്ടും അവർ ജീവദാ​താ​വി​നോട്‌ ആദരവ്‌ കാണി​ക്ക​ണ​മാ​യി​രു​ന്നു.

10. പരീശ​ന്മാ​രും ശാസ്‌ത്രി​മാ​രും മറ്റുള്ള​വ​രു​ടെ ജീവനു വില കൊടു​ക്കാ​തി​രു​ന്ന​തി​നെ​പ്പറ്റി യേശു എന്തു പറഞ്ഞു?

10 എന്നാൽ പരീശ​ന്മാ​രും ശാസ്‌ത്രി​മാ​രും യഹോ​വ​യെ​പ്പോ​ലെ​യ​ല്ലാ​യി​രു​ന്നു. അവർ മറ്റുള്ള​വ​രു​ടെ ജീവ​നോ​ടു കടുത്ത അനാദ​ര​വാ​ണു കാണി​ച്ചത്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? യേശു അവരെ​ക്കു​റിച്ച് പറഞ്ഞു: “നിങ്ങൾ അറിവി​ന്‍റെ താക്കോൽ എടുത്തു​മാ​റ്റി​യ​ല്ലോ. നിങ്ങളോ അകത്ത്‌ കടക്കു​ന്നില്ല. അകത്ത്‌ കടക്കാൻ ശ്രമി​ക്കു​ന്ന​വരെ നിങ്ങൾ തടയു​ക​യും ചെയ്യുന്നു!” (ലൂക്കോ. 11:52) ദൈവ​വ​ച​ന​ത്തി​ന്‍റെ അർഥം വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു​കൊണ്ട് ആളുകളെ നിത്യ​ജീ​വന്‍റെ പാതയി​ലേക്കു നയിക്കാൻ ഉത്തരവാ​ദി​ത്വ​മു​ള്ള​വ​രാ​യി​രു​ന്നു പരീശ​ന്മാർ. അതിനു​പ​കരം, ‘ജീവനാ​യ​ക​നായ’ യേശു​വിൽനിന്ന് അവർ ആളുകളെ അകറ്റി. നിത്യ​നാ​ശ​ത്തി​ന്‍റെ പാതയി​ലേ​ക്കാണ്‌ അവർ ആളുകളെ കൊണ്ടു​പോ​യത്‌. (പ്രവൃ. 3:15) അഹങ്കാ​രി​ക​ളും സ്വാർഥ​രും ആയ ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും സഹമനു​ഷ്യ​രു​ടെ ജീവനും ക്ഷേമത്തി​നും പുല്ലു​വി​ല​യാ​ണു കല്‌പി​ച്ചത്‌. എത്ര ക്രൂര​വും നിർദ​യ​വും ആയിരു​ന്നു അത്‌!

11. (എ) ജീവ​നോ​ടു ദൈവ​ത്തി​നുള്ള അതേ വീക്ഷണ​മാ​ണു തനിക്കു​മു​ള്ള​തെന്നു പൗലോസ്‌ തെളി​യി​ച്ചത്‌ എങ്ങനെ? (ബി) ശുശ്രൂ​ഷയെ പൗലോസ്‌ കണ്ടതു​പോ​ലെ കാണാൻ നിങ്ങളെ എന്തു സഹായി​ക്കും?

11 ശാസ്‌ത്രി​മാ​രു​ടെ​യും പരീശ​ന്മാ​രു​ടെ​യും മനോ​ഭാ​വം ഒഴിവാ​ക്കി നമുക്ക് എങ്ങനെ യഹോ​വയെ അനുക​രി​ക്കാം? നമ്മൾ ജീവനെന്ന സമ്മാനം വിലയു​ള്ള​താ​യി കാണു​ക​യും അതി​നോട്‌ ആദരവ്‌ കാണി​ക്കു​ക​യും വേണം. സമഗ്ര​സാ​ക്ഷ്യം കൊടു​ത്തു​കൊണ്ട് അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അതു ചെയ്‌തു. അതു​കൊണ്ട് അദ്ദേഹ​ത്തിന്‌ ഇങ്ങനെ പറയാ​നാ​യി: “ആരു​ടെ​യും രക്തം സംബന്ധിച്ച് ഞാൻ കുറ്റക്കാ​രനല്ല.” (പ്രവൃ​ത്തി​കൾ 20:26, 27 വായി​ക്കുക.) പക്ഷേ കുറ്റ​ബോ​ധ​മോ കർത്തവ്യ​ബോ​ധ​മോ അല്ല പൗലോ​സി​നെ പ്രസം​ഗി​ക്കാൻ പ്രേരി​പ്പി​ച്ചത്‌. പകരം പൗലോ​സിന്‌ ആളുക​ളോ​ടു സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു, അവരുടെ ജീവനെ വില​പ്പെ​ട്ട​താ​യി കണ്ടു. (1 കൊരി. 9:19-23) ജീവ​നോ​ടു ദൈവ​ത്തി​നുള്ള അതേ വീക്ഷണം നമ്മളും വളർത്തി​യെ​ടു​ക്കണം. ‘എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടാ​നാണ്‌’ യഹോവ ആഗ്രഹി​ക്കു​ന്നത്‌. (2 പത്രോ. 3:9) നിങ്ങൾക്കും അതേ ആഗ്രഹം​ത​ന്നെ​യാ​ണോ ഉള്ളത്‌? ഹൃദയ​ത്തിൽ കരുണ​യു​ടെ തിരി തെളി​യി​ക്കു​ന്നെ​ങ്കിൽ ശുശ്രൂഷ കൂടുതൽ ഉത്സാഹ​ത്തോ​ടെ നിങ്ങൾ ചെയ്യും. അപ്പോൾ നിങ്ങൾക്കു കൂടുതൽ സന്തോഷം ആസ്വദി​ക്കാ​നു​മാ​കും.

12. ദൈവ​ജ​ന​ത്തി​നു സുരക്ഷ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

12 സുരക്ഷ സംബന്ധിച്ച് ശരിയായ മനോ​ഭാ​വം വളർത്തി​യെ​ടു​ത്തു​കൊണ്ട് നമുക്കും ജീവ​നോട്‌ യഹോ​വ​യ്‌ക്കുള്ള അതേ വീക്ഷണ​മു​ള്ള​വ​രാ​യി​രി​ക്കാം. ജോലി​സ്ഥ​ല​ത്തും വണ്ടി ഓടി​ക്കു​മ്പോ​ഴും നമ്മൾ ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കണം. ആരാധ​നാ​സ്ഥ​ലങ്ങൾ നിർമി​ക്കു​മ്പോ​ഴും അതിന്‍റെ അറ്റകു​റ്റ​പ്പ​ണി​കൾ ചെയ്യു​മ്പോ​ഴും അവിട​ങ്ങ​ളി​ലേക്കു യാത്ര ചെയ്യു​മ്പോ​ഴും ഇക്കാര്യം ബാധക​മാണ്‌. കൂടുതൽ ജോലി ചെയ്‌തു​തീർക്കു​ന്ന​തോ സമയവും പണവും ലാഭി​ക്കു​ന്ന​തോ നിശ്ചയിച്ച സമയത്ത്‌ പണി തീർക്കു​ന്ന​തോ ഒന്നും സുരക്ഷ​യെ​ക്കാ​ളും ആരോ​ഗ്യ​ത്തെ​ക്കാ​ളും പ്രധാ​ന​മാ​യി കാണരുത്‌. ശരിയായ രീതി​യി​ലും ഉചിത​മായ വിധത്തി​ലും ആണ്‌ നീതി​യുള്ള നമ്മുടെ ദൈവം എല്ലായ്‌പോ​ഴും പ്രവർത്തി​ക്കു​ന്നത്‌. യഹോ​വ​യെ​പ്പോ​ലെ​യാ​കാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. തങ്ങളു​ടെ​യും കൂടെ ജോലി ചെയ്യുന്ന മറ്റുള്ള​വ​രു​ടെ​യും സുരക്ഷ​യു​ടെ കാര്യ​ത്തിൽ മൂപ്പന്മാർ പ്രത്യേ​കി​ച്ചും ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കണം. (സുഭാ. 22:3) അതു​കൊണ്ട്, സുരക്ഷ​യ്‌ക്കു​വേ​ണ്ടി​യുള്ള നിയമ​ങ്ങ​ളെ​യും നിലവാ​ര​ങ്ങ​ളെ​യും കുറിച്ച് ഒരു മൂപ്പൻ നിങ്ങളെ ഓർമി​പ്പി​ക്കു​ന്നെ​ങ്കിൽ അതു സ്വീക​രി​ക്കുക. (ഗലാ. 6:1) യഹോവ ജീവനെ കാണു​ന്ന​തു​പോ​ലെ നിങ്ങൾ ജീവനെ കാണു​ന്നെ​ങ്കിൽ ‘രക്തം ചൊരി​യുന്ന കുറ്റം നിങ്ങളു​ടെ മേൽ വരില്ല.’

‘ന്യായ​ത്തീർപ്പു​കൾക്കു ചേർച്ച​യിൽ ന്യായം വിധി​ക്കുക’

13, 14. യഹോ​വ​യു​ടെ നീതി പ്രതി​ഫ​ലി​പ്പി​ക്കാൻ ഇസ്രാ​യേ​ലി​ലെ മൂപ്പന്മാർക്ക് എങ്ങനെ കഴിയു​മാ​യി​രു​ന്നു?

13 നീതി​യു​ടെ കാര്യ​ത്തിൽ തനിക്കുള്ള ഉന്നതനി​ല​വാ​രങ്ങൾ ഇസ്രാ​യേ​ലി​ലെ മൂപ്പന്മാർ അനുക​രി​ക്കാൻ യഹോവ ആവശ്യ​പ്പെട്ടു. ആദ്യം, കേൾക്കുന്ന വസ്‌തു​തകൾ സത്യമാ​ണെന്നു മൂപ്പന്മാർ ഉറപ്പു​വ​രു​ത്ത​ണ​മാ​യി​രു​ന്നു. അതിനു ശേഷം, ആ വ്യക്തി​യോ​ടു കരുണ കാണി​ക്ക​ണോ വേണ്ടയോ എന്ന് അവർ തീരു​മാ​നി​ക്കും. അതിനാ​യി അവർ കൊല​പാ​ത​കി​യു​ടെ ഉദ്ദേശ്യ​വും മനോ​ഭാ​വ​വും കഴിഞ്ഞ​കാ​ല​പ്ര​വൃ​ത്തി​ക​ളും വിലയി​രു​ത്തും. ദൈവി​ക​നീ​തി​ക്കു ചേർച്ച​യിൽ ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തിന്‌, ‘ദ്രോ​ഹ​ചി​ന്ത​യോ​ടെ​യോ’ ‘വിദ്വേ​ഷം​മൂ​ല​മോ’ ആണോ അഭയാർഥി പ്രവർത്തി​ച്ച​തെന്ന് അവർ കണ്ടെത്ത​ണ​മാ​യി​രു​ന്നു. (സംഖ്യ 35:20-24 വായി​ക്കുക.) സാക്ഷി​ക​ളു​ണ്ടെ​ങ്കിൽ, കുറഞ്ഞതു രണ്ടു സാക്ഷി​ക​ളു​ടെ​യെ​ങ്കി​ലും മൊഴി​യു​ണ്ടെ​ങ്കി​ലേ മനഃപൂർവ​മുള്ള കൊല​പാ​ത​ക​ത്തി​നു ശിക്ഷി​ക്കു​മാ​യി​രു​ന്നു​ള്ളൂ.—സംഖ്യ 35:30.

14 അതു​കൊണ്ട്, മൂപ്പന്മാർ നടന്ന സംഭവം മാത്രം കണക്കി​ലെ​ടു​ത്താൽ പോരാ​യി​രു​ന്നു. വസ്‌തു​തകൾ സത്യമാ​ണെന്ന് ഉറപ്പാ​ക്കി​യ​ശേഷം മൂപ്പന്മാർ ആ വ്യക്തിയെ വിലയി​രു​ത്തണം. അതിന്‌ അവർക്ക് ഉൾക്കാഴ്‌ച വേണമാ​യി​രു​ന്നു, അതായത്‌ ഒരു കാര്യ​ത്തി​ന്‍റെ പുറ​മേ​യു​ള്ളതു മാത്രം കാണാതെ, ഉള്ളി​ലേ​ക്കി​റ​ങ്ങി​ച്ചെന്ന് കാണാ​നു​മുള്ള പ്രാപ്‌തി. എല്ലാറ്റി​നും ഉപരി അവർക്ക് യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാവ്‌ ആവശ്യ​മാ​യി​രു​ന്നു. അത്‌ യഹോ​വ​യു​ടെ ഉൾക്കാ​ഴ്‌ച​യും കരുണ​യും നീതി​യും പ്രതി​ഫ​ലി​പ്പി​ക്കാൻ അവരെ സഹായി​ക്കു​മാ​യി​രു​ന്നു.​—പുറ. 34:6, 7.

15. യേശു​വും പരീശ​ന്മാ​രും ഏതു വ്യത്യ​സ്‌ത​വി​ധ​ങ്ങ​ളി​ലാ​ണു പാപി​കളെ വീക്ഷി​ച്ചത്‌?

15 എന്നാൽ പാപി​യായ ഒരാളു​ടെ ഹൃദയം കാണു​ന്ന​തി​നു പകരം അയാളു​ടെ തെറ്റി​ലേക്കു മാത്ര​മാ​ണു പരീശ​ന്മാർ നോക്കി​യി​രു​ന്നത്‌. മത്തായി​യു​ടെ ഭവനത്തി​ലെ ഒരു വിരു​ന്നിൽ യേശു പങ്കെടു​ക്കു​ന്നതു കണ്ടപ്പോൾ പരീശ​ന്മാർ ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ ചോദി​ച്ചു: “ഇത്‌ എന്താ നിങ്ങളു​ടെ ഗുരു നികു​തി​പി​രി​വു​കാ​രു​ടെ​യും പാപി​ക​ളു​ടെ​യും കൂടെ ഭക്ഷണം കഴിക്കു​ന്നത്‌?” അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “ആരോ​ഗ്യ​മു​ള്ള​വർക്കല്ല, രോഗി​കൾക്കാ​ണു വൈദ്യ​നെ ആവശ്യം. ‘ബലിയല്ല, കരുണ​യാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌’ എന്നു പറയു​ന്ന​തി​ന്‍റെ അർഥം എന്താ​ണെന്നു പോയി പഠിക്ക്. നീതി​മാ​ന്മാ​രെയല്ല, പാപി​കളെ വിളി​ക്കാ​നാ​ണു ഞാൻ വന്നത്‌.” (മത്താ. 9:9-13) ഗുരു​ത​ര​മായ തെറ്റു​കളെ യേശു ന്യായീ​ക​രി​ക്കു​ക​യാ​യി​രു​ന്നോ? അല്ല. വാസ്‌ത​വ​ത്തിൽ, യേശു​വി​ന്‍റെ സന്ദേശ​ത്തിൽ ഉൾപ്പെ​ട്ടി​രുന്ന ഒരു പ്രധാ​ന​കാ​ര്യം​തന്നെ മാനസാ​ന്ത​ര​പ്പെ​ടാ​നുള്ള ആഹ്വാ​ന​മാ​യി​രു​ന്നു. (മത്താ. 4:17) ഈ ‘നികു​തി​പി​രി​വു​കാ​രു​ടെ​യും പാപി​ക​ളു​ടെ​യും’ കൂട്ടത്തിൽ മാറ്റം വരുത്താൻ ആഗ്രഹി​ക്കുന്ന ചിലരു​ണ്ടെന്ന് ഉൾക്കാ​ഴ്‌ച​യോ​ടെ യേശു മനസ്സി​ലാ​ക്കി. “അങ്ങനെ​യുള്ള അനേകർ യേശു​വി​നെ അനുഗ​മി​ച്ചി​രു​ന്നു” എന്നു വിവരണം പറയുന്നു. ഭക്ഷണം കഴിക്കാൻവേണ്ടി മാത്ര​മാ​യി​രു​ന്നില്ല അവർ മത്തായി​യു​ടെ വീട്ടിൽ വന്നത്‌. (മർക്കോ. 2:15) ദുഃഖ​ക​ര​മെന്നു പറയട്ടെ, യേശു കണ്ടതു​പോ​ലെ അത്തരം ആളുകളെ കാണാൻ മിക്ക പരീശ​ന്മാർക്കും കഴിഞ്ഞില്ല. പ്രത്യാ​ശ​യ്‌ക്കു വകയി​ല്ലാത്ത പാപി​ക​ളാ​യി​ട്ടാണ്‌ അവർ സഹമനു​ഷ്യ​രെ മുദ്ര​കു​ത്തി​യത്‌. എന്നാൽ ദൈവം നീതി​യോ​ടെ​യും കരുണ​യോ​ടെ​യും ആണ്‌ മനുഷ്യ​രോട്‌ ഇടപെ​ട്ടി​രു​ന്നത്‌.

16. നീതി​ന്യാ​യ​ക്ക​മ്മി​റ്റി ഏതു കാര്യം വിവേ​ചി​ച്ച​റി​യാൻ ശ്രമി​ക്കണം?

16 ‘നീതിയെ സ്‌നേ​ഹി​ക്കുന്ന’ യഹോ​വയെ ഇന്നുള്ള മൂപ്പന്മാ​രും അനുക​രി​ക്കണം. (സങ്കീ. 37:28) അതിന്‌ ആദ്യം അവർ, ഒരാൾ തെറ്റു ചെയ്‌തെന്ന ആരോ​പണം ശരിയാ​ണോ എന്നു സ്ഥിരീ​ക​രി​ക്കാൻ ‘സൂക്ഷ്മ​പ​രി​ശോ​ധന നടത്തി സമഗ്ര​മാ​യി അന്വേ​ഷി​ക്കണം.’ തെറ്റു ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠി​ത​മായ മാർഗ​നിർദേ​ശ​ങ്ങൾക്കു ചേർച്ച​യിൽ അവർ അതു കൈകാ​ര്യം ചെയ്യും. (ആവ. 13:12-14) ഗുരു​ത​ര​മായ തെറ്റു ചെയ്‌ത ഒരു ക്രിസ്‌ത്യാ​നി​ക്കു പശ്ചാത്താ​പ​മു​ണ്ടോ എന്നു നീതി​ന്യാ​യ​ക്ക​മ്മി​റ്റി​ക​ളിൽ സേവി​ക്കുന്ന മൂപ്പന്മാർ ശ്രദ്ധാ​പൂർവം വിലയി​രു​ത്തണം. പശ്ചാത്താ​പം ഉണ്ടെന്നോ ഇല്ലെന്നോ ഒറ്റ നോട്ട​ത്തിൽ പറയാ​നാ​കില്ല. ചെയ്‌ത തെറ്റിനെ അയാൾ വീക്ഷി​ക്കുന്ന വിധം, അയാളു​ടെ മനോ​ഭാ​വം, ഹൃദയ​നില ഇവയൊ​ക്കെ കണക്കി​ലെ​ടു​ത്താണ്‌ ഒരാൾക്കു പശ്ചാത്താ​പ​മു​ണ്ടോ എന്നു മൂപ്പന്മാർ നിർണ​യി​ക്കു​ന്നത്‌. (വെളി. 3:3) ശരിക്കും പശ്ചാത്താ​പ​മുള്ള ഒരാൾക്കേ കരുണ​യ്‌ക്ക് അർഹത​യു​ള്ളൂ. *

17, 18. ആത്മാർഥ​മായ പശ്ചാത്താ​പ​മു​ണ്ടോ എന്നു മൂപ്പന്മാർക്ക് എങ്ങനെ വിവേ​ചി​ച്ച​റി​യാം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

17 യഹോ​വ​യെ​യും യേശു​വി​നെ​യും പോലെ ഹൃദയം വായി​ക്കാ​നുള്ള കഴിവ്‌ മൂപ്പന്മാർക്കില്ല. ഒരാൾക്ക് ആത്മാർഥ​മായ പശ്ചാത്താ​പ​മു​ണ്ടോ എന്നു മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടാണ്‌. നിങ്ങൾ ഒരു മൂപ്പനാ​ണെ​ങ്കിൽ നിങ്ങൾക്ക് അതിന്‌ എങ്ങനെ കഴിയും? ഒന്നാമ​താ​യി, ജ്ഞാനത്തി​നും വിവേ​ക​ത്തി​നും വേണ്ടി പ്രാർഥി​ക്കുക. (1 രാജാ. 3:9) രണ്ടാമ​താ​യി, ദൈവ​വ​ച​ന​വും വിശ്വസ്‌ത അടിമ​യു​ടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും പരി​ശോ​ധി​ക്കുക. അതു ‘ലോക​പ്ര​കാ​ര​മുള്ള ദുഃഖ​വും’ ‘ദൈവി​ക​ദുഃ​ഖ​വും’ (അതായത്‌, യഥാർഥ​പ​ശ്ചാ​ത്താ​പം) തമ്മിൽ വേർതി​രി​ച്ച​റി​യാൻ നിങ്ങളെ സഹായി​ക്കും. (2 കൊരി. 7:10, 11) പശ്ചാത്താ​പ​മു​ള്ള​വ​രെ​യും ഇല്ലാത്ത​വ​രെ​യും കുറിച്ച് തിരു​വെ​ഴു​ത്തു​കൾ എന്താണു പറയു​ന്ന​തെന്നു മനസ്സി​ലാ​ക്കുക. അവരുടെ വികാ​ര​ങ്ങ​ളും മനോ​ഭാ​വ​വും പെരു​മാ​റ്റ​വും എല്ലാം ബൈബിൾ എങ്ങനെ​യാ​ണു വർണി​ക്കു​ന്ന​തെന്നു പഠിക്കുക.

18 അവസാ​ന​മാ​യി, വ്യക്തിയെ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. തെറ്റു​കാ​രന്‍റെ പശ്ചാത്ത​ല​വും ഉദ്ദേശ്യ​വും സാഹച​ര്യ​ങ്ങ​ളും കണക്കി​ലെ​ടു​ക്കുക. ക്രിസ്‌തീ​യ​സ​ഭ​യു​ടെ തലയായ യേശു​വി​നെ​ക്കു​റിച്ച് ബൈബിൾ ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റഞ്ഞു: “കണ്ണു​കൊണ്ട് കാണു​ന്ന​ത​നു​സ​രിച്ച് അവൻ വിധി കല്‌പി​ക്കില്ല, ചെവി​കൊണ്ട് കേൾക്കു​ന്ന​ത​നു​സ​രിച്ച് ശാസി​ക്കു​ക​യു​മില്ല. പാവ​പ്പെ​ട്ട​വരെ അവൻ ന്യായ​ത്തോ​ടെ വിധി​ക്കും, ഭൂമി​യി​ലെ സൗമ്യ​രെ​പ്രതി അവൻ നേരോ​ടെ ശാസി​ക്കും.” (യശ. 11:3, 4) മൂപ്പന്മാ​രേ, നിങ്ങൾ യേശു​വി​ന്‍റെ കീഴി​ട​യ​ന്മാ​രാണ്‌. താൻ വിധി​ക്കു​ന്ന​തു​പോ​ലെ ന്യായം വിധി​ക്കാൻ യേശു നിങ്ങളെ സഹായി​ക്കും. (മത്താ. 18:18-20) അങ്ങനെ ചെയ്യാൻ ശ്രമി​ക്കുന്ന കരുത​ലുള്ള മൂപ്പന്മാ​രു​ള്ള​തിൽ നമ്മൾ നന്ദിയു​ള്ള​വ​രല്ലേ? നമ്മുടെ സഭകളിൽ കരുണ​യും നീതി​യും നിലനി​റു​ത്താൻ മൂപ്പന്മാർ അക്ഷീണം നടത്തുന്ന ശ്രമങ്ങളെ നിങ്ങൾ വിലമ​തി​ക്കു​ന്നി​ല്ലേ?

19. അഭയന​ഗ​ര​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തിൽനിന്ന് പഠിച്ച ഏതു കാര്യം ബാധക​മാ​ക്കാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

19 “ജ്ഞാനത്തി​ന്‍റെ​യും സത്യത്തി​ന്‍റെ​യും രൂപരേഖ” അടങ്ങി​യി​രി​ക്കുന്ന മോശ​യു​ടെ നിയമം യഹോ​വ​യു​ടെ​യും നീതി​യുള്ള ദൈവി​ക​ത​ത്ത്വ​ങ്ങ​ളു​ടെ​യും പ്രതി​ഫ​ല​ന​മാണ്‌. (റോമ. 2:20) ഉദാഹ​ര​ണ​ത്തിന്‌, അഭയന​ഗ​രങ്ങൾ, എങ്ങനെ ‘നീതി​യോ​ടെ വിധി​ക്കാ​മെന്നു’ മൂപ്പന്മാ​രെ പഠിപ്പി​ക്കു​ന്നു. എങ്ങനെ ‘അചഞ്ചല​സ്‌നേ​ഹ​ത്തോ​ടും കരുണ​യോ​ടും കൂടെ ഇടപെ​ടാ​മെന്ന്’ അതു നമ്മെ​യെ​ല്ലാം കാണി​ച്ചു​ത​രു​ന്നു. (സെഖ. 7:9) നമ്മൾ ഇപ്പോൾ ആ നിയമ​ത്തിൻകീ​ഴി​ലല്ല. പക്ഷേ യഹോ​വ​യ്‌ക്കു മാറ്റമില്ല. നീതി​യും കരുണ​യും പോലുള്ള ഗുണങ്ങൾ യഹോ​വ​യ്‌ക്ക് ഇന്നും പ്രധാ​ന​മാണ്‌. തന്‍റെ ഗുണങ്ങൾ അനുക​രി​ക്കാൻ കഴിയുന്ന വിധത്തിൽ തന്‍റെ ഛായയിൽ നമ്മളെ സൃഷ്ടിച്ച ദൈവത്തെ ആരാധി​ക്കാ​നാ​കു​ന്നത്‌ എത്ര വലിയ പദവി​യാണ്‌. ആ ദൈവത്തെ നമുക്ക് അഭയമാ​ക്കാം.

^ ഖ. 16 2006 സെപ്‌റ്റം​ബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ 30-‍ാ‍ം പേജിലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.