ആവർത്തനം 19:1-21

19  “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന ദേശത്തെ ജനതകളെ നിങ്ങളു​ടെ ദൈവ​മായ യഹോവ സംഹരി​ക്കു​ക​യും നിങ്ങൾ അവരെ ഓടി​ച്ചു​ക​ളഞ്ഞ്‌ അവരുടെ നഗരങ്ങ​ളി​ലും വീടു​ക​ളി​ലും താമസ​മു​റ​പ്പി​ക്കു​ക​യും ചെയ്യുമ്പോൾ+  നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന ദേശത്തി​ന്മ​ധ്യേ നിങ്ങൾ മൂന്നു നഗരങ്ങൾ വേർതി​രി​ക്കണം.+  കൊല ചെയ്‌ത ഒരാൾക്ക്‌ അതിൽ ഏതെങ്കി​ലു​മൊ​രു നഗരത്തി​ലേക്ക്‌ എളുപ്പം ഓടി​യെ​ത്താൻ കഴിയാ​നാ​യി, നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന ദേശം നിങ്ങൾ മൂന്നായി ഭാഗി​ക്കു​ക​യും അവി​ടേക്കു വഴികൾ ഉണ്ടാക്കു​ക​യും വേണം.  “ജീവര​ക്ഷാർഥം അവി​ടേക്ക്‌ ഓടി​പ്പോ​കുന്ന ഒരു കൊല​യാ​ളി​യു​ടെ കാര്യ​ത്തിൽ നടക്കേ​ണ്ടത്‌ ഇതാണ്‌: മുൻവൈ​രാ​ഗ്യ​മൊ​ന്നും കൂടാതെ ഒരാൾ അബദ്ധത്തിൽ സഹമനു​ഷ്യ​നെ കൊല ചെയ്‌താൽ+  —ഉദാഹ​ര​ണ​ത്തിന്‌, സഹമനു​ഷ്യ​നോ​ടൊ​പ്പം കാട്ടിൽ വിറകു വെട്ടാൻപോയ ഒരാൾ മരം വെട്ടാ​നാ​യി കോടാ​ലി ഓങ്ങി​യ​പ്പോൾ അതു പിടി​യിൽനിന്ന്‌ തെറിച്ച്‌ കൂടെ​യു​ള്ള​വന്റെ മേൽ കൊള്ളു​ക​യും അയാൾ മരിക്കു​ക​യും ചെയ്യുന്നു—ആ കൊല​യാ​ളി ജീവര​ക്ഷാർഥം ഇതിൽ ഏതെങ്കി​ലും നഗരത്തി​ലേക്ക്‌ ഓടി​പ്പോ​കണം.+  അഭയനഗരം വളരെ ദൂരെ​യാ​ണെ​ങ്കിൽ രക്തത്തിനു പകരം ചോദി​ക്കു​ന്നവൻ ഉഗ്രകോപത്തോടെ*+ കൊല​യാ​ളി​യു​ടെ പിന്നാലെ ഓടി​യെത്തി അയാളെ പിടിച്ച്‌ കൊന്നു​ക​ള​ഞ്ഞേ​ക്കാം. (വാസ്‌ത​വ​ത്തിൽ അയാൾ മരണ​യോ​ഗ്യ​ന​ല്ല​ല്ലോ; അയാൾക്കു സഹമനു​ഷ്യ​നോ​ടു വൈരാ​ഗ്യ​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നില്ല.)+  അതുകൊണ്ടാണ്‌, ‘മൂന്നു നഗരങ്ങൾ വേർതി​രി​ക്കുക’ എന്നു ഞാൻ നിങ്ങ​ളോ​ടു കല്‌പി​ക്കു​ന്നത്‌.  “നിങ്ങളു​ടെ പൂർവി​ക​രോ​ടു സത്യം ചെയ്‌ത​തു​പോ​ലെ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളു​ടെ അതിർത്തി വിശാലമാക്കുകയും+ നിങ്ങളു​ടെ പൂർവി​കർക്കു നൽകു​മെന്നു വാഗ്‌ദാ​നം ചെയ്‌ത ദേശ​മെ​ല്ലാം തരുക​യും ചെയ്യുന്നെങ്കിൽ+  ഈ മൂന്നു നഗരങ്ങ​ളു​ടെ​കൂ​ടെ നിങ്ങൾ മറ്റു മൂന്നെ​ണ്ണം​കൂ​ടെ ചേർക്കണം.+ എന്നാൽ ഞാൻ ഇന്നു നിങ്ങൾക്കു തരുന്ന ഈ കല്‌പ​ന​ക​ളെ​ല്ലാം വിശ്വ​സ്‌ത​മാ​യി പാലി​ച്ചാൽ, അതായത്‌ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ സ്‌നേ​ഹിച്ച്‌ എന്നെന്നും ദൈവ​ത്തി​ന്റെ വഴിക​ളിൽ നടന്നാൽ,+ മാത്രമേ ദൈവം ആ ദേശം നിങ്ങൾക്കു തരുക​യു​ള്ളൂ. 10  അങ്ങനെ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന ആ ദേശത്ത്‌ ഒരു നിരപ​രാ​ധി​യു​ടെ​യും രക്തം വീഴാൻ ഇടയാ​കില്ല;+ രക്തം ചൊരിഞ്ഞ കുറ്റം നിങ്ങളു​ടെ മേൽ വരുക​യു​മില്ല.+ 11  “എന്നാൽ ഒരാൾ സഹമനു​ഷ്യ​നെ വെറുക്കുകയും+ തക്കം നോക്കി അയാളെ ആക്രമി​ച്ച്‌ മാരക​മാ​യി മുറി​വേൽപ്പി​ക്കു​ക​യും അങ്ങനെ അയാൾ മരിച്ചു​പോ​കു​ക​യും ചെയ്യു​ന്നെ​ന്നി​രി​ക്കട്ടെ. കൊല ചെയ്‌തവൻ ഇതിൽ ഏതെങ്കി​ലും നഗരത്തി​ലേക്ക്‌ ഓടി​പ്പോ​യാൽ 12  അയാളുടെ നഗരത്തി​ലുള്ള മൂപ്പന്മാർ അയാളെ അവി​ടെ​നിന്ന്‌ വിളി​ച്ചു​വ​രു​ത്തി രക്തത്തിനു പകരം ചോദി​ക്കു​ന്ന​വന്റെ കൈയിൽ ഏൽപ്പി​ക്കണം; അയാൾ മരിക്കണം.+ 13  നിങ്ങൾക്ക്‌* അയാ​ളോ​ടു കനിവ്‌ തോന്ന​രുത്‌. നിരപ​രാ​ധി​യു​ടെ രക്തം ചൊരി​ഞ്ഞ​തി​ന്റെ കുറ്റം നിങ്ങൾ ഇസ്രാ​യേ​ലിൽനിന്ന്‌ നീക്കി​ക്ക​ള​യു​ക​തന്നെ വേണം.+ അങ്ങനെ ചെയ്‌താൽ നിങ്ങൾക്കു നന്മ വരും. 14  “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന ദേശത്ത്‌ നിങ്ങളു​ടെ ഓഹരി ലഭിക്കു​മ്പോൾ, പൂർവി​കർ നിശ്ചയിച്ച സ്ഥാനത്തു​നിന്ന്‌ നിങ്ങൾ അയൽക്കാ​രന്റെ അതിർത്തി നീക്കരു​ത്‌.+ 15  “ഒരാൾ എന്തെങ്കി​ലും തെറ്റോ പാപമോ ചെയ്‌തെന്നു സ്ഥിരീ​ക​രി​ക്കാൻ ഒരു സാക്ഷി മാത്രം പോരാ.+ രണ്ടു സാക്ഷി​ക​ളു​ടെ​യോ മൂന്നു സാക്ഷി​ക​ളു​ടെ​യോ മൊഴിയുടെ* അടിസ്ഥാ​ന​ത്തി​ലാ​ണു കാര്യങ്ങൾ സ്ഥിരീ​ക​രി​ക്കേ​ണ്ടത്‌.+ 16  ദ്രോഹചിന്തയോടെ ആരെങ്കി​ലും ഒരാൾ അതി​ക്രമം ചെയ്‌തെന്ന്‌ ആരോ​പിച്ച്‌ അയാൾക്കെ​തി​രെ സാക്ഷി പറയുന്നെങ്കിൽ+ 17  ഇരുകക്ഷികളും യഹോ​വ​യു​ടെ മുമ്പാകെ, അതായത്‌ അക്കാലത്തെ ന്യായാ​ധി​പ​ന്മാ​രു​ടെ​യും പുരോ​ഹി​ത​ന്മാ​രു​ടെ​യും മുമ്പാകെ, നിൽക്കണം.+ 18  ന്യായാധിപന്മാർ സമഗ്ര​മായ അന്വേ​ഷണം നടത്തി​യ​പ്പോൾ,+ സാക്ഷി പറഞ്ഞവൻ കള്ളസാ​ക്ഷി​യാ​ണെ​ന്നും തന്റെ സഹോ​ദ​രന്‌ എതിരെ ഉന്നയിച്ച ആരോ​പണം വ്യാജ​മാ​ണെ​ന്നും തെളി​ഞ്ഞാൽ 19  അയാൾ തന്റെ സഹോ​ദ​ര​നോ​ടു ചെയ്യണ​മെന്നു കരുതി​യ​തു​തന്നെ നിങ്ങൾ അയാ​ളോ​ടു ചെയ്യണം.+ അങ്ങനെ നിങ്ങൾ നിങ്ങൾക്കി​ട​യിൽനിന്ന്‌ തിന്മ നീക്കി​ക്ക​ള​യണം.+ 20  മറ്റുള്ളവർ ഇതു കേട്ട്‌ ഭയപ്പെ​ടും; മേലാൽ ഇത്തര​മൊ​രു തിന്മ നിങ്ങൾക്കി​ട​യിൽ ചെയ്യാൻ അവർ മുതി​രില്ല.+ 21  നിങ്ങൾക്കു* കനിവ്‌ തോന്ന​രുത്‌:+ ജീവനു പകരം ജീവൻ, കണ്ണിനു പകരം കണ്ണ്‌, പല്ലിനു പകരം പല്ല്‌, കൈക്കു പകരം കൈ, കാലിനു പകരം കാൽ.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഹൃദയം ചൂടു പിടി​ച്ചി​ട്ട്‌.”
അക്ഷ. “നിങ്ങളു​ടെ കണ്ണിന്‌.”
അക്ഷ. “വായുടെ.”
അക്ഷ. “നിങ്ങളു​ടെ കണ്ണിന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം