സംഖ്യ 35:1-34

35  യരീ​ഹൊ​യ്‌ക്കു സമീപം യോർദാ​ന്‌ അരി​കെ​യുള്ള മോവാ​ബ്‌ മരുപ്രദേശത്തുവെച്ച്‌+ യഹോവ മോശ​യോട്‌ ഇങ്ങനെ പറഞ്ഞു:  “ഇസ്രാ​യേ​ല്യ​രോ​ടു തങ്ങൾക്കു കിട്ടുന്ന അവകാ​ശ​ത്തിൽനിന്ന്‌ ലേവ്യർക്കു താമസി​ക്കാൻ നഗരങ്ങളും+ ആ നഗരങ്ങൾക്കു ചുറ്റു​മുള്ള മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ക്കാൻ കല്‌പി​ക്കുക.+  ലേവ്യർ ആ നഗരങ്ങ​ളിൽ താമസി​ക്കും. മേച്ചിൽപ്പു​റങ്ങൾ അവരുടെ കന്നുകാ​ലി​കൾക്കും അവരുടെ സാധന​സാ​മ​ഗ്രി​കൾക്കും അവരുടെ മറ്റെല്ലാ മൃഗങ്ങൾക്കും വേണ്ടി​യാ​യി​രി​ക്കും.  നിങ്ങൾ ലേവ്യർക്കു കൊടു​ക്കുന്ന ഓരോ നഗരത്തി​ന്റെ​യും മേച്ചിൽപ്പു​റങ്ങൾ അതതു നഗരത്തി​ന്റെ ചുറ്റു​മ​തി​ലിൽനിന്ന്‌ പുറ​ത്തേക്ക്‌ 1,000 മുഴമാ​യി​രി​ക്കണം.*  നഗരം നടുവിൽ വരുന്ന വിധത്തിൽ നിങ്ങൾ നഗരത്തി​നു വെളി​യിൽ കിഴക്കു​ഭാ​ഗത്ത്‌ 2,000 മുഴവും തെക്കു​ഭാ​ഗത്ത്‌ 2,000 മുഴവും പടിഞ്ഞാ​റു​ഭാ​ഗത്ത്‌ 2,000 മുഴവും വടക്കു​ഭാ​ഗത്ത്‌ 2,000 മുഴവും അളന്ന്‌ വേർതി​രി​ക്കണം. ഇവയാ​യി​രി​ക്കും അവരുടെ നഗരങ്ങ​ളു​ടെ മേച്ചിൽപ്പു​റങ്ങൾ.  “നിങ്ങൾ ലേവ്യർക്കു കൊടു​ക്കുന്ന നഗരങ്ങ​ളിൽ ആറെണ്ണം കൊല​യാ​ളി​കൾക്ക്‌ ഓടിരക്ഷപ്പെടാനുള്ള+ അഭയന​ഗ​ര​ങ്ങ​ളാ​യി​രി​ക്കും.+ ഇവയ്‌ക്കു പുറമേ 42 നഗരങ്ങൾകൂ​ടി ലേവ്യർക്കു കൊടു​ക്കണം.  അങ്ങനെ ആകെ 48 നഗരങ്ങ​ളും അവയുടെ മേച്ചിൽപ്പു​റ​ങ്ങ​ളും നിങ്ങൾ അവർക്കു നൽകണം.+  ഇസ്രായേല്യരുടെ ഓഹരി​യിൽനി​ന്നാ​ണു നിങ്ങൾ അവർക്കു നഗരങ്ങൾ കൊടു​ക്കേ​ണ്ടത്‌.+ വലിയ കൂട്ടങ്ങ​ളിൽനിന്ന്‌ അധിക​വും ചെറിയ കൂട്ടങ്ങ​ളിൽനിന്ന്‌ കുറച്ചും എടുക്കണം.+ എല്ലാ കൂട്ടങ്ങ​ളും തങ്ങൾക്കു കിട്ടുന്ന അവകാ​ശ​ത്തിന്‌ ആനുപാ​തി​ക​മാ​യി തങ്ങളുടെ നഗരങ്ങ​ളിൽ ചിലതു ലേവ്യർക്കു കൊടു​ക്കണം.”  യഹോവ മോശ​യോ​ടു തുടർന്നു​പ​റഞ്ഞു: 10  “ഇസ്രാ​യേ​ല്യ​രോട്‌ ഇങ്ങനെ പറയുക: ‘നിങ്ങൾ ഇതാ, യോർദാൻ കടന്ന്‌ കനാൻ ദേശ​ത്തേക്കു പോകു​ന്നു.+ 11  നിങ്ങൾക്ക്‌ എളുപ്പം ചെന്നെ​ത്താൻ കഴിയുന്ന നഗരങ്ങ​ളാണ്‌ അഭയന​ഗ​ര​ങ്ങ​ളാ​യി തിര​ഞ്ഞെ​ടു​ക്കേ​ണ്ടത്‌. ഒരാൾ അബദ്ധത്തിൽ ആരെ​യെ​ങ്കി​ലും കൊന്നാൽ അവി​ടേക്ക്‌ ഓടി​പ്പോ​കണം.+ 12  സമൂഹത്തിനു മുമ്പാകെ വിചാരണ ചെയ്യ​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ കൊല​യാ​ളി​കൾ മരിക്കാതിരിക്കാൻ+ ആ നഗരങ്ങൾ രക്തത്തിനു പകരം ചോദി​ക്കു​ന്ന​വ​നിൽനിന്ന്‌ അവർക്ക്‌ അഭയം നൽകും.+ 13  നിങ്ങൾ നൽകുന്ന ആറ്‌ അഭയന​ഗ​രങ്ങൾ ഈ ലക്ഷ്യം സാധി​ക്കും. 14  യോർദാന്റെ ഈ വശത്ത്‌ മൂന്നു നഗരങ്ങളും+ കനാൻ ദേശത്ത്‌ മൂന്നു നഗരങ്ങളും+ നിങ്ങൾ അഭയന​ഗ​ര​ങ്ങ​ളാ​യി കൊടു​ക്കണം. 15  ഇസ്രായേല്യരോ അവർക്കി​ട​യി​ലെ കുടി​യേ​റ്റ​ക്കാ​രോ ദേശത്ത്‌ വന്നുതാ​മ​സി​ക്കുന്ന വിദേശികളോ+ അബദ്ധത്തിൽ ആരെ​യെ​ങ്കി​ലും കൊന്നാൽ, ഓടി​ര​ക്ഷ​പ്പെ​ടാ​നുള്ള അഭയസ്ഥാ​ന​മാ​യി​രി​ക്കും ഈ ആറു നഗരങ്ങൾ.+ 16  “‘എന്നാൽ ഒരാൾ മറ്റൊ​രാ​ളെ ഒരു ഇരുമ്പു​പ​ക​ര​ണം​കൊണ്ട്‌ അടിച്ചി​ട്ട്‌ അയാൾ മരിച്ചാൽ അയാളെ അടിച്ചവൻ ഒരു കൊല​പാ​ത​കി​യാണ്‌; ആ കൊല​പാ​ത​കി​യെ കൊന്നു​ക​ള​യണം.+ 17  ഒരാൾ മറ്റൊ​രാ​ളെ ഒരു കല്ലു​കൊണ്ട്‌ ഇടിച്ചി​ട്ട്‌ അയാൾ മരിച്ചാൽ അതു ചെയ്‌തവൻ ഒരു കൊല​പാ​ത​കി​യാണ്‌; ആ കൊല​പാ​ത​കി​യെ കൊന്നു​ക​ള​യണം. 18  ഇനി, ഒരാൾ മറ്റൊ​രാ​ളെ തടി​കൊ​ണ്ടുള്ള ഒരു ഉപകരണം ഉപയോ​ഗിച്ച്‌ അടിച്ചി​ട്ട്‌ അയാൾ മരിച്ചാ​ലും അതു ചെയ്‌തവൻ ഒരു കൊല​പാ​ത​കി​യാണ്‌; ആ കൊല​പാ​ത​കി​യെ കൊന്നു​ക​ള​യണം. 19  “‘രക്തത്തിനു പകരം ചോദി​ക്കാൻ ബാധ്യ​സ്ഥ​നാ​യ​വ​നാ​ണു കൊല​പാ​ത​കി​യെ കൊ​ല്ലേ​ണ്ടത്‌. കൊല​പാ​ത​കി​യെ കാണു​മ്പോൾ അയാൾത്തന്നെ അവനെ കൊല്ലണം. 20  വിദ്വേഷംമൂലം ഒരാൾ മറ്റൊ​രാ​ളെ തള്ളുക​യോ ദ്രോഹചിന്തയോടെ* അവനു നേരെ എന്തെങ്കി​ലും എടു​ത്തെ​റി​യു​ക​യോ ചെയ്‌തി​ട്ട്‌ അവൻ മരിച്ചു​പോ​യാൽ,+ 21  അല്ലെങ്കിൽ വിദ്വേ​ഷം​മൂ​ലം അയാൾ മറ്റൊ​രാ​ളെ കൈ​കൊണ്ട്‌ അടിച്ചി​ട്ട്‌ അവൻ മരിച്ചു​പോ​യാൽ, അയാളെ ഉറപ്പാ​യും കൊന്നു​ക​ള​യണം; അയാൾ ഒരു കൊല​പാ​ത​കി​യാണ്‌. അയാളെ കാണു​മ്പോൾ, രക്തത്തിനു പകരം ചോദി​ക്കു​ന്നവൻ അയാളെ കൊന്നു​ക​ള​യണം. 22  “‘എന്നാൽ വിദ്വേ​ഷ​മൊ​ന്നും കൂടാതെ അവിചാ​രി​ത​മാ​യി ഒരാൾ മറ്റൊ​രാ​ളെ തള്ളുക​യോ ദ്രോ​ഹ​ചി​ന്ത​യൊ​ന്നും കൂടാതെ* അവനു നേരെ എന്തെങ്കി​ലും എറിയു​ക​യോ ചെയ്‌തി​ട്ട്‌ അവൻ മരിച്ചു​പോ​യാൽ,+ 23  അല്ലെങ്കിൽ അയാൾ എറിഞ്ഞ കല്ല്‌ അബദ്ധത്തിൽ അവന്റെ ദേഹത്ത്‌ കൊണ്ടി​ട്ട്‌ അവൻ മരിച്ചു​പോ​യാൽ, അയാൾ അവന്റെ ശത്രു​വോ അവനെ ദ്രോ​ഹി​ക്കാൻ അവസരം നോക്കി നടക്കു​ന്ന​വ​നോ അല്ലെങ്കിൽ, 24  സമൂഹം ഈ ന്യായ​ത്തീർപ്പു​കൾക്കു ചേർച്ച​യിൽ കൊല​യാ​ളി​യു​ടെ​യും രക്തത്തിനു പകരം ചോദി​ക്കു​ന്ന​വ​ന്റെ​യും മധ്യേ ന്യായം വിധി​ക്കണം.+ 25  പകരം ചോദി​ക്കു​ന്ന​വന്റെ കൈയിൽനി​ന്ന്‌ സമൂഹം അയാളെ മോചി​പ്പിച്ച്‌ അയാൾ ഓടി​ച്ചെന്ന ആ അഭയന​ഗ​ര​ത്തി​ലേക്കു തിരി​ച്ച​യ​യ്‌ക്കണം. വിശു​ദ്ധ​തൈ​ല​ത്താൽ അഭിഷി​ക്ത​നായ മഹാപു​രോ​ഹി​തന്റെ മരണം​വരെ അയാൾ അവിടെ താമസി​ക്കണം.+ 26  “‘എന്നാൽ കൊല​യാ​ളി താൻ ഓടി​പ്പോയ അഭയന​ഗ​ര​ത്തി​ന്റെ അതിർത്തി​ക്കു പുറത്ത്‌ പോകു​ക​യും 27  രക്തത്തിനു പകരം ചോദി​ക്കു​ന്നവൻ അയാളെ അയാളു​ടെ അഭയന​ഗ​ര​ത്തി​ന്റെ അതിർത്തി​ക്കു വെളി​യിൽവെച്ച്‌ കണ്ടിട്ട്‌ കൊന്നു​ക​ള​യു​ക​യും ചെയ്‌താൽ അവന്റെ മേൽ രക്തം ചൊരി​ഞ്ഞ​തി​ന്റെ കുറ്റമില്ല. 28  കാരണം മഹാപു​രോ​ഹി​തന്റെ മരണം​വരെ കൊല​യാ​ളി അഭയന​ഗ​ര​ത്തിൽ പാർക്കേ​ണ്ട​താ​യി​രു​ന്നു. എന്നാൽ മഹാപു​രോ​ഹി​തന്റെ മരണ​ശേഷം അയാൾക്കു സ്വന്തം സ്ഥലത്തേക്കു മടങ്ങി​പ്പോ​കാ​വു​ന്ന​താണ്‌.+ 29  ന്യായവിധി നടത്തു​മ്പോൾ തലമു​റ​ക​ളോ​ളം നിങ്ങളു​ടെ എല്ലാ താമസ​സ്ഥ​ല​ങ്ങ​ളി​ലും നിങ്ങൾ പിൻപ​റ്റേണ്ട നിയമ​ങ്ങ​ളാണ്‌ ഇവ. 30  “‘ആരെങ്കി​ലും ഒരാളെ കൊന്നാൽ സാക്ഷി​ക​ളു​ടെ മൊഴിയുടെ* അടിസ്ഥാനത്തിൽ+ ആ കൊല​പാ​ത​കി​യെ കൊന്നു​ക​ള​യണം.+ എന്നാൽ ഒരേ ഒരു സാക്ഷി​യു​ടെ മൊഴി​യു​ടെ അടിസ്ഥാ​ന​ത്തിൽ ആരെയും കൊല്ല​രുത്‌. 31  മരണയോഗ്യനായ ഒരു കൊല​പാ​ത​കി​യു​ടെ ജീവനു​വേണ്ടി നിങ്ങൾ മോച​ന​വില വാങ്ങരു​ത്‌. അയാളെ കൊന്നു​ക​ള​യണം.+ 32  അതുപോലെ, അഭയന​ഗ​ര​ത്തി​ലേക്ക്‌ ഓടി​പ്പോ​യ​വ​നു​വേ​ണ്ടി​യും നിങ്ങൾ മോച​ന​വില വാങ്ങരു​ത്‌, മഹാപു​രോ​ഹി​തന്റെ മരണത്തി​നു മുമ്പ്‌ തിരികെ വന്ന്‌ സ്വന്തം സ്ഥലത്ത്‌ താമസി​ക്കാൻ അയാളെ അനുവ​ദി​ക്ക​രുത്‌. 33  “‘നിങ്ങൾ താമസി​ക്കുന്ന ദേശം നിങ്ങൾ മലിന​മാ​ക്ക​രുത്‌. രക്തം ദേശത്തെ മലിന​മാ​ക്കു​ന്ന​തി​നാൽ,+ രക്തം ചൊരി​ഞ്ഞ​വന്റെ രക്തത്താ​ല​ല്ലാ​തെ ദേശത്ത്‌ ചൊരിഞ്ഞ രക്തത്തിനു പാപപ​രി​ഹാ​ര​മില്ല.+ 34  ഞാൻ വസിക്കു​ന്ന​തും നിങ്ങൾ താമസി​ക്കു​ന്ന​തും ആയ ദേശം നിങ്ങൾ അശുദ്ധ​മാ​ക്ക​രുത്‌. യഹോവ എന്ന ഞാൻ ഇസ്രാ​യേൽ ജനത്തിന്റെ ഇടയിൽ താമസി​ക്കു​ന്ന​ല്ലോ.’”+

അടിക്കുറിപ്പുകള്‍

ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്‌). അനു. ബി14 കാണുക.
അക്ഷ. “പതിയി​രു​ന്ന്‌.”
അക്ഷ. “പതിയി​രു​ന്ന​ല്ലാ​തെ.”
അക്ഷ. “വായുടെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം