സങ്കീർത്തനം 40:1-17

സംഗീതസംഘനായകന്‌; ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 40  ഞാൻ ആത്മാർഥ​മാ​യി യഹോ​വ​യിൽ പ്രത്യാ​ശ​വെച്ചു;*ദൈവം എന്നി​ലേക്കു ചെവി ചായിച്ച്‌* സഹായ​ത്തി​നാ​യുള്ള എന്റെ നിലവി​ളി കേട്ടു.+   ഇരമ്പൽ കേൾക്കുന്ന കുഴി​യിൽനിന്ന്‌,ചെളി​ക്കു​ണ്ടിൽനിന്ന്‌, ദൈവം എന്നെ വലിച്ചു​ക​യറ്റി. ദൈവം എന്റെ കാൽ പാറയിൽ ഉറപ്പി​ച്ചു​നി​റു​ത്തി,എന്റെ കാലടി​കൾ ഇടറാ​താ​ക്കി.   ദൈവം എന്റെ വായിൽ ഒരു പുതിയ പാട്ടും തന്നു,+നമ്മുടെ ദൈവ​ത്തി​നുള്ള സ്‌തു​തി​ഗീ​തം! അനേകർ ഭയാദ​ര​വോ​ടെ അതു നോക്കി​നിൽക്കും;അവരും യഹോ​വ​യിൽ ആശ്രയി​ക്കും.   ധിക്കാരികളിലേക്കോ വ്യാജ​മാർഗ​ത്തിൽ നടക്കുന്നവരിലേക്കോ* തിരി​യാ​തെയഹോ​വ​യിൽ ആശ്രയി​ക്കുന്ന മനുഷ്യൻ സന്തുഷ്ടൻ.   എന്റെ ദൈവ​മായ യഹോവേ,അങ്ങ്‌ എത്രയോ കാര്യങ്ങൾ ചെയ്‌തി​രി​ക്കു​ന്നു!അങ്ങയുടെ മഹനീ​യ​പ്ര​വൃ​ത്തി​ക​ളും ഞങ്ങളെ​ക്കു​റി​ച്ചുള്ള ചിന്തക​ളും എത്രയ​ധി​കം!+ അങ്ങയ്‌ക്കു തുല്യ​നാ​യി ആരുമില്ല;+അവയെ​ക്കു​റി​ച്ചെ​ല്ലാം വർണി​ക്കാൻ നോക്കി​യാ​ലോഅവ എണ്ണമറ്റ​വ​യും!+   ബലികളും യാഗങ്ങ​ളും അങ്ങ്‌ ആഗ്രഹി​ച്ചില്ല;*+എന്നാൽ ഞാൻ കേൾക്കേ​ണ്ട​തിന്‌ അങ്ങ്‌ എന്റെ കാതു തുറന്നു.+ ദഹനയാ​ഗ​ങ്ങ​ളും പാപയാ​ഗ​ങ്ങ​ളും അങ്ങ്‌ ചോദി​ച്ചില്ല.+   അപ്പോൾ ഞാൻ പറഞ്ഞു: “ഇതാ, ഞാൻ വന്നിരി​ക്കു​ന്നു. ചുരുളിൽ* എന്നെക്കു​റിച്ച്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.+   എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യു​ന്ന​ത​ല്ലോ എന്റെ സന്തോഷം.*+അങ്ങയുടെ നിയമം എന്റെ ഉള്ളിന്റെ ഉള്ളിൽ പതിഞ്ഞി​രി​ക്കു​ന്നു.+   മഹാസഭയിൽ ഞാൻ നീതി​യെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത ഘോഷി​ക്കു​ന്നു.+ ഞാൻ എന്റെ നാവിനെ അടക്കി​വെ​ക്കു​ന്നില്ല.+യഹോവേ, അങ്ങയ്‌ക്ക്‌ ഇതു നന്നായി അറിയാ​മ​ല്ലോ. 10  അങ്ങയുടെ നീതി​നിഷ്‌ഠ ഞാൻ എന്റെ ഹൃദയ​ത്തിൽ മൂടി​വെ​ക്കു​ന്നില്ല. അങ്ങയുടെ വിശ്വ​സ്‌ത​ത​യും രക്ഷയും ഞാൻ പ്രസി​ദ്ധ​മാ​ക്കു​ന്നു. മഹാസ​ഭ​യോ​ടു ഞാൻ അങ്ങയുടെ അചഞ്ചല​സ്‌നേ​ഹ​വും സത്യവും മറച്ചു​വെ​ക്കു​ന്നില്ല.”+ 11  യഹോവേ, അങ്ങയുടെ കരുണ എനിക്കു നിഷേ​ധി​ക്ക​രു​തേ. അങ്ങയുടെ അചഞ്ചല​സ്‌നേ​ഹ​വും സത്യവും എപ്പോ​ഴും എന്നെ കാക്കട്ടെ.+ 12  എണ്ണമറ്റ ദുരന്തങ്ങൾ എന്നെ വലയം ചെയ്യുന്നു.+ എന്റെ തെറ്റുകൾ എന്നെ ഞെരു​ക്കു​ന്നു; അവയുടെ പെരുപ്പം നിമിത്തം എനിക്കു വഴി കാണാ​നാ​കു​ന്നില്ല;+അവ എന്റെ മുടി​യി​ഴ​ക​ളു​ടെ എണ്ണത്തെ​ക്കാൾ അധിക​മാണ്‌;ഞാൻ നിരാ​ശ​യി​ലാ​ണ്ടു​പോ​യി​രി​ക്കു​ന്നു. 13  യഹോവേ, എന്നെ രക്ഷിക്കാൻ അങ്ങ്‌ മനസ്സു കാണി​ക്കേ​ണമേ.+ യഹോവേ, വേഗം വന്ന്‌ എന്നെ സഹായി​ക്കേ​ണമേ.+ 14  എന്റെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്ന​വ​രെ​ല്ലാംനാണിച്ച്‌ തല താഴ്‌ത്തട്ടെ. എന്റെ ദുരന്തം കണ്ട്‌ സന്തോ​ഷി​ക്കു​ന്ന​വർഅപമാ​നി​ത​രാ​യി പിൻവാ​ങ്ങട്ടെ. 15  “കൊള്ളാം! നന്നായി​പ്പോ​യി!” എന്ന്‌ എന്നോടു പറയു​ന്ന​വർ തങ്ങൾക്കു​ണ്ടാ​യ നാണ​ക്കേ​ടു​കൊണ്ട്‌ സ്‌തം​ഭി​ച്ചു​പോ​കട്ടെ. 16  എന്നാൽ അങ്ങയെ അന്വേഷിക്കുന്നവർ+അങ്ങയിൽ സന്തോ​ഷി​ച്ചാ​ന​ന്ദി​ക്കട്ടെ.+ അങ്ങയുടെ രക്ഷാ​പ്ര​വൃ​ത്തി​കളെ പ്രിയ​പ്പെ​ടു​ന്ന​വർ “യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ” എന്ന്‌ എപ്പോ​ഴും പറയട്ടെ.+ 17  ഞാനോ നിസ്സഹാ​യ​നും പാവ​പ്പെ​ട്ട​വ​നും ആണ്‌;യഹോവ എന്നെ ശ്രദ്ധി​ക്കട്ടെ. അങ്ങാണ​ല്ലോ എന്റെ സഹായി​യും രക്ഷകനും;+എന്റെ ദൈവമേ, വൈക​രു​തേ.+

അടിക്കുറിപ്പുകള്‍

അഥവാ “യഹോ​വ​യ്‌ക്കാ​യി ക്ഷമയോ​ടെ കാത്തി​രു​ന്നു.”
അഥവാ “ശ്രദ്ധി​ക്കാ​നാ​യി കുനിഞ്ഞ്‌.”
അഥവാ “നുണയ​ന്മാ​രി​ലേ​ക്കോ.”
അഥവാ “അങ്ങയെ സന്തോ​ഷി​പ്പി​ച്ചില്ല.”
അക്ഷ. “പുസ്‌ത​ക​ച്ചു​രു​ളിൽ.”
അഥവാ “ചെയ്യാ​ന​ല്ലോ എന്റെ ആഗ്രഹം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം