റോമർ 2:1-29

2  മനുഷ്യാ, നീ ആരുമാ​യി​ക്കൊ​ള്ളട്ടെ,+ നീ മറ്റൊ​രാ​ളെ വിധി​ക്കു​ന്നെ​ങ്കിൽ നിനക്ക്‌ ഒരു ഒഴിക​ഴി​വും പറയാ​നില്ല. മറ്റൊ​രാ​ളെ വിധി​ക്കു​മ്പോൾ നീ നിന്നെ​ത്ത​ന്നെ​യാ​ണു കുറ്റം വിധി​ക്കു​ന്നത്‌. കാരണം, വിധി​ക്കുന്ന നീയും അതേ കാര്യ​ങ്ങൾതന്നെ ചെയ്യു​ന്നു​ണ്ട​ല്ലോ.+  ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യു​ന്ന​വർക്കെ​തി​രെ​യുള്ള ദൈവ​ത്തി​ന്റെ ന്യായ​വി​ധി സത്യത്തി​നു ചേർച്ച​യി​ലാ​ണെന്നു നമുക്ക്‌ അറിയാം.  മറ്റുള്ളവരെ വിധി​ച്ചിട്ട്‌ അതേ കാര്യ​ങ്ങൾതന്നെ ചെയ്യുന്ന മനുഷ്യാ, ദൈവ​ത്തി​ന്റെ ന്യായ​വി​ധി​യിൽനിന്ന്‌ രക്ഷപ്പെ​ടാ​മെ​ന്നാ​ണോ നിന്റെ വിചാരം?  ദൈവം കനിവ്‌ കാണി​ക്കു​ന്നതു നിന്നെ മാനസാ​ന്ത​ര​ത്തി​ലേക്കു നയിക്കാനാണെന്ന്‌+ അറിയാ​തെ നീ ദൈവ​ത്തി​ന്റെ അളവറ്റ ദയയെയും+ സംയമനത്തെയും*+ ക്ഷമയെയും+ പുച്ഛി​ക്കു​ന്നോ?  നിന്റെ ശാഠ്യ​വും മാനസാ​ന്ത​ര​മി​ല്ലാത്ത ഹൃദയ​വും കാരണം ദൈവ​ത്തി​ന്റെ നീതി​യുള്ള ന്യായവിധി+ വെളി​പ്പെ​ടുന്ന ക്രോ​ധ​ദി​വ​സ​ത്തി​ലേക്കു നിനക്കു​വേ​ണ്ടി​ത്തന്നെ നീ ക്രോധം ശേഖരി​ച്ചു​വെ​ക്കു​ന്നു.  ഓരോരുത്തനും അവനവന്റെ പ്രവൃ​ത്തി​കൾക്ക​നു​സ​രിച്ച്‌ ദൈവം പകരം നൽകും:+  മടുത്തുപോകാതെ നല്ലതു ചെയ്‌തു​കൊണ്ട്‌ മഹത്ത്വ​ത്തി​നും മാനത്തി​നും അനശ്വരതയ്‌ക്കും+ വേണ്ടി ശ്രമി​ക്കു​ന്ന​വർക്കു നിത്യ​ജീ​വൻ കിട്ടും.  എന്നാൽ, സത്യം അനുസ​രി​ക്കാ​തെ ശണ്‌ഠ​കൂ​ടി അനീതി​യു​ടെ വഴിയേ നടക്കു​ന്ന​വ​രു​ടെ മേൽ കോപ​വും ക്രോ​ധ​വും വരും.+  മോശമായ കാര്യങ്ങൾ ചെയ്യുന്ന ഏതൊ​രാൾക്കും,* ആദ്യം ജൂതനും പിന്നെ ഗ്രീക്കു​കാ​ര​നും, കഷ്ടതയും യാതന​യും ഉണ്ടാകും. 10  എന്നാൽ നല്ല കാര്യങ്ങൾ ചെയ്യുന്ന ഏതൊ​രാൾക്കും, ആദ്യം ജൂതനും+ പിന്നെ ഗ്രീക്കു​കാ​ര​നും,+ മഹത്ത്വ​വും മാനവും സമാധാ​ന​വും ലഭിക്കും. 11  കാരണം, ദൈവ​ത്തി​നു പക്ഷപാ​ത​മില്ല.+ 12  നിയമത്തിനു* കീഴി​ല​ല്ലാ​തി​രി​ക്കെ പാപം ചെയ്‌ത​വ​രെ​ല്ലാം നിയമമില്ലെങ്കിലും+ മരിക്കും. എന്നാൽ നിയമ​ത്തി​നു കീഴി​ലാ​യി​രു​ന്നി​ട്ടും പാപം ചെയ്‌ത​വ​രെ​യെ​ല്ലാം നിയമ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ വിധി​ക്കും.+ 13  നിയമം വെറുതേ കേൾക്കു​ന്ന​വരല്ല ദൈവ​മു​മ്പാ​കെ നീതി​മാ​ന്മാർ. നിയമ​മ​നു​സ​രിച്ച്‌ പ്രവർത്തി​ക്കു​ന്ന​വ​രെ​യാ​ണു നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്കു​ന്നത്‌.+ 14  നിയമമില്ലാത്ത ജനതകൾ+ നിയമ​ത്തിൽ പറയുന്ന അതേ കാര്യങ്ങൾ സഹജമാ​യി​ത്തന്നെ ചെയ്യു​ന്നുണ്ട്‌. അവർ നിയമ​മി​ല്ലാ​ത്ത​വ​രാ​ണെ​ങ്കി​ലും അവർ തങ്ങൾക്കു​തന്നെ ഒരു നിയമ​മാണ്‌. 15  അവരോടൊപ്പം അവരുടെ മനസ്സാ​ക്ഷി​യും സാക്ഷി പറയുന്നു. അവരുടെ ചിന്തകൾ ഒന്നുകിൽ അവരെ കുറ്റ​പ്പെ​ടു​ത്തു​ന്നു അല്ലെങ്കിൽ അവരെ ന്യായീ​ക​രി​ക്കു​ന്നു. ഇങ്ങനെ, നിയമ​ത്തി​ലു​ള്ളത്‌ അവരുടെ ഹൃദയ​ങ്ങ​ളിൽ എഴുത​പ്പെ​ട്ടി​ട്ടു​ണ്ടെന്ന്‌ അവർ തെളി​യി​ക്കു​ന്നു. 16  ദൈവം ക്രിസ്‌തു​യേ​ശു​വി​നെ ഉപയോ​ഗിച്ച്‌ മനുഷ്യ​രു​ടെ രഹസ്യ​ങ്ങളെ ന്യായം വിധി​ക്കുന്ന ദിവസ​ത്തിൽ ഇതു സംഭവി​ക്കും.+ ഞാൻ പ്രസം​ഗി​ക്കുന്ന സന്തോ​ഷ​വാർത്ത​യിൽ ഇതും ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. 17  ഒരു ജൂതനാ​യി അറിയ​പ്പെ​ടുന്ന നീ+ നിയമ​ത്തിൽ ആശ്രയി​ക്കു​ക​യും ദൈവ​വു​മാ​യുള്ള ബന്ധത്തെ​ക്കു​റിച്ച്‌ അഭിമാ​നം​കൊ​ള്ളു​ക​യും ചെയ്യുന്നു. 18  നിയമം നന്നായി പഠിച്ചതുകൊണ്ട്‌*+ നീ ദൈവ​ത്തി​ന്റെ ഇഷ്ടം മനസ്സി​ലാ​ക്കു​ക​യും ശ്രേഷ്‌ഠ​മായ കാര്യങ്ങൾ വിവേ​ചി​ച്ച​റി​യു​ക​യും ചെയ്യുന്നു. 19  നീ അന്ധന്മാർക്കു വഴികാ​ട്ടി​യും ഇരുട്ടി​ലു​ള്ള​വർക്കു വെളി​ച്ച​വും 20  മൂഢന്മാരെ ഉപദേ​ശി​ക്കു​ന്ന​വ​നും കുട്ടി​ക​ളു​ടെ അധ്യാ​പ​ക​നും നിയമ​ത്തിൽനിന്ന്‌ ജ്ഞാനത്തി​ന്റെ​യും സത്യത്തി​ന്റെ​യും രൂപരേഖ ലഭിച്ച​വ​നും ആണെന്നു നിനക്ക്‌ ഉറച്ച വിശ്വാ​സ​മുണ്ട്‌. 21  എന്നാൽ, മറ്റുള്ള​വരെ ഉപദേ​ശി​ക്കു​ന്ന​വനേ, നീ നിന്നെ​ത്തന്നെ ഉപദേ​ശി​ക്കാ​ത്തത്‌ എന്താണ്‌?+ “മോഷ്ടി​ക്ക​രുത്‌”+ എന്നു പ്രസം​ഗി​ച്ചിട്ട്‌ നീതന്നെ മോഷ്ടി​ക്കു​ന്നോ? 22  “വ്യഭി​ചാ​രം ചെയ്യരു​ത്‌”+ എന്നു പറഞ്ഞിട്ട്‌ നീതന്നെ വ്യഭി​ചാ​രം ചെയ്യു​ന്നോ? വിഗ്ര​ഹ​ങ്ങളെ വെറു​ക്കുന്ന നീ ക്ഷേത്രങ്ങൾ കവർച്ച ചെയ്യു​ന്നോ? 23  നിയമത്തിൽ അഭിമാ​നം​കൊ​ള്ളുന്ന നീ നിയമം ലംഘി​ച്ചു​കൊണ്ട്‌ ദൈവത്തെ അപമാ​നി​ക്കു​ന്നോ? 24  അതെ, തിരു​വെ​ഴു​ത്തു​ക​ളിൽ എഴുതി​യി​രി​ക്കു​ന്ന​തു​പോ​ലെ, “നിങ്ങൾ കാരണം ദൈവ​നാ​മം ജനതകൾക്കി​ട​യിൽ നിന്ദി​ക്ക​പ്പെ​ടു​ക​യാണ്‌.”+ 25  നീ നിയമം അനുസ​രി​ക്കു​ന്നെ​ങ്കിൽ മാത്രമേ+ പരിച്ഛേദനകൊണ്ട്‌*+ പ്രയോ​ജ​ന​മു​ള്ളൂ. നിയമം ലംഘി​ക്കു​ന്നെ​ങ്കിൽ നിന്റെ പരി​ച്ഛേദന പരി​ച്ഛേ​ദ​ന​യ​ല്ലാ​താ​യി മാറുന്നു. 26  അങ്ങനെയെങ്കിൽ, പരി​ച്ഛേ​ദ​ന​യേൽക്കാത്ത ഒരാൾ+ നിയമ​ത്തി​ലെ നീതി​യുള്ള വ്യവസ്ഥകൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ അയാളു​ടെ അഗ്രചർമം പരി​ച്ഛേദന ചെയ്‌ത​താ​യി കണക്കാ​ക്കി​ക്കൂ​ടേ?+ 27  അങ്ങനെ, ശരീരം​കൊണ്ട്‌ അഗ്രചർമി​യെ​ങ്കി​ലും നിയമം പാലി​ക്കുന്ന ഒരാൾ, എഴുത​പ്പെട്ട നിയമ​സം​ഹി​ത​യും പരി​ച്ഛേ​ദ​ന​യും ഉണ്ടായി​ട്ടും നിയമം ലംഘി​ക്കുന്ന നിന്നെ വിധി​ക്കു​ക​യാണ്‌. 28  കാരണം പുറമേ ജൂതനാ​യവൻ ജൂതനല്ല.+ ശരീര​ത്തി​ലെ പരി​ച്ഛേദന പരി​ച്ഛേ​ദ​ന​യു​മല്ല.+ 29  അകമേ ജൂതനാ​യി​രി​ക്കു​ന്ന​വ​നാ​ണു ജൂതൻ.+ അയാളു​ടെ പരി​ച്ഛേദന എഴുത​പ്പെട്ട നിയമ​സം​ഹി​ത​യ​നു​സ​രി​ച്ചു​ള്ളതല്ല,+ പകരം ദൈവാ​ത്മാ​വി​നാൽ ഹൃദയ​ത്തിൽ ചെയ്യു​ന്ന​താണ്‌.+ അങ്ങനെ​യു​ള്ള​വനു മനുഷ്യ​രിൽനി​ന്നല്ല, ദൈവ​ത്തിൽനിന്ന്‌ പ്രശംസ ലഭിക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “സഹിഷ്‌ണു​ത​യെ​യും.”
അഥവാ “ഏതൊരു മനുഷ്യ​ന്റെ ദേഹി​ക്കും.”
പദാവലി കാണുക.
അഥവാ “വാമൊ​ഴി​യാ​യി കേട്ടു​പ​ഠി​ച്ച​തു​കൊ​ണ്ട്‌.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം