പുറപ്പാട്‌ 34:1-35

34  പിന്നെ യഹോവ മോശയോ​ടു പറഞ്ഞു: “ആദ്യ​ത്തേ​തുപോ​ലുള്ള രണ്ടു കൽപ്പല​കകൾ നീ വെട്ടി​യു​ണ്ടാ​ക്കുക.+ നീ എറിഞ്ഞുടച്ച+ ആദ്യത്തെ പലകക​ളി​ലു​ണ്ടാ​യി​രുന്ന വാക്കുകൾ ഞാൻ ആ പലകക​ളിൽ എഴുതും.+  അതുകൊണ്ട്‌ രാവിലെത്തേ​ക്കാ​യി ഒരുങ്ങുക. കാരണം നിനക്കു രാവിലെ സീനായ്‌ പർവത​ത്തിലേക്കു കയറിപ്പോ​യി അവിടെ പർവതമുകളിൽ+ എന്റെ മുമ്പാകെ നിൽക്കാ​നു​ള്ള​താണ്‌.  എന്നാൽ ആരും നിന്നോ​ടു​കൂ​ടെ മുകളി​ലേക്കു കയറിപ്പോ​ക​രുത്‌. പർവത​ത്തിൽ എങ്ങും മറ്റാ​രെ​യും കാണു​ക​യു​മ​രുത്‌. ആ പർവത​ത്തി​നു മുന്നിൽ ആടുമാ​ടു​കൾ മേഞ്ഞു​ന​ട​ക്കു​ക​യു​മ​രുത്‌.”+  യഹോവ കല്‌പി​ച്ച​തുപോലെ​തന്നെ മോശ ആദ്യ​ത്തേ​തുപോ​ലുള്ള രണ്ടു കൽപ്പല​കകൾ വെട്ടി​യു​ണ്ടാ​ക്കി, അതിരാ​വി​ലെ എഴു​ന്നേറ്റ്‌ സീനായ്‌ പർവത​ത്തിലേക്കു കയറി​ച്ചെന്നു. ആ രണ്ടു കൽപ്പല​ക​ക​ളും മോശ കൈയിൽ എടുത്തു.  യഹോവ മേഘത്തിൽ താഴേക്കു വന്ന്‌+ മോശയോടൊ​പ്പം അവിടെ നിന്നു. അതിനു ശേഷം, യഹോവ തന്റെ പേര്‌ പ്രഖ്യാ​പി​ച്ചു.+  മോശയുടെ മുന്നി​ലൂ​ടെ കടന്നുപോ​കുമ്പോൾ യഹോവ പ്രഖ്യാ​പി​ച്ചു: “യഹോവ, യഹോവ, കരുണയും+ അനുകമ്പയും*+ ഉള്ള ദൈവം, പെട്ടെന്നു കോപി​ക്കാ​ത്തവൻ,+ അചഞ്ചലസ്‌നേഹവും+ സത്യവും*+ നിറഞ്ഞവൻ,  ആയിരമായിരങ്ങളോട്‌ അചഞ്ചല​മായ സ്‌നേഹം+ കാണി​ക്കു​ന്നവൻ, തെറ്റു​ക​ളും ലംഘന​വും പാപവും പൊറു​ക്കു​ന്നവൻ.+ എന്നാൽ കുറ്റക്കാ​രനെ ഒരു കാരണ​വ​ശാ​ലും അവൻ ശിക്ഷി​ക്കാ​തെ വിടില്ല.+ പിതാ​ക്ക​ന്മാ​രു​ടെ അകൃത്യ​ത്തി​നുള്ള ശിക്ഷ അവൻ മക്കളുടെ മേലും മക്കളുടെ മക്കളുടെ മേലും വരുത്തും. മൂന്നാ​മത്തെ​യും നാലാ​മത്തെ​യും തലമു​റയോ​ളം അവൻ അവരെ ശിക്ഷി​ക്കും.”+  മോശ തിടു​ക്ക​ത്തിൽ നിലം​മു​ട്ടെ കുമ്പിട്ട്‌ സാഷ്ടാം​ഗം നമസ്‌ക​രി​ച്ചു.  എന്നിട്ട്‌ പറഞ്ഞു: “യഹോവേ, ഇപ്പോൾ അങ്ങയ്‌ക്ക്‌ എന്നോടു പ്രീതി തോന്നുന്നെ​ങ്കിൽ, ഞങ്ങൾ ദുശ്ശാഠ്യമുള്ള+ ഒരു ജനമാണെ​ങ്കി​ലും ഞങ്ങൾ പോകു​മ്പോൾ യഹോവേ, അങ്ങ്‌ ദയവായി ഞങ്ങളുടെ ഇടയി​ലു​ണ്ടാ​യി​രിക്കേ​ണമേ.+ ഞങ്ങളുടെ തെറ്റു​ക​ളും പാപവും ക്ഷമിച്ച്‌+ അങ്ങയുടെ സ്വന്തം സ്വത്തായി ഞങ്ങളെ സ്വീക​രിക്കേ​ണമേ.” 10  അപ്പോൾ ദൈവം പറഞ്ഞു: “ഇതാ! ഞാൻ ഒരു ഉടമ്പടി ചെയ്യുന്നു: ഭൂമി​യിലൊ​രി​ട​ത്തും ഒരു ജനതയു​ടെ ഇടയി​ലും ഒരിക്കൽപ്പോ​ലും ചെയ്‌തി​ട്ടി​ല്ലാത്ത അത്ഭുത​കാ​ര്യ​ങ്ങൾ നിന്റെ ജനം മുഴുവൻ കാൺകെ ഞാൻ ചെയ്യും.+ ആരുടെ ഇടയി​ലാ​ണോ നിങ്ങൾ താമസി​ക്കു​ന്നത്‌ ആ ജനമെ​ല്ലാം യഹോ​വ​യു​ടെ പ്രവൃത്തി കാണും. ഭയാദ​രവ്‌ ഉണർത്തുന്ന ഒരു കാര്യ​മാ​യി​രി​ക്കും ഞാൻ നിങ്ങ​ളോ​ടു ചെയ്യു​ന്നത്‌.+ 11  “ഇന്നു ഞാൻ നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന കാര്യ​ങ്ങൾക്കു ചെവി കൊടു​ക്കുക.+ ഇതാ! ഞാൻ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ അമോ​ര്യരെ​യും കനാന്യരെ​യും ഹിത്യരെ​യും പെരി​സ്യരെ​യും ഹിവ്യരെ​യും യബൂസ്യരെ​യും ഓടി​ച്ചു​ക​ള​യു​ന്നു.+ 12  നിങ്ങൾ ചെല്ലുന്ന ദേശത്തെ ജനങ്ങളു​മാ​യി ഉടമ്പടി ചെയ്യാ​തി​രി​ക്കാൻ പ്രത്യേ​കം ശ്രദ്ധി​ക്കണം.+ അല്ലെങ്കിൽ, അതു നിങ്ങളു​ടെ ഇടയി​ലുള്ള ഒരു കെണി​യാ​യി​ത്തീർന്നേ​ക്കാം.+ 13  നിങ്ങൾ അവരുടെ യാഗപീ​ഠങ്ങൾ നശിപ്പി​ക്കു​ക​യും അവരുടെ പൂജാ​സ്‌തം​ഭങ്ങൾ തകർക്കു​ക​യും അവരുടെ പൂജാസ്‌തൂപങ്ങൾ* വെട്ടി​ക്ക​ള​യു​ക​യും വേണം.+ 14  മറ്റൊരു ദൈവ​ത്തി​നു മുന്നിൽ നിങ്ങൾ കുമ്പി​ടാൻ പാടില്ല.+ കാരണം സമ്പൂർണ​ഭക്തി ആഗ്രഹിക്കുന്നവൻ* എന്നൊരു പേരാണ്‌ യഹോ​വ​യ്‌ക്കു​ള്ളത്‌. അതെ, ദൈവം സമ്പൂർണ​ഭക്തി ആഗ്രഹി​ക്കു​ന്നു.+ 15  ദേശത്തെ ജനങ്ങളു​മാ​യി ഉടമ്പടി ചെയ്യാ​തി​രി​ക്കാൻ പ്രത്യേ​കം ശ്രദ്ധി​ക്കണം. ഉടമ്പടി ചെയ്‌താൽ അവർ അവരുടെ ദൈവ​ങ്ങ​ളു​മാ​യി വേശ്യാ​വൃ​ത്തി ചെയ്‌ത്‌ അവരുടെ ദൈവ​ങ്ങൾക്കു ബലി അർപ്പിക്കുമ്പോൾ+ അവരിൽ ആരെങ്കി​ലും നിങ്ങളെ ക്ഷണിക്കു​ക​യും അവരുടെ ബലിയിൽനി​ന്ന്‌ നിങ്ങൾ ഭക്ഷിക്കാൻ ഇടവരു​ക​യും ചെയ്യും.+ 16  പിന്നെ, നിങ്ങൾ നിങ്ങളു​ടെ പുത്ര​ന്മാർക്കുവേണ്ടി അവരുടെ പുത്രി​മാ​രെ എടുക്കും.+ അവരുടെ പുത്രി​മാർ അവരുടെ ദൈവ​ങ്ങ​ളു​മാ​യി വേശ്യാ​വൃ​ത്തി ചെയ്യു​മ്പോൾ നിങ്ങളു​ടെ പുത്ര​ന്മാരെക്കൊ​ണ്ടും ആ ദൈവ​ങ്ങ​ളു​മാ​യി വേശ്യാ​വൃ​ത്തി ചെയ്യി​ക്കും.+ 17  “ലോഹംകൊ​ണ്ടുള്ള ദൈവ​ങ്ങളെ ഉണ്ടാക്ക​രുത്‌.+ 18  “നീ പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരി​ക്കണം.+ ഞാൻ കല്‌പി​ച്ച​തുപോ​ലെ, നീ പുളി​പ്പി​ല്ലാത്ത അപ്പം കഴിക്കണം. ആബീബ്‌* മാസത്തി​ലെ നിശ്ചയിച്ച സമയത്ത്‌ ഏഴു ദിവസ​ത്തേക്ക്‌ അതു ചെയ്യണം.+ കാരണം ആബീബ്‌ മാസത്തി​ലാ​ണ​ല്ലോ നീ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ പുറത്ത്‌ വന്നത്‌. 19  “ആദ്യം ജനിക്കുന്ന ആണെല്ലാം എന്റേതാ​ണ്‌.+ ആദ്യം ജനിക്കുന്ന കാളക്കു​ട്ടി​യും മുട്ടനാടും+ ഉൾപ്പെടെ എല്ലാ മൃഗങ്ങ​ളുടെ​യും കടിഞ്ഞൂ​ലായ ആണെല്ലാം ഇതിൽപ്പെ​ടും. 20  കഴുതയുടെ കടിഞ്ഞൂ​ലി​നെ ഒരു ആടിനെ പകരം കൊടു​ത്ത്‌ വീണ്ടെ​ടു​ക്കണം. എന്നാൽ അതിനെ വീണ്ടെ​ടു​ക്കു​ന്നില്ലെ​ങ്കിൽ അതിന്റെ കഴുത്ത്‌ ഒടിക്കണം. നിന്റെ ആൺമക്ക​ളിൽ മൂത്തവരെയെ​ല്ലാം വീണ്ടെ​ടു​ക്കണം.+ വെറു​ങ്കൈയോ​ടെ ആരും എന്റെ മുന്നിൽ വരരുത്‌. 21  “ആറു ദിവസം ജോലി ചെയ്യുക. എന്നാൽ ഏഴാം ദിവസം നീ വിശ്ര​മി​ക്കണം.*+ ഉഴവു​കാ​ല​മാ​യാ​ലും കൊയ്‌ത്തു​കാ​ല​മാ​യാ​ലും ഇങ്ങനെ വിശ്ര​മി​ക്കണം. 22  “ഗോത​മ്പുകൊ​യ്‌ത്തി​ലെ ആദ്യവി​ളകൊണ്ട്‌ വാരോ​ത്സവം ആഘോ​ഷി​ക്കണം. വർഷാ​വ​സാ​നം ഫലശേ​ഖ​ര​ത്തി​ന്റെ ഉത്സവവും* ആഘോ​ഷി​ക്കണം.+ 23  “വർഷത്തിൽ മൂന്നു പ്രാവ​ശ്യം നിങ്ങളു​ടെ ഇടയിലെ ആണുങ്ങളെ​ല്ലാം ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ എന്ന സാക്ഷാൽ കർത്താ​വി​ന്റെ സന്നിധി​യിൽ വരണം.+ 24  ഞാൻ ജനതകളെ നിന്റെ മുന്നിൽനി​ന്ന്‌ ഓടിച്ചുകളഞ്ഞ്‌+ നിന്റെ പ്രദേശം വിസ്‌തൃ​ത​മാ​ക്കും. മാത്രമല്ല വർഷത്തിൽ മൂന്നു പ്രാവ​ശ്യം നീ നിന്റെ ദൈവ​മായ യഹോ​വ​യു​ടെ മുഖം ദർശി​ക്കാൻ പോകു​മ്പോൾ ആരും നിന്റെ ദേശം മോഹി​ക്കു​ക​യു​മില്ല. 25  “എനിക്കുള്ള ബലിരക്തം പുളി​പ്പിച്ച ഒന്നി​ന്റെ​യും​കൂ​ടെ അർപ്പി​ക്ക​രുത്‌.+ പെസഹാപ്പെ​രു​ന്നാ​ളിൽ ബലി അർപ്പി​ക്കു​ന്നതു രാവിലെ​വരെ വെക്കരു​ത്‌.+ 26  “നിന്റെ നിലത്ത്‌ ആദ്യം വിളഞ്ഞ ഫലങ്ങളിൽ ഏറ്റവും നല്ലതു നിന്റെ ദൈവ​മായ യഹോ​വ​യു​ടെ ഭവനത്തി​ലേക്കു കൊണ്ടു​വ​രണം.+ “ആട്ടിൻകു​ട്ടി​യെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരു​ത്‌.”+ 27  യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: “ഈ വാക്കുകൾ നീ എഴുതിവെ​ക്കുക.+ കാരണം ഈ വാക്കു​കൾക്കു ചേർച്ച​യി​ലാണ്‌ ഞാൻ നിന്നോ​ടും ഇസ്രായേ​ലിനോ​ടും ഉടമ്പടി ചെയ്യു​ന്നത്‌.”+ 28  മോശ അവിടെ യഹോ​വ​യുടെ​കൂ​ടെ 40 പകലും 40 രാവും ചെലവ​ഴി​ച്ചു. മോശ അപ്പം തിന്നു​ക​യോ വെള്ളം കുടി​ക്കു​ക​യോ ചെയ്‌തില്ല.+ ദൈവ​മോ ഉടമ്പടി​യു​ടെ വചനങ്ങൾ, ആ പത്തു കല്‌പന,* പലകക​ളിൽ എഴുതി.+ 29  പിന്നെ മോശ സീനായ്‌ പർവത​ത്തിൽനിന്ന്‌ ഇറങ്ങി​വന്നു. ‘സാക്ഷ്യ’ത്തിന്റെ രണ്ടു പലകക​ളും കൈയി​ലു​ണ്ടാ​യി​രു​ന്നു.+ ദൈവ​വു​മാ​യി സംസാ​രി​ച്ച​തുകൊണ്ട്‌ മുഖത്തു​നിന്ന്‌ പ്രഭാ​കി​ര​ണങ്ങൾ പ്രസരി​ക്കു​ന്നുണ്ടെന്നു പർവത​ത്തിൽനിന്ന്‌ ഇറങ്ങി​വ​ന്നപ്പോൾ മോശ അറിഞ്ഞില്ല. 30  എന്നാൽ അഹരോ​നും എല്ലാ ഇസ്രായേ​ല്യ​രും മോശയെ കണ്ടപ്പോൾ, മോശ​യു​ടെ മുഖത്തു​നിന്ന്‌ പ്രഭാ​കി​ര​ണങ്ങൾ പ്രസരി​ക്കു​ന്നതു ശ്രദ്ധിച്ചു.+ അതു​കൊണ്ട്‌ മോശ​യു​ടെ അടു​ത്തേക്കു ചെല്ലാൻ അവർക്കു പേടി തോന്നി. 31  എന്നാൽ മോശ അവരെ വിളി​ച്ചപ്പോൾ അഹരോ​നും സമൂഹ​ത്തി​ലെ എല്ലാ തലവന്മാ​രും മോശ​യു​ടെ അടുത്ത്‌ ചെന്നു. മോശ അവരോ​ടു സംസാ​രി​ച്ചു. 32  പിന്നെ എല്ലാ ഇസ്രായേ​ല്യ​രും മോശ​യു​ടെ അടുത്ത്‌ ചെന്നു. സീനായ്‌ പർവത​ത്തിൽവെച്ച്‌ യഹോവ തനിക്കു തന്ന എല്ലാ കല്‌പ​ന​ക​ളും മോശ അവർക്കു കൊടു​ത്തു.+ 33  അവരോടു സംസാ​രി​ച്ചു​ക​ഴി​യുമ്പോൾ മോശ ഒരു തുണി​കൊ​ണ്ട്‌ മുഖം മൂടും.+ 34  എന്നാൽ, യഹോ​വയോ​ടു സംസാ​രി​ക്കു​ന്ന​തി​നാ​യി തിരു​സ​ന്നി​ധി​യിലേക്കു കടന്നുചെ​ല്ലുമ്പോൾ ആ തുണി മാറ്റും,+ തിരിച്ച്‌ പുറത്ത്‌ വരുന്ന​തു​വരെ അത്‌ അണിയു​ക​യു​മില്ല. തനിക്കു കിട്ടുന്ന കല്‌പ​നകൾ, മോശ പുറത്ത്‌ വന്നിട്ട്‌ ഇസ്രായേ​ല്യർക്കു വെളിപ്പെ​ടു​ത്തും.+ 35  മോശയുടെ മുഖത്തു​നിന്ന്‌ പ്രഭാ​കി​ര​ണങ്ങൾ പ്രസരി​ക്കു​ന്നത്‌ ഇസ്രായേ​ല്യർ കണ്ടപ്പോൾ മോശ വീണ്ടും തുണി​കൊ​ണ്ട്‌ മുഖം മൂടി. ദൈവത്തോടു* സംസാ​രി​ക്കാൻ വീണ്ടും അകത്ത്‌ ചെല്ലു​ന്ന​തു​വരെ അതു മാറ്റി​യ​തു​മില്ല.+

അടിക്കുറിപ്പുകള്‍

അഥവാ “കൃപയും.”
അഥവാ “വിശ്വ​സ്‌ത​ത​യും.”
പദാവലി കാണുക.
അഥവാ “എതിരാ​ളി​കളെ സഹിക്കാ​ത്തവൻ.”
അനു. ബി15 കാണുക.
അഥവാ “ശബത്ത്‌ ആചരി​ക്കണം.”
കൂടാരോത്സവം എന്നും അറിയപ്പെ​ട്ടി​രു​ന്നു.
അക്ഷ. “പത്തു വചനങ്ങൾ.”
അക്ഷ. “അവനോ​ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം