യശയ്യ 11:1-16

11  യിശ്ശായിയുടെ+ കുറ്റി​യിൽനിന്ന്‌ ഒരു മുള+ പൊട്ടി​ക്കി​ളിർക്കും,യിശ്ശാ​യി​യു​ടെ വേരു​ക​ളിൽനി​ന്നുള്ള ഒരു ചില്ല+ ഫലം കായ്‌ക്കും.   യഹോവയുടെ ആത്മാവ്‌ അവന്റെ മേൽ വസിക്കും,+ജ്ഞാനത്തിന്റെയും+ ഗ്രാഹ്യ​ത്തി​ന്റെ​യും ആത്മാവ്‌,ഉപദേ​ശ​ത്തി​ന്റെ​യും ശക്തിയു​ടെ​യും ആത്മാവ്‌,+അറിവി​ന്റെ​യും യഹോ​വ​ഭ​യ​ത്തി​ന്റെ​യും ആത്മാവ്‌.   യഹോവയെ ഭയപ്പെടുന്നതിൽ+ അവൻ ആനന്ദി​ക്കും. കണ്ണു​കൊണ്ട്‌ കാണു​ന്ന​ത​നു​സ​രിച്ച്‌ അവൻ വിധി കല്‌പി​ക്കില്ല,ചെവി​കൊണ്ട്‌ കേൾക്കു​ന്ന​ത​നു​സ​രിച്ച്‌ ശാസി​ക്കു​ക​യു​മില്ല.+   പാവപ്പെട്ടവരെ അവൻ ന്യായത്തോടെ* വിധി​ക്കും,ഭൂമി​യി​ലെ സൗമ്യ​രെ​പ്രതി അവൻ നേരോ​ടെ ശാസി​ക്കും. തന്റെ വായിൽനി​ന്നുള്ള വടി​കൊണ്ട്‌ അവൻ ഭൂമിയെ അടിക്കും,+അധരത്തിൽനി​ന്നു​ള്ള ശ്വാസ​ത്താൽ അവൻ ദുഷ്ടന്മാ​രെ സംഹരി​ക്കും.+   നീതികൊണ്ട്‌ അവൻ അര മുറു​ക്കും,വിശ്വ​സ്‌തത അവന്റെ അരപ്പട്ട​യാ​യി​രി​ക്കും.+   ചെന്നായും കുഞ്ഞാ​ടും ഒരുമി​ച്ച്‌ കഴിയും,+പുള്ളി​പ്പു​ലി കോലാ​ട്ടിൻകു​ട്ടി​യു​ടെ​കൂ​ടെ കിടക്കും,പശുക്കി​ടാ​വും സിംഹവും* കൊഴുത്ത മൃഗവും ഒരുമി​ച്ച്‌ കഴിയും;*+ഒരു കൊച്ചു​കു​ട്ടി അവയെ കൊണ്ടു​ന​ട​ക്കും.   പശുവും കരടി​യും ഒന്നിച്ച്‌ മേയും,അവയുടെ കുഞ്ഞുങ്ങൾ ഒരുമി​ച്ച്‌ കിടക്കും. സിംഹം കാള​യെ​ന്ന​പോ​ലെ വയ്‌ക്കോൽ തിന്നും.+   മുല കുടി​ക്കുന്ന കുഞ്ഞ്‌ മൂർഖന്റെ പൊത്തി​ന്‌ അരികെ കളിക്കും,മുലകു​ടി മാറിയ കുട്ടി വിഷപ്പാ​മ്പി​ന്റെ മാളത്തിൽ കൈയി​ടും.   അവ* എന്റെ വിശു​ദ്ധ​പർവ​ത​ത്തിൽ ഒരിട​ത്തും ഒരു നാശവും വരുത്തില്ല,ഒരു ദ്രോ​ഹ​വും ചെയ്യില്ല.+കാരണം, സമു​ദ്ര​ത്തിൽ വെള്ളം നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെഭൂമി മുഴുവൻ യഹോ​വ​യു​ടെ പരിജ്ഞാ​നം നിറഞ്ഞി​രി​ക്കും.+ 10  അന്നാളിൽ യിശ്ശാ​യി​യു​ടെ വേരു+ ജനങ്ങൾക്ക്‌ ഒരു അടയാളമായി* നിൽക്കും.+ മാർഗ​ദർശ​ന​ത്തി​നാ​യി ജനതകൾ അവനി​ലേക്കു തിരി​യും,*+അവന്റെ വാസസ്ഥലം മഹത്ത്വ​പൂർണ​മാ​കും. 11  അസീറിയയിലും+ ഈജിപ്‌തിലും+ പത്രോസിലും+ കൂശിലും+ ഏലാമിലും+ ശിനാരിലും* ഹമാത്തി​ലും കടലിലെ ദ്വീപുകളിലും+ ശേഷി​ക്കുന്ന സ്വന്തം ജനത്തെ വിളി​ച്ചു​കൂ​ട്ടാ​നാ​യി അന്നാളിൽ യഹോവ രണ്ടാം തവണയും കൈ നീട്ടും. 12  ദൈവം ജനതകൾക്കു​വേണ്ടി ഒരു അടയാളം ഉയർത്തു​ക​യും ഇസ്രാ​യേ​ലിൽനിന്ന്‌ ചിതറി​പ്പോ​യ​വരെ കൂട്ടി​ച്ചേർക്കു​ക​യും ചെയ്യും.+ യഹൂദ​യിൽനിന്ന്‌ ചിതറി​പ്പോ​യ​വരെ ഭൂമി​യു​ടെ നാലു കോണിൽനി​ന്നും ഒരുമി​ച്ചു​ചേർക്കും.+ 13  എഫ്രയീമിന്റെ അസൂയ പൊയ്‌പോ​കും,+യഹൂദ​യോ​ടു ശത്രുത കാണി​ക്കു​ന്നവർ അന്നു ജീവ​നോ​ടെ​യു​ണ്ടാ​കില്ല. എഫ്രയീം യഹൂദ​യോട്‌ അസൂയ​പ്പെ​ടു​ക​യോയഹൂദ എഫ്രയീ​മി​നോ​ടു ശത്രുത കാണി​ക്കു​ക​യോ ഇല്ല.+ 14  അവർ പടിഞ്ഞാ​റ്‌ ഫെലി​സ്‌ത്യ​രു​ടെ മലഞ്ചെരിവുകളിൽ* പറന്നി​റ​ങ്ങും,അവർ ഒന്നിച്ച്‌ ചെന്ന്‌ കിഴക്കു​ള്ള​വ​രു​ടെ സമ്പത്തു കൊള്ള​യ​ടി​ക്കും. അവർ ഏദോമിനും+ മോവാബിനും+ എതിരെ കൈ നീട്ടും,*അമ്മോ​ന്യർ അവരുടെ അധീന​ത​യി​ലാ​കും.+ 15  യഹോവ ഈജി​പ്‌ത്‌ ഉൾക്കടലിനെ* വിഭജി​ക്കും,*+യൂഫ്ര​ട്ടീസ്‌ നദി​ക്കെ​തി​രെ കൈ വീശും.+ തന്റെ നിശ്വാ​സ​ത്തി​ന്റെ ചൂടു​കൊണ്ട്‌ അതിന്റെ ഏഴു കൈവ​ഴി​കളെ അടിക്കും,*ചെരിപ്പ്‌ ഊരാതെ ജനം അതിനു കുറുകെ നടക്കാൻ ഇടയാ​ക്കും. 16  ഇസ്രായേൽ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ പുറ​പ്പെ​ട്ടു​വ​ന്ന​പ്പോൾ അവർക്കു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ,ദൈവ​ജ​ന​ത്തിൽ ശേഷി​ച്ച​വർക്കു പോരാൻ അസീറി​യ​യിൽനിന്ന്‌ ഒരു പ്രധാ​ന​വീ​ഥി​യു​ണ്ടാ​യി​രി​ക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “നീതി​യോ​ടെ.”
അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹ​വും.”
മറ്റൊരു സാധ്യത “പശുക്കു​ട്ടി​യും സിംഹ​വും ഒന്നിച്ച്‌ മേയും.”
അഥവാ “അവർ.”
അഥവാ “കൊടി​മ​ര​മാ​യി.”
അഥവാ “ജനതകൾ അവനെ അന്വേ​ഷി​ക്കും.”
അതായത്‌, ബാബി​ലോ​ണിയ.
അക്ഷ. “ചുമലിൽ.”
അഥവാ “ശക്തി പ്രയോ​ഗി​ക്കും.”
അക്ഷ. “ഈജി​പ്‌ത്‌ കടലിന്റെ നാക്കിനെ.”
മറ്റൊരു സാധ്യത “ഉണക്കും.”
മറ്റൊരു സാധ്യത “അതിനെ ഏഴു കൈവ​ഴി​ക​ളാ​യി പിരി​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം