സഭാ​പ്ര​സം​ഗകൻ 7:1-29

7  വിശേ​ഷ​തൈ​ല​ത്തെ​ക്കാൾ സത്‌പേര്‌*+ നല്ലത്‌. ജനനദി​വ​സ​ത്തെ​ക്കാൾ മരണദി​വ​സ​വും നല്ലത്‌.  വിരുന്നുവീട്ടിൽ പോകു​ന്ന​തി​നെ​ക്കാൾ വിലാ​പ​ഭ​വ​ന​ത്തിൽ പോകു​ന്നതു നല്ലത്‌.+ അതാണ​ല്ലോ എല്ലാ മനുഷ്യ​ന്റെ​യും അവസാനം. ജീവി​ച്ചി​രി​ക്കു​ന്നവർ ഇതു മനസ്സിൽപ്പി​ടി​ക്കണം.  ചിരിയെക്കാൾ വ്യസനം നല്ലത്‌.+ കാരണം, മുഖത്തെ ദുഃഖം ഹൃദയ​ത്തി​നു ഗുണം ചെയ്യുന്നു.+  ബുദ്ധിമാന്റെ ഹൃദയം വിലാ​പ​ഭ​വ​ന​ത്തി​ലാണ്‌, മണ്ടന്മാ​രു​ടെ ഹൃദയ​മോ ആനന്ദഭ​വ​ന​ത്തി​ലും.*+  വിഡ്‌ഢികളുടെ പാട്ടു കേൾക്കു​ന്ന​തി​നെ​ക്കാൾ ബുദ്ധി​മാ​ന്റെ ശകാരം കേൾക്കുന്നതു+ നല്ലത്‌.  കലത്തിന്റെ അടിയി​ലെ തീയിൽ മുള്ള്‌ എരിഞ്ഞു​പൊ​ട്ടുന്ന ശബ്ദം​പോ​ലെ​യാ​ണു വിഡ്‌ഢി​യു​ടെ ചിരി.+ ഇതും വ്യർഥ​ത​യാണ്‌.  പക്ഷേ, അടിച്ച​മർത്ത​ലിന്‌ ഇരയാ​യാൽ ബുദ്ധി​മാ​നും ഭ്രാന്ത​നാ​യേ​ക്കാം. കൈക്കൂ​ലി ഹൃദയത്തെ ദുഷി​പ്പി​ക്കു​ന്നു.+  ഒരു കാര്യ​ത്തി​ന്റെ ആരംഭ​ത്തെ​ക്കാൾ അതിന്റെ അവസാനം നല്ലത്‌. അഹങ്കാ​ര​ഭാ​വ​ത്തെ​ക്കാൾ ക്ഷമാശീ​ലം നല്ലത്‌.+  പെട്ടെന്നു നീരസ​പ്പെ​ട​രുത്‌.+ നീരസം വിഡ്‌ഢി​ക​ളു​ടെ ഹൃദയ​ത്തി​ലല്ലേ ഇരിക്കു​ന്നത്‌?*+ 10  “കഴിഞ്ഞ കാലം ഇപ്പോ​ഴ​ത്തെ​ക്കാൾ നല്ലതാ​യി​രു​ന്ന​തി​ന്റെ കാരണം എന്ത്‌” എന്നു നീ ചോദി​ക്ക​രുത്‌. നീ അങ്ങനെ ചോദി​ക്കു​ന്നതു ജ്ഞാനമ​ല്ല​ല്ലോ.+ 11  പൈതൃകസ്വത്തുകൂടിയുണ്ടെങ്കിൽ ജ്ഞാനം ഏറെ നല്ലത്‌. പകൽവെ​ളി​ച്ചം കാണുന്നവർക്കെല്ലാം* അതു ഗുണം ചെയ്യും. 12  കാരണം, പണം ഒരു സംരക്ഷണമായിരിക്കുന്നതുപോലെ+ ജ്ഞാനവും ഒരു സംരക്ഷ​ണ​മാണ്‌.+ പക്ഷേ, അറിവി​ന്റെ മേന്മ ഇതാണ്‌: ജ്ഞാനം ഒരുവന്റെ ജീവനെ സംരക്ഷി​ക്കു​ന്നു.+ 13  സത്യദൈവത്തിന്റെ പ്രവൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ദൈവം വളച്ചത്‌ ആർക്കു നേരെ​യാ​ക്കാൻ കഴിയും?+ 14  നല്ല ദിവസ​ത്തിൽ അതിന്റെ നന്മയെ പ്രതി​ഫ​ലി​പ്പി​ക്കുക.+ പക്ഷേ ദുരന്ത​ദി​വ​സ​ത്തിൽ, ആ ദിവസം​പോ​ലെ​തന്നെ ഈ ദിവസ​വും ദൈവം ഒരുക്കി​യെന്ന കാര്യം ഓർക്കുക.+ അതു​കൊ​ണ്ടു​തന്നെ, തങ്ങൾക്കു ഭാവി​യിൽ സംഭവി​ക്കാൻപോ​കു​ന്ന​തൊ​ന്നും മനുഷ്യർക്കു മുന്നമേ കൃത്യ​മാ​യി അറിയാ​നാ​കില്ല.+ 15  എന്റെ വ്യർഥജീവിതത്തിൽ+ ഞാൻ എല്ലാം കണ്ടിട്ടു​ണ്ട്‌. നീതി പ്രവർത്തി​ക്കു​മ്പോൾത്തന്നെ മരിച്ചു​പോ​കുന്ന നീതിമാനെയും+ അതേസ​മയം, തെറ്റുകൾ ചെയ്‌തി​ട്ടും ദീർഘ​കാ​ലം ജീവി​ക്കുന്ന ദുഷ്ട​നെ​യും ഞാൻ കണ്ടിരി​ക്കു​ന്നു.+ 16  അതിനീതിമാനായിരിക്കരുത്‌;+ അതിബു​ദ്ധി​മാ​നാ​യി ഭാവി​ക്കാ​നും പാടില്ല.+ എന്തിനു നീ നാശം വിളി​ച്ചു​വ​രു​ത്തണം?+ 17  അതിദുഷ്ടനായിരിക്കരുത്‌; വിഡ്‌ഢി​യാ​യി​രി​ക്കു​ക​യു​മ​രുത്‌.+ എന്തിനു നീ നിന്റെ സമയത്തി​നു മുമ്പേ മരിക്കണം?+ 18  ഇവയിൽ ഒരു മുന്നറി​യി​പ്പു വിട്ടു​ക​ള​യാ​തെ​തന്നെ മറ്റേതും മുറുകെ പിടി​ക്കു​ന്ന​താണ്‌ ഏറ്റവും നല്ലത്‌.+ ദൈവത്തെ ഭയപ്പെ​ടു​ന്നവൻ അതു രണ്ടും ഗൗനി​ക്കും. 19  ബുദ്ധിമാന്റെ ജ്ഞാനം നഗരത്തി​ലെ പത്തു ബലവാ​ന്മാ​രെ​ക്കാൾ അവനെ ശക്തനാ​ക്കു​ന്നു.+ 20  ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതി​മാ​നും ഭൂമു​ഖ​ത്തി​ല്ല​ല്ലോ.+ 21  ആളുകൾ പറയുന്ന ഓരോ വാക്കി​നും വേണ്ടതി​ല​ധി​കം ശ്രദ്ധ കൊടു​ക്ക​രുത്‌.+ അല്ലെങ്കിൽ, നിന്റെ ദാസൻ നിന്നെ ശപിക്കു​ന്നതു നീ കേൾക്കാ​നി​ട​യാ​കും. 22  നീതന്നെ പലപ്പോ​ഴും മറ്റുള്ള​വരെ ശപിച്ചി​ട്ടു​ണ്ടെന്ന്‌ ഉള്ളിന്റെ ഉള്ളിൽ നിനക്കു നന്നായി അറിയാ​മ​ല്ലോ.+ 23  “ഞാൻ ബുദ്ധി​മാ​നാ​കും” എന്നു പറഞ്ഞ്‌ ഇവയെ​ല്ലാം ഞാൻ എന്റെ ജ്ഞാനം ഉപയോ​ഗിച്ച്‌ പരി​ശോ​ധി​ച്ചു. പക്ഷേ, അത്‌ എനിക്ക്‌ അപ്രാ​പ്യ​മാ​യി​രു​ന്നു. 24  ഉള്ളതെല്ലാം എന്റെ കൈ​യെ​ത്താ​ദൂ​ര​ത്താണ്‌. അവ വളരെ ആഴമു​ള്ള​വ​യു​മാണ്‌. ആർക്ക്‌ അവ ഗ്രഹി​ക്കാ​നാ​കും?+ 25  ജ്ഞാനം, കാര്യ​ങ്ങൾക്കു പിന്നിലെ കാരണം എന്നിവ​യെ​ക്കു​റിച്ച്‌ അറിയാ​നും അപഗ്ര​ഥി​ക്കാ​നും അന്വേ​ഷി​ക്കാ​നും ഞാൻ ഹൃദയം തിരിച്ചു. മണ്ടത്തര​ത്തി​ന്റെ ദുഷ്ടത​യും ഭ്രാന്തി​ന്റെ വിവര​ക്കേ​ടും ഗ്രഹി​ക്കാ​നും ഞാൻ മനസ്സു​വെച്ചു.+ 26  തുടർന്ന്‌, ഞാൻ ഇതു കണ്ടെത്തി: വേട്ടക്കാ​രന്റെ വലപോ​ലുള്ള ഒരു സ്‌ത്രീ മരണ​ത്തെ​ക്കാൾ കയ്‌പേ​റി​യ​വ​ളാണ്‌. അവളുടെ ഹൃദയം മീൻവ​ല​കൾപോ​ലെ​യും കൈകൾ തടവറ​യി​ലെ ചങ്ങലകൾപോ​ലെ​യും ആണ്‌. സത്യ​ദൈ​വത്തെ പ്രസാ​ദി​പ്പി​ക്കു​ന്നവൻ അവളിൽനി​ന്ന്‌ രക്ഷപ്പെ​ടും.+ പാപി​യോ അവളുടെ പിടി​യി​ലാ​കും.+ 27  “ഞാൻ കണ്ടെത്തി​യത്‌ ഇതാണ്‌” എന്നു സഭാസംഘാടകൻ+ പറയുന്നു: “ഒരു നിഗമ​ന​ത്തി​ലെ​ത്താൻ കാര്യങ്ങൾ ഒന്നൊ​ന്നാ​യി പരി​ശോ​ധി​ച്ചെ​ങ്കി​ലും 28  ഞാൻ നിരന്തരം അന്വേ​ഷി​ച്ചതു കണ്ടെത്തി​യി​ട്ടില്ല. ആയിരം പേരിൽ ഒരു പുരുഷനെ* ഞാൻ കണ്ടെത്തി. പക്ഷേ, അവരിൽ ഒരു സ്‌ത്രീ​യെ ഞാൻ കണ്ടെത്തി​യില്ല. 29  ഒരു കാര്യം മാത്രം ഞാൻ കണ്ടെത്തി​യി​രി​ക്കു​ന്നു: സത്യ​ദൈവം മനുഷ്യ​വർഗത്തെ നേരു​ള്ള​വ​രാ​യി സൃഷ്ടിച്ചു.+ അവർ പക്ഷേ പല കുടി​ല​പ​ദ്ധ​തി​ക​ളും മനയുന്നു.”+

അടിക്കുറിപ്പുകള്‍

അക്ഷ. “ഒരു പേര്‌.”
അഥവാ “ഉല്ലാസ​ത്തി​ലും.”
മറ്റൊരു സാധ്യത “വിഡ്‌ഢി​യു​ടെ ലക്ഷണമ​ല്ലോ.”
അതായത്‌, ജീവി​ച്ചി​രി​ക്കു​ന്ന​വർക്കെ​ല്ലാം.
അഥവാ “നേരുള്ള ഒരാളെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം