യോഹ​ന്നാ​നു ലഭിച്ച വെളി​പാട്‌ 3:1-22

3  “സർദി​സി​ലെ സഭയുടെ ദൂതന്‌ എഴുതുക: ദൈവ​ത്തി​ന്റെ ഏഴ്‌ ആത്മാക്കളും+ ഏഴു നക്ഷത്രങ്ങളും+ ഉള്ളവൻ പറയു​ന്നത്‌ ഇതാണ്‌: ‘ഞാൻ നിന്റെ പ്രവൃ​ത്തി​കൾ അറിയു​ന്നു. ജീവനു​ള്ളവൻ എന്നാണു നീ അറിയപ്പെടുന്നതെങ്കിലും* നീ മരിച്ച​വ​നാണ്‌.+  ജാഗ്രതയോടിരിക്കുക;+ മരിക്കാ​റായ ബാക്കി​യു​ള്ള​വയെ ശക്തീക​രി​ക്കുക. എന്റെ ദൈവ​ത്തി​ന്റെ മുമ്പാകെ നീ നിന്റെ ജോലി ചെയ്‌തു​തീർത്ത​താ​യി ഞാൻ കാണു​ന്നില്ല.  അതുകൊണ്ട്‌ നീ സ്വീക​രി​ക്കു​ക​യും കേൾക്കു​ക​യും ചെയ്‌തത്‌ എന്താ​ണെന്ന്‌ ഓർത്ത്‌ അതു കാത്തുകൊ​ള്ളു​ക​യും മാനസാ​ന്ത​രപ്പെ​ടു​ക​യും ചെയ്യുക.+ നീ ഉണരാ​തി​രു​ന്നാൽ ഞാൻ കള്ളനെപ്പോ​ലെ വരും;+ ഏതു സമയത്താ​ണു ഞാൻ വരുന്ന​തെന്നു നീ അറിയു​ക​യു​മില്ല.+  “‘എന്നാൽ സ്വന്തം വസ്‌ത്രം മലിനമാക്കിയിട്ടില്ലാത്ത+ കുറച്ച്‌ പേർ* സർദി​സിൽ നിനക്കു​ണ്ട്‌. അവർ വെള്ളവസ്‌ത്രം+ ധരിച്ച്‌ എന്റെകൂ​ടെ നടക്കും. കാരണം അവർക്ക്‌ അതിനുള്ള യോഗ്യ​ത​യുണ്ട്‌.  ജയിക്കുന്നവൻ+ അങ്ങനെ വെള്ളവ​സ്‌ത്രം അണിയും.+ ജീവന്റെ പുസ്‌തകത്തിൽനിന്ന്‌+ ഞാൻ അവന്റെ പേര്‌ ഒരിക്ക​ലും മായ്‌ച്ചു​ക​ള​യില്ല. എന്റെ പിതാ​വി​ന്റെ മുന്നി​ലും പിതാ​വി​ന്റെ ദൂതന്മാ​രു​ടെ മുന്നി​ലും അവന്റെ പേര്‌ ഞാൻ അംഗീ​ക​രി​ക്കും.+  ദൈവാത്മാവ്‌ സഭക​ളോ​ടു പറയു​ന്നതു ചെവി​യു​ള്ളവൻ കേൾക്കട്ടെ.’  “ഫില​ദെൽഫ്യ​യി​ലെ സഭയുടെ ദൂതന്‌ എഴുതുക: വിശുദ്ധനും+ സത്യവാനും+ ദാവീ​ദി​ന്റെ താക്കോലുള്ളവനും+ ആരും അടയ്‌ക്കാത്ത വിധം തുറക്കു​ക​യും ആരും തുറക്കാത്ത വിധം അടയ്‌ക്കു​ക​യും ചെയ്യു​ന്ന​വ​നും ആയവൻ പറയു​ന്നത്‌ ഇതാണ്‌:  ‘ഞാൻ നിന്റെ പ്രവൃ​ത്തി​കൾ അറിയു​ന്നു. ഇതാ, ആർക്കും അടയ്‌ക്കാൻ കഴിയാത്ത ഒരു വാതിൽ ഞാൻ നിന്റെ മുന്നിൽ തുറന്നുവെ​ച്ചി​രി​ക്കു​ന്നു.+ നിനക്കു ശക്തി കുറവാ​ണെന്ന്‌ എനിക്ക്‌ അറിയാം. എന്നിട്ടും നീ എന്റെ വാക്ക്‌ അനുസ​രി​ച്ചു; എന്റെ പേര്‌ തള്ളിപ്പ​റ​ഞ്ഞു​മില്ല.  ജൂതരല്ലാതിരിക്കെ അങ്ങനെ​യാണെന്നു നുണ പറയുന്ന+ സാത്താന്റെ സിന​ഗോ​ഗു​കാ​രെ ഞാൻ വരുത്തും. അവർ വന്ന്‌ നിന്റെ കാൽക്കൽ കുമ്പി​ടാ​നും ഞാൻ നിന്നെ സ്‌നേ​ഹിച്ചെന്ന്‌ അവർ അറിയാ​നും ഞാൻ ഇടവരു​ത്തും. 10  സഹിച്ചുനിൽക്കണം+ എന്ന എന്റെ വാക്കു നീ അനുസ​രി​ച്ചു.* അതു​കൊണ്ട്‌, ഭൂമി​യി​ലെ എല്ലാ ജനങ്ങ​ളെ​യും പരീക്ഷി​ക്കാ​നാ​യി ഭൂമി​യിലെ​ങ്ങും ഉണ്ടാകാ​നി​രി​ക്കുന്ന പരീക്ഷ​യു​ടെ സമയത്ത്‌ ഞാൻ നിന്നെ കാത്തു​ര​ക്ഷി​ക്കും.+ 11  ഞാൻ വേഗം വരുന്നു.+ നിന്റെ കിരീടം ആരും എടുക്കാ​തി​രി​ക്കാൻ നിനക്കു​ള്ളതു മുറുകെ പിടി​ച്ചുകൊ​ള്ളുക.+ 12  “‘ജയിക്കു​ന്ന​വനെ ഞാൻ എന്റെ ദൈവ​ത്തി​ന്റെ ആലയത്തി​ലെ ഒരു തൂണാ​ക്കും. അവൻ ഒരിക്ക​ലും അവിടം വിട്ട്‌ പോകില്ല. എന്റെ ദൈവ​ത്തി​ന്റെ പേരും+ എന്റെ ദൈവ​ത്തി​ന്റെ അടുത്തു​നിന്ന്‌, സ്വർഗ​ത്തിൽനി​ന്നു​തന്നെ, ഇറങ്ങി​വ​രുന്ന പുതിയ യരുശലേം+ എന്ന എന്റെ ദൈവ​ത്തി​ന്റെ നഗരത്തി​ന്റെ പേരും എന്റെ പുതിയ പേരും ഞാൻ അവന്റെ മേൽ എഴുതും.+ 13  ദൈവാത്മാവ്‌ സഭക​ളോ​ടു പറയു​ന്നതു ചെവി​യു​ള്ളവൻ കേൾക്കട്ടെ.’ 14  “ലവൊദിക്യയിലെ+ സഭയുടെ ദൂതന്‌ എഴുതുക: വിശ്വ​സ്‌ത​നും സത്യവാ​നും ആയ+ സാക്ഷിയും+ ദൈവ​ത്തി​ന്റെ ആദ്യത്തെ സൃഷ്ടിയും+ ആയ ആമേൻ+ പറയു​ന്നത്‌ ഇതാണ്‌: 15  ‘ഞാൻ നിന്റെ പ്രവൃ​ത്തി​കൾ അറിയു​ന്നു. നിനക്കു ചൂടു​മില്ല, തണുപ്പു​മില്ല. നീ ചൂടു​ള്ള​വ​നോ തണുപ്പു​ള്ള​വ​നോ ആയിരുന്നെ​ങ്കിൽ നന്നായി​രു​ന്നു. 16  ചൂടോ+ തണുപ്പോ+ ഇല്ലാതെ നീ ശീതോഷ്‌ണവാനായതുകൊണ്ട്‌* ഞാൻ നിന്നെ എന്റെ വായിൽനി​ന്ന്‌ തുപ്പി​ക്ക​ള​യും. 17  “ഞാൻ ധനിക​നാണ്‌;+ ഞാൻ ഒരുപാ​ടു സമ്പാദി​ച്ചു; എനിക്ക്‌ ഒന്നിനും കുറവില്ല” എന്നു നീ പറയുന്നു. എന്നാൽ നീ കഷ്ടതയി​ലാണെ​ന്നും നിന്റെ അവസ്ഥ ദയനീ​യ​മാണെ​ന്നും നീ ദരി​ദ്ര​നും അന്ധനും നഗ്നനും ആണെന്നും നീ അറിയു​ന്നില്ല. 18  അതുകൊണ്ട്‌ നീ സമ്പന്നനാ​യി​ത്തീ​രാൻ തീയിൽ ശുദ്ധീ​ക​രിച്ച സ്വർണ​വും, നിന്റെ നഗ്നത മറ്റുള്ളവർ കാണാതെ+ നിന്റെ നാണം മറയ്‌ക്കാൻ വെള്ളവ​സ്‌ത്ര​വും, നിനക്കു കാഴ്‌ച ലഭിക്കാൻ കണ്ണി​ലെ​ഴു​താ​നുള്ള ലേപവും+ എന്റെ കൈയിൽനി​ന്ന്‌ വിലയ്‌ക്കു വാങ്ങാൻ ഞാൻ നിന്നെ ഉപദേ​ശി​ക്കു​ന്നു.+ 19  “‘ഞാൻ സ്‌നേ​ഹി​ക്കു​ന്ന​വരെയൊ​ക്കെ ഞാൻ ശാസി​ക്കു​ക​യും അവർക്കു ശിക്ഷണം നൽകു​ക​യും ചെയ്യുന്നു.+ അതു​കൊണ്ട്‌ ഉത്സാഹ​മു​ള്ള​വ​നാ​യി​രി​ക്കുക; മാനസാ​ന്ത​രപ്പെ​ടുക.+ 20  ഇതാ, ഞാൻ വാതിൽക്കൽ നിന്ന്‌ മുട്ടുന്നു. ആരെങ്കി​ലും എന്റെ ശബ്ദം കേട്ട്‌ വാതിൽ തുറന്നാൽ ഞാൻ അവന്റെ വീടിന്‌ അകത്ത്‌ ചെന്ന്‌ അവനോടൊ​പ്പം അത്താഴം കഴിക്കും; അവൻ എന്റെകൂ​ടെ ഇരുന്ന്‌ കഴിക്കും. 21  ഞാൻ വിജയം വരിച്ച്‌ എന്റെ പിതാ​വിനോടൊത്ത്‌ പിതാ​വി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരുന്ന​തുപോ​ലെ,+ ജയിക്കുന്നവനെ+ ഞാൻ എന്നോ​ടൊ​ത്ത്‌ എന്റെ സിംഹാ​സ​ന​ത്തിൽ ഇരുത്തും.+ 22  ദൈവാത്മാവ്‌ സഭക​ളോ​ടു പറയു​ന്നതു ചെവി​യു​ള്ളവൻ കേൾക്കട്ടെ.’”

അടിക്കുറിപ്പുകള്‍

അഥവാ “എന്ന പേര്‌ നിനക്കു​ണ്ടെ​ങ്കി​ലും.”
അക്ഷ. “നാമങ്ങൾ.”
മറ്റൊരു സാധ്യത “എന്നെ അനുക​രി​ച്ചു​കൊ​ണ്ട്‌ നീ സഹിച്ചു​നി​ന്നു.”
അഥവാ “വാട്ട​വെ​ള്ളം​പോ​ലെ​യാ​യ​തു​കൊ​ണ്ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം