കൊ​ലോ​സ്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌ 3:1-25

3  നിങ്ങൾ ക്രിസ്‌തു​വിന്റെ​കൂ​ടെ ഉയിർപ്പിക്കപ്പെട്ടെങ്കിൽ+ ഉന്നതങ്ങ​ളി​ലു​ള്ളത്‌ അന്വേ​ഷി​ക്കുക. അവി​ടെ​യാ​ണ​ല്ലോ ക്രിസ്‌തു ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കു​ന്നത്‌.+  ഭൂമിയിലുള്ളവയിലല്ല,+ ഉന്നതങ്ങ​ളി​ലു​ള്ള​വ​യിൽ മനസ്സു​റ​പ്പി​ക്കുക.+  കാരണം നിങ്ങൾ മരിച്ച​താണ്‌. നിങ്ങളു​ടെ ജീവനോ ദൈവത്തോ​ടു യോജി​പ്പി​ലുള്ള ക്രിസ്‌തു​വിനൊ​പ്പം മറഞ്ഞി​രി​ക്കു​ന്നു.  നമ്മുടെ ജീവനായ ക്രിസ്‌തു+ പ്രത്യ​ക്ഷ​നാ​കുമ്പോൾ നിങ്ങളും ക്രിസ്‌തു​വിന്റെ​കൂ​ടെ തേജ​സ്സോ​ടെ പ്രത്യ​ക്ഷ​രാ​കും.+  അതുകൊണ്ട്‌ ലൈം​ഗിക അധാർമി​കത,* അശുദ്ധി, അനിയന്ത്രി​ത​മായ കാമാ​വേശം,+ ദുഷിച്ച മോഹങ്ങൾ, അത്യാഗ്ര​ഹ​മെന്ന വിഗ്ര​ഹാ​രാ​ധന എന്നിങ്ങനെ​യുള്ള കാര്യ​ങ്ങ​ളിൽ നിങ്ങളു​ടെ ഭൗമി​കാ​വ​യ​വ​ങ്ങളെ കൊന്നു​ക​ള​യുക.+  ഇക്കാര്യങ്ങളുടെ പേരിൽ ദൈവ​ക്രോ​ധം വരാൻപോ​കു​ക​യാണ്‌.  കഴിഞ്ഞ കാലത്ത്‌ നിങ്ങളും ഇങ്ങനെയൊക്കെ​യാ​ണ​ല്ലോ ജീവി​ച്ചി​രു​ന്നത്‌.+  എന്തായാലും ഇപ്പോൾ ക്രോധം, കോപം, വഷളത്തം,+ അസഭ്യസംസാരം+ എന്നിവയെ​ല്ലാം ഉപേക്ഷി​ക്കാ​നുള്ള സമയമാ​യി. അശ്ലീലം+ നിങ്ങളു​ടെ വായിൽനി​ന്ന്‌ വരരുത്‌.  അന്യോന്യം നുണ പറയരു​ത്‌.+ പഴയ വ്യക്തിത്വം*+ അതിന്റെ എല്ലാ ശീലങ്ങ​ളും സഹിതം ഉരിഞ്ഞു​ക​ളഞ്ഞ്‌ 10  പുതിയ വ്യക്തി​ത്വം ധരിക്കുക.+ ശരിയായ* അറിവ്‌ നേടു​ന്ന​ത​നു​സ​രിച്ച്‌ ഈ വ്യക്തി​ത്വം അതിനെ സൃഷ്ടിച്ച ദൈവ​ത്തി​ന്റെ പ്രതി​ച്ഛാ​യയോ​ടു കൂടു​തൽക്കൂ​ടു​തൽ സാമ്യ​മു​ള്ള​താ​യി പുതു​ക്കപ്പെ​ടു​ന്നു.+ 11  ഇതിൽ ഗ്രീക്കു​കാ​രനെ​ന്നോ ജൂത​നെ​ന്നോ ഇല്ല. പരിച്ഛേദനയേറ്റവനെന്നോ* പരി​ച്ഛേ​ദ​നയേൽക്കാ​ത്ത​വനെ​ന്നോ ഇല്ല. വിദേശി, സിഥിയൻ,* അടിമ, സ്വതന്ത്രൻ എന്നുമില്ല. ക്രിസ്‌തു​വാ​ണ​ല്ലോ എല്ലാവ​രി​ലും എല്ലാമാ​യി​രി​ക്കു​ന്നത്‌.+ 12  അങ്ങനെ നിങ്ങൾ ദൈവം തിരഞ്ഞെടുത്ത+ വിശു​ദ്ധ​രും പ്രിയ​രും ആയതു​കൊ​ണ്ട്‌ ആർദ്രപ്രി​യം, അനുകമ്പ,+ ദയ, താഴ്‌മ,+ സൗമ്യത,+ ക്ഷമ+ എന്നിവ ധരിക്കുക. 13  ഒരാൾക്കു മറ്റൊ​രാൾക്കെ​തി​രെ എന്തെങ്കി​ലും പരാതി​ക്കു കാരണമുണ്ടായാൽത്തന്നെ+ അതു സഹിക്കു​ക​യും അന്യോ​ന്യം ഉദാര​മാ​യി ക്ഷമിക്കു​ക​യും ചെയ്യുക.+ യഹോവ* നിങ്ങ​ളോട്‌ ഉദാര​മാ​യി ക്ഷമിച്ച​തുപോ​ലെ നിങ്ങളും ക്ഷമിക്കുക.+ 14  ഇതിനെല്ലാം പുറമേ ആളുകളെ ഒറ്റക്കെ​ട്ടാ​യി നിറു​ത്താൻ കഴിവുള്ള+ സ്‌നേഹം ധരിക്കുക.+ 15  ക്രിസ്‌തുവിന്റെ സമാധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങളെ ഭരിക്കട്ടെ.*+ ആ സമാധാ​ന​ത്തിലേ​ക്കാ​ണ​ല്ലോ നിങ്ങളെ ഒരൊറ്റ ശരീര​മാ​യി വിളി​ച്ചത്‌. നിങ്ങൾ നന്ദിയു​ള്ള​വ​രാണെന്നു കാണി​ക്കു​ക​യും വേണം. 16  ക്രിസ്‌തുവിന്റെ വചനം എല്ലാ ജ്ഞാന​ത്തോടെ​യും നിങ്ങളിൽ സമൃദ്ധ​മാ​യി കുടികൊ​ള്ളട്ടെ. സങ്കീർത്തനങ്ങളാലും+ സ്‌തു​തി​ക​ളാ​ലും നന്ദിയോടെ* ആലപി​ക്കുന്ന ആത്മീയ​ഗീ​ത​ങ്ങ​ളാ​ലും അന്യോ​ന്യം പഠിപ്പി​ക്കു​ക​യും പ്രോത്സാഹിപ്പിക്കുകയും* ചെയ്യുക. നിങ്ങളു​ടെ ഹൃദയ​ങ്ങ​ളിൽ യഹോവയ്‌ക്കു* പാടുക.+ 17  നിങ്ങൾ എന്തു പറഞ്ഞാ​ലും പ്രവർത്തി​ച്ചാ​ലും അതു കർത്താ​വായ യേശു​വി​ന്റെ നാമത്തി​ലാ​യി​രി​ക്കട്ടെ. യേശു​വി​ലൂ​ടെ പിതാ​വായ ദൈവ​ത്തി​നു നന്ദി പറയു​ക​യും ചെയ്യുക.+ 18  ഭാര്യമാരേ, നിങ്ങളു​ടെ ഭർത്താ​ക്ക​ന്മാർക്കു കീഴ്‌പെ​ട്ടി​രി​ക്കുക.+ അതാണ​ല്ലോ ഒരു ക്രിസ്‌ത്യാ​നി​ക്കു ചേർന്നത്‌.* 19  ഭർത്താക്കന്മാരേ, നിങ്ങളു​ടെ ഭാര്യ​മാ​രെ സ്‌നേ​ഹി​ക്കുക.+ അവരോ​ടു വല്ലാതെ ദേഷ്യപ്പെ​ട​രുത്‌.*+ 20  മക്കളേ, എല്ലാ കാര്യ​ങ്ങ​ളി​ലും നിങ്ങളു​ടെ മാതാ​പി​താ​ക്കളെ അനുസ​രി​ക്കുക.+ കാരണം ഇതു കർത്താ​വി​നു വലിയ ഇഷ്ടമുള്ള കാര്യ​മാണ്‌. 21  പിതാക്കന്മാരേ, നിങ്ങളു​ടെ മക്കളെ വെറുതേ ദേഷ്യം പിടി​പ്പി​ക്ക​രുത്‌,*+ അവരുടെ മനസ്സി​ടി​ഞ്ഞുപോ​കും.* 22  അടിമകളേ, നിങ്ങളു​ടെ യജമാനന്മാരെ* എല്ലാ കാര്യ​ങ്ങ​ളി​ലും അനുസ​രി​ക്കുക.+ എന്നാൽ അങ്ങനെ ചെയ്യു​ന്നതു മനുഷ്യ​രു​ടെ പ്രീതി പിടി​ച്ചു​പ​റ്റുക എന്ന ലക്ഷ്യത്തിൽ, അവർ നോക്കിക്കൊ​ണ്ടി​രി​ക്കുമ്പോൾ മാത്ര​മാ​യി​രി​ക്ക​രുത്‌.* പകരം ആത്മാർഥ​ഹൃ​ദ​യത്തോ​ടെ യഹോവയെ* ഭയപ്പെട്ട്‌ എല്ലായ്‌പോ​ഴും അവരെ അനുസ​രി​ക്കുക. 23  നിങ്ങൾ ചെയ്യു​ന്നതൊ​ക്കെ മനുഷ്യർക്ക്‌ എന്നപോ​ലെയല്ല, യഹോവയ്‌ക്ക്‌* എന്നപോ​ലെ മുഴുദേഹിയോടെ* ചെയ്യുക.+ 24  കാരണം യഹോവയാണ്‌* അവകാശം എന്ന പ്രതി​ഫലം തരുന്ന​തെന്നു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ.+ ക്രിസ്‌തു എന്ന യജമാ​ന​നുവേണ്ടി ഒരു അടിമയെപ്പോ​ലെ പണി​യെ​ടു​ക്കുക. 25  തെറ്റു ചെയ്യു​ന്ന​വനു തക്ക ശിക്ഷ കിട്ടു​ക​തന്നെ ചെയ്യും.+ ഇക്കാര്യ​ത്തിൽ ഒരു പക്ഷപാ​ത​വും കാണി​ക്കില്ല.+

അടിക്കുറിപ്പുകള്‍

ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
അക്ഷ. “പഴയ മനുഷ്യ​നെ.”
അഥവാ “സൂക്ഷ്‌മ​മായ.”
പദാവലി കാണുക.
സിഥിയൻ എന്നത്‌ അപരി​ഷ്‌കൃ​ത​നായ ഒരാളെ കുറി​ക്കു​ന്നു.
അനു. എ5 കാണുക.
അഥവാ “നിയ​ന്ത്രി​ക്കട്ടെ.”
അഥവാ “ഹൃദ്യ​മാ​യി.”
അഥവാ “ഉപദേ​ശി​ക്കു​ക​യും.”
അനു. എ5 കാണുക.
അക്ഷ. “അതാണ​ല്ലോ കർത്താ​വിൽ ഉചിതം.”
അഥവാ “പരുഷ​മാ​യി ഇടപെ​ട​രു​ത്‌.”
അഥവാ “പ്രകോ​പി​പ്പി​ക്ക​രു​ത്‌; അസ്വസ്ഥ​രാ​ക്ക​രു​ത്‌.”
അഥവാ “ഉത്സാഹം നശിക്കും.”
അക്ഷ. “പക്ഷേ മനുഷ്യ​രെ പ്രീണി​പ്പി​ക്കു​ന്ന​വ​രെ​പ്പോ​ലെ ദൃഷ്ടി​സേവ ചെയ്‌തു​കൊ​ണ്ടാ​യി​രി​ക്ക​രു​ത്‌.”
അനു. എ5 കാണുക.
അഥവാ “മനുഷ്യ​യ​ജ​മാ​ന​ന്മാ​രെ.”
അനു. എ5 കാണുക.
പദാവലിയിൽ “ദേഹി” കാണുക.
അനു. എ5 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം