വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൃപ​യെ​ക്കു​റി​ച്ചുള്ള സുവി​ശേഷം വ്യാപി​പ്പി​ക്കുക

കൃപ​യെ​ക്കു​റി​ച്ചുള്ള സുവി​ശേഷം വ്യാപി​പ്പി​ക്കുക

‘ദൈവ​കൃ​പ​യെ​ക്കു​റി​ച്ചുള്ള സുവി​ശേ​ഷ​ത്തി​നു സമഗ്ര​സാ​ക്ഷ്യം നൽകുക.’ —പ്രവൃ. 20:24.

ഗീതം: 101, 84

1, 2. ദൈവ​കൃ​പ​യോ​ടു നന്ദിയു​ള്ള​വ​നാ​ണെന്നു പൗലോസ്‌ കാണി​ച്ചത്‌ എങ്ങനെ?

“എന്നോ​ടുള്ള (ദൈവ​ത്തി​ന്‍റെ) കൃപ വ്യർഥ​മാ​യില്ല” എന്നു പൗലോസ്‌ അപ്പോ​സ്‌ത​ലനു സത്യസ​ന്ധ​മാ​യി പറയാൻ കഴിഞ്ഞു. (1 കൊരി​ന്ത്യർ 15:9, 10 വായി​ക്കുക.) ക്രിസ്‌ത്യാ​നി​കളെ മുമ്പ് ഉപദ്ര​വി​ച്ചി​രുന്ന തനിക്കു ദൈവ​ത്തി​ന്‍റെ മഹാക​രുണ ലഭിക്കാൻ ഒരു അർഹത​യു​മി​ല്ലെന്നു പൗലോ​സി​നു നന്നായി അറിയാ​മാ​യി​രു​ന്നു.

2 ജീവി​ത​ത്തി​ന്‍റെ അവസാ​ന​ത്തോട്‌ അടുത്ത്‌ പൗലോസ്‌ കൂട്ടു​വേ​ല​ക്കാ​ര​നായ തിമൊ​ഥെ​യൊ​സിന്‌ ഇങ്ങനെ എഴുതി: “എന്നെ ശക്തി​പ്പെ​ടു​ത്തു​ക​യും വിശ്വ​സ്‌ത​നെന്ന് എണ്ണി തന്‍റെ ശുശ്രൂ​ഷ​യ്‌ക്കാ​യി എന്നെ നിയോ​ഗി​ക്കു​ക​യും ചെയ്‌തി​രി​ക്കുന്ന നമ്മുടെ കർത്താ​വായ ക്രിസ്‌തു​യേ​ശു​വി​നോട്‌ ഞാൻ കൃതജ്ഞ​ത​യു​ള്ള​വ​നാണ്‌.” (1 തിമൊ. 1:12-14) എന്തായി​രു​ന്നു ആ ശുശ്രൂഷ? അതിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്നു പൗലോസ്‌ എഫെ​സൊസ്‌ സഭയിലെ മൂപ്പന്മാ​രോ​ടു വിശദീ​ക​രി​ച്ചു: “എന്‍റെ ജീവൻ ഞാൻ ഒട്ടും പ്രിയ​പ്പെ​ട്ട​താ​യി കരുതു​ന്നില്ല. എന്‍റെ ഓട്ടം തികയ്‌ക്ക​ണ​മെ​ന്നും ദൈവ​കൃ​പ​യെ​ക്കു​റി​ച്ചുള്ള സുവി​ശേ​ഷ​ത്തി​നു സമഗ്ര​സാ​ക്ഷ്യം നൽകേ​ണ്ട​തിന്‌ കർത്താ​വായ യേശു എന്നെ ഏൽപ്പിച്ച ദൗത്യം (“ശുശ്രൂഷ,” സത്യ​വേ​ദ​പു​സ്‌തകം) പൂർത്തി​യാ​ക്ക​ണ​മെ​ന്നും മാത്രമേ എനിക്കു​ള്ളൂ.”—പ്രവൃ. 20:24.

3. പൗലോ​സി​നു ലഭിച്ച പ്രത്യേ​ക​ശു​ശ്രൂഷ എന്തായി​രു​ന്നു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

3 യഹോ​വ​യു​ടെ കൃപ എടുത്തു​കാ​ട്ടിയ ഏതു ‘സുവി​ശേ​ഷ​മാ​ണു’ പൗലോസ്‌ പ്രസം​ഗി​ച്ചത്‌? എഫെ​സൊ​സി​ലെ ക്രിസ്‌ത്യാ​നി​കൾക്കു പൗലോസ്‌ എഴുതി: “നിങ്ങൾക്കു​വേണ്ടി ദൈവ​ത്തി​ന്‍റെ കൃപയു​ടെ കാര്യ​വി​ചാ​ര​ക​ത്വം എന്നെ ഭരമേൽപ്പി​ച്ചി​രി​ക്കു​ന്നു​വെന്നു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ.” (എഫെ. 3:1, 2) മിശി​ഹൈക ഗവൺമെ​ന്‍റിൽ ക്രിസ്‌തു​വി​നോ​ടൊ​പ്പം ഭരിക്കാൻ യഹൂദ​ര​ല്ലാ​ത്ത​വർക്കും അവസര​മു​ണ്ടെന്ന സുവി​ശേഷം അവരെ അറിയി​ക്കുക എന്നതാ​യി​രു​ന്നു പൗലോ​സി​നു ലഭിച്ച നിയമനം. (എഫെസ്യർ 3:5-8 വായി​ക്കുക.) ശുശ്രൂ​ഷ​യിൽ പൗലോസ്‌ കാണിച്ച തീക്ഷ്ണത ആധുനി​ക​കാ​ല​ക്രി​സ്‌ത്യാ​നി​കൾക്കു നല്ലൊരു മാതൃ​ക​യാണ്‌. തനിക്കു ലഭിച്ച ദൈവ​കൃപ “വ്യർഥ​മാ​യില്ല” എന്നു പൗലോസ്‌ തെളി​യി​ച്ചു.

നിങ്ങളെ ദൈവ​കൃപ പ്രചോ​ദി​പ്പി​ക്കു​ന്നു​ണ്ടോ?

4, 5. ‘രാജ്യ​ത്തി​ന്‍റെ സുവി​ശേ​ഷത്തെ’ ‘ദൈവ​കൃ​പ​യെ​ക്കു​റി​ച്ചുള്ള സുവി​ശേഷം’ എന്നു വിളി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്?

4 ഈ അന്ത്യകാ​ലത്ത്‌ “രാജ്യ​ത്തി​ന്‍റെ ഈ സുവി​ശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യ​ത്തി​നാ​യി ഭൂലോ​ക​ത്തി​ലെ​ങ്ങും” പ്രസം​ഗി​ക്കാ​നുള്ള നിയോ​ഗം ദൈവ​ജ​ന​ത്തി​നു ലഭിച്ചി​രി​ക്കു​ന്നു. (മത്താ. 24:14) ക്രിസ്‌തു​വി​ലൂ​ടെ ദൈവം കാണി​ക്കുന്ന കൃപ നിമി​ത്ത​മാ​ണു ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തിൽ നമുക്ക് എല്ലാ അനു​ഗ്ര​ഹ​ങ്ങ​ളും കിട്ടു​ന്നത്‌. (എഫെ. 1:3) അതു​കൊണ്ട് നമ്മൾ അറിയി​ക്കുന്ന സന്ദേശം ‘ദൈവ​കൃ​പ​യെ​ക്കു​റി​ച്ചുള്ള സുവി​ശേ​ഷ​വു​മാണ്‌.’ പൗലോ​സി​നെ​പ്പോ​ലെ ശുശ്രൂ​ഷ​യിൽ ഉത്സാഹ​ത്തോ​ടെ ഏർപ്പെ​ട്ടു​കൊണ്ട് യഹോ​വ​യു​ടെ കൃപ​യോ​ടു നന്ദിയു​ള്ള​വ​രാ​ണെന്നു നമ്മൾ കാണി​ക്കു​മോ?—റോമർ 1:14-16 വായി​ക്കുക.

5 പാപി​ക​ളായ നമുക്ക് യഹോ​വ​യു​ടെ കൃപ പലവി​ധ​ങ്ങ​ളിൽ പ്രയോ​ജനം ചെയ്യു​ന്നു​വെന്നു കഴിഞ്ഞ ലേഖന​ത്തിൽ നമ്മൾ പഠിച്ചു. അതു​കൊണ്ട് നമുക്കും ഒരു കടപ്പാ​ടുണ്ട്. യഹോവ സ്‌നേഹം എങ്ങനെ​യാ​ണു പ്രകടി​പ്പി​ക്കു​ന്ന​തെ​ന്നും അതിൽനിന്ന് എങ്ങനെ പ്രയോ​ജനം നേടാ​മെ​ന്നും ആളുകളെ അറിയി​ക്കാ​നുള്ള കടപ്പാട്‌. ദൈവ​കൃ​പ​യു​ടെ ഏതൊക്കെ വശങ്ങൾ മനസ്സി​ലാ​ക്കാ​നാ​ണു നമ്മൾ മറ്റുള്ള​വരെ സഹായി​ക്കേ​ണ്ടത്‌?

മറുവി​ല​യാ​ഗ​ത്തെ​ക്കു​റി​ച്ചുള്ള സുവാർത്ത

6, 7. മറുവി​ല​യെ​ക്കു​റിച്ച് വിശദീ​ക​രി​ക്കു​മ്പോൾ നമ്മൾ ദൈവ​കൃ​പ​യെ​ക്കു​റി​ച്ചുള്ള സുവി​ശേഷം അറിയി​ക്കു​ക​യാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്?

6 പാപം എന്നാൽ എന്താ​ണെന്ന് അറിയി​ല്ലാ​ത്ത​തു​കൊണ്ട് പാപം ചെയ്യു​മ്പോൾ ഇന്നു പലർക്കും കുറ്റ​ബോ​ധം തോന്നാ​റില്ല. അതു​കൊ​ണ്ടു​തന്നെ പാപത്തിൽനിന്ന് മോചനം ആവശ്യ​മാ​ണെന്ന് അവർ ചിന്തി​ക്കാ​റില്ല. അതേസ​മയം കുത്തഴിഞ്ഞ ജീവിതം യഥാർഥ​സ​ന്തോ​ഷം നൽകു​ന്നില്ല എന്ന് അനേകർ മനസ്സി​ലാ​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിക്കു​ന്ന​തി​നു മുമ്പ്, പാപം എന്താ​ണെ​ന്നും അതു മനുഷ്യ​രെ സ്വാധീ​നി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും അതിൽനിന്ന് മോചി​ത​രാ​കാൻ എന്തു ചെയ്യണ​മെ​ന്നും പലർക്കും അറിയി​ല്ലാ​യി​രു​ന്നു. നമ്മളെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും മോചി​പ്പി​ക്കാൻ പുത്രനെ അയച്ചു​കൊണ്ട് യഹോവ മഹത്തായ സ്‌നേ​ഹ​വും കൃപയും കാണിച്ചു എന്നറി​യു​മ്പോൾ സത്യാ​ന്വേ​ഷി​കൾക്കു വലിയ ആശ്വാസം തോന്നു​ന്നു.—1 യോഹ. 4:9, 10.

7 യഹോ​വ​യു​ടെ പ്രിയ​പു​ത്ര​നെ​ക്കു​റിച്ച് പൗലോസ്‌ ഇങ്ങനെ എഴുതി: “ദൈവ​ത്തി​ന്‍റെ സമൃദ്ധ​മായ കൃപാ​ധ​ന​ത്തി​നൊ​ത്ത​വി​ധം ക്രിസ്‌തു മുഖാ​ന്തരം അവന്‍റെ രക്തത്താ​ലുള്ള മറുവി​ല​യി​ലൂ​ടെ നമുക്കു വിടുതൽ കൈവ​ന്നി​രി​ക്കു​ന്നു; നമ്മുടെ അതി​ക്ര​മ​ങ്ങ​ളു​ടെ മോച​നം​തന്നെ.” (എഫെ. 1:7) ക്രിസ്‌തു​വി​ന്‍റെ മറുവി​ല​യാ​ഗം ദൈവ​ത്തി​നു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്‍റെ ഏറ്റവും വലിയ തെളി​വാണ്‌. ദൈവ​ത്തി​ന്‍റെ കൃപ എത്ര വലുതാ​ണെ​ന്നും അതു കാണി​ക്കു​ന്നു. യേശു ചൊരിഞ്ഞ രക്തത്തിൽ വിശ്വാ​സ​മു​ണ്ടെന്നു കാണി​ക്കു​ന്നെ​ങ്കിൽ നമ്മുടെ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടു​ക​യും നമുക്കു ശുദ്ധമായ ഒരു മനസ്സാ​ക്ഷി​യു​ണ്ടാ​യി​രി​ക്കു​ക​യും ചെയ്യും. (എബ്രാ. 9:14) ആ അറിവ്‌ എത്ര ആശ്വാ​സ​ക​ര​മാണ്‌! മറ്റുള്ള​വ​രോ​ടു പങ്കു​വെ​ക്കേണ്ട ഒരു സുവാർത്ത​ത​ന്നെ​യല്ലേ ഇത്‌?

ദൈവ​ത്തി​ന്‍റെ സുഹൃ​ത്താ​കാൻ ആളുകളെ സഹായി​ക്കു​ക

8. പാപി​ക​ളായ മനുഷ്യർ ദൈവ​വു​മാ​യി അനുര​ഞ്‌ജ​ന​ത്തി​ലാ​കേണ്ട ആവശ്യം എന്താണ്‌?

8 സ്രഷ്ടാ​വി​ന്‍റെ ഒരു സുഹൃ​ത്താ​യി​രി​ക്കാൻ കഴിയു​മെന്നു സഹമനു​ഷ്യ​രെ അറിയി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം നമുക്കുണ്ട്. യേശു​വി​ന്‍റെ ബലിയിൽ വിശ്വാ​സം അർപ്പി​ക്കു​ന്ന​തു​വരെ ഒരു വ്യക്തിയെ ദൈവം ശത്രു​വാ​യാ​ണു കണക്കാ​ക്കു​ന്നത്‌. അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ഇങ്ങനെ എഴുതി: “പുത്ര​നിൽ വിശ്വ​സി​ക്കു​ന്ന​വനു നിത്യ​ജീ​വൻ ഉണ്ട്. പുത്രനെ അനുസ​രി​ക്കാ​ത്ത​വ​നോ ജീവനെ കാണു​ക​യില്ല; ദൈവ​ക്രോ​ധം അവന്‍റെ​മേൽ വസിക്കു​ന്നു.” (യോഹ. 3:36) എന്നാൽ ക്രിസ്‌തു​വി​ന്‍റെ ബലി ദൈവ​വു​മാ​യി അനുര​ഞ്‌ജനം സാധ്യ​മാ​ക്കു​ന്നു. പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “ഒരുകാ​ലത്തു നിങ്ങൾ ദുഷ്‌പ്ര​വൃ​ത്തി​ക​ളിൽ മനസ്സു​പ​തി​പ്പി​ച്ച​വ​രാ​യി ദൈവ​ത്തിൽനിന്ന് അകന്നവ​രും അവന്‍റെ ശത്രു​ക്ക​ളും ആയിരു​ന്നു. ഇപ്പോ​ഴാ​കട്ടെ, ദൈവം നിങ്ങളെ . . . മരണം വരിച്ച​വന്‍റെ ജഡത്താൽ അനുര​ഞ്‌ജി​പ്പി​ച്ചി​രി​ക്കു​ന്നു.”—കൊലോ. 1:21, 22.

9, 10. (എ) യേശു അഭിഷിക്തസഹോദരങ്ങൾക്ക് എന്ത് ഉത്തരവാദിത്വമാണു നൽകിയിരിക്കുന്നത്‌? (ബി) ‘വേറെ ആടുകൾ’ അഭിഷി​ക്ത​സ​ഹോ​ദ​ര​ങ്ങളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

9 ഭൂമി​യി​ലുള്ള അഭിഷി​ക്ത​സ​ഹോ​ദ​ര​ങ്ങൾക്കു യേശു “അനുര​ഞ്‌ജ​ന​ത്തി​ന്‍റെ ശുശ്രൂഷ” നൽകി​യി​രി​ക്കു​ന്നു. ഇതു വിശദീ​ക​രി​ച്ചു​കൊണ്ട് പൗലോസ്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്ക് ഇങ്ങനെ എഴുതി: “സകലവും ദൈവ​ത്തിൽനി​ന്നാ​കു​ന്നു. അവൻ ഞങ്ങളെ ക്രിസ്‌തു മുഖാ​ന്തരം താനു​മാ​യി അനുര​ഞ്‌ജ​ന​ത്തി​ലേക്കു വരുത്തു​ക​യും അനുര​ഞ്‌ജ​ന​ത്തി​ന്‍റെ ശുശ്രൂഷ ഞങ്ങൾക്കു നൽകു​ക​യും ചെയ്‌തു. അങ്ങനെ, ദൈവം ലോകത്തെ ക്രിസ്‌തു മുഖാ​ന്തരം താനു​മാ​യി അനുര​ഞ്‌ജി​പ്പി​ച്ചു​പോ​ന്നു; അവരുടെ ലംഘനങ്ങൾ അവൻ കണക്കി​ലെ​ടു​ത്ത​തു​മില്ല. അനുര​ഞ്‌ജ​ന​ത്തി​ന്‍റെ വചനം അവൻ ഞങ്ങളെ ഭരമേൽപ്പി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട് ഞങ്ങൾ ക്രിസ്‌തു​വി​നു​വേ​ണ്ടി​യുള്ള സ്ഥാനപ​തി​ക​ളാ​കു​ന്നു. ‘ദൈവ​വു​മാ​യി അനുര​ഞ്‌ജ​ന​പ്പെ​ടു​വിൻ’ എന്ന് ഞങ്ങൾ ക്രിസ്‌തു​വി​നു​വേണ്ടി യാചി​ക്കു​ന്നു. ഇത്‌ ഞങ്ങളി​ലൂ​ടെ ദൈവം​തന്നെ അപേക്ഷി​ക്കു​ന്ന​തു​പോ​ലെ​യ​ത്രേ.”—2 കൊരി. 5:18-20.

10 അഭിഷി​ക്ത​സ​ഹോ​ദ​ര​ങ്ങളെ ഈ ശുശ്രൂ​ഷ​യിൽ സഹായി​ക്കു​ന്നതു ‘വേറെ ആടുകൾ’ ഒരു പദവി​യാ​യി കാണുന്നു. (യോഹ. 10:16) ക്രിസ്‌തു​വി​ന്‍റെ സന്ദേശ​വാ​ഹകർ എന്ന നിലയിൽ, ആളുകളെ ആത്മീയ​സ​ത്യ​ങ്ങൾ പഠിപ്പി​ക്കു​ന്ന​തി​ലും യഹോ​വ​യു​മാ​യി വ്യക്തി​പ​ര​മായ ഒരു ബന്ധം വളർത്തി​യെ​ടു​ക്കാൻ സഹായി​ക്കു​ന്ന​തി​ലും ‘വേറെ ആടുകൾ’ ഇന്നു വലി​യൊ​രു പങ്കുവ​ഹി​ക്കു​ന്നു. ദൈവ​കൃ​പ​യെ​ക്കു​റി​ച്ചുള്ള സുവി​ശേ​ഷ​ത്തി​നു സമഗ്ര​സാ​ക്ഷ്യം നൽകു​ന്ന​തി​ന്‍റെ ഒരു മുഖ്യ​ഭാ​ഗ​മാണ്‌ ഇത്‌.

ദൈവം പ്രാർഥ​നകൾ കേൾക്കു​ന്നു​വെന്ന സുവാർത്ത

11, 12. യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ കഴിയു​മെന്ന് അറിയു​ന്നത്‌ ഒരു സുവാർത്ത​യാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

11 പല ആളുക​ളും പ്രാർഥി​ക്കു​ന്നത്‌ അവരുടെ ഒരു മനസ്സമാ​ധാ​ന​ത്തി​നു​വേ​ണ്ടി​യാണ്‌. ദൈവം അവരുടെ പ്രാർഥ​നകൾ ശ്രദ്ധി​ക്കു​ന്നു​ണ്ടെന്ന് അവർക്ക് ഉറപ്പൊ​ന്നു​മില്ല. യഹോവ ‘പ്രാർത്ഥന കേൾക്കു​ന്ന​വ​നാ​ണെന്ന്’ അവർ അറി​യേ​ണ്ട​തുണ്ട്. സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ എഴുതി: “പ്രാർത്ഥന കേൾക്കു​ന്ന​വ​നാ​യു​ള്ളോ​വേ, സകലജ​ഡ​വും നിന്‍റെ അടുക്ക​ലേക്കു വരുന്നു. എന്‍റെ അകൃത്യ​ങ്ങൾ എന്‍റെ നേരെ അതിബ​ല​മാ​യി​രി​ക്കു​ന്നു; നീയോ ഞങ്ങളുടെ അതി​ക്ര​മ​ങ്ങൾക്കു പരിഹാ​രം വരുത്തും.”—സങ്കീ. 65:2, 3.

12 യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: “നിങ്ങൾ എന്‍റെ നാമത്തിൽ ചോദി​ക്കു​ന്ന​തെ​ന്തും ഞാൻ ചെയ്‌തു​ത​രും.” (യോഹ. 14:14) ‘എന്തും’ എന്നതിന്‍റെ അർഥം യഹോ​വ​യു​ടെ ഇഷ്ടത്തിനു ചേർച്ച​യി​ലുള്ള എന്തും എന്നാണ്‌. യോഹ​ന്നാൻ നമുക്ക് ഈ ഉറപ്പു നൽകുന്നു: “തിരു​ഹി​ത​പ്ര​കാ​രം നാം എന്ത് അപേക്ഷി​ച്ചാ​ലും അവൻ നമ്മുടെ അപേക്ഷ കേൾക്കു​ന്നു എന്നതത്രേ നമുക്ക് അവനി​ലുള്ള ഉറപ്പ്.” (1 യോഹ. 5:14) പ്രാർഥന എന്നതു മനസ്സമാ​ധാ​ന​ത്തി​നു​വേണ്ടി ചെയ്യുന്ന ഒന്നല്ല, മറിച്ച് യഹോ​വ​യു​ടെ “കൃപാ​സ​നത്തെ” സമീപി​ക്കാ​നുള്ള മഹത്തായ ഒരു മാർഗ​മാണ്‌. (എബ്രാ. 4:16) ഇക്കാര്യം അറിയു​ന്നത്‌ ആളുകൾക്ക് എത്ര പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കും! ശരിയായ രീതി​യിൽ, ശരിയായ കാര്യ​ങ്ങൾക്കു​വേണ്ടി, പ്രാർഥി​ക്കേണ്ട വ്യക്തി​യോ​ടു​തന്നെ പ്രാർഥി​ക്കാൻ നമ്മൾ അവരെ പഠിപ്പി​ക്കു​മ്പോൾ യഹോ​വ​യോട്‌ അടുത്ത്‌ ചെല്ലാ​നും ബുദ്ധി​മു​ട്ടു​കൾ നിറഞ്ഞ സമയങ്ങ​ളിൽ ആശ്വാസം കണ്ടെത്താ​നും നമ്മൾ അവരെ സഹായി​ക്കു​ക​യാണ്‌.—സങ്കീ. 4:1; 145:18.

പുതിയ ലോക​ത്തി​ലും കൃപ ചൊരി​യും

13, 14. (എ) എന്തൊക്കെ മഹത്തായ പദവി​ക​ളാണ്‌ അഭിഷി​ക്തർക്കാ​യി കാത്തി​രി​ക്കു​ന്നത്‌? (ബി) മനുഷ്യർക്കു​വേണ്ടി അഭിഷി​ക്തർ എന്ത് മഹത്തായ കാര്യം ചെയ്യും?

13 യഹോ​വ​യു​ടെ കൃപ ഈ വ്യവസ്ഥി​തി​യു​ടെ അവസാ​നം​കൊണ്ട് നിലച്ചു​പോ​കു​ന്നില്ല. ക്രിസ്‌തു​വി​നോ​ടൊ​പ്പം സ്വർഗീ​യ​രാ​ജ്യ​ത്തിൽ ഭരിക്കാൻ വിളി​ക്ക​പ്പെട്ട 1,44,000 പേർക്കു ലഭിക്കുന്ന മഹത്തായ പദവി​യെ​ക്കു​റിച്ച് പൗലോസ്‌ ഇങ്ങനെ എഴുതി: “കരുണാ​സ​മ്പ​ന്ന​നായ ദൈവം നമ്മോ​ടുള്ള അതിരറ്റ സ്‌നേഹം നിമിത്തം നാം അപരാ​ധ​ങ്ങ​ളാൽ മരിച്ച​വ​രാ​യി​രി​ക്കെ​ത്തന്നെ നമ്മെ ജീവി​പ്പിച്ച് ക്രിസ്‌തു​വി​നോ​ടു ചേരു​മാ​റാ​ക്കി; കൃപനി​മി​ത്ത​മ​ത്രേ നിങ്ങൾ രക്ഷിക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌. ക്രിസ്‌തു​യേ​ശു​വി​നോട്‌ ഏകീഭ​വിച്ച നമ്മെ ദൈവം ഉയർത്തി ക്രിസ്‌തു​വി​നോ​ടു​കൂ​ടെ സ്വർഗ​ത്തിൽ ഇരുത്തി; അവൻ തന്‍റെ കാരു​ണ്യ​ത്താൽ, ക്രിസ്‌തു​യേ​ശു​വി​നോട്‌ ഏകീഭ​വി​ച്ച​വ​രായ നമ്മോടു കാണിച്ച അളവറ്റ കൃപ വരാനി​രി​ക്കുന്ന കാലങ്ങ​ളി​ലും വെളി​പ്പെ​ടേ​ണ്ട​തി​നു​തന്നെ.”—എഫെ. 2:4-7.

14 സ്വർഗ​ത്തിൽ ക്രിസ്‌തു​വി​നോ​ടൊ​പ്പം സിംഹാ​സ​ന​ങ്ങ​ളിൽ ഇരുന്ന് ഭരിക്കു​മ്പോൾ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്ക് യഹോവ എന്തൊക്കെ അനു​ഗ്ര​ഹ​ങ്ങ​ളാ​ണു കൊടു​ക്കാൻപോ​കു​ന്ന​തെന്നു നമുക്കു ഭാവന​യിൽപ്പോ​ലും കാണാ​നാ​വില്ല. (ലൂക്കോ. 22:28-30; ഫിലി. 3:20, 21; 1 യോഹ. 3:2) അവരോ​ടു പ്രത്യേ​കിച്ച് യഹോവ “അളവറ്റ കൃപ” കാണി​ക്കും. അവർ എല്ലാവ​രും ചേർന്നാ​യി​രി​ക്കും ക്രിസ്‌തു​വി​ന്‍റെ മണവാ​ട്ടി​യായ “പുതിയ യെരു​ശ​ലേം” രൂപം​കൊ​ള്ളു​ന്നത്‌. (വെളി. 3:12; 17:14; 21:2, 9, 10) പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും മോചനം നേടാൻ ആളുകളെ സഹായി​ച്ചു​കൊ​ണ്ടും അവരെ പൂർണ​ത​യി​ലേക്ക് ഉയർത്തി​ക്കൊ​ണ്ടും അഭിഷി​ക്തർ യേശു​വി​നോ​ടൊ​പ്പം ‘ജനതക​ളു​ടെ രോഗ​ശാ​ന്തി​യിൽ’ പങ്കുവ​ഹി​ക്കും.—വെളി​പാട്‌ 22:1, 2, 17 വായി​ക്കുക.

15, 16. ‘വേറെ ആടുക​ളോ​ടു’ ഭാവി​യിൽ യഹോവ എങ്ങനെ കൃപ കാണി​ക്കും?

15 “വരാനി​രി​ക്കുന്ന കാലങ്ങ​ളി​ലും” ദൈവം കൃപ കാണി​ക്കു​മെന്ന് എഫെസ്യർ 2:7-ൽ നമ്മൾ വായി​ക്കു​ന്നു. നിസ്സം​ശ​യ​മാ​യും പുതിയ ലോകം യഹോ​വ​യു​ടെ ‘അളവറ്റ കൃപയ്‌ക്കു’ സാക്ഷ്യം വഹിക്കും. (ലൂക്കോ. 18:29, 30) മഹത്തായ ദൈവ​കൃ​പ​യു​ടെ ഏറ്റവും വലിയ പ്രകട​ന​ങ്ങ​ളിൽ ഒന്നായി​രി​ക്കും മനുഷ്യ​രു​ടെ പുനരു​ത്ഥാ​നം. (ഇയ്യോ. 14:13-15; യോഹ. 5:28, 29) ക്രിസ്‌തു​വി​ന്‍റെ ബലിമ​ര​ണ​ത്തി​നു മുമ്പ് മരിച്ചു​പോയ വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​ല്ലാം ജീവനി​ലേക്കു വരും. കൂടാതെ, അന്ത്യകാ​ലത്ത്‌ വിശ്വ​സ്‌ത​രാ​യി മരിക്കുന്ന ‘വേറെ ആടുക​ളിൽപ്പെ​ട്ട​വ​രും’ തിരികെ ജീവനി​ലേക്കു വന്ന് യഹോ​വയെ സേവി​ക്കും.

16 ദൈവത്തെ അറിയാ​തെ മരിച്ചു​പോയ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുക​ളും ജീവനി​ലേക്കു തിരികെ വരും. യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​നു കീഴ്‌പെ​ടാ​നുള്ള അവസരം അവർക്കു ലഭിക്കും. യോഹ​ന്നാൻ എഴുതി: “മരിച്ചവർ, വലിയ​വ​രും ചെറി​യ​വ​രും സിംഹാ​സ​ന​ത്തി​നു മുമ്പിൽ നിൽക്കു​ന്നതു ഞാൻ കണ്ടു. ചുരു​ളു​കൾ തുറക്ക​പ്പെട്ടു. ജീവന്‍റെ പുസ്‌തകം എന്ന മറ്റൊരു ചുരു​ളും തുറക്ക​പ്പെട്ടു. ചുരു​ളു​ക​ളിൽ എഴുതി​യി​രു​ന്ന​തി​നൊ​ത്ത​വി​ധം മരിച്ച​വർക്ക് അവരുടെ പ്രവൃ​ത്തി​കൾക്ക് അനുസൃ​ത​മായ ന്യായ​വി​ധി ഉണ്ടായി. സമുദ്രം അതിലുള്ള മരിച്ച​വരെ ഏൽപ്പി​ച്ചു​കൊ​ടു​ത്തു. മരണവും പാതാ​ള​വും അവയി​ലുള്ള മരിച്ച​വരെ ഏൽപ്പി​ച്ചു​കൊ​ടു​ത്തു. ഓരോ​രു​ത്തർക്കും അവരവ​രു​ടെ പ്രവൃ​ത്തി​കൾക്ക് അനുസൃ​ത​മായ ന്യായ​വി​ധി ഉണ്ടായി.” (വെളി. 20:12, 13) പുനരു​ത്ഥാ​നം പ്രാപി​ച്ചവർ ബൈബി​ളി​ലെ ദൈവി​ക​ത​ത്ത്വ​ങ്ങൾ പ്രാവർത്തി​ക​മാ​ക്കാൻ പഠിക്കണം. പുതിയ ലോക​ത്തിൽ തുറക്കുന്ന ‘ചുരു​ളു​ക​ളി​ലെ’ നിർദേ​ശ​ങ്ങ​ളും അവർ അനുസ​രി​ക്കണം. അന്ന് എങ്ങനെ ജീവി​ക്കണം എന്നതി​നെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ നിബന്ധ​ന​ക​ളാണ്‌ അവയി​ലു​ണ്ടാ​യി​രി​ക്കുക. പുതിയ ചുരു​ളു​ക​ളി​ലെ നിർദേ​ശങ്ങൾ യഹോ​വ​യു​ടെ കൃപയു​ടെ മറ്റൊരു പ്രകട​ന​മാ​യി​രി​ക്കും.

സുവാർത്ത അറിയി​ക്കു​ന്ന​തിൽ തുടരുക

17. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​മ്പോൾ നമ്മൾ ഏതു കാര്യം മനസ്സിൽപ്പി​ടി​ക്കണം?

17 അന്ത്യം അടുത്തി​രി​ക്കുന്ന ഈ സമയത്ത്‌, സുവാർത്ത അറിയി​ക്കുക എന്നതാണു നമ്മുടെ ഏറ്റവും പ്രധാ​ന​ദൗ​ത്യം. (മർക്കോ. 13:10) ബൈബി​ളി​ലെ സുവാർത്ത യഹോ​വ​യു​ടെ കൃപ എടുത്തു​കാ​ട്ടു​ന്നു. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​മ്പോൾ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുക എന്ന ലക്ഷ്യം കൈവ​രി​ക്കാൻ നമ്മൾ ഇക്കാര്യം മനസ്സിൽപ്പി​ടി​ക്കണം. ഇതു മനസ്സി​ലു​ണ്ടെ​ങ്കിൽ, പുതിയ ലോക​ത്തിൽ ലഭിക്കാൻപോ​കുന്ന എല്ലാ അനു​ഗ്ര​ഹ​ങ്ങ​ളും യഹോ​വ​യു​ടെ മഹത്തായ കൃപയു​ടെ പ്രകട​ന​ങ്ങ​ളാ​ണെന്ന കാര്യം നമ്മൾ ആളുകൾക്കു വ്യക്തമാ​ക്കി​ക്കൊ​ടു​ക്കും.

‘ദൈവ​കൃ​പ​യു​ടെ ഉത്തമ കാര്യ​വി​ചാ​ര​ക​നെന്ന’ നിലയിൽ തീക്ഷ്ണ​ത​യോ​ടെ സേവി​ക്കുക.—1 പത്രോ. 4:10 (17-19 ഖണ്ഡികകൾ കാണുക)

18, 19. നമ്മൾ എങ്ങനെ​യാണ്‌ യഹോ​വ​യു​ടെ കൃപയെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നത്‌?

18 മറ്റുള്ള​വ​രോ​ടു സാക്ഷീ​ക​രി​ക്കു​മ്പോൾ, ക്രിസ്‌തു​വി​ന്‍റെ ഭരണത്തിൻകീ​ഴിൽ മനുഷ്യർക്കു മറുവി​ല​യു​ടെ മുഴുവൻ പ്രയോ​ജ​ന​വും ലഭിക്കു​മെ​ന്നും എല്ലാവ​രും പൂർണ​ത​യി​ലേക്കു വരു​മെ​ന്നും നമുക്കു വിശദീ​ക​രി​ക്കാം. ‘സൃഷ്ടി​ത​ന്നെ​യും ജീർണ​ത​യു​ടെ അടിമ​ത്ത​ത്തിൽനി​ന്നു സ്വത​ന്ത്ര​മാ​ക്ക​പ്പെട്ട് ദൈവ​മ​ക്ക​ളു​ടെ മഹത്തായ സ്വാത​ന്ത്ര്യം പ്രാപി​ക്കും’ എന്നു ബൈബിൾ പറയുന്നു. (റോമ. 8:20) യഹോ​വ​യു​ടെ അതുല്യ​മായ കൃപ​കൊ​ണ്ടു​മാ​ത്ര​മാണ്‌ ഇതു സാധ്യ​മാ​കു​ന്നത്‌.

19 താത്‌പ​ര്യം കാണി​ക്കു​ന്ന​വ​രോ​ടു വെളി​പാട്‌ 21:4, 5-ൽ കാണുന്ന പുളകം​കൊ​ള്ളി​ക്കുന്ന ഈ വാഗ്‌ദാ​നം പങ്കു​വെ​ക്കാ​നുള്ള പദവി​യും നമുക്കുണ്ട്: “(ദൈവം) അവരുടെ കണ്ണിൽനി​ന്നു കണ്ണുനീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കു​ക​യില്ല. വിലാ​പ​മോ മുറവി​ളി​യോ വേദന​യോ ഇനി ഉണ്ടായി​രി​ക്കു​ക​യില്ല. ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.” സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വ​നായ യഹോവ പറയുന്നു: “ഇതാ, ഞാൻ സകലതും പുതി​യ​താ​ക്കു​ന്നു.” യഹോവ കൂട്ടി​ച്ചേർക്കു​ന്നു: “എഴുതുക, ഈ വചനം വിശ്വാ​സ​യോ​ഗ്യ​വും സത്യവും ആകുന്നു.” ഈ സുവാർത്ത തീക്ഷ്ണ​ത​യോ​ടെ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ച്ചു​കൊണ്ട് നമുക്ക് യഹോ​വ​യു​ടെ കൃപയെ മഹത്ത്വ​പ്പെ​ടു​ത്താം!