1 യോഹന്നാൻ 5:1-21

5  യേശു​വാ​ണു ക്രിസ്‌തു എന്നു വിശ്വ​സി​ക്കുന്ന എല്ലാവ​രും ദൈവ​ത്തിൽനിന്ന്‌ ജനിച്ച​വ​രാണ്‌.+ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്ന​വരെ​ല്ലാം പിതാ​വിൽനിന്ന്‌ ജനിച്ച​വരെ​യും സ്‌നേ​ഹി​ക്കു​ന്നു.  നമ്മൾ ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ക​യും ചെയ്യുന്നെ​ങ്കിൽ, നമ്മൾ ദൈവമക്കളെയും+ സ്‌നേ​ഹി​ക്കു​ന്നുണ്ടെന്നു മനസ്സി​ലാ​ക്കാം.  ദൈവത്തിന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്ന​താ​ണു ദൈവത്തോ​ടുള്ള സ്‌നേഹം.+ ദൈവ​ത്തി​ന്റെ കല്‌പ​നകൾ ഒരു ഭാരമല്ല.+  കാരണം ദൈവ​ത്തിൽനിന്ന്‌ ജനിച്ചവരൊക്കെ* ലോകത്തെ കീഴട​ക്കു​ന്നു.+ ലോകത്തെ കീഴട​ക്കാൻ നമ്മളെ പ്രാപ്‌ത​രാ​ക്കി​യതു നമ്മുടെ വിശ്വാ​സ​മാണ്‌.+  ആർക്കാണു ലോകത്തെ കീഴട​ക്കാ​നാ​കു​ന്നത്‌?+ യേശു ദൈവപുത്രനാണെന്നു+ വിശ്വ​സി​ക്കു​ന്ന​യാൾക്കല്ലേ അതിനു കഴിയൂ?  വെള്ളത്താലും രക്തത്താ​ലും വന്നവനാ​ണു യേശുക്രി​സ്‌തു. അതെ, വെള്ള​ത്തോ​ടെ മാത്രമല്ല,+ വെള്ള​ത്തോ​ടും രക്തത്തോ​ടും കൂടെ.+ ഇതെക്കു​റിച്ച്‌ ദൈവാ​ത്മാവ്‌ സാക്ഷ്യപ്പെ​ടു​ത്തു​ന്നു;+ ദൈവാ​ത്മാവ്‌ സത്യമാ​ണ​ല്ലോ.  സാക്ഷി പറയു​ന്നവർ മൂന്നുണ്ട്‌:  ദൈവാത്മാവ്‌,+ വെള്ളം,+ രക്തം.+ ഇവർ മൂന്നും യോജി​പ്പി​ലാണ്‌.  മനുഷ്യരുടെ സാക്ഷിമൊ​ഴി നമ്മൾ സ്വീക​രി​ക്കാ​റു​ണ്ട​ല്ലോ. ദൈവം പുത്രനെ​ക്കു​റിച്ച്‌ സാക്ഷി പറഞ്ഞി​രി​ക്കു​ന്ന​തുകൊണ്ട്‌ ദൈവ​ത്തി​ന്റെ സാക്ഷിമൊ​ഴി അതിലും എത്രയോ വലുതാ​ണ്‌. 10  ദൈവപുത്രനിൽ വിശ്വ​സി​ക്കു​ന്ന​യാ​ളു​ടെ ഉള്ളിൽ ദൈവ​ത്തി​ന്റെ സാക്ഷിമൊ​ഴി​ക​ളുണ്ട്‌. ദൈവ​ത്തിൽ വിശ്വ​സി​ക്കാ​ത്ത​യാൾ ദൈവത്തെ ഒരു നുണയ​നാ​ക്കി​യി​രി​ക്കു​ന്നു.+ കാരണം ദൈവം പുത്രനെ​ക്കു​റിച്ച്‌ നൽകിയ സാക്ഷിമൊ​ഴി​യിൽ അയാൾ വിശ്വ​സി​ക്കു​ന്നില്ല. 11  ദൈവം നമുക്കു നിത്യജീവൻ+ നൽകിയെ​ന്നും തന്റെ പുത്രനിലൂടെയാണ്‌+ ഈ ജീവൻ നമുക്കു ലഭിക്കു​ന്നതെ​ന്നും ഉള്ളതാണ്‌ ആ സാക്ഷിമൊ​ഴി. 12  പുത്രനെ അംഗീ​ക​രി​ക്കു​ന്ന​വനു നിത്യ​ജീ​വ​നുണ്ട്‌; ദൈവ​പുത്രനെ അംഗീ​ക​രി​ക്കാ​ത്ത​വന്‌ ഈ ജീവനില്ല.+ 13  ദൈവപുത്രന്റെ നാമത്തിൽ വിശ്വ​സി​ക്കുന്ന നിങ്ങൾക്കു നിത്യജീവനുണ്ടെന്നു+ നിങ്ങൾ അറിയാൻവേ​ണ്ടി​യാ​ണു ഞാൻ നിങ്ങൾക്ക്‌ ഇത്‌ എഴുതു​ന്നത്‌.+ 14  ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ എന്ത്‌ അപേക്ഷിച്ചാലും+ ദൈവം നമ്മുടെ അപേക്ഷ കേൾക്കും എന്നു നമുക്ക്‌ ഉറപ്പാണ്‌.+ 15  നമ്മൾ എന്ത്‌ അപേക്ഷി​ച്ചാ​ലും ദൈവം അതു കേൾക്കു​മെന്ന്‌ ഉറപ്പു​ള്ള​തി​നാൽ ദൈവത്തോ​ടു ചോദി​ച്ചതു തീർച്ച​യാ​യും ലഭിക്കുമെ​ന്നും നമുക്ക്‌ അറിയാം.+ 16  സഹോദരൻ മരണശിക്ഷ അർഹി​ക്കാത്ത ഒരു പാപം ചെയ്യു​ന്ന​താ​യി ആരെങ്കി​ലും കണ്ടാൽ അയാൾ ആ സഹോ​ദ​ര​നുവേണ്ടി പ്രാർഥി​ക്കണം. ദൈവം ആ വ്യക്തിക്കു ജീവൻ നൽകും.+ മരണശിക്ഷ അർഹി​ക്കാത്ത പാപം ചെയ്യു​ന്ന​വ​രു​ടെ കാര്യ​ത്തി​ലാണ്‌ ഇത്‌. എന്നാൽ മരണശിക്ഷ അർഹി​ക്കുന്ന പാപവു​മുണ്ട്‌.+ ഇങ്ങനെ​യുള്ള പാപം ചെയ്യു​ന്ന​യാൾക്കുവേണ്ടി പ്രാർഥി​ക്ക​ണമെന്നു ഞാൻ പറയു​ന്നില്ല. 17  എല്ലാ അനീതി​യും പാപമാ​ണ്‌.+ എന്നാൽ മരണശിക്ഷ അർഹി​ക്കാത്ത പാപവു​മുണ്ട്‌. 18  ദൈവത്തിൽനിന്ന്‌ ജനിച്ചവർ ആരും പാപം ചെയ്യു​ന്നതു ശീലമാ​ക്കില്ലെന്നു നമുക്ക്‌ അറിയാം. ദൈവ​ത്തിൽനിന്ന്‌ ജനിച്ചവൻ* അയാളെ കാക്കുന്നു; അതു​കൊണ്ട്‌ ദുഷ്ടന്‌ അയാളെ തൊടാൻപോ​ലും പറ്റില്ല.+ 19  നമ്മൾ ദൈവ​ത്തിൽനി​ന്നു​ള്ള​വ​രാണെന്നു നമുക്ക്‌ അറിയാം. പക്ഷേ ലോകം മുഴു​വ​നും ദുഷ്ടന്റെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌.+ 20  എന്നാൽ ദൈവ​പു​ത്രൻ വന്നെന്നും+ നമ്മൾ സത്യദൈ​വത്തെ​ക്കു​റിച്ച്‌ അറിവ്‌ നേടാ​നാ​യി നമുക്ക്‌ ഉൾക്കാഴ്‌ച* തന്നെന്നും നമുക്ക്‌ അറിയാം. പുത്ര​നായ യേശുക്രി​സ്‌തു​വി​ലൂ​ടെ നമ്മൾ ദൈവ​വു​മാ​യി യോജി​പ്പി​ലു​മാണ്‌.+ ഈ ദൈവ​മാ​ണു സത്യദൈ​വ​വും നിത്യ​ജീ​വ​നും.+ 21  കുഞ്ഞുങ്ങളേ, വിഗ്ര​ഹ​ങ്ങ​ളിൽനിന്ന്‌ അകന്നി​രി​ക്കാൻ ശ്രദ്ധി​ച്ചുകൊ​ള്ളൂ.+

അടിക്കുറിപ്പുകള്‍

അക്ഷ. “ജനിച്ച​തെ​ല്ലാം.”
അതായത്‌, ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു.
അക്ഷ. “മാനസി​ക​പ്രാ​പ്‌തി; ഗ്രഹണ​ശക്തി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം