സങ്കീർത്ത​നം 4:1-8

സംഗീതസംഘനായകന്‌; തന്ത്രി​വാ​ദ്യ​ങ്ങ​ളോ​ടെ പാടേ​ണ്ടത്‌. ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 4  നീതി​മാ​നായ എന്റെ ദൈവമേ,+ ഞാൻ വിളി​ക്കു​മ്പോൾ ഉത്തരം തരേണമേ; കഷ്ടതയിൽ എനിക്കു രക്ഷാമാർഗം* ഒരു​ക്കേ​ണമേ. എന്നോടു പ്രീതി കാട്ടി എന്റെ പ്രാർഥ​ന​യ്‌ക്കു ചെവി ചായി​ക്കേ​ണമേ.   മനുഷ്യമക്കളേ, എത്ര കാലം നിങ്ങൾ എന്റെ സത്‌കീർത്തി​ക്കു കളങ്ക​മേൽപ്പിച്ച്‌ എന്നെ അപമാ​നി​ക്കും? എത്ര നാൾ നിങ്ങൾ ഒരു ഗുണവു​മി​ല്ലാ​ത്ത​തി​നെ സ്‌നേ​ഹി​ക്കും, വ്യാജ​മാ​യ​തി​നെ അന്വേ​ഷി​ക്കും? (സേലാ)   യഹോവ തന്റെ വിശ്വ​സ്‌ത​നോ​ടു പ്രത്യേ​ക​പ​രി​ഗണന കാണിക്കുമെന്ന്‌* അറിഞ്ഞു​കൊ​ള്ളുക.ഞാൻ വിളി​ച്ച​പേ​ക്ഷി​ക്കു​മ്പോൾ യഹോവ കേൾക്കും.   മനസ്സ്‌ ഇളകി​മ​റി​ഞ്ഞേ​ക്കാം; പക്ഷേ പാപം ചെയ്യരു​ത്‌.+ പറയാ​നു​ള്ള​തു കിടക്ക​യിൽവെച്ച്‌ മനസ്സിൽ പറഞ്ഞിട്ട്‌ മിണ്ടാ​തി​രി​ക്കുക. (സേലാ)   നീതിബലികൾ അർപ്പിക്കൂ!യഹോ​വ​യിൽ ആശ്രയി​ക്കൂ!+   “നല്ലത്‌ എന്തെങ്കി​ലും കാണി​ച്ചു​ത​രാൻ ആരുണ്ട്‌” എന്നു പലരും ചോദി​ക്കു​ന്നു. യഹോവേ, അങ്ങയുടെ മുഖ​പ്ര​കാ​ശം ഞങ്ങളുടെ മേൽ ശോഭി​ക്കട്ടെ.+   ധാന്യവിളവും പുതു​വീ​ഞ്ഞും സമൃദ്ധ​മാ​യി ലഭിച്ച​വർക്കു​ള്ള​തി​നെ​ക്കാൾ ആനന്ദംഅങ്ങ്‌ എന്റെ ഹൃദയ​ത്തിൽ നിറച്ചി​രി​ക്കു​ന്നു.   ഞാൻ സമാധാ​ന​ത്തോ​ടെ കിടന്നു​റ​ങ്ങും.+യഹോവേ, അങ്ങാണ​ല്ലോ ഞാൻ സുരക്ഷി​ത​നാ​യി കഴിയാൻ ഇടയാ​ക്കു​ന്നത്‌.+

അടിക്കുറിപ്പുകള്‍

അക്ഷ. “വിശാ​ല​മായ ഒരിടം.”
അഥവാ “തന്റെ വിശ്വ​സ്‌തനെ വേർതി​രി​ക്കു​മെന്ന്‌; തന്റെ വിശ്വ​സ്‌തനെ തനിക്കാ​യി മാറ്റി​നി​റു​ത്തു​മെന്ന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം