സങ്കീർത്തനം 5:1-12

സംഗീതസംഘനായകന്‌, നെഹി​ലോ​ത്തി​നു​വേണ്ടി.* ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 5  യഹോവേ, എന്റെ വാക്കു​കൾക്കു ചെവി തരേണമേ;+എന്റെ നെടു​വീർപ്പു​കൾക്കു കാതോർക്കേ​ണമേ.   എന്റെ രാജാവേ, എന്റെ ദൈവമേ, അങ്ങയോ​ട​ല്ലോ ഞാൻ പ്രാർഥി​ക്കു​ന്നത്‌.സഹായ​ത്തി​നാ​യു​ള്ള എന്റെ നിലവി​ളി കേൾക്കേ​ണമേ.   യഹോവേ, രാവിലെ അങ്ങ്‌ എന്റെ സ്വരം കേൾക്കും.+പ്രഭാ​ത​ത്തിൽ ഞാൻ എന്റെ സങ്കടങ്ങൾ അങ്ങയെ അറിയിച്ച്‌+ പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കും.   അങ്ങ്‌ ദുഷ്ടത​യിൽ സന്തോ​ഷി​ക്കാത്ത ദൈവ​മാ​ണ​ല്ലോ.+തിന്മ ചെയ്യു​ന്ന​വർക്ക്‌ ആർക്കും അങ്ങയോ​ടൊ​പ്പം കഴിയാ​നാ​കില്ല;+   ഗർവികൾക്കു തിരു​സ​ന്നി​ധി​യിൽ നിൽക്കാ​നു​മാ​കില്ല. ദുഷ്ടത കാട്ടു​ന്ന​വ​രെ​യെ​ല്ലാം അങ്ങ്‌ വെറു​ക്കു​ന്ന​ല്ലോ.+   നുണയന്മാരെ അങ്ങ്‌ കൊ​ന്നൊ​ടു​ക്കും.+ അക്രമവാസനയുള്ളവരെയും* വഞ്ചക​രെ​യും യഹോവ വെറു​ക്കു​ന്നു.+   അങ്ങയുടെ സമൃദ്ധ​മായ അചഞ്ചല​സ്‌നേഹം നിമിത്തം+ ഞാൻ പക്ഷേ, അങ്ങയുടെ ഭവനത്തി​ലേക്കു വരും.+അങ്ങയോ​ടു​ള്ള ഭയാദ​ര​വോ​ടെ അങ്ങയുടെ വിശുദ്ധാലയത്തെ* നോക്കി ഞാൻ കുമ്പി​ടും.+   എനിക്കു ശത്രു​ക്ക​ളു​ള്ള​തു​കൊണ്ട്‌ യഹോവേ, അങ്ങയുടെ നീതി​പാ​ത​യിൽ എന്നെ നയി​ക്കേ​ണമേ.തടസ്സങ്ങ​ളി​ല്ലാ​തെ അങ്ങയുടെ വഴിയേ പോകാൻ എന്നെ സഹായി​ക്കേ​ണമേ.+   അവർ പറയു​ന്ന​തൊ​ന്നും വിശ്വ​സി​ക്കാ​നാ​കി​ല്ല​ല്ലോ.അവരുടെ ഉള്ളിൽ ദ്രോ​ഹ​ചി​ന്തകൾ മാത്രമേ ഉള്ളൂ.അവരുടെ തൊണ്ട, തുറന്ന ശവക്കുഴി.നാവു​കൊണ്ട്‌ അവർ മുഖസ്‌തുതി* പറയുന്നു.+ 10  എന്നാൽ, ദൈവം അവരെ കുറ്റക്കാ​രെന്നു വിധി​ക്കും.സ്വന്തം കുടി​ല​ത​ന്ത്ര​ങ്ങൾതന്നെ അവരുടെ വീഴ്‌ച​യ്‌ക്കു കാരണ​മാ​കും.+ അവരുടെ ലംഘനങ്ങൾ പെരു​കി​യി​രി​ക്ക​യാൽ അവരെ ഓടി​ച്ചു​ക​ള​യേ​ണമേ.അവർ അങ്ങയെ ധിക്കരി​ച്ചി​രി​ക്കു​ന്ന​ല്ലോ. 11  പക്ഷേ, അങ്ങയിൽ അഭയം തേടി​യ​വ​രെ​ല്ലാം ആനന്ദി​ക്കും.+അവർ എപ്പോ​ഴും സന്തോ​ഷി​ച്ചാർക്കും. അവരുടെ അടു​ത്തേക്കു ചെല്ലാൻ അങ്ങ്‌ ആരെയും സമ്മതി​ക്കില്ല.അങ്ങയുടെ പേരിനെ സ്‌നേ​ഹി​ക്കു​ന്നവർ അങ്ങയിൽ ആനന്ദി​ക്കും. 12  കാരണം യഹോവേ, അങ്ങ്‌ നീതി​മാ​ന്മാ​രെ അനു​ഗ്ര​ഹി​ക്കു​മ​ല്ലോ;വൻപരി​ച​കൊ​ണ്ടെ​ന്ന​പോ​ലെ പ്രീതി​യാൽ അവരെ വലയം ചെയ്യു​മ​ല്ലോ.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “രക്തം ചൊരി​യു​ന്ന​വ​രെ​യും.”
അഥവാ “വിശു​ദ്ധ​മ​ന്ദി​രത്തെ.”
അഥവാ “ഭംഗി​വാ​ക്ക്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം