സങ്കീർത്തനം 3:1-8

ദാവീദ്‌ തന്റെ മകനായ അബ്‌ശാ​ലോ​മി​ന്റെ അടുത്തു​നിന്ന്‌ ഓടി​പ്പോ​യ​പ്പോൾ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.+ 3  യഹോവേ, എന്തു​കൊ​ണ്ടാണ്‌ എനിക്ക്‌ ഇത്രയ​ധി​കം ശത്രുക്കൾ?+ ഇത്ര​യേ​റെ ആളുകൾ എനിക്കു വിരോ​ധ​മാ​യി എഴു​ന്നേൽക്കു​ന്നത്‌ എന്താണ്‌?+   “ദൈവം അയാളെ രക്ഷിക്കാൻപോ​കു​ന്നില്ല” എന്നു പലരും എന്നെക്കു​റിച്ച്‌ പറയുന്നു.+ (സേലാ)*   എന്നാൽ യഹോവേ, ഒരു പരിച​പോ​ലെ അങ്ങ്‌ എനിക്കു ചുറ്റു​മുണ്ട്‌.+അങ്ങ്‌ എന്റെ മഹത്ത്വ​മാണ്‌,+ എന്റെ തല ഉയർത്തു​ന്ന​വ​നാണ്‌.+   ഞാൻ യഹോ​വയെ ഉറക്കെ വിളി​ക്കും.തന്റെ വിശു​ദ്ധ​പർവ​ത​ത്തിൽനിന്ന്‌ ദൈവം എനിക്ക്‌ ഉത്തര​മേ​കും.+ (സേലാ)   ഞാൻ കിടന്നു​റ​ങ്ങും;യഹോവ എന്നെന്നും എന്നെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നാൽസുരക്ഷി​ത​നാ​യി ഞാൻ ഉറങ്ങി​യെ​ണീ​ക്കും.+   അനേകായിരങ്ങൾ ചുറ്റും അണിനി​ര​ന്നി​രി​ക്കു​ന്നു;എങ്കിലും എനി​ക്കൊ​ട്ടും പേടി​യില്ല.+   യഹോവേ, എഴു​ന്നേൽക്കേ​ണമേ! എന്റെ ദൈവമേ, എന്നെ രക്ഷി​ക്കേ​ണമേ!+ അങ്ങ്‌ എന്റെ ശത്രു​ക്ക​ളു​ടെ​യെ​ല്ലാം കരണത്ത്‌ അടിക്കു​മ​ല്ലോ.ദുഷ്ടന്മാ​രു​ടെ പല്ലുകൾ അങ്ങ്‌ അടിച്ച്‌ തകർക്കും.+   രക്ഷ യഹോ​വ​യിൽനിന്ന്‌ വരുന്നു.+ അങ്ങയുടെ അനു​ഗ്രഹം അങ്ങയുടെ ജനത്തി​ന്മേ​ലുണ്ട്‌. (സേലാ)

അടിക്കുറിപ്പുകള്‍

പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം