യോഹ​ന്നാൻ എഴുതിയ ഒന്നാമത്തെ കത്ത്‌ 4:1-21

4  പ്രിയപ്പെ​ട്ട​വരേ, ദൈവ​ത്തിൽനി​ന്നു​ള്ളതെന്നു തോന്നുന്ന എല്ലാ പ്രസ്‌താവനകളും* നിങ്ങൾ വിശ്വ​സി​ക്ക​രുത്‌.+ അവ* ദൈവ​ത്തിൽനി​ന്നു​തന്നെ​യാ​ണോ എന്നു പരി​ശോ​ധി​ക്കണം.+ കാരണം ലോക​ത്തിൽ ഒരുപാ​ടു കള്ളപ്ര​വാ​ച​ക​ന്മാർ പ്രത്യ​ക്ഷപ്പെ​ട്ടി​രി​ക്കു​ന്നു.+  ഒരു പ്രസ്‌താ​വന ദൈവ​ത്തിൽനി​ന്നു​ള്ള​താ​ണോ എന്ന്‌ ഇങ്ങനെ തിരി​ച്ച​റി​യാം: യേശുക്രി​സ്‌തു മനുഷ്യനായി* വന്നെന്ന്‌ അംഗീ​ക​രി​ക്കുന്ന ഏതൊരു പ്രസ്‌താ​വ​ന​യും ദൈവ​ത്തിൽനി​ന്നു​ള്ള​താണ്‌.+  യേശുവിനെ അംഗീ​ക​രി​ക്കാത്ത പ്രസ്‌താ​വ​നകൾ ദൈവ​ത്തിൽനി​ന്നു​ള്ളതല്ല.+ അവ ക്രിസ്‌തു​വി​രു​ദ്ധ​നിൽനി​ന്നു​ള്ള​താണ്‌. അവർ അത്തരം പ്രസ്‌താ​വ​നകൾ നടത്തു​മെന്നു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ.+ അവ ഇപ്പോൾത്തന്നെ ലോക​ത്തുണ്ട്‌.+  കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവ​ത്തിൽനി​ന്നു​ള്ള​വ​രാണ്‌. നിങ്ങൾ അവരെ ജയിച്ച​ട​ക്കി​യി​രി​ക്കു​ന്നു.+ കാരണം, നിങ്ങളു​മാ​യി യോജിപ്പിലായിരിക്കുന്നവൻ+ ലോക​വു​മാ​യി യോജിപ്പിലായിരിക്കുന്നവനെക്കാൾ+ വലിയ​വ​നാണ്‌.  അവർ ലോക​ത്തു​നി​ന്നു​ള്ള​വ​രാണ്‌.+ അതു​കൊണ്ട്‌ ലോക​ത്തു​നിന്ന്‌ ഉത്ഭവിച്ച കാര്യങ്ങൾ അവർ സംസാ​രി​ക്കു​ന്നു, ലോകം അവരുടെ വാക്കു കേൾക്കു​ക​യും ചെയ്യുന്നു.+  എന്നാൽ നമ്മൾ ദൈവ​ത്തിൽനി​ന്നു​ള്ള​വ​രാണ്‌. ദൈവത്തെ അറിയു​ന്നവൻ നമ്മുടെ വാക്കു കേൾക്കു​ന്നു.+ ദൈവ​ത്തിൽനി​ന്ന​ല്ലാ​ത്തവൻ നമ്മുടെ വാക്കു കേൾക്കു​ന്നില്ല.+ ഇതിലൂ​ടെ സത്യമായ പ്രസ്‌താ​വന ഏതാ​ണെ​ന്നും വ്യാജ​മായ പ്രസ്‌താ​വന ഏതാ​ണെ​ന്നും തിരി​ച്ച​റി​യാം.+  പ്രിയപ്പെട്ടവരേ, നമുക്കു പരസ്‌പരം സ്‌നേ​ഹി​ക്കാം.+ കാരണം സ്‌നേഹം ദൈവ​ത്തിൽനി​ന്നു​ള്ള​താണ്‌. സ്‌നേ​ഹി​ക്കു​ന്ന​വരെ​ല്ലാം ദൈവ​ത്തിൽനിന്ന്‌ ജനിച്ചി​രി​ക്കു​ന്നു, ദൈവത്തെ അറിയു​ക​യും ചെയ്യുന്നു.+  എന്നാൽ സ്‌നേ​ഹി​ക്കാ​ത്തവർ ദൈവത്തെ അറിഞ്ഞി​ട്ടില്ല; കാരണം ദൈവം സ്‌നേ​ഹ​മാണ്‌.+  തന്റെ ഏകജാതനിലൂടെ+ നമുക്കു ജീവൻ ലഭിക്കാൻവേണ്ടി ദൈവം ആ മകനെ ലോക​ത്തേക്ക്‌ അയച്ചു. ഇതിലൂ​ടെ ദൈവ​ത്തി​നു നമ്മളോ​ടുള്ള സ്‌നേഹം വെളിപ്പെ​ട്ടി​രി​ക്കു​ന്നു.+ 10  നമ്മൾ ദൈവത്തെ സ്‌നേ​ഹി​ച്ചി​ട്ടല്ല, പകരം നമ്മളോ​ടുള്ള സ്‌നേഹം കാരണ​മാ​ണു ദൈവം തന്റെ മകനെ നമ്മുടെ പാപങ്ങൾക്ക്‌ ഒരു അനുരഞ്‌ജനബലിയായി*+ അയച്ചത്‌. ഇതാണ്‌ യഥാർഥ​സ്‌നേഹം. 11  പ്രിയപ്പെട്ടവരേ, ദൈവം നമ്മളെ ഇങ്ങനെ സ്‌നേ​ഹി​ച്ച​തുകൊണ്ട്‌ നമ്മളും പരസ്‌പരം സ്‌നേ​ഹി​ക്കാൻ ബാധ്യ​സ്ഥ​രാണ്‌.+ 12  ദൈവത്തെ ആരും ഒരിക്ക​ലും കണ്ടിട്ടില്ല.+ നമ്മൾ പരസ്‌പരം സ്‌നേ​ഹി​ക്കുന്നെ​ങ്കിൽ ദൈവം നമ്മളിൽ വസിക്കു​ന്നു; ദൈവ​ത്തി​ന്റെ സ്‌നേഹം നമ്മളിൽ പൂർണ​മാ​യി​രി​ക്കു​ന്നു.+ 13  ദൈവം തന്റെ ആത്മാവി​നെ നമുക്കു നൽകി​യി​രി​ക്കു​ന്ന​തുകൊണ്ട്‌ നമ്മൾ ദൈവ​വു​മാ​യും ദൈവം നമ്മളു​മാ​യും യോജി​പ്പി​ലാണെന്നു നമ്മൾ മനസ്സി​ലാ​ക്കു​ന്നു. 14  പിതാവ്‌ പുത്രനെ ലോക​ത്തി​ന്റെ രക്ഷകനായി+ അയച്ചു എന്നതു ഞങ്ങൾ കണ്ട്‌ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു; ഞങ്ങൾ അതെക്കു​റിച്ച്‌ ആളുകളോ​ടു പറയു​ക​യും ചെയ്യുന്നു. 15  യേശു ദൈവ​പുത്ര​നാണെന്ന്‌ അംഗീകരിക്കുന്നയാൾ+ ദൈവ​വു​മാ​യും ദൈവം അയാളു​മാ​യും യോജി​പ്പി​ലാണ്‌.+ 16  ദൈവത്തിനു ഞങ്ങളോ​ടുള്ള സ്‌നേഹം ഞങ്ങൾ തിരി​ച്ച​റി​യു​ക​യും വിശ്വ​സി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+ ദൈവം സ്‌നേ​ഹ​മാണ്‌.+ സ്‌നേ​ഹ​ത്തിൽ നിലനിൽക്കു​ന്ന​യാൾ ദൈവ​വു​മാ​യും ദൈവം അയാളു​മാ​യും യോജി​പ്പി​ലാണ്‌.+ 17  ന്യായവിധിദിവസം ധൈര്യത്തോടെ* നമുക്കു ദൈവത്തെ സമീപി​ക്കാൻ കഴിയുംവിധം+ സ്‌നേഹം നമ്മളിൽ പൂർണ​മാ​യി​രി​ക്കു​ന്നു. കാരണം ഈ ലോകത്ത്‌ നമ്മൾ ക്രിസ്‌തുയേ​ശു​വിനെപ്പോലെ​തന്നെ​യാണ്‌. 18  സ്‌നേഹമുള്ളിടത്ത്‌ ഭയമില്ല.+ ഭയം നമ്മളെ പിന്നോ​ട്ട്‌ വലിക്കു​ന്നു. എന്നാൽ സമ്പൂർണ​സ്‌നേഹം ഭയത്തെ അകറ്റി​ക്ക​ള​യു​ന്നു.* ഭയപ്പെ​ടു​ന്ന​യാൾ സ്‌നേ​ഹ​ത്തിൽ പൂർണനല്ല.+ 19  ദൈവം ആദ്യം നമ്മളെ സ്‌നേ​ഹി​ച്ച​തുകൊ​ണ്ടാ​ണു നമ്മൾ സ്‌നേ​ഹി​ക്കു​ന്നത്‌.+ 20  “ഞാൻ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നു” എന്നു പറയു​ക​യും സഹോ​ദ​രനെ വെറു​ക്കു​ക​യും ചെയ്യു​ന്ന​യാൾ നുണയ​നാണ്‌.+ കാണുന്ന സഹോ​ദ​രനെ സ്‌നേഹിക്കാത്തയാൾ+ കാണാത്ത ദൈവത്തെ എങ്ങനെ സ്‌നേ​ഹി​ക്കും?+ 21  ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​യാൾ സഹോ​ദ​രനെ​യും സ്‌നേ​ഹി​ക്കണം എന്നു ദൈവം നമ്മളോ​ടു കല്‌പി​ച്ചി​രി​ക്കു​ന്നു.+

അടിക്കുറിപ്പുകള്‍

അക്ഷ. “ആ ആത്മാക്കൾ.”
അക്ഷ. “പ്രിയ​പ്പെ​ട്ട​വരേ, ഏത്‌ ആത്മാവി​നെ​യും.”
അക്ഷ. “ജഡത്തിൽ.”
അഥവാ “നമുക്കു പാപപ​രി​ഹാ​ര​ത്തി​നുള്ള ബലിയാ​യി; പാപം ചെയ്‌ത നമുക്കു ദൈവ​വു​മാ​യി രമ്യത​യി​ലാ​കാ​നുള്ള ഒരു മാർഗ​മാ​യി.”
അഥവാ “ആത്മവി​ശ്വാ​സ​ത്തോ​ടെ.”
അഥവാ “ഓടി​ച്ചു​ക​ള​യു​ന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം