സങ്കീർത്ത​നം 145:1-21

ദാവീദിന്റെ സ്‌തുതി. א (ആലേഫ്‌) 145  രാജാ​വായ എന്റെ ദൈവമേ, ഞാൻ അങ്ങയെ വാഴ്‌ത്തും;+എന്നുമെന്നേക്കും അങ്ങയുടെ പേര്‌ സ്‌തു​തി​ക്കും.+ ב (ബേത്ത്‌)   ദിവസം മുഴുവൻ ഞാൻ അങ്ങയെ വാഴ്‌ത്തും;+എന്നുമെന്നേക്കും അങ്ങയുടെ പേര്‌ സ്‌തു​തി​ക്കും.+ ג (ഗീമെൽ)   യഹോവ മഹാൻ, സ്‌തു​തിക്ക്‌ ഏറ്റവും യോഗ്യൻ;+ദൈവമാഹാത്മ്യം ഗ്രാഹ്യ​ത്തിന്‌ അതീതം.+ ד (ദാലെത്ത്‌)   വരുംതലമുറകളെല്ലാം അങ്ങയുടെ പ്രവൃ​ത്തി​കൾ സ്‌തു​തി​ക്കും,അങ്ങയുടെ അത്ഭുതങ്ങൾ വർണി​ക്കും.+ ה (ഹേ)   അങ്ങയുടെ പ്രതാ​പ​ത്തി​ന്റെ മഹദ്‌ഗാം​ഭീ​ര്യ​ത്തെ​ക്കു​റിച്ച്‌ അവർ സംസാ​രി​ക്കും;+ഞാൻ അങ്ങയുടെ അത്ഭുത​പ്ര​വൃ​ത്തി​കൾ ധ്യാനി​ക്കും. ו (വൗ)   അങ്ങയുടെ ഭയാദ​രവ്‌ ഉണർത്തുന്ന പ്രവൃത്തികളെക്കുറിച്ച്‌* അവർ സംസാ​രി​ക്കും;ഞാൻ അങ്ങയുടെ മാഹാ​ത്മ്യം വിവരി​ക്കും. ז (സയിൻ)   അങ്ങയുടെ സമൃദ്ധ​മായ നന്മ ഓർക്കുമ്പോൾ* അവർ മതിമ​റന്ന്‌ സന്തോ​ഷി​ക്കും;+അങ്ങയുടെ നീതി നിമിത്തം അവർ ആനന്ദി​ച്ചാർക്കും.+ ח (ഹേത്ത്‌)   യഹോവ അനുക​മ്പ​യു​ള്ളവൻ,* കരുണാ​മയൻ;+പെട്ടെന്നു കോപി​ക്കാ​ത്തവൻ, അചഞ്ചല​സ്‌നേഹം നിറഞ്ഞവൻ.+ ט (തേത്ത്‌)   യഹോവ എല്ലാവർക്കും നല്ലവൻ;+ദൈവത്തിന്റെ പ്രവൃ​ത്തി​ക​ളി​ലെ​ല്ലാം കരുണ കാണാം. י (യോദ്‌) 10  യഹോവേ, അങ്ങയുടെ പ്രവൃ​ത്തി​ക​ളെ​ല്ലാം അങ്ങയ്‌ക്കു മഹത്ത്വ​മേ​കും;+അങ്ങയുടെ വിശ്വ​സ്‌തർ അങ്ങയെ സ്‌തു​തി​ക്കും.+ כ (കഫ്‌) 11  അവർ അങ്ങയുടെ രാജാ​ധി​കാ​ര​ത്തി​ന്റെ മഹത്ത്വം ഘോഷി​ക്കും;+അങ്ങയുടെ പ്രതാ​പ​ത്തെ​ക്കു​റിച്ച്‌ വിവരി​ക്കും;+ ל (ലാമെദ്‌) 12  അങ്ങനെ അവർ, അങ്ങയുടെ അത്ഭുതങ്ങളെക്കുറിച്ചും+അങ്ങയുടെ രാജാ​ധി​കാ​ര​ത്തി​ന്റെ മഹനീ​യ​പ്ര​താ​പ​ത്തെ​ക്കു​റി​ച്ചും സകല​രെ​യും അറിയി​ക്കും.+ מ (മേം) 13  അങ്ങയുടെ രാജാ​ധി​കാ​രം നിത്യ​മാ​യത്‌;അങ്ങയുടെ ആധിപ​ത്യം എല്ലാ തലമു​റ​ക​ളി​ലും നിലനിൽക്കു​ന്നത്‌.+ ס (സാമെക്‌) 14  വീണുപോകുന്നവരെയെല്ലാം യഹോവ താങ്ങുന്നു,+കുനിഞ്ഞുപോയവരെ പിടി​ച്ചെ​ഴു​ന്നേൽപ്പി​ക്കു​ന്നു.+ ע (അയിൻ) 15  എല്ലാ കണ്ണുക​ളും പ്രതീ​ക്ഷ​യോ​ടെ അങ്ങയെ നോക്കു​ന്നു;അങ്ങ്‌ തക്ക കാലത്ത്‌ അവർക്ക്‌ ആഹാരം നൽകുന്നു.+ פ (പേ) 16  അങ്ങ്‌ കൈ തുറന്ന്‌ജീവനുള്ളതിന്റെയെല്ലാം ആഗ്രഹം തൃപ്‌തി​പ്പെ​ടു​ത്തു​ന്നു.+ צ (സാദെ) 17  യഹോവ തന്റെ വഴിക​ളി​ലെ​ല്ലാം നീതി​മാൻ;+താൻ ചെയ്യു​ന്ന​തി​ലെ​ല്ലാം വിശ്വ​സ്‌തൻ.+ ק (കോഫ്‌) 18  തന്നെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും,അതെ, ആത്മാർഥതയോടെ* തന്നെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന സകലർക്കും,+ യഹോവ സമീപസ്ഥൻ.+ ר (രേശ്‌) 19  തന്നെ ഭയപ്പെ​ടു​ന്ന​വ​രു​ടെ ആഗ്രഹം ദൈവം സാധി​ച്ചു​കൊ​ടു​ക്കു​ന്നു;+സഹായത്തിനായുള്ള അവരുടെ നിലവി​ളി കേട്ട്‌ അവരെ വിടു​വി​ക്കു​ന്നു.+ ש (ശീൻ) 20  തന്നെ സ്‌നേ​ഹി​ക്കു​ന്ന​വ​രെ​യെ​ല്ലാം യഹോവ കാത്തു​ര​ക്ഷി​ക്കു​ന്നു;+എന്നാൽ, ദുഷ്ടന്മാ​രെ​യോ ദൈവം നിശ്ശേഷം നശിപ്പി​ക്കും.+ ת (തൗ) 21  എന്റെ വായ്‌ യഹോ​വ​യു​ടെ സ്‌തുതി ഘോഷി​ക്കും;+ജീവനുള്ളവയെല്ലാം ദൈവ​ത്തി​ന്റെ വിശു​ദ്ധ​നാ​മം എന്നു​മെ​ന്നേ​ക്കും സ്‌തു​തി​ക്കട്ടെ.+

അടിക്കുറിപ്പുകള്‍

അഥവാ “ശക്തി​യെ​ക്കു​റി​ച്ച്‌.”
അഥവാ “വിവരി​ക്കു​മ്പോൾ.”
അഥവാ “കൃപയു​ള്ളവൻ.”
അഥവാ “ശരിയാ​യി; സത്യത്തിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം